❤️ഷാൻ 💋റീ എൻട്രി ❤️കണ്ണൂർ 🚩🚩🚩
4.3K views
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/61WXpnw?d=n&ui=v64j8rk&e1=c💞ദേവനന്ദിനി.... Part 30💞 "അപ്പോൾ ദേവേട്ടന്റെ നന്ദുമോൾ കുടിച്ചു കഴിഞ്ഞെങ്കിൽ എഴുന്നേറ്റെ… നമുക്ക് സുൽത്താൻ അഹ്‌മദ്‌ ഷാ ഉണ്ടാക്കിയ നഗരത്തിലോട്ട് യാത്ര തുടരാം "…. രുദ്രൻ ഗൗരിയെ നോക്കി പറഞ്ഞു…. ഗൗരിയതും കേട്ട് കണ്ണു മിഴിച്ചെഴുന്നേറ്റു… "എടൊ….അഹ്‌മദാബാദിലോട്ട് പോകാമെന്നു…." അത് കേട്ട ഗൗരിയാവനെ നോക്കി ചിരിച്ചു… നിമിഷങ്ങൾക്കകം അവർ അവിടെനിന്നും ഇറങ്ങി … ആനന്ദിൽ നിന്നും ഒന്നര മണിക്കൂറോളം യാത്ര ചെയ്ത രുദ്രനും അഹ്‌മദാബാദ് സിറ്റിയിലേക്ക് അടുത്തു കൊണ്ടിരുന്നു. പോകുന്ന വഴിയ്ക്ക് മനുഷ്യനിർമ്മിതമായ ചണ്ടോള തടാകത്തിന്റെ കരയിൽ അല്പസമയം ചെലവിട്ടു. വർണ്ണകൊക്കുകളുടെയും, സ്പൂൺ ബിൽ പക്ഷികളുടെയും വാസസ്ഥലമാണ് ആ തടാകവും പ്രദേശവും… "ദേവേട്ടാ… അഹ്‌മദാബാദ് എന്ത് കാര്യത്തിലാ പ്രശസ്തിയാർജ്ജിച്ചത്…." തടാകത്തിന്റെ കരയിൽ രുദ്രനെയും കെട്ടിപ്പിടിരിക്കുമ്പോൾ ഗൗരി ചോദിച്ചു.. "അഹ്‌മദാബാദ് ലോകപ്രശസ്തമായത് തുണി വ്യവസായത്തിൽ ആണ്. ഇന്ത്യയുടെ മാഞ്ചെസ്റ്റർ എന്ന അപരനാമമുണ്ട് അഹ്‌മദാബാദിനു. പിന്നെ നൂറിലധികം ദേശാടനപക്ഷികൾ എല്ലാ വർഷവും വരുന്ന നഗരം. ഡയമണ്ട് കട്ടിങ്ങിനു പ്രശസ്തിയാർജ്ജിച്ച നഗരം. ഇന്ത്യയിലെ പ്രധാനഗരങ്ങളിൽ ആദ്യത്തെ ഏഴിൽ വരുന്നത്. അങ്ങനെ ഒരുപാട് വിശേഷണങ്ങൾ ഉണ്ട് അഹ്‌മദാബാദിനു…." രുദ്രൻ മറുപടി നൽകി "അവിടെയെന്തൊക്കെ കാണാനുണ്ട്"…(ഗൗരി) "കാണാനാണെങ്കിൽ ഇഷ്ടം പോലെയുണ്ട്…പക്ഷെ നമ്മുടെ അടുത്ത് സമയമാണ് ഇല്ലാത്തത്… നാളെ അക്ഷർധം ക്ഷേത്രം കണ്ടതിനു ശേഷം എന്തൊക്കെ കാണാമോ അതൊക്കെ നമുക്ക് കാണാം….പോരെ…" (രുദ്രൻ ) ഗൗരി പുഞ്ചിരിയോടെ മതിയെന്ന രീതിയിൽ തലയാട്ടി…. അവരവിടെ നിന്നും വൈകാതെ പുറപ്പെട്ടു…. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 രുദ്രൻ കണക്ക് കൂട്ടിയത് പോലെ തന്നെ ഏകദേശം വൈകീട്ട് ഒരു മൂന്നരയോടെ രുദ്രനും ഗൗരിയും അഹ്‌മദാബാദ് നഗരത്തിൽ കടന്നു. പലയിടത്തും അവർ ട്രാഫിക് ബ്ലോക്കിൽ പെട്ടിരുന്നു. സബർമതി നദിയുടെ അടുത്ത് ആശ്രം റോഡിൽ നിന്നും നെഹ്‌റു ബ്രിഡ്ജിലേക്ക് പോകുന്ന വഴിയിലെ ഒരു ഹോട്ടലിൽ ആയിരുന്നു രുദ്രൻ സ്റ്റേ ബുക്ക്‌ ചെയ്തത്. അവിടെയെത്തുമ്പോഴേക്കും നാല് മണി കഴിഞ്ഞിരുന്നു. ഹോട്ടലിൽ എത്തിയ രുദ്രനും ഗൗരിയും ചെക്ക് ഇൻ ചെയ്ത് തങ്ങളുടെ റൂമിലെത്തി…. റൂമിലെത്തിയ രുദ്രൻ ജാക്കറ്റ് അഴിച്ചു ബെഡിലേക്ക് മലർന്നു വീണു. ഗൗരിയൊരു പുഞ്ചിരിയോടെ അവൻ കിടക്കുന്നതും നോക്കി നിന്നു. കൈകൾ രണ്ടും വിടർത്തി രുദ്രൻ ഗൗരിയെയും ക്ഷണിച്ചു….. "ഞാനേതായാലും ഒന്നു കുളിച്ചു ഫ്രഷാവട്ടെ എന്നിട്ടേ ഉള്ളൂ. ദേവേട്ടന് പിന്നെ കുളിയും നനയുമൊന്നും നിർബന്ധമില്ലല്ലോ "…. ഗൗരി രുദ്രനെ കളിയാക്കിച്ചിരിച്ചു കൊണ്ട് പറഞ്ഞു… "സ്മരണ വേണമെടി യക്ഷി…സ്മരണ… ഇത്രയും ദൂരം നിന്നെ ബൈക്കുമോടിച്ചു കൊണ്ട് വന്ന ഞാനിത് തന്നെ കേൾക്കണം…." രുദ്രനൊരു പരിഭവത്തോടെ പറഞ്ഞു…. ഗൗരിയത് കേട്ട് ചിരിച്ചു കൊണ്ട് അവന്റെയടുത്ത് വന്നിരുന്നു… അവൾ മുഖം താഴ്ത്തി രുദ്രന്റെ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു…. "എന്റെ കലിപ്പൻ പിണങ്ങിയോ… ഇപ്പോൾ പറഞ്ഞതിന് ഇത്ര പോരെ…. ബാക്കി വേണേൽ പിന്നെ തരാം "…. കണ്ണുകളിൽ ഒരു കുസൃതിയും പ്രണയവും നിറച്ചു കൊണ്ട് ഗൗരി രുദ്രനോട് മൊഴിഞ്ഞു… രുദ്രൻ മെല്ലെ ചിരിച്ചു കൊണ്ട് തലയാട്ടി… ഗൗരി ഫ്രഷാവാൻ പോയപ്പോൾ രുദ്രൻ മൊബൈൽ എടുത്ത് നോക്കിക്കൊണ്ടിരുന്നു…. അല്പസമയം കഴിഞ്ഞപ്പോൾ മുഖത്ത് തണുത്തതെന്തോ വന്നു മൂടിയപ്പോൾ രുദ്രൻ ഒന്നു കണ്ണു മിഴിച്ചു… ഫ്രഷായി വന്ന ഗൗരി തന്റെ നീണ്ട നനഞ്ഞ മുടിയുടെ ഒരു ഭാഗം അവന്റെ മുഖത്തേക്കിട്ട് അവന്റെയടുത്തിരുന്നതാണ്…. "ദേവേട്ടാ… എഴുന്നേറ്റെ… എന്നിട്ട് പോയി ഫ്രഷാവ് "…. ( ഗൗരി ) മടിച്ചു നിന്ന രുദ്രനെ എഴുന്നേൽപ്പിച്ചു ഫ്രഷാവാൻ അവൾ തള്ളിപ്പറഞ്ഞയച്ചു… പെട്ടെന്ന് തന്റെ ഫോൺ ശബ്ദിക്കുന്നത് കേട്ട ഗൗരി അതെടുത്തു നോക്കി… ആയിയാണ് വിളിക്കുന്നത്. അവളത് അറ്റൻഡ് ചെയ്തു… "ആയി…" "മോളെ അഹ്‌മദാബാദ് എത്തിയോ…" "എത്തി ആയി...