കുഞ്ഞു
ShareChat
click to see wallet page
@734581
734581
കുഞ്ഞു
@734581
only
ഈ പോക്ക് വീണ്ടും ഒരു അപകടത്തിലേക്കാണ് എന്ന് തോന്നിയപ്പോൾ ഞാൻ ഓട്ടോ ഡ്രൈവറോട് ഒന്ന് പതുക്കെ ഓടിക്കാൻ ആവശ്യപ്പെട്ടു. അൽപ്പം മുരടൻ എന്ന് തോന്നിക്കുന്ന അയാൾ തലവെട്ടിച്ചു നോക്കിയതല്ലാതെ വേഗത കുറച്ചില്ല. ഓട്ടോയുടെ ആടി ഉലയിലിൽ ഇരിക്കാൻ ശരിക്കും ബുദ്ധിമുട്ടി. അയാളുമായി ഒരു വാക്ക് തർക്കത്തിന് മുതിരാൻ വയ്യ. ആവോളം വാശിയും തർക്കവും ഈ കാലത്തിനിടയ്ക്കു നടത്തിക്കഴിഞ്ഞു . ചെറുപ്പത്തിന്റെ ചോരത്തിളപ്പിൽ ചോര ചിന്തിയപ്പോൾ എല്ലാം നിന്നു. ഒരു സൈഡിലേക്ക് ചെരിഞ്ഞു ഇടയ്ക്കിടയ്ക്കു മൊബൈലിലേക്ക് നോക്കി വണ്ടി ഓടിക്കുന്ന ഡ്രൈവർക്കു ഡ്രൈവിംഗ് രണ്ടാം പണിയാണെന്നു തോന്നുന്നു . അന്തിമയങ്ങിയ ഈ നേരത്ത് എതിരെ വരുന്ന വാഹനങ്ങൾ ശരവേഗത്തിലാണ് .അതിനിടയ്ക്ക് പിറകിൽ വന്ന ഹാഫ് ലോറി മുൻപിൽ കടക്കാൻ ഹോൺ മുഴുക്കി ഡിം ലൈറ്റ് അടിക്കുന്നു . നമ്മുടെ ഡ്രൈവർക്കു ആരും തന്നെ ഓവർ ടേക്ക് ചെയ്യുന്നതിനോട് വലിയ യോജിപ്പില്ല എന്ന് തോന്നുന്നു . അതാവണം അവൻ സൈഡ് കൊടുക്കാതെ ആ വണ്ടിയെ ഇട്ടു വലിപ്പിക്കുന്നതു . ടൌൺ വിട്ടു ഒരു വളവു തിരിഞ്ഞതും അയാൾ പെട്ടന്ന് വണ്ടി സൈഡ് ഒതുക്കി. ഭവ്യതയോടെ എനിക്ക് നേരെ തിരിഞ്ഞു . " ഒരു മിനിറ്റു സാറേ ഞാൻ ഒരു സാധനം വാങ്ങി ശടേന്ന് ഇങ്ങു വരാം .. നാളെ ഒന്നാം തിയ്യതി ആണേ " ഈ യാത്രക്കിടയിൽ പലതും ഞാൻ ഇവനോട് ചോദിച്ചിരുന്നു അതിനെല്ലാം മുക്കിയും മൂളിയും മറുപടി തന്നപ്പോൾ ഇവൻ ഒരു മുരടനായാണ് എനിക്കു തോന്നിയത് . എന്നാൽ അവന്റെ ആവശ്യം വന്നപ്പോൾ അവൻ എത്ര വേഗം രൂപം മാറിയിരിക്കുന്നു . ഞാൻ അയാളെ നോക്കി . കഷ്ടിച്ച് പത്തു മുപ്പത്തഞ്ചു വയസു കാണും . അയാൾ എന്റെ സംമതത്തിന് കാത്ത് നിൽക്കുകയാണ് . " അധികം വൈകരുത് ......വീട്ടിൽ അനുജത്തി തനിച്ചേ ഉള്ളൂ .... പിന്നെ വണ്ടി ഓടിക്കുമ്പോൾ കുടിക്കരുത് " ഞാൻ നിബന്ധനകൾ നിരത്തി .