Santhosh sasi 😍
5.9K views
മനസ്സറിയാതെ ഭാഗം 12 🌹🌹🌹🌹🌹🌹🌹🌹🌹 രാജീവും സഹദേവനും ഇടുക്കിയിൽ പോയി അവരെ അന്വേഷിച്ചു.. പക്ഷേ അവരെ അവിടെ കണ്ടെത്താൻ സാധിച്ചില്ല... അങ്ങനെ ആറു മാസം കടന്നു പോയി.. അവരെ കുറിച്ച് യാതൊരു വിവരവും കിട്ടിയില്ല... "എന്റെ മോളെ പറ്റി അറിയാതെ എനിക്ക് ഒന്നും വേണ്ട..."... രുഗ്മിണി കരഞ്ഞു കൊണ്ട് രമണിയെ നോക്കി.. ലക്ഷ്മിയെയും സൗദാമിനിയെയും കാണാൻ ഇല്ല എന്നറിഞ്ഞതിൽ പിന്നെ രുഗ്മിണിക്ക് വലിയ മനപ്രയാസം ഉണ്ടായി... താൻ കാരണം ആണ് അവർ അവിടെ നിന്ന് പോയത് എന്നോർത്ത് അവർ എന്നും വിഷമിച്ചിരുന്നു... അത് അവരുടെ ശരീരത്തെയും ബാധിച്ചു... "എന്റെ കുട്ടിയുടെ മനസ്സ് ഒരുപാട് നൊന്തു കാണും അല്ലേ രമണി...".... അവർ കരഞ്ഞു കൊണ്ട് ചോദിച്ചു.... "എറിഞ്ഞ കല്ലും വാ വിട്ട വാക്കും നമുക്ക് തിരിച്ചെടുക്കാൻ പറ്റില്ലലോ ഏട്ടത്തി.. നമ്മുടെ ചില വാക്കുകൾ ചിലരുടെ മനസ്സിനെ എത്രത്തോളം ആണ് ബാധിക്കുന്നത് എന്ന് നമുക്ക് ഊഹിക്കാൻ പോലും സാധിക്കില്ല...".. "മനുവിനെ കൊണ്ട് ആശുപത്രിയിൽ കിടന്നപ്പോൾ അവൾ എന്നെ അമ്മേ എന്ന് വിളിച്ചപ്പോൾ എനിക്ക് എന്ത് സന്തോഷം ആയിരുന്നെന്നോ.. അവളെ എനിക്ക് മകളായി കിട്ടിയിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു.. പക്ഷെ സത്യം അറിഞ്ഞപ്പോൾ ഞാൻ ചെയ്തതോ… ഞാൻ വീണ്ടും ആ പഴയ രുഗ്മിണിയിലേക്ക് തിരിച്ചു പോയി.. ഏട്ടനോടുള്ള ദേഷ്യം ആണ് അന്ന് അവളോട് തീർത്തത്... പിന്നീട് യഥാർത്ഥത്തിൽ എന്താണ് നടന്നത് എന്ന് അറിഞ്ഞ അന്ന് തന്നെ അവളെ പോയി കാണേണ്ടത് ആയിരുന്നു...".... "നടന്നത് എല്ലാം നടന്നു.... രാജീവും മനുവും അവരെ അന്വേഷിക്കുന്നുണ്ട്... താമസിയാതെ അവരെ കണ്ടെത്തുമെന്ന് എന്റെ മനസ്സ് പറയുന്നു...".. രമണി അവരെ ആശ്വസിപ്പിക്കാൻ പറഞ്ഞു... "എന്റെ കുട്ടിയെ കണ്ടാൽ അവളുടെ കാലിൽ വീണ് എനിക്ക് മാപ്പ് ചോദിക്കണം.."... രുഗ്മിണി കരഞ്ഞു കൊണ്ട് പറഞ്ഞു.... "ഏട്ടത്തി നീ ഇങ്ങനെ കരയാതെ...."