@vayanamuri1
@vayanamuri1

📚 വായന മുറി ✔

....

#

📙 നോവൽ

അവൾക്കെന്തോ എന്നോട് പറയാനുണ്ട് ..., പണ്ടെ അവളെന്നോടു ഗർഭിണിയാണെന്ന് പറയാൻ വന്നപ്പോളാണ് ഇത്രയും തിളക്കം ഞാൻ അവളുടെ ആ കണ്ണുകളിൽ കണ്ടിട്ടുള്ളത്.....! നല്ല തിളക്കമായിരുന്നു അന്നേരം ആ കണ്ണുകളിൽ.... എന്തായാലും എന്തോ വിശേഷപ്പെട്ട എന്തോ എന്നോട് പറയാനുണ്ടെന്ന് ആ കണ്ണുകളിലെ തിളക്കം എന്നെ ബോധ്യപ്പെടുത്തി. അന്നൊരു ഒഴിവു ദിവസമായിരുന്നു. അടുക്കളയിൽ നിന്ന് അവളെന്നെ ഇടയ്ക്കിടെ വന്നു നോക്കുന്നുണ്ട്.... അതിൽ നിന്നും ഞാനും ഊഹിച്ചു അവൾക്കെന്തോ എന്നോട് കാര്യമായി പറയാനുണ്ടെന്ന്.. അവളാണെങ്കിൽ കണ്ണുകൾ കൊണ്ടു കഥ പറയാൻ തുടങ്ങിയിട്ട് നേരം കുറെയായി താനും... കൂടാതെ ഉച്ചയ്ക്ക് ഊണിന്റെ കൂടെ എനിക്ക് ഇഷ്ടമുള്ള മാമ്പഴപുളിശ്ശേരിയും പച്ച പയർ ഉപ്പേരിയും മോരും അച്ചാറും പപ്പടവും അതിന്റെ കൂടെ നത്തോലി വറുത്തതും കൂടി കണ്ടപ്പോൾ എനിക്ക് മനസ്സിലായി എന്തോ ആവിശ്യം മണക്കുന്നുണെന്ന്......! കൂടാതെ ചോറും കറികളും വീണ്ടും വീണ്ടും വിളമ്പി തരാനുള്ള അവളുടെ ആവേശം കൂടി കണ്ടപ്പോൾ ഞാനതു തീർച്ചപ്പെടുത്തി...! ഊണ് കഴിഞ്ഞു ഞാൻ റൂമിലേക്ക്‌ പോയി ബെഡിൽ ഇരുന്ന് മുന്നേ പാതിവായിച്ചു വെയ്ച്ച ഒരു ബുക്കെടുത്തു വീണ്ടും ഒരു പുനർവായനക്ക് മുതിരവേ തന്റെ പണികളെല്ലാം യുദ്ധക്കാലാടിസ്ഥാനത്തിൽ ചെയ്തു തീർത്തു അവളും മുറിയിലേക്ക് വന്നു തുടർന്ന് എന്റെ കൈയ്യിലെ പുസ്തകം വാങ്ങി ഭദ്രമായി മേശപ്പുറത്തു വെയ്ച്ചു കൊണ്ട് അവൾ പതിയെപോയി വാതിലടച്ചു..., അതു കണ്ടതും ഞാൻ മനസിൽ ആലോചിച്ചു ഈശ്വരാ... ഇവൾ ഇനി പിരിവുക്കാരെ വരുത്താനുള്ള പരിപാടിയാണോ....??? സാധാരണ ആശിച്ചു മോഹിച്ചു എന്റെങ്കിലും ചെയ്തു കൊണ്ടിരിക്കുമ്പോഴാവും പാതി വഴിയിൽ വെച്ച് ഈ വകക്കു കൊള്ളരുതാത്തവന്മാർ വരുക അതല്ലെങ്കിൽ പാൽക്കാരൻ പത്രക്കാരൻ ഇവനന്മാരോക്കെ ഇത് അറിഞ്ഞോണ്ടു വരുന്നതാണോ...? ഇവന്മാർക്ക് ഇതിന്റെ വല്ല ബുദ്ധിമുട്ടും അറിയോ....? ഉറങ്ങാൻ ഇനി കള്ള് വേറെ കുടിക്കണം എന്നു പറഞ്ഞപ്പോലെ എടുത്ത പണിയോക്കെ ഇനിയും വേറെ എടുക്കണമെന്ന് ഇവന്മാർക്കറിയോ...? വാതിൽ അടച്ചതും അവൾ എന്റെയരികിൽ വന്നിരുന്നു. പിന്നെ എന്റെ മടിയിലവൾ കിടന്നു.... ഞാനവളുടെ പ്രവർത്തികൾ വീക്ഷിച്ചു കൊണ്ടിരിക്കവേ കിടന്നു കിടന്ന് അവൾ പെട്ടന്ന് എന്റെ തുടയിൽ ഒരൊറ്റ കടി.....! തുടർന്ന് പെട്ടന്ന പന്നെയവൾ കിടക്കുന്നിടത്തുനിന്നു എണീറ്റിരുന്നു... ഞാൻ വേദനകൊണ്ടു കടുപ്പിച്ചവളെ നോക്കിയതും അവൾ രണ്ട് കൈകളാൽ എന്റെ മുഖം അവളുടെ കൈയിലെടുത്തു അവളെന്റെ നെറ്റിയിൽ ചുംബിച്ചു കൊണ്ടു എന്നോട് പറഞ്ഞു നിങ്ങളൊരു നല്ല ഭർത്താവാണ്... ! എനിക്ക് നിങ്ങളെ വിശ്വാസമുണ്ട്.....! ഞാൻ നിങ്ങളെ ഒരുപാടു സ്നേഹിക്കുന്നു....! അത് കേട്ടതും ഞാൻ ചിരിച്ചു. എന്റെ ചിരി കണ്ടതും അവൾ പറഞ്ഞതു എനിക്കത്ര ബോധിച്ചിട്ടില്ലെന്നു എന്റെ മുഖത്തു നിന്ന് തന്നെ അവൾ വായിച്ചെടുത്തതും അവൾ അവളുടെ മുഖഭാവം കൊണ്ടു തന്നെ അതെന്താണെന്ന് ചോദ്യമെറിഞ്ഞു. അതുകണ്ട് ഞാനവളോട് പറഞ്ഞു ആദ്യം പറഞ്ഞ രണ്ട് കാര്യങ്ങൾക്കും ഞാൻ ഇപ്പോൾ യോഗ്യനല്ല. അത് കേട്ടതും അവളെന്നെ തുറിച്ചു നോക്കി. ഞാൻ പറഞ്ഞു എന്റെ ജീവന്റെ അവസാന നാളുകളൊന്നിൽ മാത്രമേ ഞാൻ ഇതിനു അർഹനാവുന്നുള്ളൂ.., അതുവരെയും നല്ല ഭർത്താവാവാനും വിശ്വാസം കാത്തു സൂക്ഷിയ്ക്കാനും എനിക്ക് പൊരുതേണ്ടിയിരിക്കുന്നു...., അത്രയും കാലം ഇതേ പോലെ വിശ്വാസത്തോടെ ജീവിച്ചു തീർക്കേണ്ടതുണ്ടെനിക്ക്...., എന്റെ മരണത്തിനു തൊട്ടു മുന്നേ നിന്റെ ചുണ്ടുകളിൽ നിന്നും ഈ വാക്കുകൾ കേൾക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്....! അതുകേട്ടതും അവൾ ചിരിച്ചു ഹൃദയത്തിലെ സർവ്വ സ്നേഹത്തോടെയും....! തുടർന്ന് ഞാനവളോട് ചോദിച്ചു നിനക്കെന്താണ് ഇപ്പോൾ ഇങ്ങനെ ഒരു തോന്നൽ വരാൻ കാരണമെന്ത് ? അപ്പോളവൾ പറഞ്ഞു നിങ്ങളുടെ പഴയ ഇഷ്ടക്കാരിയുടെ ഒരു കൂട്ടുകാരി എന്റെ എഫ് ബി ഫ്രണ്ട് ആണ്. അവൾ പറഞ്ഞു ഇഷ്ടക്കാരി മൂന്നു പ്രാവശ്യം വിളിച്ചിട്ടും നിങ്ങൾ ഫോൺ എടുക്കുകയോ തിരിച്ചു വിളിക്കുകയോ ചെയ്തില്ലെന്ന്....., അതുകേട്ടതും ഞാൻ ചിരിച്ചു അവൾ വീണ്ടും ചോദിച്ചു സറെ....? സാർ എന്താ ഫോൺ എടുക്കാഞ്ഞെതെന്നു...? ഞാനതിന്നൊന്നും മിണ്ടിയില്ല...., അവൾ പിന്നെയും പിന്നെയും നിർബദ്ധിച്ചപ്പോൾ ഞാനവളോട് ചോദിച്ചു..., " ഞാനെന്തിനു ഫോണെടുക്കണം....? നമ്മൾ ഒരാളെ സ്നേഹിക്കുന്നതു അവൾ മറ്റൊരാളുടെ ഭാര്യയായിരുന്ന് നമ്മളെ സ്നേഹിക്കാനല്ല....., നമ്മുടെ ഭാര്യയായിരുന്ന് നമ്മളെ സ്നേഹിക്കാനാണ്....!!! വിവാഹത്തിന്റെ അന്ന് നൽകുമ്പോഴാണ് അതു പുടവ " അതല്ലാത്തപ്പോൾ അതു വെറും സാരിയാണ്....! പ്രണയത്തിന്റെ ശരിയായ നിർവ്വചനം എന്താണന്നറിയോ...? നിന്നെ വിട്ടു പോകുന്നതും മരിക്കുന്നതും ഒന്നാണ് എന്നാണ് " ഞാൻ അതു പറഞ്ഞു നിർത്തിയതും ഈറനണിഞ്ഞ കണ്ണുകളോടെ വീണ്ടുമവളെന്റെ മുഖം അവളുടെ കൈകുമ്പിളിൽ കോരിയെടുത്ത് എന്റെ ഇരു കണ്ണിലും മാറി മാറി ചുംബിച്ചു തുടർന്ന് ഞാനവളുടെ അരയിൽ പിടിച്ചതും അവളെന്നെയും കൊണ്ട് കട്ടിലിലെക്ക് മറിഞ്ഞു.....! അവളെന്തായാലും ഇത്തവണ പിരിവുക്കാരനെ വരുത്തും ഉറപ്പ്.....!!!! ❤❤❤❤❤❤❤❤ . #Pratheesh
10.9k കണ്ടവര്‍
1 ദിവസം
"ലിയോൺ മെസ്സി ഇതുവരെ എഴുന്നേറ്റില്ലേ ". അമ്മയുടെ വാക്കുകൾ കേട്ടാണ് അനന്ദു പുതപ്പിനുള്ളിൽ നിന്നും തല പുറത്തിട്ടത് കണ്ണിൽ നിന്നു വന്ന കണ്ണുനീർ അവൻ അമ്മ കാണാതെ തുടച്ചു പുഞ്ചിരിച്ചു കൊണ്ട് അമ്മയെ നോക്കി "ഡാ സമയം പത്ത് മണിയായി എഴുന്നേറ്റ് ചായ കുടിക്കാൻ നോക്ക് " "എന്താ ലക്ഷിയമ്മേ കഴിക്കാൻ " " ഫുട്ബോൾ " അമ്മയുടെ മറുപടി കേട്ട് അവൻ അമ്പരപ്പോടെ അമ്മയെ നോക്കി " എന്തോന്ന് " " കൊഴുക്കട്ട എന്ന് " "ഓ അങ്ങനെ അമ്മ ട്രോളാനും പഠിച്ചോ " " അതിന്റെ കുറവേ ഉണ്ടായിരുന്നുള്ളു അതുകൂടി അങ്ങ് പഠിച്ചു " എന്നും പറഞ്ഞു ലക്ഷിയമ്മ അടുക്കളയിലേക്ക് പോയി അമ്മ പോയപ്പോൾ അനന്ദുവിന്റെ ചെവിയിൽ ഡോക്ടറുടെ ശബ്ദം അലയടിച്ചു " രക്ഷിക്കാൻ പറ്റിയേക്കാം അതിനായി ഓപറേഷൻ വേണ്ടി വരും പക്ഷേ ഒരു നാല് ലക്ഷം രൂപ വേണ്ടി വരും ഒരാഴ്ചക്കുള്ളിൽ ഓപറേഷൻ നടക്കണം അതിലും വൈകിയാൽ പിന്നെ ഒന്നു പറയാനാകില്ല" "ഡാ അനന്ദു" ഒച്ചത്തിലുള്ള വിളി കേട്ടാണ് അനന്ദു ഓർമ്മയിൽ നിന്നുണർന്നത് " ആരാത് " എന്നും ചോദിച്ച് കൊണ്ട് ലക്ഷിയമ്മ ഉമ്മറത്തേക്ക് ചെന്നു " ഞാനാണമ്മേ " " ആ നീയായിരുന്നോ മോനേ മെസ്സി നിന്നെ കാണാൻ റോണാൾഡോ എന്നിട്ടുണ്ട് " എന്നും പറഞ്ഞ് ലക്ഷിയമ്മ അകത്തേക്ക് പോയി നകുലനായിരുന്നു അത് അനന്ദുവിന്റെ ഉറ്റ സുഹൃത്ത് അവരുടെ ഫുട്ബോൾ ഭ്രാന്ത് കൊണ്ട് 'ലക്ഷിയമ്മ വിളിക്കുന്ന പേരാണ് മെസ്സിയെന്നും റൊണാൾഡോ എന്നും "എടാ അനന്ദു നീ ഇതുവരെ എഴുന്നേറ്റില്ലേ ഡാ നാളെയാണ് രാമേട്ടൻ ട്രോഫി ഫുട്ബോൾ മത്സരങ്ങൾ തുടങ്ങുനത് " " ആ അറിഞ്ഞു "അനന്ദു താൽപര്യമില്ലാതെ പറഞ്ഞു "ഡാ നിനക്ക് എന്ത് പറ്റി കഴിഞ്ഞ ദിവസം തുടങ്ങിയതാണെല്ലോ വിരഹം എന്തെ ഏതെങ്കിലും പെണ്ണ് തേച്ചോ" "ഒന്നു പോടോ പ്രണയം കോപ്പ് " "പിന്നെന്താ പറ്റിയത് നിനക്ക് ഒട്ടും ഹാപ്പിയല്ലലോ പിന്നെ ഒരു കാര്യം വിജയികൾക്കുള്ള സമ്മനത്തുക വർധിപ്പിച്ചു വിജയികൾക്ക് ഒന്നര ലക്ഷം രൂപയാണ് സമ്മാനം " ഒന്നര ലക്ഷം എന്ന് കേട്ടതു അനന്ദു അവനെ നോക്കി "നേരാണോ നീയി പറഞ്ഞത് " "അതെടാ കഴിഞ്ഞ വർഷത്തെ പോലെ നാല് ടീമേ ഇക്കുറിയും ഉള്ളു 2 ദിവസമേ മത്സരങ്ങളുള്ള പ്രധാന എതിരാളി റോക്കേസ് ടീം ആണു കഴിഞ്ഞ വർഷം അവരെ തകർത്താണ് നമ്മൾ കപ്പടിച്ചത് അന്നുണ്ടായ അടിയുടെ പുകില് ഇതുവരെ മാറിയില്ല നീയും അരുണുമാണ് അന്ന് ഗോളടിച്ച് ജയിപ്പിച്ചത് ഇത്തവണ അരുണില്ല നിന്നിലാണ് പ്രതീക്ഷ അല്ല നീയല്ലേ അരുണിനെ രണ്ട് ദിവസം മുമ്പ് ജോലി സ്ഥലത്ത് ആക്കിയത് പിന്നെ അവൻ വിളിച്ചോ" "ആ. വിളിച്ചു "അനന്ദു പറഞ്ഞു "പിന്നെ ഇന്ന് വൈകുന്നേരം ഗ്രൗണ്ടിൽ പലിശീലനം ഉണ്ട് ഞാൻ ഒരു നാല് മണിക്ക് വരാം " എന്നും പറഞ്ഞ് നകുലൻ മടങ്ങി പോയി നകുലൻ പോയപ്പോൾ അനന്ദു തന്റെ കണ്ണുകൾ പതിയെ അടച്ചു അവന്റെ കണ്ണുകളിലൂടെ രണ്ട് ദിവസം മുമ്പുള്ള സംഭവങ്ങൾ കടന്നു പോയി "ഡാ അനന്ദു ഞാനില്ല എന്ന് കരുതി കളി തോൽക്കാൻ നിൽക്കരുത് കപ്പടിക്കണം" ബൈക്കോടിച്ചു കൊണ്ടിരിക്കെ അരുൺ പറഞ്ഞു "ഡാ അതൊക്കെ ഞങ്ങളേറ്റു നീ വണ്ടി യൊന്നു പതിയെ വിടു കുണ്ടും കുഴിയും ഉള്ളതാണ് " "നിനക്ക് അത്രക്ക് പേടിയാണെങ്കിൽ നീ ഹെൽമെറ്റ് വച്ചോ " എന്നും പറഞ്ഞ് അരുൺ ഹെൽമെറ്റ് എടുത്ത് അനന്ദുവിന്റെ കൈയിൽ കൊടുത്തു "ഡാ ഓടിക്കുന്നവരാ ഹെൽമെറ്റ് വെക്കേണ്ടത് " " ഇത്തവണ നീ വച്ചോ " അരുൺ പറഞ്ഞത് കേട്ട് അനന്ദു മനസില്ലാ മനസോടെ ഹെൽമറ്റ് വച്ചു പെട്ടന്നാണ് അത് സംഭവിച്ചത് അമിത വേഗത്തിൽ ബൈക്കോടിച്ച അരുണിന് മുന്നിലെ കുഴികണ്ട് പെട്ടന്ന ബൈക്ക് വെട്ടിത്തിരിക്കാനായില്ല കുഴിയിൽ വീണ ബൈക്കിൽ നിന്നു അനന്ദു റോഡിനപ്പുറത്തു അരുൺ റോഡിനു നടുക്കു വീണു വീഴ്ചയു ആഘാതത്തിൽ അരുണിന്റെ തല പൊട്ടി ഹെൽമറ്റ് വച്ചതിനാൽ അനന്ദുവിന് ചെറിയ പരിക്കുകളെ ഉണ്ടായിരുന്നുള്ളു ഓടിക്കുടിയ നാട്ടുകാർ ഇരുവരെയും ഹോസ്പിറ്റലിലെത്തിച്ചു "രക്ഷിക്കാൻ പറ്റിയേക്കാം അതിനായി ഓപറേഷൻ വേണ്ടി വരും പക്ഷേ ഒരു നാല് ലക്ഷം രൂപ വേണ്ടി വരും ഒരാഴ്ചക്കുള്ളിൽ ഓപറേഷൻ നടക്കണം അതിലും വൈകിയാൽ പിന്നെ ഒന്നു പറയാനാകില്ല" ഡോക്ടർ പറഞ്ഞത് കേട്ട് അനന്ദുവിന്റെ കണ്ണുകൾ നിറഞ്ഞു "സാർ എനിക്ക് അവനെയൊന്ന് കാണാനാകുമോ" അനന്ദു വിതുമ്പിക്കൊണ്ട് ചോദിച്ചു " കണ്ടോളു പക്ഷേ അധികം സംസാരിക്കരുത് " ഡോക്ടർ പറഞ്ഞു അനന്ദു ഐസിയു വിൽ കയറി തലയക്കും ശരീരത്തിലുമെല്ലാം പ്ലാസ്റ്റർറിട്ട അരുണിനെ കണ്ടപ്പോൾ അനന്ദുവിനോട് പൊട്ടിക്കരഞ്ഞു പോയി " അരുൺ " അനന്ദു പതിയെ വിളിച്ചു വിളി കേട്ട് അരുൺ പതിയെ കണ്ണു തുറന്നു " അ അ നന്ദു ഞാൻ വീണ കാര്യം ആരും അറിയരുത് എന്റെ വീട്ടിൽ പോലും അച്ഛനും അമ്മയും തളർന്നു പോകും " ഇത്രയും പറഞ്ഞു അവന്റെ കണ്ണുകൾ താനെ അടഞ്ഞു ഇല്ലെടാ നിന്നെ മരണത്തിനു പോലും വിട്ടു കൊടുക്കില്ല നീ പഴയ അരുണായി തിരികെ നിന്റെ വീട്ടിൽ പോകും പക്ഷേ നാല് ലക്ഷം "മോനെ വന്ന് ചായ കുടിക്ക് " അമ്മയുടെ വിളിയാണ് അനന്ദുവിനെ ചിന്തയിൽ നിന്നുണർത്തിയത് അവന്റെ മനസ് നിറയെ നാല് ലക്ഷമായിരുന്നു പെട്ടന്നാണ് അവന്റെ മനസിൽ നകുലന്റെ വാക്കുകൾ മുഴകിയത് "വിജയികൾക്കുള്ള സമ്മാനതുക വർധിപ്പിച്ചു ഒന്നര ലക്ഷമാണ് കളി ജയിച്ചാൽ ഒന്നരലക്ഷം കിട്ടും കൂട്ടുകാരോട് കാര്യം പറഞ്ഞാൽ അവർ സമ്മതിക്കും ബാക്കി എവിടുന്നെങ്കിലും ഒപ്പിക്കാം ഇപ്പോ അവരോട് ഒന്നും പറയണ്ട പറഞ്ഞാൽ അത് കളിയെ ബാധിച്ചാലോ അവൻ മനസിൽ കണക്ക് കൂട്ടി ഉടൻ തന്നെ ഫോണെടുത്ത് നകുലനെ വിളിച്ചു "ഡാ നീ കുറച്ച് നേരത്തെ വാ ഇത്തവണ നമുക്ക് കപ്പടിക്കണം" വൈകുന്നേരം അവർ ഗ്രൗണ്ടിലെത്തുമ്പോൾ എല്ലാ ടീമുകളു പരിശീലനം തുടങ്ങിയിരുന്നു അവരെ കണ്ടതും റോക്കേസ് ക്യാപ്ന്റൻ അബ്ബാസ് വിളിച്ചു പറഞ്ഞു " ഇത്തവണ അരുണിലെല്ലോ അവനും കൂടി വേണമായിരുന്നു കഴിഞ്ഞ വർഷത്തെ തോൽവിക്കു പകരം വീട്ടാൻ " നകുലനു അനന്ദുവും ഒന്നും മിണ്ടിയില്ല പെട്ടന്നാണ് അനന്ദുവിന്റെ ഫോൺ ശബ്ദിച്ചത് അനന്ദു ഫോണെടുത്ത് നോക്കി ഹോസ്പിറ്റലിൽ നിന്നും ഡോക്ടർ ആണ് അവൻ കാൾ എടുത്തു പെട്ടന്നു തന്നെ അവൻ വിയർത്തു കുളിച്ചു അവൻ ഉടൻ തന്നെ അനന്ദുവിനോട് ബൈക്കിന്റെ ചാവി വാങ്ങി ഉടൻ വരാം എന്നും പറഞ്ഞു ബൈക്കും എടുത്ത് ഹോസ്പിറ്റൽ ലക്ഷ്യമാക്കി കുതിച്ചു അവന്റെ പോക്ക് അബ്ബാസ് സംശയത്തോടെ നോക്കി നിന്നു അങ്ങനെ ഫൈനൽ വന്നെത്തി പതിവു പോലെ അനന്ദുവിന്റെ ടീമും റോക്കേസുമായിരുന്നു ഫൈനലിൽ ഇരുവരും ഇഞ്ചോടിഞ്ച് പോരാട്ടം ആദ്യ പകുതിയിൽ അനന്ദുവിന്റെ ഗോളിൽ അവന്റെ ടീം 1 - 0 മുന്നിട്ടുനിന്നു എന്നാൽ അബ്ബാസിന്റ ഇരട്ട ഗോളിൽ രണ്ടാം പകുതിയിൽ 2-1 നു റോക്കേസ് ജയം പിടിച്ചെടുത്തു തോൽവി അറിഞ്ഞതോടെ അനന്ദു പൊട്ടിക്കരഞ്ഞു സമ്മാനദാനത്തിനു പോലും നിൽക്കാതെ അവൻ പോയി കളഞ്ഞു "അവന്റെ നില ഗുരുതരമാണ് മൂന്ന് ദിവസത്തിനുള്ളിൽ ഓപറേഷൻ നടന്നിരിക്കണം ഇല്ലങ്കിൽ എന്തും സംഭവിക്കാം" ഡോക്ടറുടെ വാക്കുകൾ അവന്റെ കാതുകളിൽ മുഴക്കിയപ്പോൾ അവൻ ഞെട്ടിയുണർന്നു അന്നു വൈകുന്നേരം ഡോക്ടർ വിളിച്ചപ്പോൾ പറഞ്ഞ വാക്കുകൾ അവന്റെ കാതുകളിൽ വീണ്ടും വീണ്ടും മുഴകി ഇന്നാണ് ഡോക്ടർ പറഞ്ഞ ലാസ്റ്റ് ദിവസം പലരിൽ നിന്നായി വാങ്ങിയ ഇരുപതിനായിരം മാത്രമേ തന്റെ കൈയിലുള്ളു എന്ന് അനന്ദു ഞെട്ടലോടെ ഓർത്തു ബാക്കി കാശ് എന്ത് ചെയ്യും ഇത്ര കാശ് കൊടുത്ത് ഡോക്ടറുടെ കാല് പിടിക്കാം ബാക്കി കാശ് ഒരാഴ്ചക്കുള്ളിൽ കൊടുക്കാം എന്നുറച്ച് അവൻ അമ്മയോടു കൂടി പറയാതെ ഹോസ്പിറ്റൽ ലക്ഷ്യമാക്കി തന്റെ മേശപ്പുറത്ത് വച്ച കാശിലും കൈകൂപ്പി നിൽക്കുന്ന അനന്ദുവിന്റെ മുഖത്തേക്കും ഡോക്ടർ മാറി മാറി നോക്കി "സാർ ഇത് ഇരുപതിനായിരമുണ്ട് ബാക്കി കാശ് ഒരാഴ്ചകൊണ്ട് തരാം സാർ അരുണിന്റെ ഓപറേഷൻ എത്രയും വേഗം നടത്തണം" അനന്ദു കൈകൂപ്പി കൊണ്ട് പറഞ്ഞു "ഡോ അവന്റെ ഓപറേഷൻ ഇന്നലെ രാത്രി കഴിഞ്ഞു ഇപ്പോൾ സുഖമായിട്ടിരിക്കുന്നു" ഡോക്ടർ പറഞ്ഞത് വിശ്വസിക്കാൻ ആകാതെ അവൻ നിന്നു " അപ്പോൾ കാശ് " അവൻ ചോദിച്ചു " അത് ഇന്നലെ രാത്രി ഇവിടെ കെട്ടിവച്ചല്ലോ നാല് ലക്ഷം " "ആര് " അനന്ദു വിശ്വാസം വരാതെ ചോദിച്ചു " അറിയില്ല. അവർ ഇപ്പോൾ ഓപറേഷൻ തിയറേറ്ററിനു മുന്നിലുണ്ടാകും" ഡോക്ടർ പറഞ്ഞു അവൻ ഓപറേഷൻ തിയറേറ്റർ ലക്ഷ്യമാക്കി നടന്നു അവിടെ എത്തിയ അവന്റെ കണ്ണുകൾ വിശ്വസിക്കാൻ കഴിഞ്ഞില്ല "അബ്ബാസ് " റോക്കേസിന്റെ ക്യാപ്റ്റൻ കൂടാതെ മറ്റു കളിക്കാരും നകുലനും അവനെ കണ്ടതും നകുലൻ ഓടിച്ചെന്ന് അവന്റെ കോളറ പിടിച്ചു കരഞ്ഞു കൊണ്ട് പറഞ്ഞു " എന്നോട് ഒരു വാക്ക് പറയമായിരുന്നില്ലേ ". അവൻ പൊട്ടിക്കരഞ്ഞു കൊണ്ട് അനന്ദുവിനെ കെട്ടിപിടിച്ചു അനന്ദു അവനെ മാറ്റിനിർത്തി അബ്ബാസിനടുത്തേക്ക് നടന്നു അബ്ബാസ് അവന്റെ ചുമലിൽ കൈവച്ചു കൊണ്ട് പറഞ്ഞു "നമ്മൾ കളികളത്ത് എതിരാളികൾ ആയേക്കാം എന്നാൽ ജീവിതത്തിൽ നമ്മൾ സഹോദരങ്ങളാണ് എന്നും നീയും ഞാനും വേറെ ടീമുകളായെക്കാം വേറെ വേറെ താരത്തിന്റെ ഫാൻസ് ആയേക്കാം പക്ഷേ നമ്മൾ സ്നേഹിക്കുന്നത് ഫുട്ബോളിനെയാണ് WE ARE FOOTBALL FANS " എന്നിട്ടും അനന്ദു സംശയത്തോടെ നോക്കുന്നത് കണ്ടപ്പോൾ അബ്ബാസ് പറഞ്ഞു "ഞങ്ങൾ എങ്ങനെ അറിഞ്ഞെന്നാണ് നീ ആലോചിക്കുന്നത് " അതെ എന്നർത്ഥത്തിൻ അനന്ദു തല കുലുക്കി " അന്ന് നിനക്ക് ഫോൺ കാൾ വന്നപ്പോൾ നീ വിയർക്കുന്നത് കണ്ടപ്പോൾ എനിക്ക് തോന്നി കാര്യമായി എന്തോ കുഴപ്പമുണ്ടെന്നു എതിർ കളിക്കാരൻ പന്തും കൊണ്ട് എങ്ങോട്ടു പോകു എന്ന് ഒരു കളിക്കാരന് അറിയാൻ പറ്റും അവൻ എതിരാളിയെ പിന്തുടരാൻ തയ്യാറായിരിക്കും അതുപോലെ ഞാൻ നിന്നെ പിന്തുടർന്നു ഇവിടെ എത്തി ഡോക്ടറിൽ നിന്നു കാര്യങ്ങളറിഞ്ഞു മത്സര വിജയികൾക്ക് കിട്ടിയ തുകയും ഞങ്ങൾ എല്ലാവരും കൂടി പിരിച്ചെടുത്ത തുകയും ഇവിടെ അടച്ചു ഓപറേഷൻ നടത്തി" അതു കേട്ടതും അനന്ദു അബ്ബാസിനെ കെട്ടിപിടിച്ചു കരഞ്ഞു " എന്നാൽ ഞങ്ങൾ പോകട്ടെ " അബ്ബാസ് അവന്റെ ചുമലിൽ തട്ടികൊണ്ട് ചോദിച്ചു എന്നിട്ട് കുറച്ചു നടന്ന ശേഷം തിരിഞ്ഞു നിന്നു അബ്ബാസ് വിളിച്ചു പറഞ്ഞു " ഇപ്പോൾ തന്നെ വെല്ലുവിളിക്കുന്നു അടുത്ത വർഷം അവനെയും കൂട്ടി വാ കപ്പ് ഞങ്ങളുടെ കൈയിൽ നിന്ന് തിരിച്ചെടുക്കുകാൻ ചുണയുണ്ടെങ്കിൽ" അപ്പോൾ അകത്തെ മുറിയിൽ നിന്നു അരുണിന്റെ വലം കാലിലെ പെരുവിരൾ അനങ്ങികൊണ്ടിരുന്നു തയ്യാറാണെന്നർത്ഥത്തിൽ സ്വരാജ് രാജ് #⚽ ഫുട്ബോള്‍ #📙 നോവൽ
#

