#😮 നടന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ; നിർമാതാവ് ചതിച്ചു
കടം കൊടുത്തത് പണം മാത്രമല്ല, സ്വന്തം കരിയർ കൂടിയാണെന്ന് ഹരീഷേട്ടൻ അറിഞ്ഞില്ല! 💔
മിമിക്രി വേദികളിൽ നിന്ന് വന്ന്, സ്വന്തമായൊരു ശൈലി ഉണ്ടാക്കി മലയാള സിനിമയിൽ തന്റേതായ ഇരിപ്പിടം ഉറപ്പിച്ച കലാകാരനാണ് ഹരീഷ് കണാരൻ. ഞാനും ഒരു മിമിക്രി കലാകാരനായതുകൊണ്ട് ആ യാത്രയുടെ വില എനിക്ക് നന്നായി അറിയാം. ആരും വെറുതെ കൊണ്ടുവന്ന് തന്നതല്ല ഈ വിലാസം. തുടക്കകാലത്ത് ശബ്ദത്തെയും ശൈലിയെയും കളിയാക്കിയവർക്കുള്ള മറുപടി സ്വന്തം വിജയം കൊണ്ട് കാണിച്ചുകൊടുത്ത മനുഷ്യനാണദ്ദേഹം.
കഴിഞ്ഞ കുറച്ചു കാലമായി ഹരീഷേട്ടനെ സിനിമയിൽ കാണാതിരുന്നപ്പോൾ ഞാൻ കരുതിയത് അദ്ദേഹത്തിന് അവസരങ്ങൾ കുറഞ്ഞതാകും എന്നാണ്. പക്ഷേ സത്യം അതല്ലെന്ന് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ കേട്ടപ്പോൾ മനസ്സിലായി. സ്വന്തം അധ്വാനത്തിൽ നിന്ന് സമ്പാദിച്ച 20 ലക്ഷം രൂപ വിശ്വസിച്ച് ഒരാൾക്ക് കടം കൊടുത്തു. ആ പണം തിരിച്ചു ചോദിച്ചപ്പോൾ കിട്ടിയ മറുപടി എന്താണെന്ന് അറിയാമോ? 'സിനിമയിൽ നിന്ന് ഔട്ട് ആക്കുക!'
'അജയന്റെ രണ്ടാം മോഷണം' (ARM) പോലെയുള്ള വമ്പൻ സിനിമകളിൽ നിന്ന് ഹരീഷേട്ടനെ ഒഴിവാക്കിയത് അദ്ദേഹത്തിന് ഡേറ്റ് ഇല്ലാത്തതുകൊണ്ടല്ല, മറിച്ച് ചിലരുടെ 'ഈഗോ' കാരണമാണ് എന്ന് കേൾക്കുമ്പോൾ സങ്കടം തോന്നുന്നു.
ഒരു കലാകാരനെ ഇല്ലാതാക്കാൻ ഇതിലും വലിയ ക്രൂരത വേറെയുണ്ടോ? പണം തിരിച്ചു കൊടുത്തില്ലെങ്കിലും കുഴപ്പമില്ല, ഒരാളുടെ അന്നം മുട്ടിക്കരുത്.
ഒന്നേ പറയാനുള്ളൂ...
പേര് പറയുന്നില്ല, പക്ഷെ ചെയ്തവർക്കുള്ള കർമ്മഫലം (Karma) ദൈവം കാത്തുവെച്ചിട്ടുണ്ടാകും, ഉറപ്പ്. കഷ്ടപ്പെട്ട് മുകളിലെത്തിയവന് വീഴാൻ പേടി കാണില്ല, കാരണം അവന് വീണ്ടും കയറാൻ അറിയാം. മിമിക്രി എന്ന കലയിലൂടെ, ആയിരങ്ങളെ ചിരിപ്പിച്ചവന്റെ കണ്ണീരിന് ഉപ്പുരസം കൂടുതലായിരിക്കും. ആ കണ്ണുനീർ വെറുതെയാകില്ല.
സിനിമ ആരുടെയും തറവാട്ടു സ്വത്തല്ല. കഴിവുള്ളവരെ ഒതുക്കാൻ നോക്കിയാൽ ജനം തിരിച്ചടിക്കും. നിങ്ങൾ എത്രയൊക്കെ ഒതുക്കാൻ നോക്കിയാലും, കഴിവുള്ളവൻ ഉയർന്നു തന്നെ വരും.
ധൈര്യമായി മുന്നോട്ട് പോകൂ ഹരീഷേട്ടാ...
വിമർശനങ്ങൾക്കും ചതികൾക്കും ചിരി കൊണ്ട് മറുപടി നൽകുന്ന താങ്കൾക്കൊപ്പം, കലയെ സ്നേഹിക്കുന്ന ഞങ്ങളെല്ലാവരും കൂടെയുണ്ട്. സത്യം ജയിക്കും! 💪🔥
* വിനോദ് ഗോപിജി ✍️
#HareeshKanaran #SupportArtist #MalayalamCinema #Karma #JusticeForHareesh #Hardwork #Inspiration #ArtistLife #VinodGopiji #StandWithHareesh