... രമണി അവർക്ക് നേരെ ദേഷ്യത്തോടെ പറഞ്ഞു... ഈ സമയം മനുവും രാജീവും അവിടേക്ക് വന്നു... "അവരെ പറ്റി വല്ല വിവരവും ഉണ്ടോ മോനെ.."... രമണി ചോദിച്ചു... "അവർക്ക് പറയത്തക്ക ബന്ധുക്കൾ ഒന്നും ഇല്ല... പിന്നെ ഞങ്ങൾ അന്വേഷിക്കുന്നുണ്ട്... അമ്മായി വിഷമിക്കാതെ.... എവിടെ ആണെങ്കിലും അവളെ ഞാൻ നിങ്ങൾക്ക് മുന്നിൽ കൊണ്ടു വന്ന് നിർത്തും.. എന്തായാലും ഞാൻ കെട്ടാൻ പോകുന്ന പെണ്ണ് അല്ലേ.. ".. രാജീവ് പറഞ്ഞു... സഹദേവൻ ആ സമയം അവരുടെ അടുത്തേക്ക് വന്നു.... "എന്നോട് ദേഷ്യം ആണോ ഏട്ടാ.. ഞാൻ അങ്ങനെ ഒക്കെ പറഞ്ഞത് കൊണ്ടല്ലേ അവർ ഈ നാട് വിട്ട് പോയത്....".... രുഗ്മിണി അയാളോട് ചോദിച്ചു... "ഇതിപ്പോ ഒരുപാട് തവണ ആയി നീ ചോദിക്കുന്നു.. എനിക്ക് ആരോടും ദേഷ്യം ഒന്നും ഇല്ല.. നീ ഇങ്ങനെ കിടക്കാതെ എഴുന്നേറ്റ് പുറത്തേക്ക് ഒക്കെ ഒന്നിറങ്ങിയേ...."... "എന്റെ മോള് എന്നോട് ക്ഷമിക്കുമായിരിക്കും അല്ലേ..."... അവൾ സഹദേവനെ നോക്കി. "അവൾക്ക് എല്ലാവരെയും സ്നേഹിക്കാൻ മാത്രമേ അറിയൂ...".. സഹദേവൻ പറഞ്ഞിട്ട് രാജീവിനെ വിളിച്ചു കൊണ്ട് പുറത്തേക്ക് പോയി... "ആറു മാസം കഴിഞ്ഞിട്ടും അവർ എവിടേക്ക് ആണ് പോയതെന്ന് ഒരു വിവരവും ഇല്ലല്ലോ അമ്മാവാ...".. രാജീവ് പറഞ്ഞു.... "ഞാൻ രഘുവിനോട് പറഞ്ഞിട്ടുണ്ട്... നേരത്തെ അവർക്ക് അവിടെ ഉള്ള പള്ളിയിലെ ഒരു അച്ചൻ സഹായം ഒക്കെ ചെയ്തു കൊടുത്തിട്ടുണ്ട്... അദ്ദേഹം അവിടെ നിന്നും സ്ഥലം മാറി പോയതാണ്... മറ്റന്നാൾ ആ അച്ചൻ പള്ളിയിലേക്ക് വരുന്നുണ്ട് എന്ന് രഘു കുറച്ചു മുന്നേ വിളിച്ചു പറഞ്ഞു... രഘുവിനെ കൂടാതെ അവരെ സഹായിച്ചവരിൽ ഈ അച്ചനും ഉണ്ട്.."... "എങ്കിൽ നമുക്ക് നേരിട്ട് പോയി ആ അച്ചനെ കണ്ടാലോ..".. "ഞാൻ നിന്നോട് ഈ കാര്യം പറയാൻ ഇരിക്കുക ആയിരുന്നു....".. "ചേച്ചിയെ കണ്ടെത്താൻ സാധിക്കുമോ ഏട്ടാ...".. മനു വിഷമത്തോടെ പറഞ്ഞു... "നീ വിഷമിക്കാതെ... നമുക്ക് നോക്കാം....".. രാജീവ് അവനെ ആശ്വസിപ്പിച്ചു.. "അമ്മ ചേച്ചിയോട് അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ ചേച്ചി എന്നെ ദയനീയമായി നോക്കിയത് ഇപ്പോഴും എന്റെ കണ്മുന്നിൽ ഉണ്ട്... എനിക്ക് അമ്മയെ തടുക്കാൻ കഴിഞ്ഞില്ല...."... "നടന്നതൊക്കെ നടന്നു... ഇനി അതിന്റെ പേരിൽ ആരെയും കുറ്റപ്പെടുത്താതെ.. നമുക്ക് നാളെ രാവിലെ തന്നെ ഇടുക്കിയിലേക്ക് പോയി ആ അച്ചനെ കാണാം....".. രാജീവ് പറഞ്ഞു... പിറ്റേ ദിവസം രാവിലെ തന്നെ അവർ മൂന്നു പേരും ഇടുക്കിയിലേക്ക് തിരിച്ചു.... തന്റെ മകൾ... അത്രയും അടുത്തുണ്ടായിട്ടും താൻ അറിയാതെ പോയല്ലോ എന്നോർത്തപ്പോൾ സഹദേവന്റെ മുഖത്ത് സങ്കടം നിറഞ്ഞു... രാജീവ് ഇടയ്ക്ക് തിരിഞ്ഞു നോക്കിയപ്പോൾ അമ്മാവൻ വിഷമിക്കുന്നത് കണ്ടു... അവൻ കാർ ഒരു വശത്തായി നിർത്തി... "എന്താ അമ്മാവാ.. എന്തെങ്കിലും വിഷമം...".. "വിഷമം... സന്തോഷിക്കാൻ ഉള്ളത് ഒന്നും എന്റെ ജീവിതത്തിൽ നടന്നിട്ടില്ലല്ലോ..".. അയാൾ അങ്ങനെ പറഞ്ഞിട്ട് അയാൾ കണ്ണുകൾ അടച്ചു കൊണ്ട് സീറ്റിലേക്ക് കിടന്നു... മനു വേദനയോടെ രാജീവിനെ നോക്കി.... സാരമില്ല എന്ന രീതിയിൽ രാജീവ് അവനെ കണ്ണടച്ചു കാണിച്ചു... അവൻ കാറിൽ നിന്ന് ഇറങ്ങി അടുത്തു കണ്ട തട്ടുകടയിൽ നിന്ന് ചായ വാങ്ങി വന്നു.. സഹദേവന് നേരെ നീട്ടി... "എനിക്ക് ഒന്നും വേണ്ട മോനെ.. എന്റെ കുഞ്ഞിനെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടിയാൽ മതി..."... "അമ്മാവൻ ഇപ്പോൾ ഇത് കുടിക്ക്.. അവളെ നമുക്ക് കണ്ടെത്താമെന്നെ..".. രാജീവ് അയാളെ നിർബന്ധിച്ചു ചായ കുടിപ്പിച്ചു.. പിന്നീട് ചായയുടെ കാശ് കൊടുത്തു കൊണ്ട് അവൻ കാറിലേക്ക് കയറി... വൈകുന്നേരം ആയപ്പോൾ അവർ രഘുവിന്റെ അടുത്തെത്തി.. "നാളെ ആണ് അച്ചൻ പള്ളിയിലേക്ക് വരുന്നത്..."