⚽ ഫുട്ബോള്‍

⚽ ഫുട്ബോള്‍ - Story by SWARAJ WE ARE FOOTBALL FANS - ShareChat
5.3k കണ്ടവര്‍
4 ദിവസം
#സാഡിയോ_മാനെ: "എനിക്ക് എന്തിനാണ് പത്ത് ഫെരാരിസ്, ഇരുപത് ഡയമണ്ട് വാച്ചുകൾ അല്ലെങ്കിൽ രണ്ട് വിമാനങ്ങൾ വേണ്ടത്? ഈ വസ്തുക്കൾ എനിക്കും ലോകത്തിനുമായി എന്തു ചെയ്യും? എനിക്ക് വിശക്കുന്നു, എനിക്ക് വയലിൽ ജോലി ചെയ്യേണ്ടി വന്നു; ഞാൻ കഠിനമായ സമയത്തെ അതിജീവിച്ചു, നഗ്നപാദനായി ഫുട്ബോൾ കളിച്ചു, എനിക്ക് വിദ്യാഭ്യാസവും മറ്റു പലതും ഇല്ലായിരുന്നു, എന്നാൽ ഇന്ന് ഞാൻ ഫുട്ബോളിനോട് നന്ദി പറയുന്നതിലൂടെ എനിക്ക് എന്റെ ആളുകളെ സഹായിക്കാൻ കഴിയും. ഞാൻ സ്കൂളുകൾ, ഒരു സ്റ്റേഡിയം നിർമ്മിച്ചു, കടുത്ത ദാരിദ്ര്യമുള്ള ആളുകൾക്ക് ഞങ്ങൾ വസ്ത്രങ്ങൾ, ചെരിപ്പുകൾ, ഭക്ഷണം എന്നിവ നൽകുന്നു. കൂടാതെ, സെനഗലിലെ വളരെ ദരിദ്ര പ്രദേശത്തുള്ള എല്ലാ ആളുകൾക്കും ഞാൻ പ്രതിമാസം 70 യൂറോ വീതം അവരുടെ കുടുംബ സമ്പദ്‌വ്യവസ്ഥയ്ക്ക് സംഭാവന നൽകുന്നു. എനിക്ക് ആഡംബര കാറുകൾ, ആ ury ംബര വീടുകൾ, യാത്രകൾ, വിമാനങ്ങൾ എന്നിവ പ്രദർശിപ്പിക്കേണ്ട ആവശ്യമില്ല. ജീവിതം എനിക്ക് തന്നിരിക്കുന്നതിൽ നിന്ന് അൽപ്പം ലഭിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ വാക്കുകൾ വിലയിരുത്തുക ❣✨✨❣✨❣✨ ... #⚽ ഫുട്ബോള്‍
#

