𝑲𝑰𝑺𝑺𝑨𝑲𝑨𝑳𝑼𝑫𝑬 𝑲𝑶𝑶𝑻𝑻𝑼𝑲𝑨𝑹𝑨𝑵
4K views • 1 months ago
ഹൃദയസഖി ❣️❣️
പാർട്ട് 1
ജിഫ്ന നിസാർ 🥰
ആഡംബരത്തിന്റെ അവസാനവാക്ക് പോലാണ് ദിവാകരൻ തമ്പി മകളുടെ കല്യാണത്തിന്റെ ഒരുക്കങ്ങൾ നടത്തിയത്.
എല്ലാം.. എല്ലാത്തിനും അതിന്റേതായ സുരക്ഷകളും ഏർപ്പാട് ചെയ്യുമ്പോഴും അന്നയാൾ അവനെ പ്രതീക്ഷിക്കുന്നുണ്ടായിരുന്നു.
വല്ലാത്തൊരു വെപ്രാളമുണ്ടായിരുന്നു അയാൾക്കവനെ ഓർക്കുമ്പോഴൊക്കെയും.
ശ്രീദേവിനെ..
അന്നാണ് അവനോടയാൾ ഉത്തരം കൊടുക്കാമെന്നേറ്റത്.
അല്ല..
അവൻ അയാളിൽ നിന്നാ വാക്ക് വാങ്ങിയത്.
അതിനപ്പുറം ഇനിയുമത് പറയാൻ നീണ്ടു പോയാൽ എല്ലാത്തിനേം പച്ചക്ക് കത്തിക്കുമെന്ന് പറഞ്ഞിട്ട് പോയവൻ അത് ചെയ്യാനും യാതൊരു മടിയുമില്ലാത്തവനാണ്.
അത് ദിവാകരനോളം മറ്റാർക്കും പറഞ്ഞു തരാനും കഴിയില്ല.
കാരണം തിരിച്ചറിവ് വന്ന കാലം മുതൽ അവന്റെ ശത്രുവിന്റെ ലിസ്റ്റിലാണ് അയാളുടെ സ്ഥാനം.
ദിവാകരൻ തമ്പിക്ക് ഒരു മകളും മകനുമാണ്. മകൾ വൈഗ ലക്ഷ്മിയാണ് ഇന്നാ കല്യാണത്തിലെ വധു.
അവളെ ശ്രീദേവിന് വേണ്ടി കല്യാണം പറഞ്ഞു വെച്ചതായിരുന്നു.. ദിവകാരനും പെങ്ങൾ ദേവികയും.
അവനറിയാതെ തന്നെ.
എന്നാൽ അതറിഞ്ഞപ്പോൾ അതേറ്റവുമധികം തടഞ്ഞതും നടക്കില്ലെന്നുറപ്പിച്ചു പറഞ്ഞതും അവൻ തന്നെയാണ്.
എന്നിട്ടും ശ്രീദേവിനെ അതിലേക്കെത്തിക്കാൻ ദിവാകരനും മകനും മകളും കൂടി നടത്തിയ നിരവധി നീചമായ പ്രവർത്തികളൊന്നും ദേവികയറിഞ്ഞില്ല.
അപ്പോഴും നഷ്ടം ശ്രീദേവിനായിരുന്നു.
അവന് മാത്രം..
ആ നാട്ടുകാർ അന്നോളം അത് പോലൊരു കല്യാണം കണ്ടിട്ടില്ലായിരുന്നു..കൂടിയിട്ടില്ലായിരുന്നു.
കേട്ടിട്ട് പോലുമില്ലാത്ത നിരവധി ഭക്ഷണങ്ങൾ..അലങ്കാരങ്ങളും കാട്ടി കൂട്ടലുകളും വേറെയും.
ഓഡിറ്റോറിയത്തിൽ അന്ന് വന്നത് പതിനായിരങ്ങളാണ്.
ശ്രീദേവിന്റെ അമ്മ ദേവികയുടെ ഒരേയൊരു സഹോദരനാണയാൾ...