... രഘു കാറിലേക്ക് കയറി കൊണ്ട് പറഞ്ഞു... "അദ്ദേഹത്തിന്റെ പേര് എന്താണ്....".. രാജീവ് ചോദിച്ചു.... "ആന്റണി തോമസ്...".... "മ്...".. അവൻ വീണ്ടും കാർ എടുത്തു.... രഘുവിന്റെ വീട്ടിൽ എത്തി... രഘുവിന്റെ ഭാര്യയും കുഞ്ഞുങ്ങളും ഈ സമയം അവിടെ ഉണ്ടായിരുന്നു... ഭർത്താവിന്റെ കൂട്ടുകാർ വരുന്നുണ്ട് എന്നറിഞ്ഞു അവർ ഭക്ഷണം ഒക്കെ തയ്യാറാക്കി വെച്ചിരുന്നു... എല്ലാവരും കാറിൽ നിന്ന് ഇറങ്ങി ഒന്നു ഫ്രഷ് ആയിട്ട് ഭക്ഷണം കഴിക്കാൻ ഇരുന്നു... ഭക്ഷണം എല്ലാം കഴിഞ്ഞു അവരോട് കുറച്ചു നേരം സംസാരിച്ചിരുന്നു.. "ഞാൻ നിങ്ങൾക്ക് വേണ്ടി ഇവിടെ അടുത്ത് ഒരു മുറി എടുത്തിട്ടുണ്ട്.... നാളെ ഞാൻ അവിടേക്ക് വരാം.. എന്നിട്ട് ഒരുമിച്ചു നമുക്ക് അച്ചനെ കാണാൻ പോകാം..".. രഘു പറഞ്ഞു... "എന്നാൽ ശരിയെടാ.. ഞങ്ങൾ ഇറങ്ങട്ടെ..".. രഘുവിനെ ചേർത്തു നിർത്തി സഹദേവൻ പറഞ്ഞു.... "ശരി..".. രാജീവ് അവരെ കൂട്ടി രഘു അവർക്ക് ഏർപ്പെടുത്തിയ താമസ സ്ഥലത്തേക്ക് ചെന്നു... പിറ്റേന്ന് കാലത്തു തന്നെ രഘു അവരുടെ അടുത്തേക്ക് ചെന്നു... സഹാദേവനും രാജീവും മനുവും റെഡി ആയി അയാളെ നോക്കി ഇരിക്കുക ആയിരുന്നു... രഘു വന്നതും അവർ അയാളെ കൂട്ടി പള്ളിയിലേക്ക് ചെന്നു... രാവിലത്തെ പ്രാർത്ഥന കഴിഞ്ഞു അച്ചൻ മുറിയിലേക്ക് പോയി എന്ന് കപ്യാർ അവരോട് പറഞ്ഞു... "ഞങ്ങൾ കുറച്ചു ദൂരെ നിന്ന് വരികയാണ്.. ഞങ്ങൾക്ക് ഫാദറിനെ കണ്ട് അത്യാവശ്യമായി ഒരു കാര്യം സംസാരിക്കണം ആയിരുന്നു..".. രാജീവ് പറഞ്ഞു... കപ്യാർ എല്ലാവരെയും മാറി മാറി നോക്കി... എല്ലാവരുടെയും മുഖത്തെ ടെൻഷൻ കണ്ടപ്പോൾ എന്തോ കാര്യം ഉണ്ടെന്ന് അയാൾക്ക് തോന്നി.. അയാൾ വേഗം അച്ചന്റെ മുറിയിലേക്ക് ചെന്നു... "അച്ചനെ കാണാൻ കുറച്ചു പേർ വന്നിട്ടുണ്ട്.. കുറച്ചു ദൂരെ നിന്നാണ്... അവരോടൊപ്പം നമ്മുടെ രഘുവും ഉണ്ട്...".. അയാൾ പറഞ്ഞു... "എന്നെ കാണാനോ.. എന്താണ് കാര്യം..."... സംശയത്തോടെ അച്ചൻ ചോദിച്ചു... "എല്ലാവരും വലിയ ടെൻഷനിൽ ആണ്... എന്തോ കാര്യം ഉണ്ടെന്ന് തോന്നുന്നു...".... "നീ പൊയ്ക്കോ.. ഞാൻ വരാം...."