അയാൾ അതിനു മറുപടി പറയാതെ തുടൽ അഴിച്ചുവിട്ട പട്ടിയെപ്പോലെ ബീവറേജ് ലക്ഷ്യമാക്കി ഓടി . അൽപ സമയം കഴിഞ്ഞപ്പോൾ കൂടെ ഒരു ചെറുപ്പക്കാരനുമായി അയാൾ തിരിച്ചു വന്നു . രണ്ടു പേരുടെ കൈയ്യിലും പൊതിഞ്ഞു പിടിച്ച മദ്യക്കുപ്പികൾ . " സാറേ ഇവനും കൂടെ ഒന്ന് കയറിക്കോട്ടെ വഴിയിൽ ഇറങ്ങിക്കോളും .. പുള്ളി ലൈനിൽ ഉള്ളത് കൊണ്ടാ പെട്ടന്ന് കിട്ടിയത് " ഡ്രൈവർ കൈയ്യിൽ ഇരുന്ന കുപ്പി നോക്കി ഇരുട്ടിൽ വെളുക്കെ ചിരിച്ചു . ഒരാൾ കൂടെ യാത്ര ചെയ്യുന്നതിൽ എനിക്ക് എന്ത് ബുദ്ധിമുട്ട് .ഞാൻ ഓരത്തേക്കു ചേർന്നിരുന്നു സമ്മതം അറിയിച്ചു . വെളുത്ത് മെലിഞ്ഞു സുന്ദരനായ ചെറുക്കൻ വണ്ടിയിലേക്ക് കയറി . ഞാൻ അവന്റെ മുഖത്ത് നോക്കി ഒന്ന് ചിരിച്ചു .പക്ഷെ അവൻ ചിരിച്ചില്ല. തല കുമ്പിട്ടിരിക്കുന്ന അവനെ കണ്ടാൽ അറിയാം എന്തോ കാര്യമായ പ്രശനം ഉണ്ടെന്നു . " അനിയാ ... നന്ദി ഉണ്ട് കേട്ടോ ... അനിയൻ ഒരു കുപ്പി എനിക്കു തന്നിലായിരുന്നെങ്കിൽ ഈ സാറ് എന്നെ കാത്ത് പണ്ടാരം അടങ്ങിപ്പോയേനെ." അയാൾ വണ്ടി ഓടിക്കുന്നതിടയ്ക്കു അവനോടുള്ള നന്ദി വീണ്ടും അറിയിച്ചു . " അനിയനെ ഇതിനു മുൻപ് കണ്ടിട്ടില്ലലോ .. ഈ ഷോപ്പിൽ ... ആദ്യമായിട്ടാണോ ? " പുള്ളി സന്തോഷത്തിൽ ആണ് അവൻ ചോദ്യങ്ങൾക്കൊന്നും മറുപടി പറയാതിരുന്നപ്പോൾ ഞാൻ പതുക്കെ അവനരികിലേക്കു നീങ്ങി ഇരിക്കാൻ ഒരു ശ്രമം നടത്തിക്കൊണ്ടു ചോദിച്ചു " മോൻ ഈ നാട്ടുകാരനല്ലേ ..?" അവൻ ഒന്ന് തല ഉയർത്തി എന്നെ നോക്കി . പിന്നെ അല്ല എന്നോണം തലയാട്ടി . അവന്റെ ഇരുപ്പും ഭാവവും അവന്റെ നിഷ്‌കളങ്കതവിളിച്ചു പറഞ്ഞതിനാൽ ഞാൻ അവന്റെ തോളിൽ കൈവെച്ചു . " മോൻ ഇതിന് മുൻപ് കുടിച്ചിട്ടുണ്ടോ ..? " ഇല്ല " ആ ചോദ്യം അവൻ പ്രതീക്ഷിച്ചിരുന്നില്ല അതാവണം അവൻ പെട്ടന്ന് മറുപടി പറഞ്ഞത്. " പിന്നെ എന്തിനാ ഇപ്പൊ കുടിക്കുന്നത് " "അത് .... എനിക്ക് ധൈര്യം ഇല്ല ഏട്ടാ .. അതാണ് " അവൻ ഏതു നിമിഷവും കരയുമെന്നു തോന്നി . " എന്തിനാണ് നിനക്ക് ധൈര്യം ഇല്ലാത്തതു .... ജീവയ്ക്കാനോ അതോ മരിക്കാനോ ? " ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു . അവന്റെ മനസ് വായിച്ചപോലെ ഞാൻ അത് ചോദിച്ചപ്പോൾ അവൻ എന്നെ കണ്ണെടുക്കാതെ നോക്കി . " മരിയ്ക്കാൻ .." " അപ്പോൾ ജീവിക്കാൻ ദൈര്യം ഉണ്ടോ ..? അവൻ ഇല്ലെന്നു തലയാട്ടി . " ഹ ഹാ അപ്പോൾ ജീവിക്കാനും ധൈര്യം ഇല്ല മരിക്കാനും ഇല്ല .. ചുരക്കത്തിൽ മോൻ ഒരു പാവമാണ് " ഞാൻ അവന്റെ മുടിയിൽ തലോടി . പാവമാണ് എന്നത് കേട്ടത് കൊണ്ടാവണം അവന്റെ കണ്ണിൽ അവനെ തിരിച്ചറിഞ്ഞ ഒരാളെ കണ്ടെത്തിയ ആശ്വാസം . "മോനെന്തിനാ ധൈര്യമില്ലാതെ ഈ പണിക്കു പോവുന്നത് " അവൻ എന്റെ മുഖത്തേക്കു നോക്കി അൽപനേരം ശങ്കിച്ച് നിന്നു . പിന്നെ എന്റെ കണ്ണുകളിലെ സ്നേഹത്തിന്റെ ആർദ്രത തിരിച്ചറിഞ്ഞ നിമിഷം അവൻ എല്ലാം തുറന്നു പറഞ്ഞു . വിട്ടു കൊടുക്കാൻ മനസ്സിലാതെ പരസ്പരം പോരടിക്കുന്ന മാതാപിതാക്കൾ ക്കിടയിൽ ഒറ്റപ്പെട്ടുപോയവൻ .മകനു വേണ്ടി സമ്പാദിച്ചു കൂട്ടിയവർ മകന് കൂട്ടിരിക്കാൻ സമയം കണ്ടെത്തിയില്ല .. അല്ലെകിൽ മെനക്കെട്ടില്ല . അതാണ് സത്യം !!! സ്നേഹം പുറത്തുകാട്ടിയാൽ ബഹുമാനം കുറയുമെന്ന തിയ്യറി കണ്ടെത്തിയ അച്ഛൻ എന്നും ഒരകലം അവനിൽ നിന്ന് സൂക്ഷിച്ചു. അത് കൊണ്ട് തന്നെ ഏകമകനായ ഇവൻ വീട്ടിൽ എന്നും ഒറ്റയ്ക്കായി, അവന്റെ ദുഖങ്ങൾക്കു കൂട്ടിരിപ്പുകാരൻ അവൻ മാത്രമായി മാറി. ദിവസങ്ങൾക്കു മുൻപ് പരീക്ഷാ ഫീസ് അടയാക്കാൻ അവൻ പോയത് കൂട്ടുകാരന്റെ ബൈക്കിൽ. കുറച്ചു ദൂരം പോയപ്പോൾ അവനു ഓടിക്കാൻ അതിയായ ആഗ്രഹം. നിർഭാഗ്യം തലയിൽ കയറിയ നിമിഷം!!!!! വണ്ടി ഇടിച്ചു വഴിയാത്രക്കാരന് പരുക്ക് പറ്റി . വണ്ടിയുടെ പരിക്ക് കൂട്ടുകാരൻ ഏറ്റെടുത്ത് നന്നാക്കി പക്ഷെ പരീക്ഷാ ഫീസ് വഴിയാത്രക്കാരന് നഷ്ടപരിഹാരം നൽകേണ്ടി വന്നു . വീട്ടിൽ പറയാൻ പേടി പലവട്ടം ശ്രമിച്ചു.ധൈര്യക്കുറവും അവരുടെ തിരക്കും വിലങ്ങു തടിയായി . ഒരു പാട് കൂട്ടുകാരെ കാശിനായി സമീപിച്ചു എല്ലാവർക്കും പരീക്ഷ ഫീസ് അടയ്ക്കണം . പിന്നെ അവൻ പണം ഇല്ലാത്തവൻ അല്ല എന്ന ബോധവും ഉള്ളവരെ തരാതെ തടഞ്ഞു നിർത്തി . പഠിച്ചു എന്തെകിലും ജോലി നേടി രക്ഷപ്പെടാനുള്ള മാർഗവും അടഞ്ഞപ്പോൾ ആണ് അവസാന വഴി ആയി ഇത് തെരെഞ്ഞെടുത്തത് . അത് തെറ്റാണോ ശരിയാണോ എന്നവനും അറിയില്ല . തെറ്റ് തിരുത്തി മുന്പോട്ടു വഴി കാട്ടേണ്ട മാതാപിതാക്കൾ അവന്റെ വഴിയിൽ വരാതെ വഴി മാറി നടയക്കുകയായിരുന്നല്ലോ..? അവൻ കരഞ്ഞു കൊണ്ട് പറഞ്ഞു നിർത്തിയപ്പോൾ ഞാൻ അവനെ ചേർത്ത് നിർത്തി തലയിൽ ചുംബിച്ചു