⚽ ഫുട്ബോള്‍

⚽ ഫുട്ബോള്‍ - ShareChat
4.6k കണ്ടവര്‍
4 ദിവസം
full part #മഹർ ഒരു രാപ്പകൽ പിറന്നാൽ ഞാൻ മറ്റൊരാളുടെ സ്വന്തമാവുകയാണ്. എന്തോ..... ഞാനും ആശിച്ചുപോകുന്നു ഒന്ന് പെട്ടെന്ന് നേരം വെളുത്തിരുന്നെങ്കിൽ എന്ന്. അതെ.......! ഈ രാത്രി പിറന്നാൽ എന്റെ കല്യാണമാണ്, ഒരുപാട് കല്യാണ ആലോചനകൾ വന്നിട്ടുണ്ടെങ്കിലും ഷമിക്ക യുടെ ആലോചന ഒരു വ്യസ്ത രീതിയിലായിരുന്നു.അതിലൂടെ തന്നെ ആ കരങ്ങളിൽ ഞാൻ സുരക്ഷിത ആയിരിക്കുമെന്നും എനിക്ക് ഉറപ്പായിരുന്നു. അങ്ങനെ പറയത്തക്ക മൊഞ്ചോ, സാമ്പിത്തികമായി അതികം ഉള്ളവരൊന്നുമല്ല എന്റെ കുടുമ്പം.ഉമ്മക്കും,ഉപ്പക്കും ഞങ്ങൾ മൂന്ന് മക്കളാണ്.മൂത്തവൾ ഞാനാണെങ്കിലും എന്റെ നേരെ തായേ ഉള്ളവളുടെ കല്യാണം ഒരു വർഷം മുമ്പ് കഴിഞ്ഞു. പേടിക്കണ്ട ട്ടോ....... ! എന്റേത് രണ്ടാം കെട്ടൊന്നുമല്ല,ഒന്നാം കെട്ടുതന്നെയാണ്. അനിയത്തി കുറച്ചു മൊഞ്ചത്തി ആയതു കൊണ്ട് കഴിഞ്ഞ വർഷം എന്നെ കാണാൻ വന്നവർക്ക് അവളെ മതിയെന്നു പറഞ്ഞു. അവരെ പറഞ്ഞിട്ടും കാര്യമില്ല,വന്നവനും ഒരു മൊഞ്ചനായിരുന്നു.പിന്നെ അവർ അത്യാവശ്യം സാമ്പത്തിക പരമായി മുമ്പന്തിയിലുള്ളതു കൊണ്ട് ഉപ്പ അതങ്ങു ഉറപ്പിച്ചു. ഇതിന് എന്നേയും വീട്ടുകാരെയും പറഞ്ഞിട്ട് ഒരു കാര്യമില്ല.അവൾക്ക് ഇരുപതും എനിക്ക് ഇരുപത്തിമൂന്നും ആയിരുന്നു പ്രായം. അന്ന് ഒന്നെങ്കിൽ ഒന്ന് കുറഞ്ഞു കിട്ടിയാൽ അത്രേയും ഭാരം കുറഞ്ഞില്ലേ എന്ന് എന്റെ ഉപ്പയും കരുതിക്കാണും. അതും കൂടെ കഴിഞ്ഞപ്പോൾ പിന്നെയും എനിക്ക് മാർക്കറ്റിടിഞ്ഞു.ഒന്നാമത് ഇരു നിറമുള്ളവൾ, പിന്നേ......... ! ഇപ്പൊ മൂത്തവൾ നിൽക്കേ അനിയത്തിയുടെ കല്യാണം കഴിഞ്ഞു.അത് കാരണം വരുന്നവർക്കൊക്ക എന്നെയല്ല വേണ്ടത്. അവർക്ക് സ്ത്രീധനമായി എത്ര കൊടുക്കും എന്നായിരുന്നു അറിയേണ്ടിരുന്നത്. ഒരുപാട് പേർ വന്നു കണ്ടുപോയി. ഓരോരുത്തർക്കും ഓരോ പ്രശ്നം. ചിലർക്ക് നിറംകമ്മി,മറ്റുചിലർക്ക് മൂക്ക് പരന്നിട്ട്,ചിലർക്ക് കാല്ചെറുതാണ് അങ്ങനെപോകുന്നു ഓരോ കാരണങ്ങൾ. അതിന്റെകൂടെ ഉമ്മയുടെയും ഉപ്പയുടെയും ടെൻഷൻ വേറെ. സത്യത്തിൽ എല്ലാം കൊണ്ടും മനം മടുത്തിരിക്കുമ്പോഴാണ് ഉമ്മയുടെ അനിയത്തി വഴി ഷെമിക്കയുടെ ഒരു ആലോചന വരുന്നത്.എല്ലാത്തിനോടും മടുപ്പ് തോന്നിയിരുന്നെങ്കിലും അന്നും ഞാൻ ഉപ്പക്കു വേണ്ടിയാണ് അവരുടെ മുമ്പിൽ മാറ്റി ഒരുങ്ങി ചായ കൊണ്ടു പോയി കൊടുത്തത്. പ്രദീക്ഷ ഒന്നും ഇല്ലാത്തതു കൊണ്ട് ഞാൻ അവരെ ശ്രദ്ധിക്കാതെ അകത്തേക്ക് തന്നെ കേറി പോയി. മിക്കതും അവിടുന്ന് തന്നെ സംസാരിച്ചു ഒഴിഞ്ഞു പോകലാണ്.വല്ലപ്പോഴും ആരെങ്കിലും സംസാരിക്കാനെന്നു പറഞ്ഞോണ്ട് അകത്തേക്ക് കേറിവരാറുണ്ട്.ഇതെങ്ങോട്ടെടുക്കുമെന്ന് ആലോചിച്ചിരിക്കുമ്പോഴാണ് ഉപ്പയുടെ മാസ്റ്റർ പീസ് ഡയലോഗ് വന്നത്. ഉപ്പ കൂടെ വന്നവരോടായി പറഞ്ഞു കുട്ടികൾക്ക് എന്തെങ്കിലും ചോദിക്കാനോ പറയാനോ ഉണ്ടെങ്കിൽ അകത്തേക്ക് പൊക്കോളൂ എന്ന്. അത് കേട്ടപാട് ഞാനും ഒന്ന് ഉഷാറായി. പെണ്ണുകാണലിലെ സ്ഥിരം ക്ളീശേ....! തന്നെയായിരുന്നു അപ്പൊ എന്റെ റോളും. ജനൽ കമ്പിയും പിടിച്ചു കൊണ്ട് പുറത്ത് ചിക്കിയിട്ടിരിക്കുന്ന തേങ്ങയും ശ്രദ്ധിച്ചു നിൽക്കുകയായിരുന്നു. ചെക്കന്റെ മാസ്റ്റർ പീസ് മുരടനക്കൽ കേട്ടാണ് തിരിഞ്ഞു നോക്കിയത്. ചുമരിൽ ഫ്രെയിം ചെയ്തു വെച്ചിരിക്കുന്ന മദ്രസയിലെ അഞ്ചാം ക്ലാസിലെയും ഏഴാം ക്ലാസ്സിലെയും പത്താം ക്ലാസ്സിലേയും സെർട്ടിഫിക്കറ്റും നോക്കി നിൽക്കുന്ന അവരുടെ കണ്ണുകൾ ഉയർത്തിയതും എന്നിൽ പതിഞ്ഞതും ഒരുമിച്ചായിരുന്നു. ഇതെല്ലാം നിങ്ങളുടെ സെർട്ടിഫിക്കറ്റ്സ് ആണോ എന്ന് ഗൗരവത്തിൽ ചോദിച്ചപ്പോൾ....... അറിയാതെ തല താനെ അനങ്ങി. എന്റെ പേര് ഷെമീർ, മ്മ്, പരസ്പരം ആരും ഒന്നും മിണ്ടാത്തതിനാൽ കുറച്ചു സമയം മുറിയിൽ മൗനം തളം കെട്ടി നിന്നു. ഷെമിക്ക എന്റെ മുഖത്ത് നോക്കി കുറച്ചു സമയം നിന്നു കൊണ്ട് പെട്ടന്ന് ഒരൊറ്റ ചോദ്യമായിരുന്നു. നിന്നെ എന്റെ ഭാര്യയായി ലഭിക്കുവാൻ ഞാൻ നിനക്കെന്താണ് മഹറായി നൽകേണ്ടത്........? ചോദിച്ചത് വെക്തമായി മനസ്സിലാകാതെ അവരുടെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുക ആയിരുന്നു ഞാൻ. ഷെമിക്ക വീണ്ടും തുടർന്നു...... ! നല്ലപാതിയായ് എന്റെ ജീവിതത്തിലേക്ക് കടന്നുവരാൻ നിനക്കെന്താണ് ഞാൻ മഹറായി നൽകേണ്ടതെന്ന്........ കേട്ടപ്പോൾ ഒരു ഞെട്ടലായിരുന്നു എനിക്ക്. കേൾക്കുന്നതും നടക്കുന്നതും സത്യം ആണോന്നറിയാൻ ഞാൻ ആദ്യം കൈത്തണ്ടയിൽ അവർ കാണാതെ ഒന്ന് നുള്ളി നോക്കി. സ്വപ്നമല്ല,സത്യമാണ്....... വേദപുസ്തകത്തിലും ചരിത്രങ്ങളിലും മാത്രം ഞാൻ കേട്ടതും വായിച്ചതുമായ ഇസ്ലാമിക വിവാഹ നിയമം ഇന്നിതാ ആദ്യമായി ഒരു പുരുഷൻ എന്നോട് ചോദിച്ചിരിക്കുന്നു. ഒരുപാട് ആളുകൾ തന്നെ പെണ്ണ് കാണാൻ വന്നിരിക്കുന്നു.കുടുമ്പത്തിലും കൂട്ടുകാരികളിലും ഇനി കല്യാണം കഴിയാൻ ആരുമില്ല.പെണ്ണ് കാണാൻ വന്ന ചെക്കൻ എത്രയാണ് എന്താണ് മഹർ വേണ്ടതെന്നു ചോദിച്ചതായി ഇന്നുവരെ അവരിൽ ഒരാളുപോലും പറയുന്നത് താൻ കേട്ടിട്ടില്ല. സ്വബോധം വീണ്ടെടുത്തു കുറച്ചു സമയം ഞാൻ അവരെ തന്നെ നോക്കി നിന്നുപോയി.... ജീവിതത്തിൽ അന്നാദ്യമായി ഞാനൊരു ഉത്തമ പുരുഷനെ കണ്ടു. വെളുപ്പിനോടടുത്ത കറുപ്പോടുകൂടിയ ഇരു നിറമുള്ള ഒരാൾ,ചെറുതാക്കി വെട്ടിയൊതുക്കിയ മുടി,മുഖത്തിന്റെ അഴക് മുഴുവൻ അവരുടെ അധികം തിങ്ങിയതല്ലാത്ത ആ വട്ടത്താടിയിലായിരുന്നു. എന്തോ അയാളുടെ മുഖത്തിനൊരു പ്രതേക തെളിച്ചം ഉണ്ടായിരുന്നു. എവിടെയെക്കൊയോ പാറിനടന്നിരുന്ന എന്റെ മനസ്സിനെ അവർ തന്റെ സംസാരത്തിലേക്ക് ആകൃഷ്ടനാക്കി. തന്റെ ശ്രദ്ധ പിടിച്ചു പറ്റിക്കൊണ്ട് അവർ പറഞ്ഞു തുടങ്ങി. ഞാനൊരു പ്രവാസിയാണ്.ആറുമാസത്തെ ലീവിന് നാട്ടിൽ വന്നതാണ്.വന്നിട്ടിപ്പോൾ ഒരു മാസം കഴിഞ്ഞു.അഞ്ചാറു പെണ്ണുങ്ങളെ പോയി ഞാൻ കണ്ടിരുന്നു.അവരിലൊന്നും ഞാൻ ഉദ്ദേശിച്ച എന്റെ മനസ്സിലെ ലക്ഷണങ്ങളൊത്ത ഒരാളെയും കണ്ടെത്താനായില്ല. ഗൾഫിൽ ഒരു സൂപ്പർമാർക്കറ്റിൽ ജോലിക്ക് നിൽക്കുകയാണ്.വീട്ടിൽ ഉപ്പ,ഉമ്മ,ഒരു അനിയൻ,ഒരു പെങ്ങൾ എന്നിവരാണുള്ളത്.പെങ്ങളുടെ കല്യാണം കഴിഞ്ഞു.അനിയൻ പഠിക്കുന്നു. ഉമ്മാക്ക് പ്രായമായി വരികയാണ്.അത് കൊണ്ട് ഉമ്മാക്ക് ഒരു മരുമോളും എനിക്കൊരു കൂട്ടുമായാണ് ഞാൻ നിങ്ങളെ എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കാൻ ഉദ്ദേശിക്കുന്നത്. സ്വന്തമായി ഇപ്പോ ഒരു വീടെടുത്തു മാറിത്താമസിക്കാനുള്ള കഴിവില്ലായ്മയും പറ്റിയ സാഹചര്യവും അല്ലാത്തത് കൊണ്ടും കല്യാണം കഴിഞ്ഞാലും കൂട്ടു കുടുമ്പമായി ജീവിക്കാൻ താല്പര്യവും,ഹലാലായ രീതിയിൽ(നല്ലരീതിയിൽ) ഞാൻ അധ്വാനിച്ചുണ്ടാക്കിയ രണ്ടരപ്പവൻ സ്വർണ്ണം മഹറായി സ്വീകരിക്കാൻ നിങ്ങൾക്ക് സമ്മതമാണെങ്കിൽ നിങ്ങളെ ഭാര്യയായി സ്വീകരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു. ഒന്നും പറയാതെ അദ്ദേഹത്തിന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുന്ന എന്നെ കണ്ടപ്പോൾ ആദ്യം അവരൊന്ന് ചിരിച്ചു. പിന്നെ പറഞ്ഞു മറുപടി ഇപ്പോൾ പറയാൻ ബുദ്ധിമുട്ടാണെങ്കിൽ വൈകുന്നേരം വിളിച്ചറിയിച്ചാൽ മതി.എന്ന് പറഞ്ഞു കൊണ്ട് ചുമരിൽ തൂക്കിയിട്ടിരുന്ന കലണ്ടറിൽ മൊബൈൽ നമ്പർ കുറിച്ചു വെച്ചു കൊണ്ട് അദ്ദേഹം റൂമിൽ നിന്നും ഇറങ്ങിപ്പോയി. കുറച്ചു സമയങ്ങൾക്കുള്ളിൽ എന്താണ് ഇവിടെ സംഭവിച്ചെന്നുള്ളത് അവിടെ ഉണ്ടായിരുന്ന കട്ടിലിൽ ഇരുന്ന് കൊണ്ട് ഞാൻ ആലോചിച്ചു നോക്കി. അതേ എന്റെ മനസ്സിലുള്ളതു പോലുള്ള ഒരു മാരൻ തന്നിൽ വന്നണയാൻ പോകുന്നു.ഇതുവരെ മാറ്റി ഒരുങ്ങിയതിനൊരു അവസാനം വന്നെത്തിയിരിക്കുന്നു.അങ്ങനെ ആദ്യമായി ഒരാൾക്ക് തന്നെ ഇഷ്ടപ്പെട്ടിരിക്കുന്നു. വർഷങ്ങൾക്കിപ്പുറം ഉടുത്തൊരുങ്ങി നിന്ന നിൽപ്പിൽ തന്റെ ചുണ്ടിൽ ആദ്യമായി പുഞ്ചിരി വിരിഞ്ഞിരിക്കുന്നു. പെട്ടെന്ന് തന്നെ മുഖത്തു നിന്നും ആ പുഞ്ചിരി മാഞ്ഞുപോയി.ഇല്ല ചിരിക്കാനായിട്ടില്ല ഇനിയൊരു കടമ്പ കൂടിയുണ്ട്. താനെന്ന ഈ വീട്ടിലെ കോണിൽ അലിഞ്ഞു ജീർണിച്ച വസ്തുവിനെ പുറം തള്ളാൻ എത്ര വേണമെന്നുള്ള വില പേശൽ കഴിഞ്ഞിട്ടില്ലെന്ന് അവൾ ഓർത്തു. ഒരുപാട് ആളുകൾ തന്നെ കാണാൻ വന്നിരിക്കുന്നു.ആദ്യമായി മനസ്സിൽ തട്ടി ഒരാളെ മോഹിക്കുന്നത് ഇന്നാണ്.ആ മോഹത്തിന് ഇതാ ഉമ്മറത്തു തിരശ്ശീല വീഴുന്നു. കലങ്ങിയ കണ്ണുകളുമായി ഞാൻ മുറിയിൽ നിന്നും ഹാളിലേക്ക് കടന്നു. ഉമ്മറത്തെ ചർച്ചകൾ അവസാന ഭാഗവും കഴിഞ്ഞു അഭിപ്രായം വൈകിയിട്ടറിയിക്കണമെന്ന് പറഞ്ഞു കൊണ്ട് വന്നവർ എണീറ്റു. അപ്പോഴാണ് ഉപ്പ അവരോടായി അങ്ങോട്ട് ചോദിക്കുന്നത് കേട്ടത്. അല്ല സ്ത്രീധനത്തിന്റെ കാര്യം ഒന്നും പറഞ്ഞില്ല...... ഞാനും ഒന്ന് ഞെട്ടി,പെണ്ണ് കാണാൻ വന്നിട്ട് കച്ചവടം ഉറപ്പിക്കാതെ പോകുന്നോ........ ! ഇനി ചോദിക്കാൻ മറന്നതാകുമെന്ന് കരുതിയിരിക്കുമ്പോഴാണ് കൂട്ടത്തിലെ പ്രായം ചെന്ന കാരണവർ പറഞ്ഞത്. ആ വീട്ടിൽ ചെറുക്കന്റെ വാക്കിനൊരു വിലയുണ്ട്.അവന് ഇതിലൊന്നും ഒരു താല്പര്യമില്ലാത്ത ആളാണ്.അത്കൊണ്ട് ആ സംസാരം വേണ്ടെന്ന് ആദ്യം തന്നെ ഞങ്ങളോട് കട്ടായം പറഞ്ഞിരുന്നു. ചെക്കന് കുട്ടിയെഇഷ്ടപ്പെട്ടിരുന്നു, നിങ്ങളുടെ മകൾക്ക് കൂടി ഇവനെ ഇഷ്ടപ്പെട്ടോന്ന് ചോദിച്ചിട്ടു നിങ്ങൾ വിവരമറിയിക്കുക.എന്ന് പറഞ്ഞു അവർ സലാം പറഞ്ഞു കൊണ്ട് വീട്ടിൽ നിന്നിറങ്ങിയതും ഞാൻ വീടിന്റെ പിറകുവശത്തുള്ള കിണറിന്റെ കരയിലുള്ള പൈപ്പിന്റെ ചോട്ടിലേക്ക് ഓടിയതും ഒരുമിച്ചായിരുന്നു. സന്തോഷത്തിന്റെ കണ്ണു നീരാൽ നിസ്കാരപ്പായയിലിരുന്ന് എന്റെ നാഥന്റെ മുമ്പിൽ ഞാൻ എന്റെ നെറ്റിത്തടം തറയിൽ മുട്ടിച്ചു കൊണ്ട് നന്ദി പറയുമ്പോൾ എന്റെ മനസ്സിൽ പറഞ്ഞറിയിക്കാൻ പറ്റാത്തത്ര ആനന്ദമായിരുന്നു. പൊന്നും പണവും അവർ ചോതിച്ചിട്ടില്ലെങ്കിലും മറ്റുള്ളവരുടെ മുമ്പിൽ മോശമാക്കാത്ത രീതിയിൽ ഓടിനടന്നുകൊണ്ട് എന്റെ ഉപ്പ കുറച്ചു സ്വർണം എന്റെ ശെരീരത്തിൽ അണിയിക്കാൻ ഒപ്പിച്ചു വെച്ചിട്ടുണ്ട്. നാളെയാണ് കല്യാണം.എന്റെ ദാമ്പത്യ ജീവിതം സന്തോഷകരമാകാൻ മനസ്സിൽ ഇനി ഒരു ആഗ്രഹം കൂടിയുണ്ട്. മഹറായി എന്തുവേണമെന്ന് ഇങ്ങോട്ട് ചോദിച്ച സ്ഥിതിക്ക് തനിക്കത് ചോദിച്ചു വാങ്ങാൻ അധികാരമുണ്ട്. പക്ഷേ...... പെണ്ണ് കണ്ടുപോയി ഇന്നുവരെ അവരുടെ ഉമ്മയും പെങ്ങളുമല്ലാതെ തന്റെ വിവരങ്ങളും വിശേഷങ്ങളും അറിയാൻ അദ്ദേഹം ഇന്നുവരെ തന്നെ ഒന്ന് ഫോൺ വിളിച്ചിട്ടില്ല. ഇനി അങ്ങോട്ട് വിളിക്കുക തന്നെ.അവർക്ക് എന്നെ മനസ്സിലാക്കാൻ കഴിയും. നിക്കപ്പൊറുതിയില്ലാതെ മുറിയിൽ എന്ത് ചെയ്യണമെന്ന് ആലോചിച്ചു നിൽക്കുമ്പോഴാണ് എനിക്കത് ഓർമ്മ വന്നത്. വീട്ടുകാരറിയാതെ ചുമരിലെ കലണ്ടറിൽനിന്നും ഷാനുക്കയുടെ നമ്പർ ഉമ്മയുടെ ഫോണിൽ ഡയൽ ചെയ്തു കൊണ്ട് ഞാൻ മുറിയിൽ കേറി കതകടച്ചു. ആദ്യമായാണ് ഞാൻ അദ്ദേഹത്തിന് വിളിക്കുന്നത്.എങ്ങനെ തുടങ്ങണ മെന്നൊരെത്തും പിടിയില്ലായിരുന്നു. മറുതലക്കൽ ഫോണെടുത്ത് ഹലോ എന്ന് കേട്ടപ്പോൾ തന്നെ എന്റെ ശ്വാസം നിലച്ചു. ഫോൺ കട്ടാക്കി ബെഡിലേക്കിട്ടു. പെട്ടെന്ന് തന്നെ ഫോൺ ശബ്‌ദിക്കാൻ തുടങ്ങി. ഷമിക്ക തിരിച്ചടിച്ചതാണ്, ആദ്യമൊന്ന് പരുങ്ങിയെങ്കിലും ഞാൻ ധൈര്യം സമ്പരിച്ചു കൊണ്ട് ഫോൺ എടുത്തു. അതേ........ എനിക്ക് രണ്ടരപ്പവൻ സ്വർണ്ണം മാത്രം മഹറായ് തന്നാൽ പോരാ.......... മറുതലക്കൽ...... പിന്നെ എന്തുകൂടിയാണ് മഹറായ് വേണ്ടത്. അ.... അത്.... അത്.... മഹറായി എനിക്കൊരു......... ഒരു... ഒരു ഖുർആനും കൂടി മഹറായി തരണം. നാളെ മുതൽ അഞ്ചുനേരവും എനിക്കതിലെ ഓരോ പേജു വീധം ഓതി(വായിച്ചു)നാഥന്റെ മുമ്പിൽ കൈകളുയർത്തി എന്റെ മാരനുവേണ്ടി എനിക്കിനി പ്രാർത്ഥിക്കണം. ഹ ഹ ഹ ഹാ..... അൽഹംദു ലില്ലാഹ്..... (ദൈവത്തിന് സ്തുതി) എന്നിട്ട് ഈ നട്ടപ്പാതിരക്കാണോ വിളിച്ചു പറയുന്നത്. അതേ..... അത് ഇവിടെ എന്റെ വീട്ടിൽ വന്നിട്ട് തന്നാൽ പോരേ.... അതോ അങ്ങോട്ട് കൊണ്ടു വന്നു തരണോ..... പകുതി തമാശയിലും പകുതി കാര്യത്തിലുമുള്ള ഇക്കയുടെ ആ ചോദ്യം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. അപ്പൊ ചിരിച്ചുകൊണ്ട് തന്നെ ഞാനും ഇക്കയോട് മറുപടി പറഞ്ഞു. പറ്റില്ല.... ! എന്റെ കഴുത്തിൽ മഹറണിയിക്കുന്നതിന്റെ മുന്നേ നിങ്ങൾ അത് എന്റെ കയ്യിൽ തന്നിരിക്കണം. എന്റെ ദാമ്പത്യ ജീവിതത്തിൽ കഴുത്തിലണിയുന്ന സ്വർണത്തേക്കാൾ ഞാൻ വിലമതിപ്പിക്കുന്നത് അതിനാണ്. അംഗ ശുദ്ധിയോടെ അതും വലതു കയ്യിൽ പിടിച്ചു കൊണ്ടായിരിക്കണം എനിക്ക് നിങ്ങളുടെ വീട്ടിലേക്കു വലതു കാൽ വെച്ചു കയറിവരാൻ. സമ്മതിച്ചിരിക്കുന്നു...... ! പടച്ചോൻ എന്റെ പ്രാർത്ഥന കേട്ടിരിക്കുന്നു,എനിക്ക് യോജിച്ചവളെ തന്നെ നീയെനിക്കു ഇണയായി തന്നതിൽ നിന്നോട് ഞാൻ കടപ്പെട്ടിരിക്കുന്നു നാഥാ........ ! എന്നുള്ള ഇക്കയുടെ ആ പ്രാർത്ഥന എന്റെ മനസ്സിലും ശെരീരത്തിലും ഒരുപാട് കുളിരണിയിച്ചു പോയി. അതേ...... പിന്നെ..... ഇവിടെ കൂട്ടുകാരെല്ലാവരും മണിയറയുടെ മിനുക്ക് പണിയിലാണ്,അവമ്മാരെല്ലാം അർത്ഥം വെച്ചു മൂളാൻ തുടങ്ങി. ഞാൻ വെക്കുവാണെന്ന് പറഞ്ഞു കൊണ്ട് ഇക്ക ഫോൺ വെക്കുമ്പോൾ നാണം കൊണ്ടെന്റെ തല താണുപോയിരുന്നു. തിരിച്ചൊരു മൂളൽ സമ്മാനിച്ചു കൊണ്ട് ഞാൻ ഫോൺ വെച്ചു. അലമാരയിലുള്ള കണ്ണാടിയിൽ നോക്കി എന്നിൽ വന്ന ഓരോ മാറ്റങ്ങളും ഞാൻ ആസ്വദിക്കുമ്പോഴാണ് അനിയത്തി മകനെയും കൊണ്ട് കിടക്കാൻ വന്നത്. മണവാട്ടി സൗന്ദര്യം ആസ്വദിച്ചു നിൽകുവാണോ കിടക്കാൻ നോക്കുന്നില്ലേ..... അല്ലേലും മണവാട്ടിമാരിങ്ങനെയാണോ...... കല്യാണത്തിന്റെ തലേ ദിവസം ഉണ്ടാവുക. തലയിൽ ഒരു വട്ട മൊക്കനയും ചുറ്റി മണവാട്ടിയാണെന്നും പറഞ്ഞോണ്ട് നടക്കുവാ..... എന്നും പറഞ്ഞോണ്ട് എന്നെ കളിയാക്കി മോനെ ബെഡിൽ കിടത്തി അവളും കിടന്നു. ഓ എന്റെ പകരം ആ മുടിയും കൂടി കാണിച്ചു നീ നടക്കുന്നില്ലേ..... അതുമതിയെന്ന് പറഞ്ഞു കൊണ്ട് അവളെയും കെട്ടിപ്പിടിച്ചു കൊണ്ട് ഞാനും കിടന്നു. വയറുനിറയുന്ന മറുപടി കിട്ടിയപ്പോൾ അവളുടെ കളിയാക്കലും നിന്നു. എന്റെ കൈകൾ കൂട്ടിപ്പിടിച്ചുകൊണ്ട് അവളെനിക്ക് വേണ്ട ഉപദേശങ്ങൾ തന്നു തുടങ്ങി. നാളെ മറ്റുള്ളവർ എന്റെ രക്ഷിതാക്കളെ തള്ളിപ്പറയാതിരിക്കാൻ ഒരു ഉത്തമ വിദ്യാർത്ഥി കണക്കെ ഞാൻ അവളുടെ ഓരോ വാക്കുകളും ശ്രവിച്ചു കൊണ്ടിരുന്നു. മനസ്സിൽ വെള്ളയും വെള്ളയും വസ്ത്രം ധരിച്ചുകൊണ്ട് ഒരു കയ്യിൽ വിശുദ്ധ ഖുർആനും മറുകയ്യിൽ മഹറുമായി വരുന്ന ഷമി ഇക്കയെ മനസ്സിൽ കണ്ടുകൊണ്ട് വരാൻ പോകുന്ന പുലരിയെ പ്രധീക്ഷിച്ചു കൊണ്ട് ഞാൻ നിദ്രയെ പുൽകുവാണ്. നാളത്തെ സൂര്യോദയം മുതൽ എന്റെ മനസ്സിലെ ആഗ്രഹങ്ങൾ ഓരോന്നും പൂവണിയാനും എന്റെ രക്ഷിതാക്കളുടെ സങ്കടം നിറഞ്ഞ മുഖത്ത് നിറ പുഞ്ചിരി വിരിയിക്കാനും നാഥൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് നിർത്തുന്നു. മഅ:സ്സലാമ. #മഹർ_2 #കാത്തിരുന്ന_നിക്കാഹ് നിറുത്താതെയുള്ള മൊബൈൽ അലാറത്തിൻറെ ശബ്ദം കേട്ടാണ് അവൾ ഉണർന്നത്. മൊബൈൽ എടുത്തു അലാറം ഓഫ് ചെയ്യുമ്പോൾ അതിലെ സമയം കണ്ട് അവൾ കട്ടിലിൽ നിന്നും ചാടി ഇറങ്ങി. "പടച്ചോനേ ഇന്റെ സുബഹി"(പ്രഭാത നമസ്കാരം) എന്ന് പറഞ്ഞവൾ ബാത്റൂമിലേക്ക് ഓടി. വുളൂ(അംഗ ശുദ്ധി വരുത്തുക)എടുത്തു വന്ന് നിസ്കാരക്കുപ്പായം അണിയുമ്പോൾ മകനെ കെട്ടിപ്പിടിച്ചു ഉറങ്ങുന്ന അനിയത്തിയെ അവൾ ഒരുപാട് വിളിച്ചുണർത്താൻ ശ്രമിച്ചു. ചുമരിലെ ഘടികാരത്തിൽ നോക്കിയപ്പോൾ "സുബഹ് കളാ"(നിസ്കാര സമയം വൈകാൻ) ആകാൻ ഇനി വെറും മൂന്നു മിനിറ്റേ ബാക്കിയുള്ളൂ എന്നറിഞ്ഞപ്പോൾ കുലുക്കി വിളിക്കാൻ തുടങ്ങി.കുലുക്കി വിളിച്ചിട്ടും അവൾ എണീക്കാതായപ്പോൾ വിളി നിറുത്തി അവർ നിസ്കരിക്കാൻ തുടങ്ങി. ഓർമ്മ വെച്ച നാൾ മുതൽ ഇന്ന് വരെ സുബഹ് നിസ്കാരം ഇത്ര വൈകി നിസ്കരിച്ചിട്ടില്ലെന്ന് അവൾ ഓർത്തു. ഭക്തിയോടെയുള്ള നിസ്കാരത്തിൽ ഒരുപാട് തവണ അവളുടെ കണ്ണുകൾ നിറഞ്ഞു. കാരണം ഇന്ന് അവൾ മറ്റൊരു ജീവിതത്തിലേക്ക് കാലെടുത്തു വെക്കുകയാണ്. ആ ദിവസം തന്നെ സുബഹ് കളാ ആയിപ്പോകാനിരുന്നതിൽ അവൾക്ക് ഒരുപാട് സങ്കടമായി. നിസ്കാരം കഴിഞ്ഞു ചൊല്ലേണ്ട ദിക്റുകളെല്ലാം ചൊല്ലി ആയത്തുൽ കുർസിയും ഓതി നെഞ്ചിൽ മൂന്ന് തവണ ഊതിയതിന് ശേഷം രണ്ട് കൈ കുമ്പിളും ചേർത്ത് പിടിച്ചു കൊണ്ട് അതിലേക്കും ഒന്ന് ഊതിക്കൊണ്ട് രണ്ട് കൺ പോളകളും മൂന്ന് തവണ തടവി.മുഖവും തടവി കൊണ്ട് അവൾ ആ കൈകൾ കഴുത്തിലൂടെ ഇറക്കി. നാഥന്റെ(ദൈവം)മുന്നിൽ രണ്ട് കൈകളും മുകളിലേക്ക് തന്നെ ഉയർത്തിപ്പിടിച്ചു കൊണ്ട് നിറക്കണ്ണുകളോടെ പാപമോചനത്തിനും,രക്ഷിതാക്കളുടെ ദീർഗായുസ്സിനും,സന്തോഷകരമായ ദാമ്പത്യ ജീവിതം പ്രധാനം ചെയ്യാനും ദീർഘനേരം മനമുരുകി തേടിക്കൊണ്ടിരുന്നു. നിസ്കാരപ്പായ മടക്കി വെച്ചവൾ വീണ്ടും അനിയത്തിയുടെ അടുത്ത് പോയി അവളെ വിളിച്ചുണർത്തി. മോളേ.... ഏതായാലും നിസ്കാരം കളാ ആയി. ഇനി കളാ നിസ്കരിച്ചിട്ട് വേണമെങ്കിൽ കിടന്നോ. രാവിലത്തെ ഉറക്കം നഷ്ടപ്പെട്ട ദേഷ്യം അവർ കണ്ണ് തിരുമി കൊണ്ട് അവരെ നോക്കി പറയുകയുണ്ടായി. ഞാൻ ഇന്നലെ ഉമ്മയോട് അപ്പോൾ തന്നെ പറഞ്ഞതാ ഇത്തയുടെ അടുത്ത് കിടക്കുന്നില്ല എന്ന്.എനിക്ക് ഉറപ്പായിരുന്നു രാവിലത്തെ ഉറക്കം പോകുമെന്ന്. ഉറക്കിനെക്കാൾ നല്ലത് നിസ്കാരമാണെന്ന് പറഞ്ഞു കൊണ്ടവർ അനിയത്തിയെ വുളൂ എടുക്കാൻ വേണ്ടി ബാത്റൂമിലേക്ക് തള്ളി കൊണ്ടു പോയി. അടുക്കളയിൽ പോയി ഉമ്മമ്മയുടെ കയ്യിൽ നിന്നും ഉപ്പാക്കുള്ള ചായയും വാങ്ങി ഉമ്മറത്തേക്ക് പോകുമ്പോഴാണ് ഉമ്മ തിരിച്ചു വിളിച്ചത്.ഉപ്പ മുല്ലപ്പൂവും മീനും വാങ്ങാൻ മാർക്കറ്റിലേക്ക് പോയി എന്ന് പറഞ്ഞു.ചായ തിരികെ ടേബിളിൽ വെച്ചു കൊണ്ട് അവൾ റൂമിലേക്ക്‌ തന്നെ നടന്നു. വിഷമത്തോടെ കട്ടിലിൽ ഇരിക്കുമ്പോഴാണ് നിസ്കാരം കഴിഞ്ഞു അനിയത്തി അടുത്ത് വന്നിരുന്ന് പറഞ്ഞു. സുബഹിക്ക് മറ്റുള്ളവരെ ഉണർത്തുന്നതിനുള്ളത് നാളെ മുതൽ ഇത്ത അനുഭവിക്കാൻ പോകുന്നേയുള്ളൂ അതെന്താ.... അതല്ല ഇനി സുബ്ഹിക്ക് ഇത്ത എണീക്കുമ്പോൾ അയാളെ(കെട്ടിയോനെ) എണീപ്പിക്കുമ്പോൾ അടിവയറ്റിനൊരു ചവിട്ടായിരിക്കും നോക്കിക്കോ... ഓ അങ്ങിനെ.... അതിന് നിന്റെ കെട്ടിയോനെ പോലെ സുബ്ഹിന്റെ നേരത്തു മൂടിപ്പുതച്ചു കിടന്നുറങ്ങുന്ന ഒരാളല്ല എന്നെ കെട്ടാൻ വരുന്നത്. ഓ,നിക്കാഹ് കഴിഞ്ഞിട്ടില്ല അപ്പോഴത്തേക്ക് കെട്ടിയോനായി. Hm,നടക്കട്ടെ എന്ന് പറഞ്ഞവൾ മുറിയിൽ നിന്നും പുറത്തേക്കിറങ്ങി പോയി. അവൾ ആലോചനയിലായിരുന്നു. ഉപ്പ ഇന്നലെ ഉറങ്ങിക്കാണുമോ... എല്ലായിടത്തും ഓടി നടക്കുന്നത് ഉപ്പ തനിച്ചു തന്നെയല്ലേ..... ഉപ്പാക്ക് കിടന്നുറങ്ങിയിട്ട് മാനുവിനെ(അനിയനെ)മാർക്കറ്റിലേക്ക് പറഞ്ഞയച്ചാൽ പോരായിരുന്നോ. അവന്റെ കൂട്ടുകാരുടെ അടുത്ത് ബൈക്കുള്ളതല്ലേ..... എന്നൊക്കെ ഇങ്ങനെ ആലോചിച്ചിരിക്കുമ്പോഴാണ് അടുക്കളയിൽ നിന്നും ഉമ്മയുടെ വിളി വരുന്നത്. മോളേ സുമീ..... ചായ കുടിച്ചു കുളിക്കാൻ നോക്കുന്നില്ലേ..... നിക്കാഹിന് അവർ പത്തു മണിക്കിങ്ങെത്തും.പെട്ടെന്ന് ഒരുങ്ങി നിൽക്കാൻ നോക്ക്. ഇപ്പോഴാണ് ഓർത്തത് നായികയുടെ പേര് പറഞ്ഞിട്ടില്ല അല്ലേ..... ഇവളാണ് വീട്ടുകാരും അയൽവാസികളും ബന്ധുക്കളും സ്നേഹത്തോടെ സുമി എന്ന് വിളിക്കുന്ന സുമയ്യ. ഇന്നവളുടെ കഴുത്തിൽ ഷെമി എന്ന ഷെമീൽ മഹറണിയിക്കുകയാണ്. ചായ കുടിക്കാൻ അടുക്കളയിലേക്ക് ഇറങ്ങിയപ്പോൾ കുടുംബക്കാരെല്ലാം വട്ടമിട്ടു നിലത്ത് പലയിട്ടിരുന്നു ചായ കുടിക്കാൻ തുടങ്ങിയിരുന്നു. നല്ല കോഴിയുടെ പാഡ്സ് കൊണ്ട് ഉണ്ടാക്കിയ കറിയും കപ്പയും കൂടി തമാശകൾ പറഞ്ഞും പൊട്ടി ചിരിച്ചും കഴിച്ചു കൊണ്ടിരിക്കുകയാണ്. അവളെ കണ്ടപ്പോൾ ഉമ്മയുടെ അനിയത്തി ഒരു പ്ലേറ്റിലേക്ക് ഭക്ഷണം വിളമ്പി കൊടുത്തു.എന്നിട്ട് അവളോട് പറഞ്ഞു.ഇവിടെ ഇനി ഇരിക്കാൻ സ്ഥലം ഇല്ല,മോള് ആ തിണ്ടിമ്മേൽ(വരാന്തയിൽ) ഇരുന്ന് കഴിച്ചോ.. പ്ലേറ്റും വാങ്ങി തിണ്ടിമ്മേൽ ഇരുന്ന് കഴിക്കാൻ തുടങ്ങി. എന്തോ അവൾക്ക് ആ ഭക്ഷണം കഴിക്കാൻ കഴിഞ്ഞിരുന്നില്ല. എന്തു പറ്റി മോളേ... കഴിക്കുന്നില്ലേ.... ഭക്ഷണത്തിൽ വിരലിട്ടു കളിക്കുന്നത് കണ്ട് ഉപ്പയുടെ പെങ്ങൾ അടുത്ത് വന്നു ചോദിച്ചു. വിശപ്പില്ല അമ്മായീ.... എന്ന് പറഞ്ഞവൾ എണീക്കാൻ നേരം അവർ അവളെ അവിടെ തന്നെ പിടിച്ചിരുത്തി. മോളെ വിഷമം ഈ അമ്മായിക്ക് മനസ്സിലാകും.എല്ലാവരെയും പിരിഞ്ഞിരിക്കണം എന്ന വിഷമം കൊണ്ടാകും വിശപ്പില്ലാത്തതെന്ന് അറിയാം. എല്ലാ പെൺകുട്ടികൾക്കും ഒരു ദിവസം ഉറ്റവരെ എല്ലാം പിരിഞ്ഞു സ്വന്തം വീട് വിട്ടിറങ്ങേടി വരും.അതിൽ കൂടുതൽ വിഷമിക്കുന്നത് നിങ്ങളെക്കാൾ നിങ്ങളുടെ മാതാപിതാക്കളാകും. പക്ഷേ അവർ അത് പുറത്ത് കാണിക്കില്ല. അമ്മായി അത് പറഞ്ഞപ്പോൾ കൂട്ടത്തിലിരുന്ന് ചായ കുടിക്കുന്ന ഉമ്മയെ അവൾ ഒന്ന് നോക്കി. എല്ലാവരും ചിരിയും വർത്തമാനവുമായി ഇരിക്കുമ്പോൾ ഉമ്മ മാത്രം ഒന്നും മിണ്ടാതെ ചായ കുടിച്ചു കൊണ്ടിരിക്കുന്നു.ഉമ്മയുടെ കണ്ണ് നിറഞ്ഞിരിക്കുന്നതായി അവൾക്ക് തോന്നി. തട്ടം കൊണ്ട് കണ്ണ് തുടച്ചപ്പോൾ ഉമ്മ ശബ്ദമില്ലാതെ കരയുന്നുണ്ടെന്ന് അവൾക്ക് ഉറപ്പായി. മോള് കുറച്ചെങ്കിലും ഇത് കഴിക്ക്. "ഇനി ഉച്ചക്കേ എന്തെങ്കിലും വെള്ളം കുടിക്കാൻ പറ്റത്തുള്ളൂ,അതുവരെ അമ്മായിടെ മോൾക്ക്‌ പിടിച്ചു നിൽക്കാൻ പറ്റിയെന്ന് വരില്ല". എന്ന് പറഞ്ഞു കൊണ്ട് അവർ അവൾക്ക് വാരിക്കൊടുക്കാൻ തുടങ്ങി.ഒരു അനുസരണയുള്ള കൊച്ചു കുട്ടിയെ പോലെ കണ്ണീരൊഴുക്കി ക്കൊണ്ട് അവൾ കഴിക്കാൻ തുടങ്ങി. കുളിയും കഴിഞ്ഞു റൂമിലേക്ക്‌ കടന്നപ്പോൾ അമ്മായിയുടെയും അമ്മാവൻ മാരുടെയും മക്കളെല്ലാം കൂടി അണിയാനുള്ള ഡ്രസ്സ് ബെഡിൽ വിരിച്ചു വെച്ചു ഫോട്ടോ എടുക്കുന്ന തിരക്കിലായിരുന്നു. ഇത്ത കുളിച്ചു വന്നോ.... ഇതാ ഡ്രെസ്സൊക്കെ എടുത്തു വെച്ചിട്ടുണ്ട്.പെട്ടെന്ന് ഒരുങ്ങാൻ നോക്കിക്കോളീം. അനിയത്തിയുടെ സംസാരത്തിലും സുമിയുടെ കണ്ണുകൾ തിരഞ്ഞത് സ്വന്തം ഉമ്മയെ ആയിരുന്നു. ഉടുത്തൊരുങ്ങാൻ ഉമ്മയുടെ അനുവാദം വാങ്ങിക്കാനായി അവൾ അവരെ തിരഞ്ഞു പുറത്തേക്കിറങ്ങി. ഉമ്മാ.... മോള് ഒരുങ്ങിയില്ലേ..... അവർ ഇപ്പോ വരും.പെട്ടെന്ന് ഒരുങ്ങാൻ നോക്ക്. ഉമ്മയോട് പറഞ്ഞിട്ട് ഒരുങ്ങാമെന്ന് കരുതി. അതാ ഞാൻ നിങ്ങളെ തിരഞ്ഞു വന്നത്. അതിന്റെ ആവശ്യമൊന്നുമില്ല,മോള് ഒരുങ്ങാൻ നോക്ക്.എന്ന് പറഞ്ഞു കൊണ്ട് സുമിയെ ഉമ്മ മുറിയിലേക്ക് കയറ്റി.പാവം അവളുടെ ആ വാക്കുകൾ ഉമ്മയുടെ കണ്ണുകൾ നിറച്ചിരുന്നു. സാരിയെല്ലാം ഉടുത്തൊരുക്കി തലയിൽ മുല്ലപ്പൂ വെക്കാൻ ഒരുങ്ങിയപ്പോൾ സുമി അവരെ തടഞ്ഞു. സുമീ... എന്തു പറ്റി ...... ? മുല്ലപ്പൂ വെച്ചിട്ട് നെറ്റിട്ടാൽ എല്ലാം കഴിഞ്ഞു. "മുല്ലപ്പൂ വെക്കുന്നതിന് മുമ്പ് തട്ടം കൊണ്ട് എനിക്ക് തല മറക്കണം.അതിന്റെ മുകളിൽ നിങ്ങൾ മുല്ലപ്പൂ വെച്ചോളൂ." സുമിയുടെ ഈ വാക്കുകൾ മറ്റുള്ളവരെ കുറച്ചു അലോസരപ്പെടുത്തി. ഇത്താ.... തല മറച്ചു അതിന്റെ മുകളിൽ മുല്ലപ്പൂ വെച്ച് അതിന്റെ മുകളിൽ നെറ്റിട്ടാൽ ഉള്ളിലേക്ക് കാറ്റു കടക്കാതെ തലവേദന എടുക്കും. ഇന്നൊരു ദിവസം തലയിൽ തട്ടമിട്ടില്ലെന്ന് കരുതി ലോകം അവസാനിക്കുക ഒന്നുമില്ല. അനിയത്തിയുടെ ഒഴുക്കൻ വർത്തമാനം സുമിയെ തെല്ല് സങ്കടപ്പെടുത്തിയെങ്കിലും അവളോട് ഒന്ന് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു. ഒരു ദിവസം തല മറക്കാതെ മുടി എല്ലാം കാണിച്ചു കൊണ്ട് നടന്നാൽ ലോകം അവസാനിക്കില്ലായിരിക്കാം. പക്ഷേ ...... "എന്റെ ജീവിതത്തിലെ സന്തോഷകരമായ ഒരു ദിവസമാണിന്ന്.അതിലുപരി ഞാനിന്ന് ഒരു പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കുകയാണ്." "എന്റെ ദാമ്പത്യ ജീവിതത്തിന്റെ തുടക്കം തന്നെ ഹറാമിലൂടെ(തെറ്റിലൂടെ)തുടക്കം കുറിക്കാൻ എനിക്ക് താല്പര്യമില്ല.ഇനി മുല്ലപ്പൂ വെക്കാനും എനിക്ക് ഇഷ്ടമുണ്ടായിട്ടല്ല.നമ്മുടെ ഉപ്പ രാവിലെ ഉറക്കം കൂടി ഇല്ലാതെ എനിക്കായി വാങ്ങി കൊണ്ട് വന്നതിനാലാണ് ഞാൻ അത് തലയിൽ ചൂടാൻ ആഗ്രഹിക്കുന്നത്". സുമിയുടെ ഈ സംസാരം അവിടെ കൂടിയിരുന്ന ബന്ധുക്കളിലും അനിയത്തിയിലും മറുത്തൊരു വാക്ക് പറയിക്കാനില്ലാതെ തല കുനിച്ചു വെപ്പിച്ചു. ഒന്നും മിണ്ടാതെ സുമിയുടെ നിർദ്ദേശ പ്രകാരം അവൾ പറഞ്ഞതു പോലെ കൂടെയുള്ളവർ അണിയിച്ചൊരുക്കി. ഉപ്പ വന്ന് അവൾക്കായി കരുതിവെച്ച ആഭരണങ്ങൾ ഉമ്മയുടെ കയ്യാലെ ഓരോരുത്തരായി സുമിയെ അണിയിക്കാൻ തുടങ്ങി.ആ സ്വർണ്ണം ഉണ്ടാക്കാൻ ഉപ്പയുടെ കഷ്ടപ്പാടുകൾ ഓർത്തപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു പോയി. പാദസരം അണിയിച്ചു കൊടുക്കാൻ ഉപ്പ അനിയനെ മുറിയിലേക്കു വിളിച്ചു.ഇത്തിരി മടിച്ചിട്ടാണേലും കലങ്ങിയ കണ്ണുകളുമായി അവൻ അകത്തേക്ക് കയറി വന്നു.ഇരു കാലുകളിലും പാദസരം അണിയിച്ചു കൊടുത്തു കൊണ്ട് അവൻ എണീറ്റു.അവളുടെ തിരു നെറ്റിയിൽ ഒരു മുത്തം കൊടുത്തു കൊണ്ട് തിരിഞ്ഞു നോക്കാതെ നടക്കും നേരം കണ്ണീര് പൊടിഞ്ഞത് അവളുടെ കണ്ണിൽ നിന്നായിരുന്നു. കിടപ്പിലായ വലിയുപ്പയുടെ പൊരുത്തം വാങ്ങാനായി മുറിയിൽ നിന്നും ചിരിച്ചു കൊണ്ട് ഇറങ്ങിയ അവളെ പുറത്തുള്ളവർ എല്ലാം കൂടി വളഞ്ഞു. ഇളം ഓറഞ്ചു കളറിലുള്ള സാരിയും കൈ മൊത്തം മറയുന്ന അതിലേക്കിണങ്ങിയ സ്വർണ്ണ നിറത്തിലുള്ള ബ്ലൗസും തലമറച്ചു അതിന്റെ മുകളിൽ മുല്ലപ്പൂ വെച്ചു നെറ്റിട്ട അവളെ കണ്ടു നിന്നവർക്ക് പൂതി തീരുന്നില്ലായിരുന്നു. അത്രക്കും മൊഞ്ചുണ്ടായിരുന്നു അവളുടെ ആ മുഖത്ത് വിരിഞ്ഞ പുഞ്ചിരിക്ക്.ബന്ധുക്കളും കുട്ടികളും കൂടെ നിന്ന് ഫോട്ടോ എടുക്കാൻ മത്സരിക്കുമ്പോൾ അവളെ തള്ളിപ്പറഞ്ഞിരുന്നവർ പറയുന്നുണ്ടായിരുന്നു...... ! "ഓളെ ഖൽബിന്റെ മൊഞ്ചാണ് ഇന്ന് ആ മുഖത്തു തെളിഞ്ഞു നിൽക്കുന്നതെന്ന്". ********** ********* ഭക്ഷണം കൊടുക്കുന്നതിന്റെ മുമ്പ് തന്നെ നിക്കാഹ് നടത്തണം എന്ന് ഷെമിക്ക് നിർബന്ധം ഉള്ളത് കൊണ്ട് അവർ നേരത്തെ തന്നെ അവളുടെ വീട്ടിലേക്ക് പുറപ്പെട്ടു. കറുത്ത പേന്റും വെള്ള ഷർട്ടും,വരച്ചു കളിക്കാതെ വട്ടത്തിൽ വെട്ടി ഒതുക്കിയ താടിയും,തലയിൽ ഒരു തൂവൽ തൊപ്പിയും ധരിച്ചു,വർണപ്പണികളുള്ള ഒരു ഖുർആനും കയ്യിൽ പിടിച്ചു കൊണ്ട് മണവാളനും കൂട്ടരും സുമിയുടെ വീട്ടിലേക്ക് സലാം പറഞ്ഞു കൊണ്ട് കടന്നു ചെന്നു. അവിടെ കൂടിയിരുന്നവർ സലാം മടക്കി കൊണ്ട് അവരെ സ്വീകരിരിച്ചിരുത്തി.വന്നവർക്കൊക്കെ കുടിക്കാൻ ഇളം ചൂടുള്ള ഹോർലിക്‌സ് കൊടുത്തു കൊണ്ട് സുമിയുടെ അനിയനും കൂട്ടുകാരും അവിടെ ഓടി നടന്നു. പള്ളിയിലെ മുസ്‌ലിയാർ നിക്കാഹ് തുടങ്ങുകയല്ലേ എന്ന് ചോദിച്ചു. തലയിൽ ഒരു ടവ്വൽ കെട്ടി കൊണ്ട് സുമിയുടെ ഉപ്പ തുടങ്ങാം എന്ന് പറഞ്ഞു. എത്ര പവനാണ് നിങ്ങൾ പെൺകുട്ടിക്ക് മഹറായി കൊടുക്കുന്നത് എന്ന് മണവാളനോടായി മുസ്‌ലിയാർ ചോദിച്ചു. ഇതാ ഈ പരിശുദ്ധ ഗ്രന്ഥവും രണ്ടരപ്പവൻ സ്വർണ്ണവുമാണ് ഞാൻ മഹറായി കൊടുക്കുന്നത്. ഷെമി ഇത് പറഞ്ഞപ്പോൾ ആ മുസ്‌ലിയാർ ആദ്യം അവനെ കെട്ടിപ്പിടിക്കുകയാണ് ചെയ്തത്. ഒന്നും മനസ്സിലാകാതെ കൂടി നിന്നവർ പരസ്പരം കുശു കുശുക്കുമ്പോൾ ആ മുസ്‌ലിയാർ അവരോടായി പറഞ്ഞു. ഒരുപാട് നിക്കാഹുകൾ നടത്തി കൊടുത്തിട്ടുണ്ട് ഞാൻ. പക്ഷേ.... ഈ അടുത്തൊന്നും എനിക്ക് ഇത്രത്തോളം സന്തോഷം നിറഞ്ഞൊരു നിമിഷം ഉണ്ടായിട്ടില്ല. വിവാഹത്തിന്റെ പേരിൽ പേ-കൂത്തുകൾ നടത്തുന്ന ഈ കാലത്ത് നിങ്ങൾക്ക് ഇതാ ഈ സഹോദരൻ ഒരു മാദൃകയാണ്. വർഷങ്ങൾക്കിപ്പുറം ഞാൻ ഇന്ന് ഒരു ഉത്തമ മഹർ കണ്ടിരിക്കുന്നു.ഏതൊരു പുരുഷനും മാദൃകയാക്കേണ്ട ഒരു നിക്കാഹായാണ് എനിക്ക് ഇതിനെ വിശേഷിപ്പിക്കാൻ തോന്നുന്നത്. അഞ്ചു പവൻ,പത്തു പവൻ മഹർ എന്ന് പറയുന്നതിനേക്കാൾ ഉത്തമം ഞാൻ രണ്ട് പവൻ സ്വർണത്തോടൊപ്പം ഒരു ഖുർആൻ കൊടുത്തു എന്ന് പറയുന്നിടത്തേക്ക് നിങ്ങൾക്ക് തോന്നി തുടങ്ങട്ടെ. മുസ്ലിയാരുടെ പ്രസംഗം അതികം നീണ്ടു പോയില്ല.അവർ സന്തോഷത്തോടെയും അത്മാർത്ഥതയോടും കൂടി നിക്കാഹിലേക്ക് കടന്നു. സദസ്സിൽ വെച്ചുള്ള നിക്കാഹ് കഴിഞ്ഞു കൊണ്ട് മണവാളനും സുമിയുടെ ഉപ്പയും കൂടി പെണ്ണിന്റെ കഴുത്തിൽ മഹർ അണിയിക്കാൻ അകത്തേക്ക് പ്രവേശിച്ചു. അകത്തളത്തിൽ തിങ്ങി നിൽക്കുന്ന സുമിയുടെ ബന്ധുക്കളുടെയും അയൽവാസികളുടെയും ഇടയിൽ നിന്ന് കൊണ്ട് അവൻ അവളുടെ കയ്യിലേക്ക് മഹറായി ആദ്യം ആ വിശുദ്ധ ഗ്രന്ഥം കൈമാറി. രണ്ട് കണ്ണുകളിലും തൊട്ട് വന്ദിച്ചതിന് ശേഷം ആ ഗ്രന്ഥത്തിന്റെ ചട്ടക്കൂടിൽ അവൾ ചുണ്ടുകളമർത്തി മാറ്റി വെച്ചു. ഇന്ന് വരെ ഇങ്ങനെ ഒരു മഹർ കാണുകയും കൊടുത്തതായി കേൾക്കാത്തതുമായ ഒരു സംഭവം മുന്നിൽ കാണുന്ന ആ സദസ്സിനെ വീണ്ടും ഷെമീൽ ഞെട്ടിച്ചു. കയ്യിൽ കരുതിയ മഹർ മാല ഷെമി അവളുടെ കഴുത്തിൽ അണിയിച്ചു കൊടുത്തു.പുറത്തേക്ക് കണ്ടു കൊണ്ടിരുന്ന രണ്ട് മൂന്ന് മുടികൾ ഉള്ളിലേക്കാക്കി തലയിലെ തട്ടവും നെറ്റും എല്ലാം അവൻ നേരെയാക്കി. പരിസരം പോലും നോക്കാതെ ഇവൾ ഇനി എനിക്ക് സ്വന്തം എന്ന രൂപത്തിൽ അവൻ അവളെ ഒന്ന് ചേർത്തു പിടിച്ചു ഫോട്ടോക്ക് നിന്നുകൊടുത്തു.കൂട്ടുകാരും കുടുമ്പക്കാരും മത്സരിച്ചു മൊബൈലിൽ വിഡിയോകളും ഫോട്ടോകളും എടുക്കുമ്പോഴും അവൾ അവനിൽ നിന്നും അകലാൻ ശ്രമിച്ചില്ല. കാരണം... കറുമ്പി എന്ന് പറഞ്ഞു മുളത്തിന് കളിയാക്കിയവർക്കൊന്നും കിട്ടാത്ത ആ പരസ്യമായുള്ള ചേർത്തു പിടിക്കൽ അവളും ഒരുപാട് ആഗ്രഹിച്ചിരുന്നു. ******* ******* ***** സ:സ്നേഹം #ഇസ്മായിൽ_കൊടിഞ്ഞി
#

