❤️ഷാൻ 💋റീ എൻട്രി ❤️കണ്ണൂർ 🚩🚩🚩
1.9K views
1 days ago
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6BWXxKx?d=n&ui=v64j8rk&e1=c🦋 മരുമകൾ 🦋 38 " പക്ഷെ അവരുടെ പദ്ധതികളൊക്കെ നമുക്ക് പൊളിച്ചടുക്കാൻ പറ്റും? " "എങ്ങനെ?" " അതിനുള്ള വഴിയാ ഞാൻ ഇന്നാളു പറഞ്ഞത്. അവര് പറയുന്നതൊക്കെ ഹരി ചേട്ടനെ കേൾപ്പിക്കുക. അമ്മേടെ സൈക്കോത്തരം മോന് മനസ്സിലായ ശേഷം മാത്രം ഇന്നവര് പറഞ്ഞത് വള്ളി പുള്ളി വിടാതെ ഹരി ചേട്ടനോട് പറയുക. അതോടെ നീ സേഫ് ആകും.. " " വേറെ വഴി ഒന്നും ഇല്ല അല്ലേടി? " ഞാൻ ആലോചനയോടെ ചോദിച്ചു. " ഇതിലും നല്ല വഴി എന്ത്? ഇനി വേണേൽ നീ ആലോചിച്ചു കണ്ട് പിടിക്ക്... അല്ല പിന്നെ....! " അവൾ ദേഷ്യത്തിൽ കാൾ കട്ടാക്കി പോയിക്കളഞ്ഞു. മൊബൈലും പിടിച്ച് കുറച്ചു നേരം ഞാൻ അങ്ങനെ തന്നെ നിന്നു. പരിചയം ഇല്ലാത്ത പുരുഷന്മാരോട് സംസാരിക്കാൻ പോലും വിമുഖത കാട്ടുന്ന ആളാണ്‌ ഞാൻ. അങ്ങനെ ഉള്ള എന്നെക്കുറിച്ച് മീനു ഇപ്പൊ പറഞ്ഞത് പോലെ എന്തെങ്കിലും അമ്മ പറഞ്ഞുണ്ടാക്കിയാൽ അതൊന്നും സഹിക്കാനുള്ള മനക്കട്ടി എനിക്കുണ്ടാവില്ല. പ്രശ്നങ്ങളെ എങ്ങനെ നേരിടണം എന്നെനിക്ക് ഇന്നും അറിയില്ല. കലഹങ്ങൾ എന്തിന്റെ പേരിലായാലും എപ്പോഴായാലും ആരൊക്കെ തമ്മിൽ ആയാലും പേടിയാണ്. പണ്ടും.... ഇന്നും.... ആ കലഹത്തിന്റെ കാരണം തന്നെ ഞാൻ ആയാലോ? അക്കാര്യം ഓർക്കാനേ വയ്യെനിക്ക്... 🦋 🦋 🦋 🦋 🦋 വൈകിട്ട് ഹരിയേട്ടൻ വന്നപ്പോ പതിവിലും വൈകി. ബ്ലോക്ക് ആയിരുന്നു അത്രേ.... ഇട്ട് വച്ചിരുന്ന ചായ അപ്പോഴേക്കും തണുത്തു പോയിരുന്നു. ഫ്ലാസ്കിൽ ആക്കി വയ്ക്കുന്ന പരിപാടി ഒന്നും ഇവിടെ ഇല്ല. ചായ ചൂടാക്കി വച്ചപ്പോ ഹരിയേട്ടൻ ഡ്രസ്സ്‌ ഒക്കെ മാറ്റി വന്നു. " ബിസ്‌ക്കറ്റ് വേണോ? " ചായേടെ കൂടെ കഴിക്കാൻ വേറൊന്നും ഇരിപ്പില്ല. " വേറൊരു സാധനം ഞാൻ ബാഗിൽ വാങ്ങി വച്ചിട്ടുണ്ട്. പോയി