പുറത്തേക്കു നോക്കി കണ്ണ് തുടച്ചു . പെട്ടന്ന് ഞാൻ വണ്ടി നിർത്താൻ ഡ്രൈവറോഡ് ആവശ്യപ്പെട്ടു. റോഡും റെയിലും ഓരം ചേർന്ന് പോവുന്ന വിജനമായ ആ സ്ഥലത്തു വണ്ടി കിതച്ചു നിന്നു. ഞാൻ അവനോട് ഇറങ്ങാൻ ആവശ്യപ്പെട്ടു. അവൻ എന്തിനെന്നു മനസ്സിലായില്ലെങ്കിലും ഇറങ്ങി . " എന്റെ കൈ ഒന്ന് പിടിക്കണം .. പെട്ടന്ന് ഇറങ്ങാൻ വൈയ്യ " ഞാൻ അവനോട് ആവശ്യപ്പെട്ടു. അവൻ കൈപിടിച്ചു ഞാൻ ഒരു കാൽ നിലത്തു കുത്തി പുറത്തിറങ്ങി കൃത്രിമകാൽ കൈ കൊണ്ട് എടുത്ത് വെച്ച് .അപ്പോൾ മാത്രമാണ് അവനും, ഡ്രൈവറും എന്റെ നഷ്ടപ്പെട്ടുപ്പോയ കാല് ശ്രദിച്ചത് . ഡ്രൈവർ പെട്ടന്ന് ഇറങ്ങി വന്നു എന്നെ താങ്ങി ഇറക്കി . " ഇത്കൊണ്ടായിരുന്നു സാർ പതുക്കെ വണ്ടി വിടാൻ പറഞ്ഞത് അല്ലേ ..? സോറി ഞാൻ അറിഞ്ഞിരുന്നില്ല കേട്ടോ " അയാൾ എന്റെ കൈ പിടിച്ചു ചേർത്ത് പശ്ചാതാപത്തോടെ പറഞ്ഞു . " അത് കൊണ്ട് മാത്രമല്ല ശ്രദ്ധയിലാതെ വണ്ടി ഓടിച്ച്‌ മരിച്ചാൽ നമ്മൾ അങ്ങ് പോവും .. പക്ഷേ വീട്ടിൽ കാത്തിരിക്കുന്നവർ അവർ കണ്ണീരിൽ ആണ്ടു പോവും . താൻ ഈ വണ്ടിയിൽ വെച്ച ദൈവങ്ങളുടെ ഫോട്ടോക്കൊപ്പം തന്റെ കുടുംമ്പത്തിന്റെ ഫോട്ടോ കൂടെ വെയ്ക്ക് .. അപ്പോൾ താനേ ശ്രദ്ധ വന്നോളും ഓടിക്കുമ്പോൾ " ഞാൻ പതുക്കെ റയിലിനരികിലേക്ക് നടന്നു കൊണ്ട് പറഞ്ഞു . അയാൾ അൽപ്പ നേരം തന്റെ കുടുംബത്തെ ഓർത്തു നിന്ന്പോയി . പിന്നെ ഞങ്ങൾക്കൊപ്പം ഓടിയെത്തി . "നിനക്ക് മരിക്കേണ്ടേ ..? ഇവിടെയാണ് അതിനു പറ്റിയ സ്ഥലം " ഞാൻ അവന്റെ തോളിൽ ഇരുകൈകൾ കൊണ്ട് അമർത്തി പിടിച്ചു റെയിൽവേ ട്രാക്കിലേക്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു . "വർഷങ്ങൾക്കു മുൻപ് ജീവിതത്തോട് പടവെട്ടാൻ ചങ്കുറപ്പില്ലാതെ തോൽവി സമ്മതിച്ചു ഇവിടെ വന്നു കുടിച്ചു ബോധം മറഞ്ഞു മരിക്കാൻ കിടന്നതാ . ജീവനെടുക്കാതെ ഒരു കാലെടുത്തു കാലൻ. പിന്നെ മരിക്കാൻ ധൈര്യം വന്നില്ല . " അവൻ അതിശയത്തോടെ എന്റെ മുഖത്തേക്ക് നോക്കി . " പിന്നീട് ഒരു കാലില്ലാതെ ജീവിക്കാൻ വളരെ ബുദ്ധിമുട്ടി അപ്പോഴാണ് രണ്ടു കാലും ഉള്ളപ്പോൾ എനിക്ക് എന്തൊക്കെ ചെയ്യാൻ കഴിയുമായിരുന്നു തിരിച്ചറിഞ്ഞത് . എല്ലാം