... അച്ചൻ അയാളോട് പറഞ്ഞിട്ട് ഒരു ബനിയൻ ധരിച്ചു കൊണ്ട് പുറത്തേക്ക് വന്നു.... രാജീവ് ഉൾപ്പെടെ ഉള്ളവർ അച്ചനെ കണ്ട് കൈ കൂപ്പി... "നിങ്ങൾ എന്തിനാണ് എന്നെ കാണണം എന്ന് പറഞ്ഞത്...".. അയാൾ ചോദിച്ചു... "അത്.. ലക്ഷ്മിയെ കുറിച്ച് ഫാദറിന് എന്തെങ്കിലും അറിയാമോ എന്നറിയാൻ വേണ്ടി..".... രാജീവ് പറഞ്ഞു... "ലക്ഷ്മിയോ.. നിങ്ങൾക്ക് അവളെ എങ്ങനെ അറിയാം..."... ഫാദർ ആന്റണി സംശയത്തോടെ അവരെ നോക്കി... രാജീവ് ചുരുക്കത്തിൽ എല്ലാം അയാളെ പറഞ്ഞു കേൾപ്പിച്ചു.. "അച്ചന് അവളെ കുറിച്ച് എന്തെങ്കിലും വിവരം അറിയുമോ... പറഞ്ഞു പോയ വാക്കുകൾ ഓർത്ത് വിഷമിക്കുക ആണ് എന്റെ ഭാര്യ... ലക്ഷ്മിയോട് മാപ്പ് പറയാൻ വേണ്ടി അവൾ കാത്തിരിക്കുക ആണ്..".. സഹദേവൻ നിറകണ്ണുകളോടെ അയാളോട് പറഞ്ഞു... ആന്റണി ഒരു നിമിഷം കണ്ണുകൾ അടച്ചു... "ഞങ്ങൾക്ക് ആരും ഇല്ല അച്ചോ.. എല്ലാവരും ഞങ്ങളെ ഒറ്റപ്പെടുത്തി... എനിക്കും അമ്മൂമ്മക്കും താമസിക്കാൻ ഒരിടം... ഇത് മാത്രം ചെയ്തു തന്നാൽ മതി...."... ആറു മാസം മുന്നേ ഫോണിൽ കൂടെ തന്നെ വിളിച്ചു കരയുന്ന ലക്ഷ്മിയെ അയാൾ ഓർത്തു... "നിങ്ങൾ വിഷമിക്കേണ്ട.... അവൾ സുരക്ഷിത ആണ്..".. അച്ചന്റെ വാക്കുകൾ ഒരു കുളിൽ മഴ പോലെ ആണ് അവർക്ക് തോന്നിയത്.... "എവിടെ ആണ് എന്റെ മോള്.."... സഹദേവൻ തൊഴു കൈകളോടെ അച്ചനോട് ചോദിച്ചു... "ഞാൻ ഇപ്പോൾ നിൽക്കുന്ന പള്ളി വക അനാഥ മന്ദിരത്തിൽ അവർ ഉണ്ട്.. അവൾ ഇപ്പോൾ അവിടെ ഉള്ള ഒരു സ്കൂളിൽ ടീച്ചർ ആയിട്ട് കയറി... പക്ഷേ..."... "എന്താണ്.. എന്താണ് അച്ചോ...".... സഹദേവൻ ചോദിച്ചു.... "അവൾ അവിടെ ഉള്ള കാര്യം ആരോടും പറയരുത് എന്ന് എന്നെ കൊണ്ട് സത്യം വാങ്ങിച്ചിരുന്നു... പക്ഷേ നിങ്ങളുടെ അവളോടുള്ള സ്നേഹം സത്യം ആണെന്ന് എനിക്ക് ബോധ്യമായി.. അതു കൊണ്ട് അവളോട് ചെയ്ത സത്യം ഞാൻ മറക്കുക ആണ്.. ലക്ഷ്മി അവൾ എനിക്ക് മോളെ പോലെ ആണ്... എന്തിന്റെ പേരിൽ ആണ് അവൾക്ക് ആ നാട്ടിൽ നിന്ന് പോരേണ്ടി വന്നതെന്ന് ഞാൻ ചോദിച്ചതാണ്.. പക്ഷേ അവൾ ഒന്നും പറഞ്ഞില്ല.. എന്തായാലും സത്യം എല്ലാം അറിഞ്ഞ സ്ഥിതിക്ക് അവളെ നിങ്ങളെ ഏൽപ്പിക്കുക ആണ്...".. ഫാദർ പറഞ്ഞു നിർത്തി... സഹദേവൻ കരഞ്ഞു കൊണ്ട് ഫാദറിന്റെ മുന്നിൽ നിന്നു. "നമ്മളൊക്കെ മനുഷ്യർ അല്ലേഡോ... തെറ്റുകുറ്റങ്ങൾ ഒക്കെ വരാം.. എല്ലാം മറന്നു നല്ലൊരു ജീവിതം നയിക്കാൻ നമുക്കേ പറ്റൂ... പഴയ കാര്യങ്ങൾ ഒക്കെ മറക്കുക.. അവൾക്ക് നിങ്ങളോട് ദേഷ്യം ഒന്നും കാണില്ല.. എല്ലാവരെയും സ്നേഹിക്കാൻ മാത്രമേ അവൾക്ക് സാധിക്കൂ.... നാളെ ഞാൻ തിരിച്ചു പോകുകയാണ്. നിങ്ങൾക്ക് എന്റെ ഒപ്പം വരാം.."... "എങ്കിൽ ശരി ഫാദർ.. നാളെ ഞങ്ങളും വരുന്നുണ്ട്.."... രാജീവ് പറഞ്ഞു..... അവർ ഫാദറിനോട് യാത്ര പറഞ്ഞു അവിടെ നിന്നും വീട്ടിലേക്ക് പോയി.... റൂമിൽ എത്തി രാജീവ് വിവരങ്ങൾ എല്ലാം ചിത്തുവിനെ വിളിച്ചു പറഞ്ഞു. രാജീവ് പറഞ്ഞ കാര്യങ്ങൾ ചിത്തു രുഗ്മിണിയെയും രമണിയെയും. അറിയിച്ചു... "എന്റെ ദേവീ... എന്റെ പ്രാർത്ഥന നീ കേട്ടല്ലോ..". രുഗ്മിണി നെഞ്ചത്തു കൈ വെച്ചു കൊണ്ട് പറഞ്ഞു.... "ചേച്ചി വന്നാൽ എത്രയും പെട്ടെന്ന് ഏട്ടന്റെയും ചേച്ചിയുടെയും കല്യാണം നടത്തണം..".... "ആദ്യം അവൾ ഇങ്ങോട്ട് ഒന്ന് വന്നോട്ടെ... എനിക്ക് എന്റെ മോളോടൊപ്പം കുറച്ചു നാൾ കഴിയണം...".. രുഗ്മിണി സന്തോഷത്തോടെ പറഞ്ഞു.. ലക്ഷ്മിയെ പറ്റിയുള്ള വിവരം കേട്ടപ്പോൾ തന്നെ അവരുടെ പകുതി അസുഖം മാറി... "ഞാൻ പോയി കുറച്ചു മധുരം ഉണ്ടാകട്ടെ"... ചിത്തു സന്തോഷത്തോടെ പറഞ്ഞു... "എന്തിന്...".. രമണി ചോദിച്ചു... "ഏട്ടത്തിയെ കണ്ടെത്തി എന്നുള്ള സന്തോഷ വർത്തമാനം കേട്ടില്ലേ. അതിന്റെ ഒരു സന്തോഷത്തിന്..."... "അവൾ തിരിച്ചു വരുമോ രമണി..."... രുഗ്മിണി വിഷമത്തോടെ രമണിയെ നോക്കി... "ഏട്ടത്തി വിഷമിക്കാതെ.... അവൾ തിരിച്ചു വരും ഇല്ലെങ്കിൽ രാജീവ് അവളെ ഇവിടേക്ക് കൊണ്ട് വരും... മനു മോനും പോയിട്ടുണ്ടല്ലോ... മനുവിനെ അവൾക് വല്ല്യ കാര്യം അല്ലേ... അവൻ വിളിച്ചാൽ അവൾക്ക് വരാതെ ഇരിക്കാൻ കഴിയില്ല..."