📙 നോവൽ

📙 നോവൽ - end Smut martin inte fo @ jewelsmart . in 362101997 n artin TOT 997 1009 093 - ShareChat
30.8k കണ്ടവര്‍
4 ദിവസം
#

📙 നോവൽ

#തേങ്ങുന്ന_ഹൃദയം "പെണ്ണെന്നാൽ കാമം തീർക്കാനുള്ളവെറും ഒരു ഉപാധി മാത്രമാണോ" ? ഡോക്ടറോട് നീന ചോദിച്ചത് കേട്ട് ഞെട്ടിയത് അർജുനാണ്.കാരണം അവരുടെ കല്യാണം കഴിഞ്ഞിട്ട് ഒരു മാസം കഴിയുന്നതേയുള്ളൂ. കണ്ണുമിഴിച്ചു നിൽക്കുന്ന അർജുനെ നോക്കി നിൽക്കുന്ന ഡോക്ടർക്കും തന്നെ ഒന്നും മനസ്സിലായില്ലെങ്കിലും നീനയുടെ കണ്ണുകളിൽ ഡോക്ടറോട് പറയാൻ ഒരുപാടുണ്ടെന്ന് മനസ്സിലാക്കിയ അർജുൻ ഡോക്ടറോട് കൈകൊണ്ടു പുറത്തുണ്ടാകുമെന്ന് ആംഗ്യം കാണിച്ചു മെല്ലെ പുറത്തേക്കിറങ്ങിപ്പോയി. ചുമരിനോട് ചേർത്തിട്ടിരിക്കുന്ന ചാരുകസേരയിലിരുന്ന് കൊണ്ട് അർജുൻ ആലോചനയിലേക്ക് മുഴുകി. എവിടെയാണ് തനിക്ക് പിഴച്ചതെന്ന് അവന് ഒരു പിടുത്തവും കിട്ടുന്നില്ലായിരുന്നു. നാട്ടിൽ തന്നെ സ്വന്തമായി ഒരു വർക്ക്ഷോപ്പ് നടത്തിക്കൊണ്ടിരിക്കുന്ന അവൻ വീട്ടുകാരുടെ നിർബന്ധം കൊണ്ടാണ് ഒരു പെണ്ണുകെട്ടാൻ തീരുമാനിച്ചത്.കൂടുതൽ ചായ കുടിച്ചു നടക്കാൻ താല്പര്യമില്ലാത്തതുകൊണ്ടും പിന്നെ ദൈവാനുഗ്രഹം കൊണ്ടും മൂന്നാമത്തെ പെണ്ണുകാണലോടുകൂടി വീട്ടുകാർ മുകേനെ കെട്ടിയതാണവളെ. പെണ്ണുകാണാൻ പോയ അന്നത്തെ ചിരിയും ഫോൺ വിളിക്കുമ്പോഴുള്ള സന്തോഷമൊന്നും കല്യാണം കഴിഞ്ഞ അന്നുമുതൽ അവളുടെ മുഖത്തു കണ്ടിട്ടില്ല.വീട്ടുകാരോടും അർജുനോടുമൊന്നും അവൾ കാര്യമായി സംസാരിക്കാറില്ല.എന്നാൽ വീട്ടുജോലി ചെയ്യുന്നതിലൊന്നും അവൾക്കൊരു മടിയും ഇല്ലതാനും.പെങ്ങളുടെ അന്വേഷണത്തിൽ അവൾ ഒരു വായാടിയാണെന്നാണ് കിട്ടിയ അറിവ്, വായാടിയായ അവളാണ് ഒരാളോടുപോലും ഒന്നും മിണ്ടാതെ നടക്കുന്നത്.ഫോണിലൂടെ അവളുടെ വീട്ടുകാരോടവൾ വാ തോരാതെ എന്തൊക്കെയോ പറയുന്നതും ഇടക്ക് കണ്ണു തുടക്കുന്നതുമൊക്കെ കാണാം. രാത്രികളിൽ അർജുൻ അവളോടടുക്കാനും മറ്റും ശ്രമിക്കുമ്പോൾ അവൾ ഒഴിഞ്ഞു മാറും.പുതിയ വീട്ടിലേക്കുള്ള ഒരു പറിച്ചുനടലുകൊണ്ട് അവൾക്ക് പെട്ടെന്ന് പൊരുത്തപ്പെടാനുള്ള പ്രയാസം കൊണ്ടാകുമെന്ന് കരുതി അവൻ വിട്ടുകളഞ്ഞു. അവളുടെ സ്വഭാവത്തിൽ വീട്ടുകാരുകൂടി മുറുമുറുപ്പ് തുടങ്ങിയതോടെ അർജുൻ ഒരു പ്രശ്ന പരിഹാരത്തിനായി ഉറ്റ കൂട്ടുകാരനെ സമീപിച്ചപ്പോൾ അവൻ ആദ്യമൊന്ന് കളിയാക്കിയെങ്കിലും,കാര്യം സീരിയസാണെന്ന് മനസ്സിലാക്കി അവൻ പറഞ്ഞത് പുതിയ വീടുമായും നിന്നെയുമായുമൊക്കെ ഇടപഴകാനുള്ള പ്രയാസം കൊണ്ടാകുമെന്നാണെന്ന് പറഞ്ഞെങ്കിലും അർജുന് അതുകൊണ്ടൊരു സംതൃപ്തി കിട്ടിയിട്ടില്ലെന്ന് തോന്നിയിട്ടാണ് പരിചയത്തിലുള്ള ഒരു സൈക്യാട്രിസ്റ്റിനെ കാണിക്കാൻ പറഞ്ഞത്. അതിനവൾക്ക് മെന്റൽ പ്രശ്നമില്ല എന്ന അർജുന്റെ വാക്കിന് കൂട്ടുകാരൻ ചിരിച്ചു കൊണ്ട് ഭ്രാന്തൻമാർ മാത്രമല്ല ഇപ്പോൾ സൈക്യാട്രിസ്റ്റിനെ കാണിക്കുന്നത് നിന്നെപ്പോലുള്ള ഭാര്യ ഭർത്താക്കൻമ്മാരും പഠനകാരണങ്ങളാൽ രക്ഷിതാക്കൾ വിദ്യാർത്ഥികളെയും മറ്റും അവരെ കാണിക്കാറുണ്ടെന്ന് പറഞ്ഞു അർജുനെ സമാധാനിപ്പിച്ചു. ഒരു കൗൺസലിങ് കൊണ്ട് ചിലപ്പോൾ അവൾ മാറുമായിരിക്കുമെന്ന് പറഞ്ഞു അർജുന്റെ ചുമലിൽ തട്ടി യാത്ര പറഞ്ഞുകൊണ്ട് കൂട്ടുകാരൻ പോയി.അങ്ങനെ മനസ്സില്ലാ മനസ്സോടെ ഒരു സൈക്യാട്രിസ്റ്റിനെ കാണിക്കാൻ തീരുമാനിച്ചതാണ്. കിടത്തവും ഉറക്കവും ഒരു മുറിയിൽ ഒരു കട്ടിലിലാണെങ്കിലും ഇന്നുവരെ നീനയെ തൊട്ടിട്ടുപോലുമില്ല എന്ന് അർജുൻ ഓർത്തു.ഒരു പെണ്ണിന്റെ സമ്മതമില്ലാതെ അവളുടെ ശെരീരത്തിൽ തൊടാൻ അവന്റെ ആത്മാഭിമാനം സമ്മതിച്ചിരുന്നില്ല എന്നതാണ് സത്യം. ആ അവളാണ് ഡോക്ടറോട് പറയുന്നത് പുരുഷന്റെ കാമം തീർക്കാനുള്ള ഉപാധിയാണോ സ്ത്രീ എന്ന്. അതും ആലോചിച്ചിരിക്കുമ്പോഴാണ് ഡോക്ടർ വിളിക്കുന്നെന്ന് പറഞ്ഞു ഒരു നേഴ്‌സ് വന്നു അർജുനെ ഡോക്ടറുടെ റൂമിലേക്ക്‌ ചെല്ലാൻ പറഞ്ഞു. ഡോക്ടറുടെ റൂമിലേക്ക്‌ കേറുമ്പോൾ കണ്ണീരു തുടച്ചു കൊണ്ട് ഇറങ്ങിവരുന്ന നീനയെയാണ് അർജുൻ കണ്ടത്.തിരികെ നീനയുടെ അടുത്തേക്ക് നടക്കാൻ നിന്നപ്പോൾ ഡോക്ടർ അർജുനെ ക്യാബിനിലേക്ക് വിളിപ്പിച്ചു. മുന്നിലെ കസേരയിൽ ഇരിക്കാൻ പറഞ്ഞിട്ട് ഡോക്ടർ അർജുനോട് നീനയുടെ വീട്ടിൽ ആരൊക്കെയുണ്ടെന്നും അവരെ കല്യാണം കഴിക്കാനുള്ള കാരണവും ചോദിച്ചപ്പോൾ ആദ്യം അർജുനൊന്ന് ഞെട്ടിയെങ്കിലും അവൻ പറഞ്ഞു തുടങ്ങി. അവളുടെ വീട്ടിൽ അമ്മയും ഇവളും രണ്ടനിയത്തിമാരുമാണ് ഉള്ളത്.അച്ഛൻ മരിച്ചിട്ട് ആറു വർഷം കഴിഞ്ഞെന്നു തോന്നുന്നു.അമ്മ അടുത്തുള്ള വീട്ടു ജോലിക്ക് പോകും.നീന ടൗണിൽ ഒരു തുണിക്കടയിലും പോയിരുന്നു.വിവാഹം ഉറപ്പിച്ചതിനു ശേഷം അവളോട് ഇനി കടയിൽ പോകണ്ട എന്ന് പറഞ്ഞു. കല്യാണം കഴിക്കാനുള്ള സാഹചര്യം അവളുടെ പെരുമാറ്റവും മറ്റും കണ്ടിഷ്ടപ്പെട്ടിട്ടാണെന്ന് പറഞ്ഞു. എന്താണ് ഡോക്ടർ നിങ്ങൾ ചോദിക്കാനുള്ള കാരണം എന്ന അർജുന്റെ ചോദ്യത്തിന് ഡോക്ടർ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു തുടങ്ങി. അവൾക്ക് മാനസിക പരമായോ ശാരീരിക പരമായോ ഒരു പ്രശ്നവുമില്ല.അവളുടെ മനസ്സുമുഴുവൻ അവളുടെ അമ്മയും അനിയത്തിമാരുമാണ്.അവരെ കുറിച്ചുള്ള ചിന്തയാണ് നീനയെ മൗനിയാക്കുന്നത്. അവളുടെ അമ്മക്ക് വയസ്സായി വരികയാണ്.അമ്മയ്ക്കും അനിയത്തിമാർക്കും ഒരു താങ്ങും തണലുമായി ജോലിക്കൊക്കെ പോയി അവരെ സംരക്ഷിക്കുന്ന സമയത്താണ് നിങ്ങളുടെ ആലോചന അവൾക്ക് വരുന്നത്. സ്ത്രീധനം ചോദിക്കാതെ വന്ന ആലോചന ആയതുകൊണ്ട് നിസ്സഹായരായ അമ്മയുടെ മാനസികാവസ്ഥ മനസ്സിലാക്കിയത് കൊണ്ടുമാണ് നീന നിങ്ങളുമായുള്ള കല്യാണത്തിന് സമ്മതിച്ചത്. മനസ്സുകൊണ്ട് നിങ്ങളുമായി അടുത്തുവരുമ്പോഴാണ് നിങ്ങൾ ഇനി ജോലിക്ക് പോകണ്ട എന്നു പറയുന്നതും അവൾ അപ്‌സെറ്റാകുകയും ചെയ്തത്. അവൾക്ക് അവളുടെ അമ്മയുടെ കഷ്ടപ്പെടുന്ന മുഖം മനസ്സിൽ തെളിഞ്ഞു നിൽക്കുന്നിടത്തോളം അവൾ ഇങ്ങനെ തന്നെയായിരിക്കും.കാരണം അവൾ അമ്മയുടെ കഷ്ടപ്പാട് കണ്ടു വളർന്ന കുട്ടിയാണ്. എനിക്കറിയാം.ഉത്തമ ബോധമുള്ള ഒരു മകളാണവൾ,അവൾക്ക് ഒരു നല്ല മരുമകളും ഒരു ഭാര്യയും ആകാനാകും. അവളുടെ മനസ്സിൽ ഒരു രൂപപോലും സ്ത്രീധനമായോ മറ്റോ വാങ്ങാതെ കഷ്ടപ്പാട് കണ്ടും,മനസ്സിലാക്കിയും കെട്ടിയ നിങ്ങൾക്ക് ഒരു ദൈവത്തിന്റെ സ്ഥാനമാണുള്ളത്.നിങ്ങൾക്കുവേണ്ടി മനമുരുകി പ്രാർത്ഥിക്കാത്ത ഒരു ദിവസം പോലും അവൾക്കില്ല.ആ അവൾക്കുവേണ്ടി നിങ്ങൾക്കൊന്നു മനസ്സ് വെച്ചുകൂടെ അർജുൻ ? ഇതിനു ഞാനെന്തു ചെയ്യണമെന്ന അർജുന്റെ സൗമ്യമായുള്ള ചോദ്യത്തിന് ഡോക്ടർ എണീറ്റു വന്നുകൊണ്ട് അർജുനെ എഴുന്നേല്പിച്ചു കൊണ്ട് ക്യാബിന്റെ പുറത്തേക്കു നടന്നുകൊണ്ട് പറഞ്ഞു സ്ത്രീധനം വാങ്ങാതെ കെട്ടിയ നിങ്ങൾക്ക് അവളുടെ അമ്മയ്ക്കും കൂടെപ്പിറപ്പുകൾക്കും വേണ്ടി ജോലിക്ക് പോകാൻ അവളെ വിട്ടുകൂടെ ? അതുകൂടി നിങ്ങൾ അവളെ അനുവദിക്കുകയാണെങ്കിൽ നിങ്ങൾക്ക് അവൾ എന്നും ഒരു ഉത്തമ ഭാര്യയും.അവളുടെ മനസ്സിലുള്ള ആഗ്രഹം പോലെ ആ അമ്മക്കും,കൂടെപ്പിറപ്പുകൾക്കും ഒരു കൈത്താങ്ങായി നിൽക്കാനുമാകും. അതോടെ അവളുടെ മനസ്സിലെ ഇപ്പോഴുള്ള ആ പിടിമുറുക്കം അവസാനിക്കുകയും ചെയ്യും. നിങ്ങളോട് ഇത് പറയാൻ അവൾ ഒരുപാട് ശ്രമിച്ചിട്ടുണ്ടെങ്കിലും കേട്ടുകേൾവിയുള്ള അമ്മായിയമ്മപ്പോര് ഭയന്ന് അവൾ ഉള്ളിൽ കൊണ്ടുനടക്കുകയാണ്. നിങ്ങൾക്ക് ഞാൻ പറഞ്ഞത് അംഗീകരിക്കുവാൻ കഴിയുമെങ്കിൽ നിങ്ങൾ നിങ്ങളുടെ ഭാര്യക്ക് കൊടുക്കുന്ന ഏറ്റവും വലിയ വിവാഹ സമ്മാനം ഇതായിരിക്കും എന്ന് പറഞ്ഞു കൊണ്ട് ഡോക്ടർ അർജുന് ഒരു ഷെയ്ഖ് ഹാൻഡ് കൊടുത്തു കൊണ്ട് വരാന്തയിലൂടെ നടന്നു നീങ്ങി. മനസ്സിൽ ഉണ്ടായിരുന്ന ഒരു വലിയ ഭാരം ഇറക്കിവെച്ച അർജുൻ നേരെ നീനയുടെ അടുത്ത് ചെന്ന് അവളോടായി പറഞ്ഞു നിനക്ക് നിന്റെ കൂടെപ്പിറപ്പുകളും അമ്മയുമാണ് വലുതെങ്കിൽ എനിക്ക് വലുത് ഇപ്പോൾ നിന്റെ സന്തോഷമാണെന്ന് പറഞ്ഞു കൊണ്ട് നീനയുടെ രണ്ട് കയ്യും പിടിച്ചു കൊണ്ട് എഴുന്നേല്പിച്ചു കൊണ്ട് നടക്കാൻ നിന്നപ്പോൾ അർജുന്റെ കൈത്തണ്ടയിൽ അവളുടെ സന്തോഷത്തിന്റെ രണ്ടുതുള്ളി കണ്ണീര് വന്നു പതിച്ചു. ഒരു ജോലിക്കാരിയായി നിന്നെ പറഞ്ഞുവിടാനൊന്നും എന്നെക്കിട്ടില്ല എന്നു പറഞ്ഞപ്പോൾ നീനയുടെ മുഖം വീണ്ടും കാർമേഘം പോലെ കറുത്തിരുളാൻ തുടങ്ങി. അവളുടെ മുഖം കണ്ടു ചുണ്ടിൽ ചെറു ചിരി വരുത്തിക്കൊണ്ട് അർജുൻ അവളെ ചേർത്തുപിടിച്ചു കൊണ്ട്.വർക്ക് ഷാപ്പിന്റെ അടുത്തൊരു രണ്ടുമുറി കടയുണ്ട് അവിടെ നമുക്കൊരു ചെറിയ തുണിക്കട തുടങ്ങാമെന്ന് പറഞ്ഞു കൊണ്ട് അവളെ നേരെ നിർത്തിപ്പിടിച്ചപ്പോൾ അർജുൻ അവളുടെ മുഖത്തു കണ്ടു നിറക്കണ്ണുകളോടെ നിൽക്കുമ്പോഴും അന്ന് പെണ്ണുകാണാൻ പോയ അന്നുണ്ടായിരുന്ന ഉള്ളറിഞ്ഞുകൊണ്ടുള്ള അതേ ചിരി. സമർപ്പണം :- കൂടെപ്പിറപ്പുകൾക്കും നൊന്ത് പ്രസവിച്ച സ്വന്തം അമ്മയുടെ കഷ്ടപ്പാടുകൾക്ക് ഒരു പരിധിവരെ തന്നാലാകുന്ന വരുമാനം കണ്ടെത്തി കൊടുക്കുന്ന എന്റെ സഹോദരിമാർക്കും . ഒപ്പം സ്ത്രീധനമെന്ന കൊടും പാപക്കറ പറ്റാത്ത നെഞ്ചൂക്കുള്ള സഹോദരമ്മാർക്കും സ സ്നേഹം #ഇസ്മായിൽ_കൊടിഞ്ഞി
7.7k കണ്ടവര്‍
4 ദിവസം
#