ഉണ്ടായിട്ടും മരിക്കാൻ എടുത്ത തീരുമാനത്തിലെ വിഢിത്തം മനസിലായത് . അത് മനസിലായപ്പോൾ തോൽവിയെ വെല്ലുവിളിച്ചു വിജയത്തെ കൂടെ നിർത്തി ." " ജയവും തോൽവിയും തീരുമാനിക്കുന്നത് നമ്മുടെ മനസാണ് മോനെ . ഒരുവനെ തോൽപ്പിക്കുന്നത് അവൻ തന്നെയാണ് മറ്റാർക്കും അതിൽ വലിയ പങ്ക് ഇല്ല അത് തിരിച്ചറിഞ്ഞാൽ തന്നെ നമ്മൾ പകുതി വിജയിച്ചു " ഞാൻ അവന്റെ വിടർന്നു വരുന്ന കണ്ണിൽ നോക്കി പറഞ്ഞു നിർത്തി . " ഇനി പറയൂ നിനക്ക് ജീവിക്കണോ അതോ മരിക്കണോ? " അവൻ എന്നെ കൂട്ടിപിടിച്ചു കരഞ്ഞു കൊണ്ട് പറഞ്ഞു " എനിക്ക് ജീവിക്കണം ഏട്ടാ ..ജീവിക്കണം " " ഇത് കുറച്ചു രൂപയുണ്ട് ഇത് തികയുമോയെന്നറിയില്ല നിന്റെ ഫീസിന്. ബാക്കി നീ അഡ്രെസ്സ് തന്നാൽ ഞാൻ നാളെ എത്തിച്ചു തരാം .."ഞാൻ എന്റെ കീശയിൽ ഉണ്ടായിരുന്ന കുറച്ചു രൂപ അവന്റെ പോക്കറ്റിൽ തിരുകികൊണ്ടു പറഞ്ഞു . പക്ഷേ അവൻ അത് വാങ്ങാൻ കൂട്ടാക്കിയില്ല ഇത് നീ കടമായി കരുതിയാൽ മതി .. ജോലി കിട്ടിയാൽ തിരിച്ചു തരണം .. " ഞാൻ വീണ്ടും നിർബന്ധിച്ചു. "വാങ്ങിക്കോ മോനെ ... എനിക്കും നിന്നെപ്പോലെ ഒരു മോനുണ്ട് വീട്ടിൽ ഞാൻ കുടിച്ചു ചെല്ലുന്നതു കൊണ്ട് അവനുമായി സംസാരിക്കാറില്ല . അവനും കാണും നിന്നെപ്പോലെ സങ്കടങ്ങൾ അല്ലേ ..? ഞാൻ ഒന്നും ചോദിക്കാറില്ല അവനൊന്നും പറയാറും ഇല്ല " അത് പറഞ്ഞു ആ വണ്ടിക്കാരൻ ഫോൺ എടുത്ത് പെട്ടന്ന് വീട്ടിലേക്കു വിളിച്ചു മകൻ ഉറങ്ങിയിട്ടില്ലെന്നു ഉറപ്പു വരുത്തി . പിന്നെ വണ്ടിയിൽ നിന്നും കുറച്ചു രൂപ എണ്ണിപ്പെറുക്കി അവനു കൊടുത്തു " മോൻ ഇത് വാങ്ങാൻ മടിക്കേണ്ട . ഇത് വീട്ടു ചെലവിനുള്ളതല്ല കുപ്പി വാങ്ങാൻ മാറ്റിവെക്കുന്നതാ . കുറച്ചു ദിവസത്തേക്കു ഞാൻ കുടിക്കാതെ ചെല്ലും .എന്റെ മകന്റെ ഏറ്റവും വലിയ ആഗ്രഹമാ എന്നെ കുടിക്കാതെ കാണുക എന്നുള്ളത് . അവനെ ഒന്ന് ചേർത്തത് നിർത്തണം ... ഒന്ന് നെറുകയിൽ ചുംബിക്കണം സാറേ ... എന്നിട്ടു മറന്നു പോയതു ഒക്കെ വീണ്ടും ഓർത്തെടുക്കണം " അയാൾ വണ്ടിയിലെ കുപ്പിയെടുത്തു റെയിൽവേ ട്രാക്കിലേക്ക് എറിഞ്ഞു . അത് കണ്ടു അവനും ഓടിപ്പോയി വണ്ടിയിലിരുന്ന അവന്റെ കുപ്പിയും എടുത്തു റെയിൽവേ ട്രാക്കിലേക്ക് എറിഞ്ഞു എന്നെ നോക്കി ചിരിച്ചു . " ശരിക്കും മരിക്കേണ്ടത് ഇവനാണ് .. അല്ലേ സാറേ " പൊട്ടി ചിതറിയ കുപ്പി നോക്കി കൊണ്ട് തിരിച്ചറിവിന്റെ പാത നോക്കി അയാൾ പറഞ്ഞു . അയാൾ കുറച്ചു സമയം നുരഞ്ഞു തെറിക്കുന്ന ലഹരിയെ നോക്കി നിനന്നു പിന്നെ ഉറച്ച കാല്വെപ്പുകളോടെ വന്നു വണ്ടി സ്റ്റാർട്ട് ചെയ്തു മുന്പോട്ടെടുത്തു . ഒപ്പം പിന്നിലെ വണ്ടിക്കു സൈഡ് ഒതുക്കി കടന്നു പോയിക്കൊളളാൻ സന്തോഷത്തോടെ സിഗ്‌നൽ നൽകി . കടന്ന് പോയ വണ്ടിക്കാരൻ അയാളെ നോക്കി നന്ദി സൂചകമായി ഒരു പുഞ്ചിരി നൽകി. ആദ്യമായി സൈഡ് കൊടുത്തതിനു കിട്ടിയ ആ പുഞ്ചിരിപൂക്കൾ അയാൾ പിന്നിലേക്ക് തിരിഞ്ഞു നോക്കി എനിക്ക് കൈമാറി . ഞാൻ അത് അവനു കൈമാറിയപ്പോൾ അവൻ നിറപുഞ്ചിരിയായി .പിന്നെ ജീവിതത്തെ അഭിമുഖരിക്കാൻ ആത്മവിശ്വാസത്തോടെ നിവർന്ന് ഇരുന്നു. തലകുനിക്കാതെ .... കടപ്പാട് ✍️മനോജ് കുമാർ കാപ്പാട് - കുവൈറ്റ് #📙 നോവൽ #വിരഹം #📔 കഥ #കഥ
ഏതോ ജന്മപുണ്യമായി ❤️❤️❤️❤️❤️❤️ ലാസ്റ്റ് പാർട്ട്‌ തിരികെ ഉള്ള യാത്രയിൽ അവര് രണ്ടുപേരും മൗനത്തെ കൂട്ടുപിടിച്ച്......... ഒടുവിൽ ദച്ചു തന്നെ ആ മൗനം ഭേധിച്ചു....... എനിക്ക് അല്പം സംസാരിക്കാൻ ഉണ്ട്........ ദച്ചു പറഞ്ഞു............. ജിത്തു ബീച്ച് സൈഡിൽ വണ്ടി ഒതുക്കി, പുറത്തേക്ക് നടന്ന്, ഒതുങ്ങിയ ഒരു സ്ഥലത്ത് ഇരുന്നു............. ഡോക്ടർക്ക് ആദ്യം മുതൽ തന്നെ എന്നെ കുറിച്ച് എല്ലാം അറിയാമായിരുന്നു അല്ലേ........ ദച്ചു ചോദിച്ചു......... മ്മ്......... നിന്നെപ്പറ്റി ദീപു എന്നോട് എല്ലാം പറഞ്ഞിരുന്നു......... ജിത്തു പറഞ്ഞു............ അപ്പോ ഞാൻ ഒരു കുഞ്ഞിന് ജന്മം കൊടുത്ത കാര്യവും അറിഞ്ഞുകാണുമല്ലോ.......... ദച്ചു ചോദിച്ചു......... അറിയാം........... ജിത്തു പറഞ്ഞു........ ആ കുഞ്ഞ് ജീവിച്ചിരുപ്പുണ്ടെന്നും അറിയാമായിരിക്കും അല്ലേ......... ദച്ചു ചോദിച്ചു........... ജിത്തു ഞെട്ടലോടെ അവളെ നോക്കി....... അവളുടെ മുഖം ശാന്തമായിരുന്നു, മനസ്സും........ എനിക്ക് അറിയാം ഡോക്ടറെ....... അനൂപേട്ടന്റെ മോള് പാറു, ഞാൻ പ്രസവിച്ച കുഞ്ഞാണെന്ന് അത് മനസ്സിലാക്കാൻ എനിക്ക് ആരും ഒന്നും പറഞ്ഞുതരണം എന്ന് ഇല്ല........ ദച്ചു പറഞ്ഞു.......... എന്നിട്ട് താൻ എന്താ അത് മനസ്സിലായെന്ന് ആരോടും പറയാതിരുന്നത്................. ജിത്തു ചോദിച്ചു............ മരണം വരെ അവള് അവരുടെ മക്കളായി തന്നെ വളരാൻ വേണ്ടി......... പ്രസവിച്ചതുകൊണ്ട് ഒരാളും അമ്മ ആവില്ല, എനിക്ക് ആ കുഞ്ഞിനോട് ഒരിക്കലും ഒരു അടുപ്പം ഉണ്ടാവാൻ പോണില്ല, മനസ്സ് അറിഞ്ഞു ആ കുഞ്ഞിനെ ഒന്ന് സ്നേഹിക്കാൻ പോലും എനിക്ക് കഴിയില്ല, അതുകൊണ്ട് അവൾ അനൂപേട്ടന്റെ സ്നേഹം അറിഞ്ഞു സിന്ധു ചേച്ചിയുടെ സ്നേഹം അറിഞ്ഞു വളരട്ടെ, എനിക്ക് അവള് എന്നും എന്റെ അനൂപേട്ടന്റെ കുഞ്ഞ് തന്നെ ആയിരിക്കും........ദച്ചു പറഞ്ഞു......... ജിത്തു അവളെ അവനോട് ചേർത്തുപിടിച്ചു.......... ഇത് നമ്മള് മാത്രം അറിഞ്ഞാൽ മതി....... ദച്ചു അവന്റെ നെഞ്ചിലേക്ക് തല ചായിച്ചു........... ജിത്തു അവളുടെ തലയിൽ പതുക്കെ തലോടി............ കുറച്ച് സമയം അവർ അങ്ങനെ ഇരുന്നു............ ഡോക്ടറെ........... ഡോക്ടർക്ക് എന്നെ എങ്ങനെയാ പരിചയം....... എന്നോട് എങ്ങനാ ഇത്രയും ഇഷ്ടം ഉണ്ടായേ............ ദച്ചു ചോദിച്ചു.......... അത് ഒരുപാട് നാള് മുൻപുള്ള ഒരു സംഭവം ആണ്........... ഇതുവരെ ഞാൻ ആരോടും പറയാതെ കൊണ്ടുനടക്കുന്ന ഒരു കുഞ്ഞ് സ്വകാര്യം........ പക്ഷെ താൻ അറിയണം.......... ജിത്തു പറഞ്ഞു.......... എങ്കിൽ പറ.......... ദച്ചു അവന്റെ ദേഹത്ത് നിന്ന് മാറി നേരെ ഇരുന്നു..... ഞാൻ പ്ലസ്ടുവിന് പഠിക്കുന്ന സമയം, ഞങ്ങളുടെ സ്കൂളിൽ നിന്ന് പ്രോഗ്രാമിന് വേണ്ടി വന്നതായിരുന്നു ഞങ്ങള്......... പ്രോഗ്രാം ഒക്കെ കഴിഞ്ഞു തെണ്ടി തിരിഞ്ഞു നടക്കുമ്പോഴാണ്, നല്ല മധുരമായ ശബ്ദത്തിൽ ആരോ പാടുന്നത് കേട്ടത്,ആ ശബ്ദം എന്നെ വേറെ ഒരു ലോകത്തേക്ക് കൂട്ടികൊണ്ട് പോയി............ ആ ശബ്ദത്തിൽ മതിമറന്ന് ഞാൻ നിന്നു....... ദൂരെ നിന്ന് ആയതുകൊണ്ട് ആ കുട്ടിയുടെ യൂണിഫോം മാത്രേ മനസ്സിയാളൊള്ളൂ, അതിലുടെ സ്കൂൾ മനസ്സിലാക്കി, അങ്ങനെ അത് ആരാണെന്ന് അറിയാൻ ഞാൻ ആളെ തപ്പി ഇറങ്ങി,അങ്ങനെ നടക്കുമ്പോഴാണ് അവിടെ ഒരു ബഹളം കേട്ടത്, ചെന്ന് നോക്കിയപ്പോ നീ ഒരു പയ്യനെ എടുത്തിട്ട് പെരുമാറുന്നു.........