... "ഈശ്വര... എന്റെ കുട്ടി തിരിച്ചു വന്നാൽ മതിയായിരുന്നു..."... രുഗ്മിണി പറഞ്ഞു... രമണിയും ചിത്തുവും വേദനയോടെ അവരെ നോക്കി... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 കൊട്ടും കുരവയും ആയി ഭയങ്കര ബഹളം... അതിനിടയിലേക്ക് ആണ് താൻ കയറിയത്.. എന്തോ മനസിൽ ഭയങ്കര ഒരു വിഷമം നിറയുന്നത് പോലെ... എന്തോ സംഭവിക്കുമെന്ന് മനസ്സ് പറയുന്നു... മുഹൂർത്ത സമയം ആയി എന്ന് ആരോ പറയുന്നത് കേട്ടാണ് ലക്ഷ്മി തല ഉയർത്തി മണ്ഡപത്തിലേക്ക് നോക്കിയത്... ചിരിയോടെ ഇരിക്കുന്ന രാജീവിനെ കണ്ട് അവൾ ഞെട്ടിപ്പോയി... ആരോ കൊടുത്ത താലി വാങ്ങി അവൻ ഒരു പെണ്കുട്ടിക്ക് ചാർത്തുന്നത് കണ്ട് ഒരു നിലവിളിയോടെ അവൾ ചാടി എഴുന്നേറ്റു.. "എന്താ മോളെ...."... സൗദാമിനി അമ്മയുടെ ശബ്ദം ആണ് അവളെ സ്വബോധത്തിലേക്ക് കൊണ്ടുവന്നത്... "ഞാൻ ഒരു സ്വപ്നം കണ്ടതാണ് അമ്മൂമ്മേ...".... "പ്രാര്ഥിച്ചിട്ട് കിടക്കാൻ പറഞ്ഞാൽ കേൾക്കില്ലല്ലോ.."... അവർ ദേഷ്യത്തോടെ പറഞ്ഞു... ലക്ഷ്മി വീണ്ടും കട്ടിലിലേക്ക് കിടന്നു.. "അപ്പോൾ സ്വപ്നം ആയിരുന്നോ... എങ്കിലും... താൻ കണ്ടത്.... രാജീവേട്ടന്റെ വിവാഹം... എന്നെ മറന്നു വേറെ വിവാഹം കഴിക്കാൻ ഏട്ടന് കഴിയുമോ... മ്.... ഞാൻ എന്തിനാ അങ്ങനൊക്കെ ചിന്തിക്കുന്നത്... എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ചു വന്നത് അല്ലേ.. ഇപ്പോൾ ആറു മാസം കഴിഞ്ഞിരിക്കുന്നു… ഏട്ടന്റെ കല്യാണം കഴിഞ്ഞു കാണും… ഏട്ടൻ ആരെ വിവാഹം കഴിച്ചാലും എനിക്ക് സന്തോഷമേയുള്ളൂ... എങ്കിലും എന്തോ ഒരു നോവ്..".. കണ്ണീരോടെ അവൾ കിടന്നു.. ഉറക്കം വരാതെ അവൾ വീണ്ടും ഓരോന്ന് ആലോചിച്ചു കൊണ്ടിരുന്നു... രുഗ്മിണി പറഞ്ഞ കാര്യങ്ങൾ ഓർത്തപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി..... തുടരും... ✍️✍️ സന്തോഷ് ശശി.. #കഥ,ത്രില്ലെർ,ഹൊറർ #✍ തുടർക്കഥ #📔 കഥ #📙 നോവൽ #💞 പ്രണയകഥകൾ