അനിയത്തിയെ മകളെ പോലെ വളർത്തിയ ഏട്ടനാണ് ദിവകരൻ തമ്പി.
പക്ഷേ ശ്രീദേവ് ആ സ്നേഹത്തിനുള്ളിലെ വിഷം തിരിച്ചറിയാൻ തുടങ്ങിയ നിമിഷം മുതൽ അയാളെഎതിർത്തു തുടങ്ങി.
മകനെ സഹോദരന് വേണ്ടി തിരുത്താനുള്ള ശ്രമത്തിലായിരുന്നു ദേവിക.
എന്നിട്ടും നാൾക്ക് നാൾ അവനയാൾ കൂടുതൽ ശത്രുവാകുകയാണ് ചെയ്തത്.
ഇന്നും മകനെ ഏത് വിധേനയും തടഞ്ഞു കൊണ്ട് ഏട്ടന്റെ മകളുടെ വിവാഹം ആർഭാടമായി നടത്താൻ ദിവാകരനൊപ്പം ദേവിക കൂടിയുണ്ട്.
"അയാൾ കാരണമാണ് എനിക്കെന്റെ അച്ഛൻ നഷ്ടപ്പെട്ടതെന്ന് ശ്രീദേവ് പറയുമ്പോഴും ദേവിക അവനെ എതിർത്തു കൊണ്ട് സഹോദരന് വേണ്ടി വക്കാലത്ത് പറയും.
ശ്രീദേവിന് താഴെ ഒരു മകൾ കൂടിയുണ്ട് ദേവികക്ക്.ശ്രീബാല
അവരുടെ അച്ഛൻ മക്കളുടെ ചെറുപ്പത്തിൽ നാട് വിട്ട് പോയതാണ്.
അന്ന് ശ്രീദേവിന് പന്ത്രണ്ട് വയസ്സും ശ്രീബാലക്ക് ഒൻപത് വയസ്സുമാണ്.
ഒരുപാട് സ്വത്തുകൾക്ക് അവകാശിയാണ് ആ രണ്ടു മക്കളെങ്കിലും അച്ഛൻ അവർക്കെന്നുമെരു തീരാ നഷ്ടമാണ്.
വാത്സല്യവും സ്നേഹവും മാത്രം നൽകിയ അച്ഛൻ എന്തിന് വേണ്ടിയാണ് തന്നെയും അനിയത്തിയും അമ്മയെയും ഉപേക്ഷിച്ചു പോയതെന്ന് അവനൊരുപാട് ചിന്തിച്ചു നോക്കിയിട്ടും ഉത്തരം കിട്ടാത്തൊരു ചോദ്യമാണ്.
സ്വന്തമായി അച്ഛൻ പണിഞ്ഞൊരു വലിയ വീടുണ്ടായിട്ടും അമ്മാവന്റെ വീട്ടിലായിരുന്നു അവരുടെ ബാല്യം മുഴുവനും.
പെങ്ങളോടുള്ള സ്നേഹം.. അമ്മാവന് അവരുടെ മക്കളോടില്ല.
പക്ഷേ സഹോദരിക്ക് മുന്നിൽ അവരെ സ്നേഹിച്ചു കൊല്ലുകയും ചെയ്യും.
അത് കൊണ്ട് അവരുടെ മനസ്സിൽ ഭർത്താവ് നിർദാക്ഷിണ്യം ഉപേക്ഷിച്ചു പോയിട്ടും തന്നെയും മക്കളെയും പൊന്ന് പോലെ നോക്കുന്ന സഹോദരൻ ദൈവതുല്യനാണ്.
തരം കിട്ടിയാൽ അളിയനെ കുറ്റം പറയാൻ തുടങ്ങുന്ന അമ്മാവനും ഭാര്യയും ശ്രീദേവിന് അസ്വസ്ഥതയാണ്.
അയാളുടെ മക്കളുമതേ.
