❤️ഷാൻ 💋റീ എൻട്രി ❤️കണ്ണൂർ 🚩🚩🚩
2.6K views
4 days ago
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6BwxAB0?d=n&ui=v64j8rk&e1= part...29.. രാവിലെ ഷോളയാർ പിടിച്ചു കുലുക്കിയ വാർത്ത ആയിരുന്നു അത്...സ്ഥലം പോലീസ്..ASI.. .ഷോളയാർ മാർക്കറ്റിൽ കഴുത്തു വെട്ടി മാറ്റിയ രീതിയിൽ ക്രൂരമായി കൊലചെയ്യപ്പെട്ടിരിക്കുന്നു. കൂടെ.ഉണ്ടായിരുന്ന.കോൺസ്റ്റബിൾ മാഹിൻ.തലക്ക്സാരമായ. പരിക്കോടെ.ഹോസ്പിറ്റലിൽ... ഹോസ്പിറ്റലിൽ.മോർച്ചറിക്ക് മുന്നിൽ വൻ പോലിസ് സന്നാഹം ആയിരുന്നു.. ഇന്ദ്രജിത്ത്.കുറച്ചുമാറിനിൽക്കുകആയിരുന്നു.. അവൻഎന്തോ .ആലോചനയിൽ.ആയിരുന്നു.. മീരമെല്ലെ.അവിടേക്ക്.വന്നുകൊണ്ട്പറഞ്ഞു.. സാർ.ഇന്നലെരാത്രി ആയിരുന്നുസംഭവം.. ആടൈംഅവർ മാർക്കറ്റിൽ എന്തിന് പോയെന്ന് ആർക്കും അറിയില്ല.. അവരുടെ.ഫോണുകളും .നഷ്ട്ടമായിരുന്നു.. ഇന്ദ്രജിത്ത്..മോർച്ചറിക്ക്നേരെ നോക്കി കൊണ്ട് ചോദിച്ചു.. സാജന്റെബന്ധുക്കൾ എത്തിയിട്ടുണ്ടോ.. yesസാർ..പോസ്റ്റമോർട്ടം കഴിഞ്ഞു അവർ സാജനെ കൊണ്ട് പോകുകയാണ്.. മീര.ഇന്ദ്രന്റെനേരെനോക്കി കൊണ്ട് വീണ്ടും പറഞ്ഞു..മാർക്കറ്റിൽഉള്ള. സിസിടിവിഎല്ലാം തകർത്തിട്ടുണ്ട്..വളരെപ്ലാൻആയൊരുമർഡർ..അതും കഴുത്തു അറുത്തു കൊണ്ട്.. മഴപെയ്തത്.കൊണ്ട് തെളിവുകൾമിക്കവാറും കിട്ടാനുമില്ല.. ഇന്ദ്രജിത്ത്.തന്റെ കൈഉയർത്തികൊണ്ട് മീരയേനോക്കി... ..കൊലയാളിനോട്ടമിട്ടത് എന്നെ. ആയിരിക്കും. പക്ഷെ സാഗർ എന്നെ അറിയിക്കാതെ മരണത്തിലേക്ക് പോയി.. ഇന്ദ്രന്റെ കണ്ണുകൾ ചുവന്നു.. പല്ല് ഞെരിച്ചു കൊണ്ട് അവൻ പറഞ്ഞു.. അവന്റെ മരണം ഇതിലും ക്രൂരത നിറഞ്ഞത് ആയിരിക്കും.. എന്റെ കൈ കൊണ്ട് തന്നെ ഞാൻ അത് ചെയ്യും... അവന്റെ മുഖം കണ്ടപ്പോൾ മീര അറിയാതെ ഒന്ന് പുറകോട്ട് മാറി പോയി.. ചെറിയാന്റെ ഗസ്റ്റ് ഹൌസിൽ ആഘോഷം ആയിരുന്നു.. കയ്യിൽ നിറഞ്ഞ ബിയർ ഗ്ലാസ്‌ ചുണ്ടോട്. അടുപ്പിച്ചു