കുറച്ചു നേരമായതേ ഉള്ളൂ…"(ഗൗരി) "ദേവ് മോനെവിടെ… അടുത്തില്ലേ "… (ആയി ) "കുളിക്കുകയാ…" "അവനെങ്ങനെയാ ഇപ്പോൾ നിന്നോട്….ആദ്യത്തെ സ്വഭാവം വല്ലോം കാണിച്ചോ "… ( ആയി ) "ഇല്ല ആയി….ഇപ്പോൾ എന്റെ പഴയ ദേവേട്ടനാ… അവിടുന്ന് വരുമ്പോൾ ഉള്ളതിലും കൂടുതൽ എന്നെ സ്നേഹത്തിൽ മൂടുകയാ ദേവേട്ടനിപ്പോൾ…" പിന്നെ സൂറത്തിൽ വച്ചു അസ്തമയം കാണുമ്പോൾ പറഞ്ഞ കാര്യങ്ങളും ഇത് വരെയുള്ള യാത്രയിലെ വിശേഷങ്ങളുമൊക്കെ ഗൗരി വിവരിച്ചു… "ആയിക്ക് ഒരുപാട് സന്തോഷം തോന്നുന്നു മോളെ…. എന്റെ മക്കളിങ്ങനെ പരസ്പരം സ്നേഹിക്കുന്നത് കാണുമ്പോൾ…." ആയിയുടെ സ്വരത്തിൽ ആമോദം തുളുമ്പുന്നത് ഗൗരിയറിഞ്ഞു… "പിന്നെ നന്ദു മോളെ….. മോളുടെ കാര്യമറിയുമ്പോൾ അവൻ മോളെ നെഞ്ചോട് പൊതിഞ്ഞു പിടിക്കുമെന്ന് ഉറപ്പാണ്. മോള് മറിച്ചൊന്നും ചിന്തിക്കേണ്ട കേട്ടോ"…. (ആയി) "ഇല്ല ആയി….ഇപ്പോൾ ഞാനങ്ങനെയൊന്നും ചിന്തിക്കുന്നില്ല. ദേവേട്ടനെ വിട്ട് ഞാനെങ്ങും പോകില്ല…. " "അത് മതി… വേണ്ടാത്ത ചിന്തയൊന്നും വേണ്ട കേട്ടോ "… ആയിയുടെ വാക്കുകളിൽ വാത്സല്യം നിറഞ്ഞു…. അപ്പോഴേക്കും രുദ്രൻ ഫ്രഷായി വന്നു… "ആയി ദേവേട്ടനെത്തി… കൊടുക്കാം"… ഗൗരി ഫോൺ രുദ്രന് നേരെ നീട്ടി… രുദ്രൻ അവളെയും ചേർത്തു പിടിച്ചു കൊണ്ട് സംസാരിക്കാൻ തുടങ്ങി…. ഫോണിലെ സംഭാഷണം കുറച്ചു നേരം നീണ്ട് നിന്നു…. ഫോണിൽ സംസാരിച്ചു കഴിഞ്ഞപ്പോൾ രുദ്രൻ ഗൗരിയെയും കൊണ്ട് വിൻഡോ സൈഡിലേക്ക് കൊണ്ട് പോയി കർട്ടൻ നീക്കി….