അഹംഭാവത്തിന്റെ ആൾരൂപങ്ങളാണ് വൈഗലക്ഷ്മിയും അർജുനും.
ശ്രീദേവ് തന്റെയാണെന്നൊരു ഹുങ്കോടെയാണ് വൈഗ അവനോടിടപ്പെടുന്നതെല്ലാം.
പരമാവധി അതിനെതിരെ ശ്രീദേവ് പ്രതികരിക്കാറുണ്ട്.
"അങ്ങേയറ്റം വെറുപ്പാണ് എനിക്ക് നിന്നെയൊന്നും എനിക്ക് ജീവനുണ്ടങ്കിൽ നിന്നേ ഞാനെന്റെ ജീവിതത്തിലേക്ക് ചേർക്കില്ലെന്നും" ദിവാക്കാരനോടും മകളോടും പറഞ്ഞന്നാണ് ദേവിക അവനെ ആദ്യമായി തല്ലിയതും ആ വീട്ടിൽ നിന്നിറങ്ങി പോകാൻ ആവിശ്യപ്പെട്ടതും.
പക്ഷേ അതൊന്നും ലവലേശം പോലും അവനെ വേദനിപ്പിച്ചില്ല.
കാരണം അതെല്ലാം ചെയ്തിട്ടും അതിനേക്കാൾ വലിയൊരു നഷ്ടം കൂടിയാണ് അവനാ വാക്കുകൾക്കു പകരം കൊടുക്കേണ്ടി വന്നത്.
വല്ലപ്പോഴും മാത്രം അമ്മയെയും അനിയത്തിയെയും കാണാൻ മാത്രമാണ് അവനങ്ങോട്ട് പോകുന്നത് തന്നെ.
കോളജ് ഹോസ്റ്റലിലാണ് അവന്റെ താമസം.
കോളേജിൽ പഠിക്കുമ്പോഴാണ് ആദ്യമായി അമ്മാവനെതിരെ അവൻ ശബ്ദമുയർത്തിയത്.അത് വരെയും സഹിച്ചും മടുത്തും കഴിഞ്ഞവൻ അന്നാദ്യമായി പരിധി വിട്ട് പോയി.
അതായിരുന്നു തുടക്കവും.
അത് വരെയും അയാളുടെ അധികമാവുന്ന അധികാരങ്ങളിൽ മനസ്സിൽ തോന്നിയ അസ്വസ്ഥത അവൻ അമ്മയോട് പറയാറുണ്ട്.
പക്ഷേ അപ്പോഴൊക്കെ ദേവിക സഹോദരൻ ചെയ്യുന്ന സഹായങ്ങളെ കുറിച്ച് പറയും.
തനിക്കും മക്കൾക്കും നൽകുന്ന സംരക്ഷണത്തേ കുറിച്ച് പറഞ്ഞിട്ട് കണ്ണ് നിറക്കും.
മക്കളെയും തന്നെയും ഉപേക്ഷിച്ച ഭർത്താവിന്റെ ക്രൂരതയെ പറ്റി പറഞ്ഞവന് മുന്നിൽ കണ്ണീർ വാർക്കും.
ശ്രീബാലക്ക് പിന്നെ എല്ലാത്തിനെയും ഭയമാണ്.
പക്ഷേ എട്ടനുള്ള അത്ര തന്നെ അസംതൃപ്തി അക്കാര്യങ്ങളിൽ അവൾക്കുമുണ്ട്.
അമ്മയെ വേദനിപ്പിക്കാതിരിക്കാൻ വേണ്ടി മാത്രം ശ്രീ പിന്നൊന്നും പറയാതെയായി.
പക്ഷേ അപ്പൊഴോക്കെയും അമ്മാവന്റെ ചെയ്തികളിൽ അവന് സംശയങ്ങൾ തോന്നി തുടങ്ങിയിരുന്നു.
അവരുടെ അച്ഛന്റെ സമ്പാദ്യം മുഴുവനും അമ്മാവന്റെ അതീനതയിലാണ്.
പൂർണമായും കൈവശപ്പെടുത്താൻ കഴിയാത്തൊരു കാരണമുള്ളത് കൊണ്ട് മാത്രം അതിന്നും അത് പോലുണ്ട്.
"ഏട്ടാ..."
പിന്നിൽ നിന്നും ആ ബഹളങ്ങൾക്കൾക്കിടയിലൂടെ നടന്നു വന്നു കൊണ്ട് ദേവിക വിളിക്കുമ്പോൾ തമ്പി മുഖം തിരിച്ചു നോക്കി.
ആ പ്രായത്തിലും അവർ വളരെ സുന്ദരിയായിരുന്നു.
നന്നായി ഒരുങ്ങി അതിനൊപ്പം പ്രൗഡി അറിയിക്കുന്ന വിധം ആഭരണങ്ങളുമുണ്ട്.
"ഏട്ടനെന്ത.. ഇവിടെ നിൽക്കുന്നെ..?"
ചോദ്യത്തോടെ ദേവിക അയാൾക്കരികിൽ വന്നു നിന്നു.
"ഒന്നുമില്ല ദേവി..."
അങ്ങേയറ്റം ദുഃഖത്തോടെന്ന പോലെ തമ്പി മുഖം കുനിക്കുമ്പോൾ ദേവികയുടെ മുഖവും മങ്ങി.
"ഇന്ന് ഈ പന്തലിൽ വെച്ചിട്ട് ഒന്നാവേണ്ടിയിരുന്നത് ശ്രീമോനും വൈഗയുമായിരുന്നു. ഞാനെത്ര കൊതിച്ചതാ അത്. എനിക്കവനെ പോലൊരു മകനെ കിട്ടാൻ യോഗമില്ലാതായി പോയല്ലോ"
ഇല്ലാത്ത കണ്ണീർ തുടക്കാൻ വെമ്പുന്ന സഹോദരനെ നോക്കിയപ്പോൾ ദേവികയും കരയുകയാണ്.
അമ്മാവനെ ഏറ്റവും വലിയ ശത്രുവായി പ്രഖ്യപിച്ചു നടക്കുന്ന അവനെയാണ് അയാളിത്ര സ്നേഹിഹിക്കുന്നതെന്ന ചിന്തയിൽ സഹോദരനോട് സ്നേഹം തോന്നിയതിനൊപ്പം തന്നെ അവർക്ക് മകനോട് ഒന്നൂടെ ദേഷ്യം കൂടുകയും ചെയ്തു.
എത്ര പറഞ്ഞു കൊടുത്താലും തിരുത്തി കൊടുത്താലും അതൊന്നും അവന് മനസ്സിലാവുന്നില്ല എന്നവർ പരിതപിക്കുമ്പോഴും എണ്ണമറ്റ സ്വത്തുക്കൾ കയ്യിലാക്കാൻ മകളെ ശ്രീയെ കൊണ്ട് കെട്ടിക്കാൻ അയാളൊരുക്കിയ കെണിയായിരുന്നു അതെന്ന് ശ്രീക്ക് മനസ്സിലായിട്ടും ആ അമ്മക്കതു മനസ്സിലായില്ല.
സംശയത്തിനിട കൊടുക്കാതെ അയാളത്ര ഭംഗിയായാണ് ഓരോന്നും ചെയ്തു തീർത്തത്.
മകളെയും അവനെയും ചേർത്ത് വെക്കാൻ വേണ്ടി അയാൾ ചെയ്തു കൂട്ടിയ ക്രൂരതകളിൽ ശ്രീക്ക് നഷ്ടമായത് അവന്റെ പ്രാണനെയാണ്.
ആരെയും അറിയിക്കാതെ അവൻ നെഞ്ചിലൊതുക്കിയ ആ പ്രണയകഥ അവനെ കുരുക്കാൻ തക്കം നോക്കി നടക്കുന്ന അയാൾ കണ്ടു പിടിക്കുമ്പോൾ അവരൊന്നാകാൻ ദിവസങ്ങൾ മാത്രം ബാക്കിയുണ്ടായിരുന്നുള്ളു.
പ്രായപൂർത്തിയാവുന്ന അന്നവളെ സ്വന്തമാക്കാൻ ഒരുങ്ങി നിൽക്കുന്നവനെ... കാത്തിരിക്കുന്നവനെ ജീവനോടെ എരിയിച്ചു കൊണ്ട് അന്ന് മുതൽ അവളെ കാണാതായി.
ഭ്രാന്തനെ പോലെ അവനവളെ തിരഞ്ഞലഞ്ഞു.
ദിവസങ്ങൾ മാസങ്ങളായി.. അത് പിന്നെ വർഷമായി..
അതിനിടയിൽ തമ്പി ശ്രീബാലയുമായി അർജുന്റെ കല്യാണം നടത്തി.
മകൻ ചെയ്തു പോയ തെറ്റിന് പ്രായശ്ചിത്തമെന്നത് പോലെ ദേവിക അയാളെ പിന്തുണച്ചപ്പോൾ ആ കല്യാണത്തിന് ശ്രീ ബാല ഒരുക്കമായിരുന്നോ എന്ന് പോലും അവിടരും അന്വേഷിച്ചു നോക്കിയില്ല.
ശ്രീക്കു മുന്നിൽ ജയിക്കാൻ ബാലയുടെ ജീവിതം ബലിയാക്കി കൊണ്ടെടുത്ത ആ തീരുമാനം വളരെ പെട്ടന്നായിരുന്നു.
അതികമാരെയും അറിയിക്കാഞ്ഞത് ആ വിവരം അറിലൂടെയും ശ്രീ അറിയാതിരിക്കാൻ വേണ്ടിയായിരുന്നു.
അച്ഛൻ പറയുന്നത് വെള്ളം തൊടാതെ വിഴുങ്ങുന്ന അർജുൻ ബാലയെ താലി കെട്ടി സ്വന്തമാക്കുമ്പോൾ അവളുടെ പഠനം പോലും പാതിയിൽ നിന്ന് പോയിരുന്നു.
പക്ഷേ ദേവികക്ക് ഏട്ടന്റെ സന്തോഷമായിരുന്നു വലുത്.
അതിന് വേണ്ടി അവരെന്തും ചെയ്യും പോലാണ്.
മകൻ ചെയ്ത തെറ്റ് മകളിലൂടെ തിരുത്തി എന്നുള്ള ആശ്വാസമായിരുന്നു അവർക്ക്.
എല്ലാം അറിഞ്ഞു കൊണ്ട് ശ്രീ ഓടി പിടഞ്ഞെത്തുമ്പോൾ ആ കല്യാണം നടന്നിട്ട് ഒരാഴ്ച കഴിഞ്ഞിരുന്നു.
"നിനക്കിഷ്ടമില്ലെങ്കിൽ ഇനിയും വൈകിയിട്ടില്ല.. നീയിറങ്ങി വാ ബാല.. ഏട്ടൻ നോക്കി കൊള്ളാം മെന്ന്"ശ്രീ വന്നിട്ട് പറയുമ്പോൾ.. ഞാനിനി എങ്ങോട്ടുമില്ലെന്ന് പറഞ്ഞ അനിയത്തിയുടെ കണ്ണിലെ നിസംഗതയാണ് ശ്രീയെ അന്ന് തളർത്തിയത്.
അത് തന്നെയായിരുന്നു ദിവകരൻ ഉദ്ദേശിച്ചതും.
എന്നിട്ടും മതിയാവാത്ത അയാൾ വേറൊതോ ഒരു പാണക്കാരനെ കൊണ്ട് മകളുടെ കല്യാണമുറപ്പിച്ചു.അവർ ആവിശ്യപെട്ട കോടികൾ സ്ത്രീധനമായി നൽകാൻ ദേവിക അയാളുടെ കൂടെ നിന്നു.