കുറച്ചു കുടിച്ചു കൊണ്ട് ചെറിയാൻ പറഞ്ഞു.. കണ്ടോടാ.. ഞാൻ പറഞ്ഞില്ലേ വരുന്നത് ഒരു കാലൻ ആയിരിക്കും എന്ന്.. നീയൊക്കെ ഇവിടെ ഉണ്ടു ഉറങ്ങികിടന്നത് അല്ലാതെ. എന്തെങ്കിലും ചെയ്യാൻ സാധിച്ചോ.. പിന്നെ ഒരുത്തൻ വന്നു.. വാളയാർ കർണ്ണൻ.. അവൻ ആൺകുട്ടി ആണ്.. പക്ഷെ ഒരു ആവശ്യത്തിന് നോക്കുമ്പോൾ മാത്രം സ്ഥലത്ത് ഇല്ല... രങ്കയും. ക്രിസ്റ്റിയും പരസ്പരം നോക്കി. .ക്രിസ്റ്റി. ചെറിയാനോട് ചോദിച്ചു..വന്ന ആൾ ഇവിടെ വന്നോ ചാച്ചാ.. ഒന്ന് കാണാൻ ആയിരുന്നു.. ബിയർ ഗ്ലാസ്‌ കാലിയാക്കി ചുണ്ട് ഒന്ന് തുടച്ചു കൊണ്ട് ചെറിയാൻ പറഞ്ഞു.. അവനെ അങ്ങനെ കാണണം എങ്കിൽ ഒരു കാര്യം ഉണ്ട്.. പിന്നെ ജീവൻ ഉണ്ടാവില്ല.. ഞാൻ പോലും കണ്ടിട്ടില്ല ആളെ.. സ്കാർഫിന്റെ വാൾ ആണ് വന്നിരിക്കുന്നത്.. ഇനിയും. തലകൾ ഉരുളും.. കാത്തിരിക്കൂ.. ചെറിയാൻ ഉറക്കെ ചിരിച്ചു കൊണ്ടിരുന്നു.. ഹോസ്പിറ്റലിൽ. ഹാഷിമിനെ. റൂമിലേക്ക് മാറ്റി.. ഹാഷിം ആരോഗ്യം വീണ്ടെടുത്തു തുടങ്ങി.. റാവുത്തർ സദാ സമയം അവന്റെ കൂടെ തന്നെ ആയിരുന്നു.. ഹാഷിമിന്റെ മുടിയിൽ തലോടി കൊണ്ട് റാവുത്തർ മെല്ലെ പറഞ്ഞു.. സാഗർ കൊല്ലപ്പെട്ടു മോനെ.. പോലിസ് യൂണിഫോമിൽ തന്നെ അവൻ പോയി.. ഹാഷിം വാപ്പയെ മെല്ലെ ഒന്ന് നോക്കി.. അവനു സംസാരിക്കാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നു.. റാവുത്തർ മെല്ലെ പറഞ്ഞു.. ഞാൻ ഒന്നും അവനെ അറിയിച്ചിട്ടില്ല ഇത് വരെ.. പക്ഷെ ഇന്ന് ഞാൻ വിളിക്കും.. ഇനി ഇവിടെ അവൻ വേണം.. അല്ലാതെ ഇത് തീരില്ല.. അത് കേട്ടതും ഹാഷിമിന്റെ കണ്ണുകൾ ഒന്ന് തിളങ്ങി...ഒരു പുതിയ ഊർജം അവനിൽ നിറയുന്ന പോലെ.. ഒരാഴ്ച കഴിഞ്ഞു.. കൊലപാതകത്തെ കുറിച്ച് പോലീസിന് യാതൊരു തെളിവും കിട്ടിയില്ല.. ഡിജിപി.. ഇന്ദ്രജിത്തിനെ വിളിപ്പിച്ചു.. എടൊ.. കാര്യങ്ങൾ കൂടുതൽ വഷളാകുകയാണ്.. പോലീസിന് പോലും രക്ഷയില്ല.. കൽക്കി ആണ് ഇതിന് പുറകിൽ എന്ന് കൂടി ഒരു സംസാരം ഉണ്ട്.. അയാളെ പിടിച്ചു കഴിഞ്ഞാൽ തലവേദന പോകും.. അത് കേട്ടപ്പോൾ ഇന്ദ്രൻ പറഞ്ഞു.. സാർ കൽക്കി നിയമം കൈയിൽ എടുക്കുന്നവൻ തന്നെ ആണ്.. പക്ഷെ ഈ കാര്യത്തിൽ അയാൾക്ക് പങ്കില്ല.. ഡിജിപി.. അവനെ നോക്കി കൊണ്ട് പറഞ്ഞു.. ഇന്ദ്രാ രാഷ്ട്രീയപാർട്ടികളിൽ ചിലർ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്.. നമുക്ക് നേരിട്ട് അവർക്ക് എതിരെ ഒന്നും ചെയ്യാൻ ആവില്ല..അത് ആരാണ് എന്ന് അറിയാമല്ലോ.. നല്ലൊരു അവസരം കിട്ടും അന്ന് മുതലാക്കണം.. ഹാഷിം ആരോഗ്യം വീണ്ടെടുത്തു തുടങ്ങി എന്ന് അറിഞ്ഞു.. കലാശകളിക്ക് മിക്കവാറും.. ഒരാൾ കൂടി എത്തും.. തത്കാലം തന്റെ ഡ്യൂട്ടി നടക്കട്ടെ.. ഡിജിപി എഴുനേറ്റു കൊണ്ട് പറഞ്ഞു.. ഒന്ന് സല്യൂട്ട് ചെയ്തു കൊണ്ട് ഇന്ദ്രൻ പുറത്തേക്ക് ഇറങ്ങി.. രാത്രി എട്ടു മണി.. ഹാഷിമിന്റെ ദേഹം എല്ലാം തുടച്ചു കഴിഞ്ഞു അവനു ഭക്ഷണം കൊടുത്തു കഴിഞ്ഞു.. റാവുത്തർ. റൂം പുറത്തു നിന്ന് അടച്ചു കൊണ്ട്. പുറത്തേക്ക് ഇറങ്ങി.. ഞായർ ആയതു കൊണ്ട് സിറ്റിയിൽ. കടകൾ കുറവ് ആണ്.. ഹോസ്പിറ്റലിന്റെ ഓപ്പോസിറ്റ് ഉള്ള.ചെറിയ ഒരു ചായ കടയിലേക്ക് നടന്ന.. റാവുത്തറിന്റെ ഒപ്പം ഒരാൾ കൂടി ചേർന്ന് നടന്നു.. അടുത്ത നിമിഷം.. റാവുത്തറിന്റെ മുഖത്ത് ഒരു ശക്തമായഇടി കിട്ടി..അതോടെ അയാൾ പുറകോട്ടു മറിഞ്ഞു വീണു.. മുഖത്ത് തണുത്ത വെള്ളം വീണപ്പോൾ ആയിരുന്നു റാവുത്തർ കണ്ണുകൾ തുറന്നത്.. താൻ ഒരു കസേരയിൽ ഇരിക്കുക ആണെന്ന് അയാൾ അറിഞ്ഞു.ഒരു വലിയ മുറിയിൽ ആയിരുന്നു അയാൾ..വലിയ ഒരു ട്യൂബ് ലൈറ്റ് കത്തി നിൽക്കുന്നു.. . വായിൽ ചോരയുടെ അംശം പുറത്തേക്ക് ഒന്ന് തുപ്പി കൊണ്ട് റാവുത്തർ എണീറ്റു.. ആരാണ് എങ്കിലും മുന്നോട്ട് വരാം.. നേരെനിൽക്കുന്നത്. ശത്രു ആണെങ്കിലും ഞാൻ അഗീകരിക്കും.. ഇരുട്ടിൽ നിന്ന് ഷൂവിന്റെ ശബ്ദം ഉയർന്നു തുടങ്ങി.. വെളിച്ചത്തിലേക്ക്. മൊട്ട