താഴെ കുറച്ചകലെയായി അഹ്‌മദാബാദ് നഗരത്തെ തഴുകിയൊഴുകുന്ന സബർമതി നദിയുടെ മനോഹരമായ ദൃശ്യം ഗൗരിയിൽ ആനന്ദം നിറച്ചു… "നന്ദു മോളെ… നമുക്ക് കുറച്ചു കഴിഞ്ഞിട്ട് കുറച്ചു സാഹിത്യം കൂട്ടി പറഞ്ഞാൽ അഹ്‌മദാബാദ് നഗരത്തിന് അരഞ്ഞാണമായൊഴുകുന്ന സബർമതി നദിയുടെ കരയിൽ പോയി സോളമനും സോഫിയയുമായി പ്രണയാർദ്രരായി സായാഹ്നം ചെലവഴിക്കാം "…. ഗൗരിയെ തന്നോട് ചേർത്ത് നിർത്തിക്കൊണ്ട് ഗൗരിയോട് പറഞ്ഞു…. അവന്റെ കവിളിലൊരു ചുംബനമായിരുന്നു ഗൗരിയുടെ മറുപടി….. "ആദ്യം നമുക്ക് ഗുജറാത്തിന്റെ സ്വന്തം ഡോക്ല കഴിച്ചിട്ട് പതുക്കെ നടക്കാം സബർമതി നദിയുടെ മടിത്തട്ടിലോട്ട്…." രുദ്രൻ ചിരിയോടെ ഒന്നു കണ്ണിറുക്കിക്കൊണ്ട് പറഞ്ഞു…. ഗൗരിയിലും ഒരു മന്ദഹാസം വിരിഞ്ഞു… 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 സന്ധ്യയ്ക്ക് ഒരാറ് മണിയോടെ രുദ്രനും ഗൗരിയും നടന് സബർമതി റിവർഫ്രണ്ടിൽ എത്തി… സബർമതി നദിയുടെ പടിഞ്ഞാറും കിഴക്കും തീരത്ത് കെട്ടിപ്പടുത്തുയർത്തിയ ഷോപ്പിംഗ് കോംപ്ലക്സ്സുകളും, മൾട്ടിലെവൽ കാർ പാർക്കിങ് സംവിധാനങ്ങളും, പ്ലേ ഗ്രൗണ്ട്സും, തുടങ്ങി ഒരു മാതിരി എല്ലാ സൗകര്യങ്ങളും ഒരുക്കിയ സായാഹ്നം ചിലവഴിക്കാൻ തയ്യാറാക്കിയതാണ് സബർമതി റിവേർഫ്രന്റ്…. റിവർഫ്രണ്ട് വാക്ക് വേയിലൂടെ നദിയുടെ ഇളം കാറ്റുമാസ്വദിച്ചു സായാഹ്നം ആസ്വദിച്ചു പരസ്പരം കൈകോർത്തു പിടിച്ചു കൊണ്ട് രുദ്രനും ഗൗരിയും നടന്നു. നടന്നു നടന്നവർ അടൽ പെഡസ്ട്രിയൻ ബ്രിഡ്ജിലേക്ക് എത്തിച്ചേരുന്ന റിവർ ഫ്രണ്ട് ഫ്ലവർ പാർക്കിൽ എത്തി… ഗ്ലാസ്സ് കൊണ്ട് കവർ ചെയ്ത പട്ടങ്ങളുടെ ആകൃതിയിൽ ഡിസൈൻ ചെയ്ത അലങ്കാരദീപങ്ങൾ പ്രകാശിക്കുന്ന ഫുട് ഓവർ ബ്രിഡ്ജ് ആയ അടൽ പെഡസ്ട്രിയൻ ബ്രിഡ്ജ് രണ്ട് തീരങ്ങളെയും ബന്ധിപ്പിക്കുന്നു. ടൂറിസ്റ്റുകൾക്ക് നദിയുടെ ഭംഗി മുകളിൽ ഇരുന്നാസ്വദിച്ചു കാണുവാനായി ഇരിപ്പിടങ്ങളും മറ്റും അതിലുണ്ട്…. ഫ്ലവർ പാർക്കിൽ നിന്നും രുദ്രനും ഗൗരിയും ബ്രിഡ്ജിലേക്ക് പ്രവേശിച്ചു മുന്നോട്ട് നടന്നു നദിയുടെ മുകളിലൂടെ എല്ലാം ആസ്വദിച്ചു മറുതീരത്തെക്ക് നടന്നു…. മറുതീരത്തെത്തി അവിടുത്തെ കാഴ്ചകൾ കുറച്ചു നേരം കണ്ട ശേഷം അവർ തിരിച്ചു ബ്രിഡ്ജിലേക്ക് കയറി തിരികെ വരാൻ തുടങ്ങി. ഇരുട്ട് വീണതിനാൽ റിവർ ഫ്രണ്ടും ബ്രിഡ്ജും അലങ്കാര ദീപങ്ങളുടെ വർണ്ണപ്രഭയിൽ കുളിച്ചു നിൽക്കുന്ന കാഴ്ച അത്യന്തം നയനമനോഹരമായിരുന്നു….. രുദ്രൻ ഇടയ്ക്കിടെ ഗൗരിയുടെ മുഖത്തേക്ക് നോക്കുമ്പോൾ ഈ കാഴ്ചകൾ പകരുന്ന ആമോദങ്ങൾ അവളുടെ മുഖത്ത് നിന്നും വായിച്ചെടുക്കാൻ അവനു കഴിഞ്ഞു. കുറച്ചു ദൂരം ബ്രിഡ്ജിൽ നധന്നു തിരിച്ചു റിവർഫ്രണ്ട് വാക്ക് വേയിൽ തിരിച്ചെത്തിയ അവർ അവിടെയുള്ള ആളൊഴിഞ്ഞ ശാന്തമായൊരു കോണിലെ ഇരിപ്പിടത്തിൽ ഇരിപ്പുറപ്പിച്ചു…. ഗൗരിയുടെ ചുമലിലൂടെ കയ്യിട്ട് രുദ്രൻ തന്നോട് ചേർത്തു പിടിച്ചു. അവളാവട്ടെ അവനു വിധേയയായി അവന്റെ നെഞ്ചോട് ചേർന്നിരുന്നു…. "ദേവേട്ടാ…. ഈ നദീ തീരത്ത് ദേവേട്ടനോട് ചേർന്നിരിക്കുമ്പോൾ എനിക്ക് തോന്നുന്ന സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ… ഇവിടുന്ന് പോകാതെ ഇങ്ങനെ തന്നെയിരിക്കാൻ തോന്നുന്നു… " "എനിക്കുമതെ… ഇത് വരെ യാത്ര പോയപ്പോൾ ഉള്ളതിനേക്കാൾ ഞാൻ സന്തോഷവും സംതൃപ്തിയുമനുഭവിക്കുന്നത് ഈ യാത്രയിലാ… നിന്റെ കൂടെ "… രുദ്രൻ പ്രണയർദ്രമായി പറഞ്ഞു… "ദേവേട്ടന് എന്താ ഇപ്പോൾ തോന്നുന്നത് "…. (ഗൗരി ) "എനിക്ക് കിഷോർ കുമാറിന്റെ ഒരു പഴയ പാട്ടു പാടാൻ തോന്നുന്നു…." "ആണോ… ദേവേട്ടൻ പണ്ട് കോളേജിൽ എന്റെ കൂടെ ഇടയ്ക്ക് മൂളാറില്ലായിരുന്നോ.. എത്ര വർഷമായി അതൊക്കെ കേട്ടിട്ട്… ഒന്നു പാട് "…. ഗൗരി രുദ്രനെ നിർബന്ധിച്ചു… രുദ്രൻ പാടാൻ തുടങ്ങി…. ""യേ രാത്തെ യേ മൗസം നദി കാ കിനാര യേ ചഞ്ചൽ ഹവാ… യേ രാത്തെ യേ മൗസം നദി കാ കിനാര യേ ചഞ്ചൽ ഹവാ… കഹ്‌ ദോ ദിലോം നെ കി മിൽ കർ കഭി ന ഹോംഗേ കഭി ഹം ജുദാ…"" ഗൗരിയും അവന്റെ കൂടെ പാടി. വരികൾക്കിടയിലെ അർത്ഥങ്ങളെ മനസ്സിലേക്കാവഹിച്ചു രണ്ടു പേരും പാടുമ്പോൾ ആ നദിയിലെ ഓളങ്ങളെ പോലെ അവരുടെ മിഴികളിൽ പരസ്പരം പ്രണയത്തിന്റെ ഓളങ്ങൾ നിറഞ്ഞു… പാട്ടു തീർന്നപ്പോൾ ഗൗരിയുടെ അധരങ്ങൾ രുദ്രന്റെ കവിളിൽ അമർന്നു…. "നീ വന്നതിനു ശേഷം നിന്നോട് ദേഷ്യത്തോടെ പെരുമാറിയപ്പോൾ ഉമ്മ തരാൻ പറ്റാത്തതിന്റെ കണക്ക് തീർക്കുകയാണോ ഇങ്ങനെ എപ്പോഴും തന്നു കൊണ്ട് "…. രുദ്രൻ ഗൗരിയുടെ മുഖത്തേക്ക് നോക്കി കളിയാക്കിച്ചിരിച്ചു കൊണ്ട് ചോദിച്ചു…. "ആര് പറഞ്ഞു….