📙 നോവൽ

#പുണ്യം_ചെയ്തവൾ വികാരത്തെ അടക്കി പിടിച്ചു കൊണ്ട് അവൻ അവളുടെ അടുത്തേക്ക് നടന്നടുത്തു. എന്തിനാണ് മനുഷ്യാ നിങ്ങൾക്ക് ഇത്ര ആക്രാന്തം.ഈ ജന്മം മുഴുവൻ ഞാൻ നിങ്ങൾക്കുള്ളത് തന്നെയല്ലേ.....? അല്ല മോന് ഇന്ന് എന്തു പറ്റി,പതിവില്ലത്ത ഒരു വെപ്രാളവും,കാട്ടിക്കൂട്ടലുമൊക്കെ....? മര്യാതക്കവിടെ എവിടേലും ഒന്ന് അമർന്നിരിക്ക്.ഞാനൊന്ന് കുളിച്ചിട്ടു വരാം,അപ്പിടി വിയർത്തിരിക്കുകയാണ്. അതൊന്നും സാരമില്ല,നീ ഇങ്ങോട്ട് അടുത്തേക്ക് വാടീ ചക്കരേ..... എടീ നിന്റെ വിയർപ്പിന്റെ ഗന്ധം എന്നെ ഒരിടത്തു അടക്കിപ്പിടിച്ചു നിർത്തുന്നില്ല. ഉവ്വ്, മോനേ അതികം സുഗിപ്പിക്കല്ലേ, അഞ്ചു ദിവസം മുമ്പ് ഇങ്ങനെയൊക്കെ പറഞ്ഞോണ്ട് ഊരി കൊണ്ടു പോയത് രണ്ട് പവന്റെ രണ്ട് വളകളാണ്.എന്നിട്ടോ നിങ്ങൾക്ക് കിട്ടാനുള്ളത് കിട്ടിയപ്പോൾ ദുഷ്ട്ടൻ എന്നെ ഒന്നും ചെയ്യാതെ പോകുകയും ചെയ്തു.ഇന്നും അതാണ് മോന്റെ ഉദ്ദേശമെങ്കിൽ ഈ സോപ്പ് അതികം പതക്കില്ല. എടീ, അത് എനിക്ക് അത്യാവശ്യമായി കുറച്ചു കാശിന് ആവശ്യം വന്നത് കൊണ്ടല്ലേ... അടുത്ത മാസം എടുത്തു തരാം.നിനക്ക് എന്നെ വിശ്വാസമില്ലേ ചക്കരേ... വിശ്വാസം ഇല്ലാതില്ല, കഴിഞ്ഞ ദിവസം അച്ഛനും അമ്മയും വന്നപ്പോൾ കയ്യിലെ വളകൾ എവിടെ എന്ന് അവര് ചോദിച്ചു.ഇത്തിരി പരുങ്ങിയാണെങ്കിലും കള്ളം പറഞ്ഞു ഒപ്പിച്ചു പിടിച്ചു നിന്നു.മര്യാദക്ക് അടുത്ത ആഴ്ച എടുത്തു തന്നില്ലെങ്കിലുണ്ടല്ലോ അച്ഛനും അമ്മയും എന്നെ അരച്ച് കുടിക്കും. നീ ഒന്ന് അടങ്ങി നിൽക്ക് പെണ്ണേ... നമുക്ക് എടുക്കാം. അല്ല നിന്റെ അച്ഛന്റെ കയ്യിൽ പൂത്ത കാശില്ലേ.... എനിക്ക് കുറച്ചു പണം തരാൻ നിനക്ക് ഒന്ന് പറഞ്ഞൂടെ ചക്കരേ.. അല്ല നിങ്ങൾക്ക് എന്തിനാ ഇത്ര പണം, ? ചുമ്മാ, പണമല്ലേ ചക്കരേ.., വെറുതേ കിട്ടിയാൽ എന്തൊക്കെ ആവശ്യങ്ങളുണ്ട് മോളേ....... അങ്ങനെ ചുമ്മാ കിട്ടണ്ട, ഞാനിപ്പോൾ കുളിച്ചു വരാം,അത് വരെ മോൻ തലയിണയും കെട്ടിപ്പിടിച്ചോണ്ട് പലകയിൽ തോണ്ടി ഇരി. ഹ്മ്മ്, മുഷിമിപ്പിക്കാതെ തമ്പുരാട്ടി പെട്ടെന്ന് ഇങ്ങോട്ട് എഴുന്നള്ളിയാൽ മതിയായിരുന്നു. ഉത്തരവ് പ്രഭോ.... അല്ല, ഇത് പതിവില്ലാത്ത റൊമാൻസ് ആണല്ലോ. ഈ സ്നേഹന പ്രകടനത്തിന് ഉള്ളിൽ ഒരു പന്തികേട് ഒളിഞ്ഞു കിടക്കുന്നുണ്ടല്ലോ. ആ, എവിടേക്കാ പോകുന്നത് എന്ന് നമുക്ക് കണ്ടറിയാം. വികാര നിമിഷങ്ങൾ കെട്ടടങ്ങി അവൾ അവന്റെ മാറിൽ വിരലോടിച്ചു കിടക്കുമ്പോൾ അവൻ അവളോടായി പറഞ്ഞു. എടീ..... ഒരു കാര്യം പറഞ്ഞാൽ നിനക്ക് വിഷമം ആകുമോ ? എന്താ ഏട്ടാ കാര്യം.. ? പണത്തിന്റെ ഒരു ബുദ്ധിമുട്ടുമില്ലാഞ്ഞിട്ടും നിന്റെ സ്വർണ്ണം പണയം വെച്ചത് എന്തിനാണെന്ന് നിനക്കറിയുമോ ? ഞാൻ കഴിഞ്ഞ ദിവസം അവളെ കണ്ടിരുന്നു..... ആരെ,മാളവികയെയോ... ? മാറിലെ രോമങ്ങളിൽ വിരലോടിച്ചു കൊണ്ടുള്ള പ്രിയതമയുടെ ചോദ്യത്തിന് അവനൊന്ന് മൂളി. അവരുടെ കുടുംബം ഇപ്പോ നല്ല കഷ്ടപ്പാടിലാണ്.അച്ഛന് മരുന്ന് വാങ്ങാൻ വന്നതായിരുന്നു അവൾ. അയാൾ എന്തോ ആക്സിഡന്റ് പറ്റി കിടപ്പിലാണ്. കെട്ടിയോന്റെ വീട്ടുകാർ സ്ത്രീധനത്തിന്റെ ബാക്കി കൊടുക്കാനുണ്ടായിട്ട് അവളെ വീട്ടിലാക്കി പോയിരിക്കുകയാണ് പോലും.ഇതറിഞ്ഞിട്ടും അവളുടെ ഭർത്താവാണെങ്കിൽ ഒന്ന് തിരിഞ്ഞു പോലും നോക്കിയിട്ടില്ല.ഓപ്പറേഷൻ നടത്താൻ മുട്ടാത്ത വാതിലുകളില്ല എന്നൊക്കെ കരഞ്ഞു കൊണ്ട് പറഞ്ഞപ്പോൾ ഒരു വിഷമം തോന്നി. എന്തൊക്കെ പറഞ്ഞാലും ആത്മാർത്ഥമായി മൂന്ന് വർഷം പ്രണയിച്ചു നടന്നതല്ലായിന്നോ ഞാൻ.അധികനേരം ആ കണ്ണ് നീര് കണ്ടു നിൽക്കാൻ കെല്പില്ലാത്തത് കൊണ്ട് നേരെ നിന്റെ അടുത്തേക്ക് ഓടുകയായിരുന്നു. നിന്റെ സ്വർണ്ണം പണയം വെച്ച് കിട്ടിയ പണം ആ കയ്യിൽ കൊണ്ടുപോയി കൊടുക്കുമ്പോൾ തൊഴു കൈകളാൽ അവൾ എന്റെ കാൽക്കൽ വീണപ്പോൾ എന്തായിരുന്നു എന്റെ മനസ്സിൽ മാറിമറിഞ്ഞ വികാരം എന്ന് ഇപ്പോഴും എനിക്കറിയില്ല. ഒഴിഞ്ഞു പോകില്ല എന്ന് പറഞ്ഞിട്ട് തനിച്ചാക്കി പോയവളോടുള്ള പ്രധികാരമാണോ ? അതോ കാൽകാശിന് കൊള്ളാത്ത ഇവന് എന്റെ മോളെ കെട്ടിച്ചു കൊടുക്കില്ല എന്ന് പറഞ്ഞ അവളുടെ അച്ഛന് ഇന്ന് ഞാൻ കൊടുക്കുന്ന പിച്ചയാണോ എന്നൊന്നും എനിക്കറിയില്ലായിരുന്നു. നിനക്ക് വിഷമം ആകുമെന്ന് കരുതിയാണ് ഞാൻ ഇത് പറയാതിരുന്നത്. ഏത് രീതിയിലാണ് നീ എന്നെ കാണുക എന്ന ഭയവും എനിക്കുണ്ടായിരുന്നു. അതിന് ശേഷം ഞാൻ ശെരിക്കൊന്ന് ഉറങ്ങിയിട്ടില്ല. ഇന്ന് ഈ കോപ്രായങ്ങൾ കാണിച്ചത് മുഴുവൻ നിന്നോട് ഇത് തുറന്ന് പറയാൻ വേണ്ടിയായിരുന്നു. ഉറക്കം നഷ്ടപ്പെട്ട രാത്രികൾ തള്ളിനീക്കിയത് എനിക്കേ അറിയത്തുള്ളൂ..., മോളേ..... ഈ ഏട്ടനെ നീ മനസ്സിലാക്കില്ലേ.. വിവാഹം കഴിഞ്ഞ അവിടുന്ന് ഇങ്ങോട്ടുള്ള ഇത്രേയും ദിവസങ്ങളിൽ ആത്മാർത്ഥമായി നിന്നെ സ്നേഹിച്ചിട്ടേയുള്ളൂ.അറിഞ്ഞും അറിയാതെയും ഇന്നുവരെ ഞാൻ നിന്നെ വഞ്ചിച്ചിട്ടില്ല. നിങ്ങൾ എന്താ എന്നോട് ഇങ്ങനെയൊക്കെ പറയുന്നത്.എനിക്ക് എന്റെ ഏട്ടനെ നല്ലത് പോലെ അറിഞ്ഞൂടേ. ഒരു കള്ളത്തരവും ഒളിച്ചു വെക്കാൻ അറിയാത്ത ഒരു ശുദ്ധനാണ് എന്റെ ഏട്ടനെന്ന്. ഞാനിത് നിങ്ങൾ കൊണ്ടു കൊടുത്ത പിറ്റേ ദിവസം തന്നെ അറിഞ്ഞിരുന്നു.അറിഞ്ഞപ്പോൾ എന്നോട് പറയാഞ്ഞതിലല്ലായിരുന്നു വിഷമം.പൂർവ്വകാമുകിയോട് വീണ്ടും അടുപ്പം തുടങ്ങിയോ എന്ന ചെറിയ ഒരു വേവലാതി ഉണ്ടായിരുന്നു.അതിന്റെ കാരണം കൂടി വായിച്ചപ്പോൾ ആ വേവലാതി മാറുകയും ചെയ്തു.ഇപ്പോ എന്റെ മനസ്സിൽ ഒരു വിഷമവും ഇല്ല. ഒരുപാട് വിഷമങ്ങൾ സമ്മാനിച്ച അവരോട് മറ്റാരും കാണിക്കാത്ത ദയ നിങ്ങൾ പഴയതൊന്നും തന്നെ മനസ്സിൽ വെക്കാതെ കാണിച്ചു എന്നറിഞ്ഞപ്പോൾ ഞാൻ നിങ്ങളിൽ കൂടുതൽ ആകൃഷ്ടനാകുകയാണ് ചെയ്തത്. നീ എങ്ങനെയാ ഇത് അറിഞ്ഞത്,എന്നിട്ടെന്തേ എന്നോടൊന്നും ചോദിക്കുകയും പറയുകയും ചെയ്യാതിരുന്നത്.. ? അതോ.. ? അത്..., പതിവിലും വിപരീതമായി ഏട്ടന്റെ ഡയറി മേശപ്പുറത്തു കണ്ടപ്പോൾ ഒരു നേരം പോക്കിന് ചുമ്മാ ഒരു കൗതുകത്തിന് എടുത്തു വായിക്കുകയുണ്ടായി.അന്ന് തന്നെ ഞാൻ എല്ലാം മനസ്സിലാക്കിയിരുന്നു. നിങ്ങളുടെ വിഷമം എനിക്ക് മനസ്സിലായത് കൊണ്ട് തന്നെയാണ് ഇത്രേയും ദിവസം ഞാൻ നിങ്ങളെ ശല്യപ്പെടുത്താതിരുന്നതും. എന്നോട് ഇത് എങ്ങനെ പറയും എന്ന വിഷമത്തിൽ നിങ്ങൾ നടക്കുമ്പോൾ,പല രാത്രികളിലും ഞാൻ ഇത് നിങ്ങളിൽ നിന്ന് തന്നെ കേൾക്കാൻ ഉറക്കം കളഞ്ഞിട്ടുണ്ട്. അത് ഒരു വാശിക്കായിരുന്നില്ല. മറിച്ച്...., ദാ ഈ ഒരു സുന്ദര നിമിഷത്തിന് വേണ്ടി മാത്രമായിരുന്നു. എടീ..., സത്യം പറ., ഇതറിഞ്ഞിട്ടും നിനക്ക് എന്നോട് ഒരു ദേഷ്യവും ഇല്ലേ...? ഇതിന്റെ പേരിൽ ഞാൻ എന്തിന് നിങ്ങളോട് ദേഷ്യപ്പെടണം... ? ഏട്ടാ... ഒരു ഭാര്യയോട് അവർ ഇഷ്ടപ്പെടാത്തത് ചെയ്യുകയും,മറച്ചു വെക്കുന്നതിനേക്കാളും അത് തന്മയത്തിൽ അവതരിപ്പിക്കുന്ന ഭർത്താക്കന്മാരോട് ഒരിക്കലും അവർക്ക് മുഖം തിരിച്ചു സംസാരിക്കാനോ പിണങ്ങി ഇരിക്കാനോ തോന്നിപ്പിക്കില്ല. ഏട്ടാ..., ഇതുപോലുള്ള സന്ദർഭങ്ങളിലാണ് ദാമ്പത്യജീവിത്തിന് കെട്ടുറപ്പ് വെക്കുന്നതും അതിന് ഒരു അർത്ഥം വെക്കുന്നതും. നിങ്ങൾ ഇപ്പോ അവർക്ക് ചെയ്തു കൊടുത്ത സഹായം ഉണ്ടല്ലോ അതൊരിക്കലും വെറുതേ ആയിപ്പോകില്ല.ഒരു ദിവസം അതിന്റെ പ്രതിഫലം നമ്മെളെ തേടി വരിക തന്നെ ചെയ്യും. മ്മ്., എടീ...., നിനക്ക് വിരോധമില്ലെങ്കിൽ നമുക്ക് നാളെ അവിടം വരെ ഒന്ന് പോയി വന്നാലോ... ? തീർച്ചയായും നാളെ നമുക്ക് അവിടെ പോകാം ഏട്ടാ... നമ്മളെ കൊണ്ട് ചെയ്യാൻ പറ്റുന്ന എല്ലാ സഹായങ്ങളും അവർക്ക് ചെയ്തു കൊടുക്കുകയും ചെയ്യാം.... അവർ പണത്തിനു മുൻ‌തൂക്കം കൊടുത്ത കാരണം എനിക്കിന്ന് കിട്ടിയത് എന്നെ മനസ്സിലാക്കുന്ന ജീവനേക്കാളേറെ സ്നേഹിക്കുന്ന ഉത്തമയായ ഒരു ഭർത്താവിനെയാണ്.അവര് കാരണമല്ലേ ഏട്ടാ എനിക്ക് ഇന്ന് ഈ മാറിൽ തല ചായ്ക്കാൻ കഴിഞ്ഞത്. അപ്പോ നിങ്ങളെക്കാൾ കടപ്പാട് അവരോട് ഇന്ന് എനിക്കുണ്ട്. മോളെ... എന്നെ മനസ്സിലാക്കുന്ന നിന്നെ കെട്ടാൻ മാത്രം ഉള്ള എന്ത് വലിയ പുണ്യമാണ് ഞാൻ ഈ ജന്മത്തിൽ ചെയ്തത് എന്നറിയുന്നില്ലല്ലോ. ഏട്ടാ, ഞാനല്ലേ ഇത് പറയേണ്ടത്.കാലിനു സുഖമില്ലാത്ത എന്നെ വില പേശലില്ലാതെ കെട്ടിയതും,പോരാഞ്ഞിട്ട് ഒരു വാക്ക് കൊണ്ടു പോലും നോവിക്കാതെ പൊന്ന് പോലെ നോക്കുന്ന നിങ്ങളെ ഭർത്താവായി കിട്ടിയതിൽ ഞാനല്ലേ പുണ്യം ചെയ്തവൾ. ****-----*****-----**** ദാമ്പത്യം അതൊരു തടാകം പോലെയാണ്, ചില മൗനങ്ങൾ അത് മലിനമാക്കും.തുറന്നു പറച്ചിലുകൾ അതിന്റെ മാറ്റുകൂട്ടുകയും ചെയ്യും. തന്റെ മനസ്സിലാക്കുന്ന ഒരു ഭാര്യ,ഭർത്താവ് ആണ് ഏതൊരു പുരുഷന്റെയും സ്ത്രീയുടെയും മനസ്സിലുള്ള സങ്കല്പം. അതിന് വേണ്ടത് പരസ്പര വിശ്വാസമാണ്. സന്തോഷം നിറഞ്ഞ ദാമ്പത്യ ജീവിതം നിലനിൽക്കുന്നത് തുറന്നു പറച്ചിലുകളും പരസ്പരം വിട്ടു വീഴ്ച ചെയ്യുന്നിടത്തു മാണെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. ദാമ്പത്യമെന്ന തടാകത്തിൽ തിമിർക്കുക്കുന്ന ഭാര്യ ഭർത്താക്കന്മാർക്കും,തെളിനീര് കണ്ടു അതിലേക്ക് കാലെടുത്തു വെക്കാൻ നിൽക്കുന്ന പ്രിയ വായനക്കാർക്ക് ഇണക്കങ്ങളും പിണക്കങ്ങളും നിറഞ്ഞ സന്തോഷകരമായ ദാമ്പത്യ ജീവിതം ആശംസിച്ചു കൊണ്ട് പിരിയുന്നു. കടപ്പാട് ::ഇസ്മായിൽ_കൊടിഞ്ഞി #📙 നോവൽ
15.7k കണ്ടവര്‍
4 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം