Failed to fetch language order
രുചികളുടെ ലോകം 😋😋😋
14 Posts • 574 views
𝓡𝓪𝓳𝓪𝓶𝓸𝓷𝔂
798 views 1 months ago
ബീഫ് സ്റ്റൂ 😋😋😋😋 ക്രിസ്തുമസിന് തയ്യാറാക്കാൻ പറ്റിയ അടിപൊളി ബീഫ് സ്റ്റൂ.. ഇന്ന് നമുക്ക്‌ ക്രിസ്തുമസ് സ്പെഷ്യൽ ബീഫ്‌ സ്റ്റൂ തയ്യാറാക്കുന്ന വിധം എങ്ങനെ എന്ന് നോക്കാം . ചേരുവകൾ:- 😋😋😋😋 ബീഫ് - അരക്കിലോ_ _സവാള അരിഞ്ഞത് -1 എണ്ണം_ _ഇഞ്ചി വെളുത്തുള്ളി പൊടിയായി അരിഞ്ഞത് - 1 1ടേബിൾ സ്പൂൺ_ _പച്ചമുളക് - 4 എണ്ണം_ _ഉരുളക്കിഴങ്ങു കഷ്ണങ്ങളാക്കിയത്- 1 എണ്ണം_ _കാരറ്റ് കഷ്ണങ്ങളാക്കിയത്- 1 എണ്ണം_ _സ്‌പൈസസ് ( പട്ട ,ഗ്രാമ്പു, ഏലക്ക, വഴനയില വലിയ ജീരകം ) - ആവശ്യത്തിന്_ _തേങ്ങയുടെ ഒന്നാം പാൽ - 1 കപ്പ്_ _രണ്ടാം പാൽ - 1 കപ്പ്_ _കുരുമുളക് പൊടി - 1ടേബിൾ സ്പൂൺ_ _കറിവേപ്പില വെളിച്ചെണ്ണ_ _മല്ലിയില ഉപ്പ് - ആവശ്യത്തിന്_ ഉണ്ടാക്കുന്ന വിധം:- 😋😋😋 _ബീഫ് ,ഉപ്പ് ,കുരുമുളക്പൊടി ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് വേവിക്കുക._ _ഒരു കടായിയിലേക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ സ്‌പൈസസ് ഇട്ടു മൂപ്പിക്കുക ._ _ഇതിലേക്കു സവാള ,ഇഞ്ചി വെളുത്തുള്ളി ,പച്ചമുളക് കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക._ _ഉരുളക്കിഴങ്ങ്‌, കാരറ്റ് എന്നിവ ചേർത്ത് രണ്ടാം പാലൊഴിച്ചു പകുതി വേവിക്കുക._ _ഇതിലേക്കു വേവിച്ച ബീഫ് ചേർത്ത് അടച്ചുവെച്ചു 10 മിനുട്ട് വേവിക്കുക._ _വെന്തുവരുമ്പോൾ ഒന്നാം പാലൊഴിച്ചു ആവശ്യത്തിന് ഉപ്പ് ചേർത്തു ചൂടാക്കുക ._ _മല്ലിയില ചേർത്ത് ചൂടോടെ സെർവ് ചെയ്യാം._ 😋😋😋😋 #ബീഫ് #ബീഫ് സ്റ്റൂ 😋😋😋 #രുചികളുടെ ലോകം 😋😋😋 #രുചി #വീട്ടിലെ പാചകം 😋😋😋 പാചകം
12 likes
11 shares
𝓡𝓪𝓳𝓪𝓶𝓸𝓷𝔂
748 views 1 months ago
കല്ലുമ്മക്കായ തിന്നാൻ പൂതിയുണ്ടോ, നല്ലൊരു പലഹാരത്തിന്റെ റെസിപ്പിയിതാ… 😋😋😋😋😋😋 കല്ലുമ്മക്കായ ഇഷ്ടമില്ലാത്തവർ ഉണ്ടാകുമോ? പ്രത്യേകിച്ച് മലബാറുകാരുടെ വികാരമാണ് കല്ലുമ്മക്കായ. പൊരിച്ചും നിറച്ചും കറിവെച്ചും എന്തിനേറെ ബിരിയാണിപോലും കല്ലുമ്മക്കായ് കൊണ്ട് ഉണ്ടാക്കാറുണ്ട്. ഒരിക്കൽ കഴിച്ചാൽ വീണ്ടും വീണ്ടും കഴിക്കാൻകൊതിപ്പിക്കുന്ന നല്ല കല്ലുമ്മക്കായ നിറച്ചത് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ആവശ്യമുള്ള സാധനങ്ങൾ:- 😋😋😋 കല്ലുമ്മക്കായ – 15 എണ്ണം പുഴുക്കലരി – 400 ഗ്രാം ചിരകിയ തേങ്ങ – ഒരു കപ്പ് ചുവന്നുള്ളി – 10 എണ്ണം പെരുംജീരകം – 1 ടേബിൾസ്പൂൺ മുളകുപൊടി – 2 ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ ഉപ്പ് – ആവശ്യത്തിന് വറുത്തു കോരാൻ ആവശ്യമായ വെളിച്ചെണ്ണ തയ്യാറാക്കുന്ന വിധം:- 😋😋😋😋 ആദ്യം കല്ലുമ്മക്കായ തോടു പിളർന്ന് നന്നായി കഴുകി വൃത്തിയാക്കുക. ശേഷം കുതിർത്ത പുഴുക്കലരിയിലേക്ക് തേങ്ങയും പെരുംജീരകവും ചുവന്നുള്ളിയും ഉപ്പും അൽപം വെള്ളവും ചേർത്ത് അരച്ചെടുക്കുക (നന്നായി അരഞ്ഞുപോകരുത്). തോടിനുള്ളിൽ ഈ അരപ്പ് നിറച്ച് ആവിയിൽ വേവിച്ചെടുക്കാം. തുട‌‌ർന്ന് തോട് വേർപെടുത്തുക. മറ്റൊരു പാത്രത്തിൽ മുളകുപൊടിയും മഞ്ഞൾ പൊടിയും അൽപം ഉപ്പും കുറച്ചു വെള്ളവും ചേർത്ത് മിക്സ് ചെയ്ത് വയ്ക്കാം. ഈ മസാലയിൽ വേവിച്ചുവെച്ച കല്ലുമ്മക്കായ കുറച്ചു നേരം മുക്കി വച്ച ശേഷം വെളിച്ചെണ്ണയിൽ വറുത്തുകോരാം. അധിക നേരം മൊരിയാതെ ശ്രദ്ധിക്കണം. 😋😋😋😋 #കല്ലുമ്മക്കായ് നിറച്ചത് 😋😋 #രുചികളുടെ ലോകം 😋😋😋 #വീട്ടിലെ പാചകം 😋😋 #രുചി
6 likes
8 shares