നാഗമുദ്ര ഭാഗം 11
🪱🪱🪱🪱🪱🪱🪱🪱🪱
മണികണ്ഠന്റെ ശാപം മാറിയതോടെ നാഗലോകം താൽക്കാലികമായി ശാന്തമായി... എന്നാൽ പാതാളത്തിലെ ചലനങ്ങൾ ഭൂമിയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കിത്തുടങ്ങി. നാഗലോകത്തെ യുദ്ധത്തിനിടയിൽ ഉണ്ടായ പ്രകമ്പനം മൂലം ഭൂമിയിൽ, പ്രത്യേകിച്ച് മണിമംഗലം തറവാടിന് ചുറ്റും കഠിനമായ പ്രകൃതിക്ഷോഭങ്ങൾ ആരംഭിച്ചു….
അറബിക്കടലിൽ രൂപപ്പെട്ട വലിയൊരു ചുഴലിക്കാറ്റ് മണിമംഗലം തറവാടിന് മുകളിൽ ആഞ്ഞടിച്ചു. ഭാരതപ്പുഴ കരകവിഞ്ഞൊഴുകി. തറവാടും നാഗക്കാവും വെള്ളത്തിനടിയിലാകുമെന്ന അവസ്ഥയെത്തി. ആദിത്യനും പദ്മയും പ്രായമായവരും കുട്ടികളുമടങ്ങുന്ന ഗ്രാമവാസികളെ രക്ഷിക്കാൻ കഠിനമായി പരിശ്രമിച്ചു…..
"പദ്മാ ഇത് സാധാരണ പ്രളയമല്ല. നാഗലോകത്തെ അസ്വസ്ഥതകൾ ഭൂമിയെ ബാധിച്ചിരിക്കുകയാണ്. അനന്തയുടെ സഹായമില്ലാതെ ഈ മഹാമാരിയെ തടയാൻ കഴിയില്ല" ആദിത്യൻ വിളിച്ചുപറഞ്ഞു…..
നാഗലോകത്തെ സിംഹാസനത്തിലിരുന്ന അനന്ത തന്റെ ദിവ്യദൃഷ്ടിയാൽ ഭൂമിയിലെ ദൃശ്യങ്ങൾ കണ്ടു. തന്റെ അച്ഛനും അമ്മയും പ്രളയത്തിൽ അകപ്പെടുന്നത് കണ്ട് അവൾ വിതുമ്പി. അവൾ ഭൂമിയിലേക്ക് തിരിക്കാൻ ഒരുങ്ങിയപ്പോൾ നാഗലോകത്തെ മുതിർന്ന സഭാംഗങ്ങൾ അവളെ തടഞ്ഞു….
"റാണീ നാഗലോകത്തെ ചക്രവർത്തിനി ഒരിക്കൽ അധികാരമേറ്റാൽ പിന്നെ അനുവാദമില്ലാതെ ഭൂമിയിൽ കാലുകുത്താൻ പാടില്ല. അത് നിയമലംഘനമാണ്" അവർ മുന്നറിയിപ്പ് നൽകി…..
അനന്തയുടെ വേദന കണ്ട മണികണ്ഠൻ മുന്നോട്ട് വന്നു.
"റാണി താങ്കൾക്ക് പോകാൻ കഴിയില്ലെങ്കിൽ ഞാൻ പോകാം. നാഗലോകത്തെ യോദ്ധാവെന്ന നിലയിൽ ഭൂമിയെ സംരക്ഷിക്കേണ്ടത് എന്റെയും കടമയാണ്. പക്ഷേ, എനിക്ക് ഭൂമിയിലെ ജലത്തെ തടഞ്ഞുനിർത്താൻ താങ്കളുടെ കയ്യിലെ സുവർണ്ണ നാഗപാശം വേണം."...
അനന്ത തന്റെ കൈയ്യിലുണ്ടായിരുന്ന മാന്ത്രികമായ നാഗപാശം മണികണ്ഠന് നൽകി. അത് സാധാരണ ഒരു കയറല്ലായിരുന്നു, മറിച്ച് ഒൻപത് നാഗശ്രേഷ്ഠന്മാരുടെ ശക്തി ഒത്തുചേർന്ന ഒന്നായിരുന്നു….
മിന്നൽവേഗത്തിൽ മണികണ്ഠൻ ഭൂമിയിലെ മണിമംഗലം തറവാട്ടിലെത്തി. അവിടെ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോകാൻ തുടങ്ങിയ ഒരു വൃദ്ധനെ രക്ഷിച്ചുകൊണ്ടാണ് അവൻ തുടങ്ങിയത്. പദ്മയും ആദിത്യനും ഈ അപരിചിതനായ യുവാവിനെ അത്ഭുതത്തോടെ നോക്കി. അവന്റെ കഴുത്തിലെ നാഗമുദ്ര കണ്ടപ്പോൾ പദ്മയ്ക്ക് മനസ്സിലായി ഇവൻ തന്റെ മകൾ അയച്ചവനാണെന്ന്…..
മണികണ്ഠൻ നാഗപാശം ആകാശത്തേക്ക് എറിഞ്ഞു. അത് വലിയൊരു നാഗമായി മാറി പുഴയ്ക്ക് കുറുകെ ഒരു ചിറ പോലെ കിടന്നു. കുത്തിയൊലിച്ചു വന്ന വെള്ളം ആ നാഗശരീരത്തിൽ തട്ടി വഴിമാറി ഒഴുകി. ഗ്രാമം രക്ഷപെട്ടു.....
പ്രളയം ശമിച്ചപ്പോൾ മണികണ്ഠൻ പദ്മയുടെയും ആദിത്യന്റെയും പാദങ്ങളിൽ നമസ്കരിച്ചു. എന്നാൽ ആ നിമിഷം ആകാശത്ത് കറുത്ത പുക ഉയർന്നു…
നാഗലോകത്തുനിന്നും ഒരു സന്ദേശം വന്നു
"അനന്ത റാണി തടവിലാക്കപ്പെട്ടിരിക്കുന്നു.. കാളസേതുവിന്റെ വധത്തിന് പകരം വീട്ടാൻ പാതാളത്തിലെ മറ്റു ഇരുണ്ട ശക്തികൾ ഒന്നിച്ചിരിക്കുകയാണ്. മണികണ്ഠൻ നാഗപാശവുമായി ഉടൻ തിരികെ വരിക"..
#കഥ,ത്രില്ലെർ,ഹൊറർ
പദ്മയും ആദിത്യനും മണികണ്ഠനെ നോക്കി…
"മകനേ ഞങ്ങളുടെ മകൾ അപകടത്തിലാണ്. നീ വൈകരുത്. ഞങ്ങൾക്കും നിന്റെ കൂടെ വരണം"...
തുടരും……
#✍ തുടർക്കഥ #📔 കഥ #📙 നോവൽ #💞 പ്രണയകഥകൾ
✍️ സന്തോഷ് ശശി…