തലയുമായി ഒരാൾ വന്നു നിന്നു.. കാലന്റെ മുന്നിലും ഇങ്ങനെ നിൽക്കണം എങ്കിൽ തന്റെ മൈൻഡ് അപാരം തന്നെ ആണ്.. അയാൾ ഒന്ന് ചിരിച്ചു.. റാവുത്തർ അയാളെ അടിമുടി നോക്കി കൊണ്ട് പറഞ്ഞു.. ഏതാടാ കൊച്ചനെ നീ.. കാലൻ എന്റെ മുന്നിൽ വരുമ്പോൾ ഒന്ന് പേടിക്കണം.. തന്റെ മൊട്ടതലയിൽ ഒന്ന് തടവി കൊണ്ട് അയാൾ പറഞ്ഞു.. കൊള്ളാലോ താൻ.. എനിക്ക് ഇവിടെ കുറച്ചു ജോലി ഉണ്ട്.. അതിൽ ഒന്ന് തന്റെ മകൻ ആണ്.. പക്ഷെ ഇപ്പോൾ ആദ്യം താൻ.. കാരണം അവൻ ഹോസ്പിറ്റലിൽ മരിച്ചതിനു തുല്യം കിടക്കാൻ തുടങ്ങിയിട്ട് കുറച്ചു ആയല്ലോ.. എഴുനേറ്റ് നിൽക്കാൻ ആരോഗ്യം ആവട്ടെ എന്നിട്ട് ഒള്ളു അവന്റെ ജീവൻ കൊണ്ട് പോകാൻ.. അടുത്ത നിമിഷം റാവുത്തറിന്റെ കണ്ണുകൾ ഒന്ന് ചെറുത് ആയി.. അയാൾ മുന്നോട്ട് കുതിച്ചു ചെന്ന് അയാളെ ആക്രമിച്ചു.. പക്ഷെ നെഞ്ചിൽ തറച്ച കത്തിയുമായി. റാവുത്തർ പുറകോട്ട് മറിഞ്ഞു വീണു..?? നിലത്തു കിടന്നു റാവുത്തറിന്റെ. നെഞ്ചിൽ ചവിട്ടി കൊണ്ട് അയാൾ പറഞ്ഞു.. കാലന്. ഒന്ന് മാത്രം അല്ലേ അറിയൂ.. അത് ഞാൻ ചെയ്യുന്നു..അടുത്തത് നിന്റെ. ഒരേ ഒരു മകൻ ഹാഷിം.. നിലത്തു കിടന്നു ഞരങ്ങി കൊണ്ട് റാവുത്തർ ഒന്ന് ചിരിച്ചു.. പിന്നെ ഒന്ന് ചുമച്ചു കൊണ്ട് പറഞ്ഞു.. കാലൻ ആണോ മരണത്തിന്റെ അവസാന വാക്ക്.. എങ്കിൽ കേട്ടോളു.. എനിക്കു ഹാഷിം മാത്രം അല്ല മകൻ.. ഒരാൾ കൂടി ഉണ്ട്.. എനിക്കു പിറക്കാതെ പോയ ഒരുത്തൻ..അവനെ കുറിച്ച് പറയണം എങ്കിൽ.. ആദ്യം മറ്റൊരു കാര്യം ആദ്യം അറിയണം... കാലനെ വകവരുത്തിയ ഒരാൾ ഉണ്ട്.. സാക്ഷാൽ പരമേശ്വരൻ.. തന്റെ മൂന്നാം കണ്ണു തുറന്നു മരണദേവനെ പോലും ഭസ്മം ആക്കിയ. സാക്ഷാൽ മഹാദേവൻ.. എനിക്ക് ഒരു പോറൽ ഉണ്ടായാൽ അവൻ പിന്നെ നിന്നെ മാത്രം അല്ല.. നിന്നെ അയച്ചവർ നിൽക്കുന്ന സ്ഥലം പോലും ഭസ്മം ആക്കും.. നീയൊക്കെ ചിന്തിക്കുന്നതിലും അപ്പുറം ആണ് എന്റെ മകൻ.. റാവുത്തറിന്റെ നെഞ്ചിൽ നിന്ന് കാൽ എടുത്തു കൊണ്ട് അയാൾ. കത്തി വലിച്ചു ഊരി കൊണ്ട് പറഞ്ഞു.. എങ്കിൽ നിന്റെ ആ മകൻ കാണാൻ വേണ്ടി നിന്റെ തലഞാൻ എടുക്കുന്നില്ല.. അവൻ വരട്ടെ.