ആ ദിവസങ്ങളിലും ഞാൻ തന്നില്ലെന്നു… ദേവേട്ടൻ അറിയാഞ്ഞിട്ടാ… ദേവേട്ടൻ ഉറങ്ങിക്കിടക്കുമ്പോൾ ഞാൻ തരാറുണ്ടായിരുന്നു "…. ഗൗരി ചിരിച്ചു കൊണ്ട് മറുപടി നൽകി… "ഓഹോ….അങ്ങനെയും നടന്നോ….അപ്പോൾ നന്ദുമോള് എല്ലാം കല്പിച്ചായിരുന്നല്ലേ…." രുദ്രന്റെ ചോദ്യം…. "പിന്നല്ലാതെ… എന്തായാലും ദേവേട്ടൻ അറിഞ്ഞാൽ എന്നെ ഒന്നും ചെയ്യില്ലെന്ന് എനിക്കറിയാം… അതായിരുന്നു ഒരു ധൈര്യം… ഒരു ദിവസം ഇത് പോലെ തരാൻ വന്നപ്പോഴാ എന്റെ പേരും പറഞ്ഞു ദേവേട്ടൻ കഴുത്തിൽ കയ്യും പിടിച്ചു അലറികരഞ്ഞത്….എന്തായിരുന്നു ആ സ്വപ്നം "….. (ഗൗരി) "അത് ഞാൻ പറയണോ….. നീയെന്നെ കളിയാക്കിക്കൊല്ലും "… രുദ്രനൊരു ചമ്മലോടെ പറഞ്ഞു…. "എന്തായാലും ദേവേട്ടൻ പറ "….( ഗൗരി) ഗൗരി യക്ഷിയായി വന്നു രക്തം കുടിക്കുന്നത് ആ സ്വപ്നത്തിൽ കണ്ടത് വിവരിച്ചു രുദ്രൻ…. രുദ്രൻ പറഞ്ഞു നിർത്തിയതും ഗൗരിയുടെ പൊട്ടിച്ചിരിയുയർന്നു…. "എന്റെ ദേവേട്ടാ…..എന്നാലും ദേവേട്ടൻ കണ്ടത് വല്ലാത്തൊരു സ്വപ്നമായിപ്പോയി "..….ഗൗരിയ്ക് അത് പറയുമ്പോൾ ചിരിയടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല…. "അത് പിന്നെ ഞാൻ കാണുന്ന സ്വപ്നം എന്റെ കൺട്രോളിൽ അല്ലല്ലോ "…. രുദ്രൻ തന്റെ ഭാഗം ന്യായീകരിച്ചു…. "ആയിക്കോട്ടെ…..അങ്ങനെയെങ്കിലും നന്ദു എന്ന് വിളിക്കുന്നത് ഞാനൊന്നു കേട്ടു…" ഗൗരി ചിരിയോടെ തന്നെ മറുപടി നൽകി… കുറച്ചു നേരം കൂടി അവിടെയിരുന്നു എല്ലാം ആസ്വദിച്ചു അവരവിടെ നിന്നും ഇറങ്ങി…. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 രാത്രി ഭക്ഷണം കഴിച്ചു രുദ്രന്റെ നെഞ്ചിലേക്കും തല വച്ചു കിടക്കുമ്പോൾ ഗൗരി പിറ്റേന്ന് അക്ഷർദം ക്ഷേത്രം കാണാൻ പോകുന്നതിനെ പറ്റി ചോദിച്ചു കൊണ്ടിരുന്നു. രുദ്രന്റെ അതിന്റെ വിശദവിവരങ്ങൾ പകന്ന് കൊണ്ടിരുന്നു… "ദേവേട്ടാ… എപ്പോഴാ ദേവേട്ടൻ ഇങ്ങനെയൊക്കെ യാത്ര പോകാൻ തുടങ്ങിയത് "…. ഗൗരി അവനോട് ചോദിച്ചു… "ഹരിയണ്ണയ്ക്ക് നാലഞ്ച് കൊല്ലം മുൻപ് വരെ നാഷണൽ പെർമിറ്റ്‌ ട്രക്ക് ഉണ്ടായിരുന്നു. അതിൽ വർഷത്തിൽ ഒന്നോ രണ്ടോ തവണ ലീവ് എടുത്തിട്ടു പുള്ളിയുടെ കൂടെ പോയാണ് ശീലം. പിന്നെ ഹരിയണ്ണയുടെ ബൈക്ക് എടുത്തും പോകാൻ തുടങ്ങി "…. രുദ്രൻ മറുപടി നൽകി… "ദേവേട്ടൻ അപ്പോൾ ഈ നഗരത്തിൽ ഒക്കെ കറങ്ങിയിട്ടുണ്ടോ….." "വന്നിട്ടുണ്ട്… എല്ലായിടത്തും പോയിട്ട് വെറുതെ ഒന്നു കാണും. അധികം എവിടെയും നിൽക്കാൻ തോന്നില്ല… നേരത്തെ പറഞ്ഞ പോലേ ഉള്ളിൽ നിരാശയും നഷ്ടബോധവും ഒക്കെ തോന്നും. അപ്പോൾ അവിടെ നിന്നും വേഗമിറങ്ങും. നിന്നെ നഷ്ടപ്പെട്ടതിനു ശേഷമുള്ള എന്റെ ജീവിതം ആർക്കോ വേണ്ടി ജീവിക്കുന്നു എന്ന തരത്തിലായിരുന്നു... ഇത് വരെ സതിയെ നഷ്ടപ്പെട്ടു പാർവതി വരുന്നത് വരെയുള്ള ശിവന്റെ ജീവിതമായിരുന്നു നന്ദു ഇത് വരെ "…. രുദ്രൻ പറഞ്ഞു നിർത്തുമ്പോഴേക്കും മിഴികൾ നീരണിഞ്ഞു…. അവന്റെ ഇരുമിഴികളിലും ചുംബനങ്ങൾ പകർന്നു ഗൗരി. അവളുടെ മിഴികളും നിറഞ്ഞു… "ദേവേട്ടാ…. നമ്മൾ കുറച്ചു കാലം വേർപിരിഞ്ഞു നിൽക്കണമെന്നുള്ളത് ദൈവനിശ്ചയമായിരിക്കാം. ആ വേർപിരിഞ്ഞ നാളുകൾക്ക് പകരമായി അതിന്റെ പതിൻമടങ്ങു സ്നേഹം ഞാനെന്റെ ദേവേട്ടന് പകർന്നു തരാം… ദേവേട്ടനെ ഞാനൊരിക്കലും ഇനി വിട്ടു പിരിയില്ല "…. ഗൗരി രുദ്രന്റെ മുഖത്ത് തെരുതെരെ ചുംബനങ്ങളർപ്പിച്ചു കൊണ്ട് മൊഴിഞ്ഞു…. "നന്ദു… നിനക്കെന്താ പറയാനുള്ളതെന്നു എനിക്കറിയില്ല. അത് എന്ത് തന്നെയായാലും എന്റെ അവസാനശ്വാസം വരെ നിന്നെ ഞാനാർക്കും വിട്ടു കൊടുക്കില്ല… നീയെന്റേത് മാത്രമാ "… അവളുടെ ഇരുനയനങ്ങളിലും ചുംബിച്ചു രുദ്രൻ…. അവനൊന്നുകൂടി ഗൗരിയെ നെഞ്ചോടടുക്കിപ്പിടിച്ചു.... തുടരും കണ്ണൂർകാരൻ ❤️❤️❤️ #✍ തുടർക്കഥ #📔 കഥ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ #📙 നോവൽ