യക്ഷിക്കാവ് വളവിലെ യക്ഷി (104)
പോലീസ് ജീപ്പിൽ നിന്നും ചാടിയിറങ്ങിയത് സബ് ഇൻസ്പെക്ടർ ഗോപിനാഥും സബ് ഇൻസ്പെക്ടർ ആനന്ദനും പോലീസുകാരും ആയിരുന്നു.
സബ് ഇൻസ്പെക്ടർ ഗോപിനാഥ് അലറി:
"ഈ വീട്ടിൽ ആളില്ലേ?"
ഗേററിൽ തട്ടി വിളിച്ചു.
ശബ്ദം കേട്ട വിശ്വംഭരൻ സിറ്റൗട്ടിൽ വന്ന് ജനലിലൂടെ നോക്കി...
പോലീസ് ആണെന്ന് കണ്ട
വിശ്വംഭരൻ വാതിൽ തുറന്നു കൊണ്ട് പറഞ്ഞു:
"മെഡിക്കൽ കോളേജിലേക്കുളള റോഡ്
ഇതു തന്നെയാണ്".
"അതറിയാം...ഇനി അറിയേണ്ടത് നിങ്ങളെക്കുറിച്ചാണ്...
ഇവിടെ ആരൊക്കെയുണ്ട്?"
"ഞാൻ... അമ്മ... അച്ഛൻ... പിന്നെ അനിയൻ വിവേക്,
പിന്നെ വേലക്കാരി സുമിത"
"Exactly...Very correct... വിവേകും സുമിതയും എവിടെ?"
"അവർ പുറത്ത് പോയിരിക്കയാണ്..."
"പുറത്ത് എവിടെ?"
"ആശുപത്രിയിൽ"
"ഏത് ആശുപത്രിയിൽ?"
"അതറിയില്ല..."
"എപ്പോ പോയി?"
"ഇന്നലെയാണ് പോയത്"
"ഇന്നത്തെ പത്രം വായിച്ചോ?"
"വായിച്ചു..."
ഇന്നത്തെ പ്രധാന വാർത്ത എന്തായിരുന്നു? "
" കൊലപാതകം... "
" അച്ഛനേയും അമ്മയേയും വിളിക്ക്... "
വിശ്വംഭൻ അകത്ത് പോയി അച്ഛനേയും അമ്മയേയും കൂട്ടി വന്നു.
"സുമിത കൊല ചെയ്യപ്പെട്ടിരിക്കുന്നു..."
സബ് ഇൻസ്പെക്ടർ ഗോപിനാഥ് അത് പറഞ്ഞപ്പോൾ അച്ഛനും അമ്മയും വിശ്വംഭരനും തളർന്ന് വീണു...
സബ് ഇൻസ്പെക്ടർ ഉടനെ ആംബുലൻസിന് ഫോൺ ചെയ്തു.
സബ് ഇൻസ്പെക്ടർ ആനന്ദനും എല്ലാവരും
ചേർന്ന് ഓരോരുത്തരെയായി താങ്ങിയയയെടുത്ത്
പുറത്ത് കൊണ്ട് വന്ന്
ജീപ്പിൽ കിടത്തി...
സബ് ഇൻസ്പെക്ടർ ആനന്ദൻ പറഞ്ഞ:
"അതെന്താ ഇങ്ങനെ... ഏത് കേസ് വന്നാലും എന്നെ തന്നെ പറഞ്ഞു വിടുന്നത്... ഡിപ്പാർട്ട്മെൻ്റിൽ എത്രയോ പേരുണ്ട്... ഏത് കേസ് വന്നാലും ഉടനെ എന്നെ വിളിച്ചോളും പോയി അന്വേഷിച്ചു വരാൻ... എന്തൊക്കെ കാണണം..."
അതിന് സബ് ഇൻസ്പെക്ടർ ഗോപിനാഥ്:
" You are most wanted for our Department...താൻ അന്വഷിക്കുന്നത് പോലെ ഞങ്ങൾ അന്വേഷിച്ചാൽ ശരിയാകില്ല... അത് കൊണ്ട് തന്നെ..."
"അല്ല...വേറെ ആരും ഇല്ലാത്തത് കൊണ്ടാണോ?
തൊടുന്നതിനും പിടിക്കുന്നതിനുമെല്ലാം എന്നെ തന്നെ ഇങ്ങനെ പറഞ്ഞു വിടുന്നത്?"
അപ്പോഴേക്കും ആംബുലൻസ് ചീറിപ്പാഞ്ഞെത്തി.
അത് കണ്ട് ജനങ്ങൾ ഓടിയെത്തി...
വിശ്വംഭരനേയും, അച്ഛനേയും അമ്മയേയും ആംബുലൻസിൽ കിടത്തി
പോലീസ് അകമ്പടിയോടെ
#📙 നോവൽ #📔 കഥ #🧟 പ്രേതകഥകൾ! #🕵️♀️ കുറ്റാന്വേഷണ കഥകൾ
ആശുപത്രിയിലേക്ക് തിരിച്ചു...
(തുടരും)