ഒടുവിൽ...തന്റെ പ്രണയം തന്നിൽ നിന്നകന്നത്, അതിന് പിറകിൽ തമ്പിയാണെന്ന് മനസ്സിലായ നിമിഷം..ശ്രീ വീണ്ടും തമ്പിയെ തേടി വന്നു.
അത് ചോദിക്കാൻ അന്നവിടെ പോയ അവനെ അവന്റമ്മയെ കൊണ്ട് തന്നെ അവിടെ നിന്നും അയാൾ അടിച്ചിറക്കി.
ക്ഷമ നശിച്ച അന്നവൻ അയാളെ അവിടെ വെച്ച് അടിക്കുക കൂടി ചെയ്തതോടെ മകനെ ദേവിക എന്നേക്കുമായി വെറുക്കാനും തുടങ്ങി.
അപ്പോഴും അവൻ പറയുന്നതൊന്നും അവർ കേൾക്കാൻ പോലും കൂട്ടാക്കിയില്ല.
"ഞാനെല്ലാം പറയാം. എനിക്കറിയാം അവൾ എവിടെയുണ്ടെന്നുള്ളത്. നീ കരുതിയത് പോലെ ഞാനാണ് എല്ലാത്തിനും പിറകിൽ.പക്ഷേ ഞാൻ പറയുന്ന അന്ന്.. ഞാൻ വിചാരിച്ചത് പോലെ ഭംഗിയായി എന്റെ മകളുടെ കല്യാണം നടക്കണം. എന്നിട്ടേ ഞാൻ പറയൂ.. അതിന് മുന്നേ നീയെന്നെ കൊന്നാലും ഞാൻ പറയില്ലേടാ.. നിന്റെ മറ്റവൾ എവിടെയെന്നുള്ളത്.."
ദേവിക കരഞ്ഞും വിളിച്ചും അകത്തേക്ക് കയറി പോയ നിമിഷം മുതൽ തമ്പിക്ക് മറ്റൊരു മുഖമുണ്ടായി.
അധികമാരും തിരിച്ചറിഞ്ഞിട്ടില്ലാത്ത വളരെ ക്രൂരമായ.. വികൃതമായൊരു മുഖം..
അവനെ കൊണ്ടാവും പോലൊക്കെ കണ്ട് പിടിക്കാൻ ശ്രമിച്ചിട്ടും അവളെവിടെ പോയെന്നുള്ള ഒരു സൂചന പോലും ലഭിക്കാത്തവന് അയാൾ പറഞ്ഞന്ന് വരെയും സഹിക്കാനെ പിന്നെ നിർവാഹമുണ്ടായിരുന്നുള്ളു.
അവൾക്ക് വേണ്ടിയെത്ര വേണമെങ്കിൽ പോലും കാത്തിരിക്കാൻ അവനൊരുക്കമായിരുന്നു.
എന്നിട്ടും പിന്നെയും നിരന്തരമായി അവനെ കൊണ്ടാവും പോലൊക്കെ അവളെ അന്വേഷിച്ചു..
ക്ഷമയോടെയുള്ള അവന്റെ കാത്തിരിപ്പിന്റെ അവസാനനിമിഷമാണ് അന്ന്.
അന്നാ വീടിൻറെ പടിയിറങ്ങി പോയവനാണ്. അവനെവിടെ പോയെന്ന് ദേവിക പോലും അനേഷിച്ചു നോക്കിയില്ല.
തമ്പിയുടെ മകളുടെ കല്യാണത്തിന്റെ ദിവസം...
ജീവനോടെ അവനീ ഭൂമിയിലുണ്ടെങ്കിൽ ഇന്നിവിടെ എത്തുമെന്നും തമ്പിയെ കൊണ്ടവന്റെ ചോദ്യത്തിനുത്തരം പറയിപ്പിക്കുമെന്നും അവനെയും അവന്റെ കഥയെയും അറിയാവുന്ന ആ നാട്ടുകാർക്ക് മൊത്തമറിയാം.
അത് കൊണ്ട് തന്നെ തമ്പിയുടെ മകളുടെ വിവാഹത്തിന്റെ പത്രാസ് കാണുക എന്നതായിരുന്നില്ല അവരുടെ അങ്ങോട്ടുള്ള വരവിന്റെ പ്രധാന ലക്ഷ്യം.
ശ്രീ വരുമെന്നും അവൻ തമ്പിയെ കൊണ്ടവന്റെ പെണ്ണിനെ എവിടെ കൊണ്ട് പോയി ഒളിപ്പിച്ചുവെന്ന് പറയിപ്പിക്കുന്നതും കാണാൻ വന്നവരാണ് അവരിൽ ഏറെ പേരും.
ന്യായം ശ്രീയുടെ ഭാഗത്തെന്നതിനാൽ അവൻ ജയിച്ചു കാണാനാണ് അവർക്കെല്ലാം ആഗ്രഹവും.
ദുഷ്ടനായ തമ്പിയുടെ വികൃത മനസ്സിനെ മനസ്സിൽ പ്രാകി കൊണ്ട് തന്നെ വന്നവരിലേറെ പേരും അയാളൊരുക്കിയ വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ച് അക്ഷമയോടെ കാത്തിരിക്കുന്നത് അവനെയാണ്..
ശ്രീദേവിനെ...❣️
തുടരാം..
ല്ല്യോ പിള്ളേരെ..
എപ്പോഴും പറയാറുള്ളത് പോലെ തന്നെ.. ഇപ്രാവശ്യവും പറയുന്നു.
ആരും പറയാത്ത തീം ഒന്നുമാവില്ല. പക്ഷേ ഞാൻ ആരും പറയാത്ത എന്റെ ശൈലിയിൽ പറഞ്ഞു തരാം.
ശ്രീയുടെയും അവന്റെ പെണ്ണിന്റെയും കഥ..അറിയണ്ടേ. 🥰
ഫസ്റ്റ് പാർട്ടാണ് ഒരു കഥയുടെ ഗതി നിർണായക നിമിഷം.അറിയാലോ ല്ലേ
നിങ്ങളുടെ മനസിലുള്ളത് അത് പോലെ അഭിപ്രായം അറിയിച്ചാൽ മാത്രമേ എനിക്ക് മുന്നോട്ടുള്ള വഴി തെളിയുകയുള്ളു..
കൂടെ ഉണ്ടാവുമെന്ന് എനിക്കറിയാം.
പിന്നെ.. ഞാനെന്റെ സമാധാനത്തിനു വേണ്ടി മാത്രം പറഞ്ഞിട്ടതാണ്..
സ്നേഹത്തോടെ നിങ്ങളെന്നെ കാത്തിരിപ്പാണ് എന്നെനിക്കറിയാം കേട്ടോ.. അതിനുള്ള തെളിവുകൾ ഓരോ ദിവസവും ഇൻബോക്സിൽ വന്നു നിറയാറുണ്ട്..
ഞാനിത് ഗ്രൂപ്പിൽ അല്ലാതെ എന്റെ പേജിൽ ഇട്ടാലോ ന്നൊരു ആലോചനയുണ്ട്.. എന്താ അഭിപ്രായം. അത് കൂടി പറയുമോ..?
അങ്ങനെയെങ്കിൽ അപ്രുവൽ കാത്തിരിക്കേണ്ടി വരില്ല.. ഞാൻ ഫ്രീ ആകുന്നാ ടൈമിൽ കഥ നിങ്ങളിലെക്കെത്തും... റിപ്ലൈ ചെയ്യണേ..
ഒത്തിരി ഒത്തിരി സ്നേഹത്തോടെ...നിങ്ങളുടെ സ്വന്തം jif
#📔 കഥ #📙 നോവൽ #✍ തുടർക്കഥ #കിസ്സകൾ
19 likes
3 comments • 15 shares