എടുത്തിട്ട് വാ.... " ഞാൻ ടേബിളിൽ വച്ച ചായ ഗ്ലാസ്സിൽ ഒരെണ്ണം സ്വന്തം മുന്നിലേക്ക് നീക്കി വച്ചു കൊണ്ട് ഹരിയേട്ടൻ പറഞ്ഞു. " എന്താ? " ഞാൻ എഴുന്നേറ്റ് നിന്ന് ചോദിച്ചെങ്കിലും പോയി എടുത്തിട്ട് വാ എന്ന് പറഞ്ഞതേ ഉള്ളൂ... " ചോറ്റ് പാത്രം വയ്ക്കുന്ന അറയിൽ ആണേ.... " ഞാൻ റൂമിൽ എത്തുമ്പോ അവിടിരുന്ന് വിളിച്ച് പറയുന്നുണ്ട്. ബാഗ് എടുത്ത് വച്ച് ചോറ്റ് പാത്രം വയ്ക്കുന്ന അറ തുറന്നു. അതില് കയ്യിട്ട് തപ്പിയിട്ടും ചോറ്റ് പാത്രം മാത്രേ കണ്ടുള്ളൂ... അതെടുത്തു വെളിയിൽ വച്ചിട്ട് മുന്നിലത്തെ അറ തുറന്ന് നോക്കി. തീരെ ചെറുതല്ലാത്ത ഒരു പൊതി. ഞാൻ അത് കയ്യിൽ എടുത്തു നോക്കി. കട്ലറ്റ് ആണെന്ന് തോന്നുന്നു. നല്ല മണം... മൂക്കിലേക്ക് അടുപ്പിച്ചു ഒന്നൂടെ മണത്തു നോക്കി. തന്നെ.... കട്ലറ്റ് തന്നെ. സത്യം പറയട്ടെ...? നാവിൽ വെള്ളം വന്ന് പോയി. ആ അറ അടച്ചു വയ്ക്കാൻ തുടങ്ങുമ്പോ നീല നിറത്തിലെ ഒരു വർണ്ണ കടലാസ് കൂടി കണ്ണിൽ പെട്ടു. ഒന്ന് കൂടി നോക്കി. കയ്യിട്ട് അത് പുറത്തെടുത്തു. രണ്ട് ഡയറിമിൽക്ക്. എപ്പോഴോ എനിക്ക് ഇത് ഇഷ്ടമാണെന്ന് പറഞ്ഞിരുന്നു. ഇത് എനിക്ക് വാങ്ങിയതാകുമോ? ഇന്ന് ഇത്ര നേരവും മൂടിക്കെട്ടി നിന്ന മനസ്സിന് അടിയിൽ എവിടെയോ ഒരു കുഞ്ഞ് സന്തോഷം തെളിയുന്നുണ്ട്. എന്നാലും എടുത്തില്ല. പറഞ്ഞില്ലല്ലോ? എനിക്കാന്ന് പറയട്ടെ.... അപ്പൊ എടുക്കാം. ചിരിയോടെ അതിനുള്ളിൽ തന്നെ ഇട്ടിട്ട് അറ അടച്ചു വച്ചു. ചോറ്റ് പാത്രവും പൊതിയും എടുത്ത് ഡെയിനിങ് റൂമിലേക്ക് ചെന്നു. മൂന്ന് ചിക്കൻ കട്ലറ്റും. അമ്മയ്ക്ക് ഒരു വെജിറ്റബിൾ കട്ലറ്റും. " അവരൊക്കെ ചായ കുടിച്ചല്ലോ? " ഞാൻ ഞങ്ങൾക്കുള്ളത് ഒരു പ്ളേറ്റിലേക്ക് എടുത്തു വച്ചു. " എന്നാലും കൊണ്ട് കൊടുത്തേക്ക്. " പ്ളേറ്റിൽ നിന്നൊരു കട്ലറ്റ് കയ്യിൽ എടുത്തു കൊണ്ട് ഹരിയേട്ടൻ പറഞ്ഞപ്പോ ബാക്കി രണ്ടും അതേ പൊതിയിലേക്ക് തന്നെ വച്ച് വരാന്തയിൽ ഇരിക്കുന്ന അമ്മക്ക് കൊണ്ട് കൊടുത്തു. അമ്മ പിന്നെ മതീന്ന് പറഞ്ഞു. അച്ഛന് കൊടുത്തപ്പോ പറഞ്ഞതാണ് തമാശ. " എനിക്ക് ആറരയ്ക്ക് വെള്ളം കുടിക്കാനുള്ളതാ.... വെള്ളം കുടിച്ചു പതിനഞ്ചു മിനിറ്റ് കഴിഞ്ഞേ ഞാൻ എന്തെങ്കിലും കഴിക്കൂ.... " എന്ന്..... വന്ന ചിരി കടിച്ച് പിടിച്ചു ഞാൻ തിരിഞ്ഞു നടന്നു. അച്ഛൻ കൃത്യനിഷ്ഠയുടെ ആളാണെന്ന് ആണെന്ന് ഞാൻ പറഞ്ഞിരുന്നില്ലേ? Punctuality നല്ലതാണ്. അത് ഓവർ ആയാലോ? നല്ല തമാശ ആയിരിക്കും അല്ലെ? ഏതാണ്ട് അത് പോലെയാണ് പുള്ളിക്കാരന്റെ കാര്യം..... നമ്മൾ എല്ലാരും വെള്ളം കുടിക്കാറുണ്ട്. എന്നാലും സമയം നോക്കി വെള്ളം കുടിക്കുമോ? അച്ഛൻ അങ്ങനെയാണ്. അച്ഛന് ആഹാരം കഴിക്കാൻ ആയാലും വെള്ളം കുടിക്കാൻ ആയാലും സമയമുണ്ട്. അലാറം വച്ചത് പോലെ അതേ സമയം നോക്കി പോയി കുടിക്കേം കഴിക്കേം ഒക്കെ ചെയ്യുന്നത് കാണാം. ഞാനൊക്കെ ദാഹിക്കുമ്പോ കുടിക്കും എന്നല്ലാതെ... സമയം നോക്കി വെള്ളം കുടിക്കുന്നത് എങ്ങനെയാണാവോ? ഇന്നാള് വീടിന്റെ പിറകിൽ വിറകടുക്കി വച്ചിട്ട് കിതച്ചു കൊണ്ട് വന്ന് പറഞ്ഞതായിരുന്നു രസം. ദാഹിക്കുന്നു. പക്ഷെ പതിനൊന്നര ആയില്ല. അത് കൊണ്ട് വെള്ളം കുടിക്കാൻ പറ്റില്ലാന്ന്... 🦋 🦋 🦋 ബാക്കി വന്ന കട്ലറ്റ് രണ്ടും ഊണ് മേശമേൽ കൊണ്ട് വച്ചിട്ട് ഹരിയേട്ടന്റെ ഒപ്പമിരുന്ന് ചായ കുടിച്ചു. ചായ കുടിച്ചിട്ട് ഹരിയേട്ടൻ ടി വി ഇടുന്നത് കണ്ടു. പതിവില്ലാത്തതാണ്.... " ഇന്ന് ODI ഉണ്ട്. ഇന്ത്യ പാക്... " എന്റെ സംശയിച്ചുള്ള നോട്ടം കണ്ടതും ആള് ചിരിയോടെ പറഞ്ഞു. " കാണുന്നോ? " ഇരിക്കുന്ന ചെറിയ ചൂരൽ സെറ്റിയിൽ ഹരിയേട്ടന് അടുത്തായി കൈ തട്ടി ചോദിച്ചതും പാത്രം കഴുകിയിട്ടു വരാന്ന് പറഞ്ഞു ഞാൻ. ആകെ ഇഷ്ടമുള്ള ഗെയിം ക്രിക്കറ്റ് ആണ്. വല്ലപ്പോഴും മീനൂന്റെ വീട്ടിൽ പോയിരുന്ന് കാണാറുണ്ടായിരുന്നു. ഗ്ലാസ്സ് ഒക്കെ കഴുകി വച്ചിട്ട് ചെന്ന് അടുത്തിരുന്നപ്പോ പോക്കറ്റിൽ നിന്നും ചോക്കലെറ്റ് എടുത്ത് നീട്ടി. " ഇവിടൊരാൾ മിട്ടായി കൊതിച്ചി ആണെന്ന് അറിഞ്ഞോണ്ട് വാങ്ങിയതാ... " ചിരിയോടെ പറഞ്ഞതും ഞാൻ രണ്ടും കയ്യിൽ വാങ്ങി. " ഒന്ന് അച്ഛന് കൊടുക്കാം... നിന്നെപ്പോലെ തന്നെ. കൊതിയാനാ.... മറ്റേത് നമുക്ക് ഷെയർ ചെയ്യാം. " ഒറ്റ കണ്ണടച്ച് പറഞ്ഞതും ഞാനും ചിരിച്ചു. ഹരിയേട്ടൻ കൂടെ ഉള്ളപ്പോ രാവിലത്തേത് ഒന്നും ഓർക്കാനേ തോന്നുന്നില്ലെനിക്ക്. ചോക്കലെറ്റ് പകുതി പൊട്ടിച്ച് കൊടുത്തപ്പോ വായ് തുറന്ന് കാണിച്ചു. മടി കൂടാതെ വായിലേക്ക് വച്ചു കൊടുക്കുന്നേരം മനപ്പൂർവം പോലെ വിരൽ തുമ്പിൽ കടിച്ചു. വേദനിച്ചില്ലെങ്കിലും ഞാൻ ഒന്ന് കൂർപ്പിച്ചു നോക്കി. അപ്പോഴുണ്ട് ദേ പിന്നെയും ഒറ്റ കണ്ണടച്ച് ചിരിക്കുന്നു. ഒന്ന് കൂടി നെറ്റി ചുളുക്കി നോക്കിയിട്ട് എന്റെ പകുതി വായിലേക്കിട്ടതും തോളിൽ കൂടി കയ്യിട്ടെന്നെ ചേർത്ത് പിടിച്ചിരുന്നു. ആദ്യം ഒന്ന് ഞെട്ടി എങ്കിലും അവിടെ അറിയാത്ത ഭാവത്തിൽ ഇരുന്ന് ടി വി കാണുന്നത് കണ്ടപ്പോ അമ്മയും അച്ഛനും വരും എന്ന് ആ ചെവിയോരം പതിയെ പറഞ്ഞു. " വരട്ടെ... അതിനെന്താ? " എന്നും ചോദിച്ചു കൈ മാറ്റാതെ ഇരുന്ന് ടി വി കാണുന്നുണ്ട്. എനിക്ക് ചമ്മൽ തോന്നി എങ്കിലും അങ്ങനെ തന്നെ ഇരുന്നു.... ഇടയ്ക്ക് അച്ഛൻ വെള്ളം കുടിക്കാൻ പോയപ്പോ ഞാൻ ഒന്ന് നീങ്ങി ഇരിക്കാൻ നോക്കിയതാ. ഹരിയേട്ടൻ സമ്മതിച്ചില്ല. " അച്ഛൻ.... " ഞാൻ ആളെ തട്ടി വിളിച്ചു പറഞ്ഞു. " കാണട്ടെ... ഞാൻ ഇങ്ങനെ തന്നെ പിടിക്കും.... എന്റെ ഭാര്യേം... വേണേൽ അച്ഛന്റെ ഭാര്യേം.... " കൂസലില്ലാതെ പറയുന്ന കേട്ടെനിക്ക് ചിരി വന്നു. കുറച്ചു ദിവസമായി ഹരിയേട്ടൻ എന്നോട് കൂടുതൽ സ്വാതന്ത്ര്യം എടുക്കുന്നുണ്ട്. ഇത് പോലെ ഓരോന്നൊക്കെ ചെയ്യുന്നും പറയുന്നുമുണ്ട്.... ചിരിയോടെ ഞാൻ ഒന്ന് കൂടി ആളിനോട് ചേർന്നിരുന്നു. എന്തോ.... ഞാനും ഇതൊക്കെ ആഗ്രഹിക്കുന്നുണ്ട്.... ആസ്വദിക്കുന്നുണ്ട്.... ഈ സ്നേഹം... ഈ കെയർ.... ഇടക്കുള്ള കണ്ണിറുക്കി ചിരി.... എല്ലാം..... ❤️ 🦋 ❤️ കുറച്ചു കണ്ടപ്പോഴേ ഹരിയേട്ടന് മടുത്തു. ഇന്ത്യ തോക്കാറായി... അത് തന്നെ കാരണം.... " നമുക്കൊന്ന് പുറത്ത് പോയാലോ ദേവൂ? " തല ചരിച്ചു എന്നെ നോക്കിയപ്പോ ഞാൻ നോക്കിയത് ക്ളോക്കിലേക്കാണ്. സമയം ഏഴാകാറാകുന്നു. " മണി ഏഴാകുന്നു..... " സംശയിച്ചു പറഞ്ഞു. " ഏഴല്ലേ ആയുള്ളൂ? നമുക്ക് ചുമ്മാ പാർക്കിൽ ഒന്ന് പോയിട്ട് വരാം.... " ഇവിടെ അടുത്തൊരു പാർക്കുണ്ട്. പൂച്ചെടികളും, സ്റ്റോൺ ബെഞ്ചുകളും, ഫൗണ്ടനും, രാവിലെയും വൈകിട്ടും നടക്കാൻ വരുന്നവർക്ക് സൗകര്യത്തിന് നടക്കാനുള്ള ചെറിയ വഴിയുമൊക്കെയായിട്ട്.... ഒന്ന് രണ്ട് വട്ടം ഞങ്ങൾ അവിടെ പോയിട്ടുണ്ട്. രസമാണ്.... അവിടേക്ക് പോകാമോ എന്നാണീ ചോദിക്കുന്നത്. " ബോർ അടിക്കുന്നെടോ... പോകാം? " ഒന്നൂടെ ചോദിച്ചപ്പോ ഞാനും സമ്മതം മൂളി. റൂമിലേക്ക് ചെന്ന് പോകാനായി തയാറായിക്കഴിഞ്ഞപ്പോഴാണ് ടേബിളിന് മുകളിൽ ഇരിക്കുന്ന എന്റെ മൊബൈൽ കണ്ണിൽപ്പെട്ടത്. രാവിലെ കേട്ടതൊക്കെ പിന്നെയും കൂർത്ത കത്തി മുന പോലെ നെഞ്ചിലൊരു പോറൽ വീഴ്ത്തിക്കൊണ്ട് ഉള്ളിൽ കടന്ന് കൂടി. പതിയെ മൊബൈൽ കയ്യിൽ എടുത്തു. വോയിസ്‌ റെക്കോർഡർ ഓൺ ചെയ്തു. അത്രയും ചെയ്തപ്പോ തന്നെ എന്തോ വലിയ കുറ്റം ചെയ്യാൻ ഒരുങ്ങുന്നത് പോലെ എന്റെ നെഞ്ച് ഉച്ചത്തിൽ മിടിക്കാൻ തുടങ്ങിയിരുന്നു. ഉള്ളം കയ്യൊക്കെ വിയർപ്പിൽ കുതിർന്നു. 🦋 🦋 🦋 🦋 🦋 ദേ... ദേവു റെക്കോർഡ് ചെയ്യാൻ പോവാണ്. ഇനി എന്താകുമോ എന്തോ 😌? ബൈ ദുഫായ്...' അനുകരണം ആപത്ത് ' എന്ന് പറയാൻ പറഞ്ഞു ഒറിജിനൽ ദേവു 😁. അനുഭവം ഗുരു എന്നല്ലേ 🤭 തുടരും കണ്ണൂർകാരൻ ❤️❤️❤️ #✍ തുടർക്കഥ #📔 കഥ #💞 പ്രണയകഥകൾ #📙 നോവൽ #📚 ട്വിസ്റ്റ് കഥകൾ