എനിക്കു കൊട്ടേഷനിൽ ഇല്ലാത്ത ഒരു മുഖം ആദ്യം ആണ്.. റാവുത്തർ അയാളെ നോക്കി കൊണ്ട് വീണ്ടും പറഞ്ഞു.. സ്വന്തം ജീവനിൽ ഭയമില്ലാത്തവനെ കൊല്ലാൻ ഇറങ്ങുമ്പോൾ സ്വയം ചാകാൻ കൂടി തയ്യാർ ആയിരിക്കണം വരുന്നത് കാലകാലൻ ആണ്.. ഓർത്തോ നീ... അടുത്ത നിമിഷം അയാൾ. റാവുത്തറിന്റെ അടുത്ത് മുട്ടുകുത്തി ഇരുന്ന് കൊണ്ട് മെല്ലെ പറഞ്ഞു... എങ്കിൽ ഈ ലോകം വിട്ടു പോകുക.. അയാൾ കയ്യിലെ കത്തി റാവുത്തറിന്റെ ഇടത്തെ നെഞ്ചിൽ ആഞ്ഞു കുത്തി.. പിന്നെ അതിന്റെ പിടിയിൽ പിടിച്ചു താഴ്ത്തി കൊണ്ട് ഒന്ന് ചിരിച്ചു.. റാവുത്തറിന്റെ വായിൽ ചോര നിറഞ്ഞു.. അയാൾ ഒന്ന് കൂടി ചുമച്ചു കൊണ്ട് പതിയെ പറഞ്ഞു.. ഈ നിമിഷം മുതൽ എണ്ണി തുടങ്ങിക്കോ.. നിന്റെ മരണം... മെല്ലെ റാവുത്തറിന്റെ കണ്ണുകൾ അടഞ്ഞു വന്നു... അയാൾ എന്തോ മെല്ലെ പറഞ്ഞു... മുട്ടുകുത്തി ഇരുന്ന അയാൾ ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു.. ഈ ലോകം വിട്ടു പോകുക അല്ലേ താൻ.. റാവുത്തറിന്റെ പോക്കറ്റിൽ കിടന്ന മൊബൈൽ റിങ് ചെയ്തു.. അയാൾ അത് എടുത്തു.. അത് കണ്ടപ്പോൾ റാവുത്തർ മെല്ലെ പറഞ്ഞു... നിന്റെ കാലൻ ആണ് വിളിക്കുന്നത്... നോക്ക്... തന്റെ മൊട്ടത്തലയിൽ ഒന്ന് തലോടി കൊണ്ട് അയാൾ ഫോണിലെ ഡിസ്പ്ലേയിൽ. തെളിഞ്ഞ പേര് മെല്ലെ വായിച്ചു.... ശ്യാം... ശ്യാംവർമ്മ.... നിലത്തു കിടന്ന റാവുത്തർ ഒന്ന് ചിരിച്ചു.. പിന്നെ മെല്ലെ പറഞ്ഞു.. നിനക്ക് ഉള്ള മരണചീട്ട്..ഒന്ന് കൂടി ശ്വാസം എടുത്തു കൊണ്ട് റാവുത്തർ.കണ്ണുകൾ അടച്ചു...??? തുടരും. കഥ ഇനി അങ്ങോട്ട് എന്നും ഇടുന്നത് ആയിരിക്കും.. ഡിലെ വന്നതിൽ ക്ഷമിക്കണം.. 🙏🙏 കണ്ണൂർകാരൻ ❤️❤️❤️ #✍ തുടർക്കഥ #📔 കഥ #📚 ട്വിസ്റ്റ് കഥകൾ #📙 നോവൽ #💞 പ്രണയകഥകൾ