അതും ഞങളുടെ സ്കൂളിലെ പയ്യൻ...... ഞാൻ ഇടക്ക് കയറി നിന്നേ കുറെ ചീത്ത ഒക്കെ വിളിച്ചു, ആ പയ്യനെ പിടിച്ചു മാറ്റി....... അപ്പോ നീ എന്റെ നേരെ തിരിഞ്ഞു................. ഒരു പെണ്ണകൊച്ചു അതും അത്രയും പേരുടെ മുന്നിൽ വച്ചു എന്നോട് തർക്കുത്തരം പറഞ്ഞ് വഴക്ക് ഇട്ടപ്പോൾ, എനിക്ക് നാണക്കേടായി.......... ഞാനും വിട്ടു കൊടുക്കാതെ നിന്നോട് അടി ഉണ്ടാക്കി, ഒടുവിൽ ടീച്ചർമാർ വന്ന് നമ്മളെ പിടിച്ചു മാറ്റി........... എനിക്ക് നിന്നോട് ദേഷ്യമായി.......... പക്ഷെ അതിലും സങ്കടം ആയത് ഞാൻ തപ്പി വന്ന ആളെ കാണാൻ പറ്റാതെ പോയപ്പോഴായിരുന്നു........ പിന്നെ അവിടെ മുഴുവൻ തിരിഞ്ഞെങ്കിലും ആളെ കിട്ടിയില്ല, നമ്മുടെ സ്കൂളുകൾ ഒരു സ്ഥലത്ത് തന്നെ ആയിരുന്നില്ലേ........ അതുകഴിഞ്ഞു ഡെയിലി നിങ്ങളുടെ സ്കൂളിന്റെ ഫ്രണ്ടിൽ വരാൻ തുടങ്ങി, ആ കുട്ടിയെ കണ്ടുപിടിക്കാൻ, പക്ഷെ ഒരു അറിവും കിട്ടിയില്ല........ അങ്ങനെ കുറെ ദിവസങ്ങൾ ആ ഞാൻ കുട്ടിയെ അന്വേഷിച്ചു നടന്നു, ഞാൻ പോലും അറിയാതെ ആ ശബ്ദവും എന്റെ മനസ്സിൽ കയറി......... അതുകൊണ്ട് സ്കൂളിന്റെ മുന്നിൽ ആ പാട്ട് പാടിയ കുട്ടിയെ തപ്പി ഉള്ള നടപ്പ് പതിവാക്കി...........ഇത് സ്ഥിരം ആയതും എന്റെ ഫ്രണ്ട് കാര്യം തിരക്കി, അങ്ങനെ കാര്യം അവനോട് പറഞ്ഞു, പിന്നെ ഞങ്ങൾ ഒരുമിച്ചു ആയി അന്വേഷണം.......... ആ അന്വേഷണത്തിൽ നിന്നേ പല തവണ കണ്ടു,ദേഷ്യം ആയിരുന്നു നിന്നേ കാണുമ്പോഴൊക്കെ........... ഞാൻ അറിയാതെ തന്നെ നിന്നേ ശ്രദ്ധിക്കാൻ തുടങ്ങി.......... ദിവസങ്ങൾ കഴിയും തോറും എന്തോ നിന്നേ കാണാതിരിക്കാൻ പറ്റാതായി,പയ്യെ പയ്യെ ആ ഇഷ്ടക്കേട് എന്റെ ഉള്ളിൽ ഇഷ്ടമായിട്ട് വളർന്നു, നിന്നേ കാണാതിരിക്കാൻ പറ്റാതായി........ ഈ പെണ്ണ് എന്റെ ഉള്ളിൽ അങ്ങ് വേര് പേടിച്ചുപോയി.............. പക്ഷെ അതെ സമയം ആ പാട്ടും എന്റെ ഉറക്കം കിടത്തി........... അപ്പോ എന്റെ കൂട്ടുകാരൻ അവന്റെ ഒരു ഫ്രണ്ട് വഴി അന്വേഷിച്ചു പാട്ട് പാടിയ ആളെ കണ്ടുപിടിച്ചു................ നിന്നേ കണ്ടുപിടിച്ചെന്ന് അറിഞ്ഞപ്പോ മനസ്സിന് ഒരു പിടച്ചിൽ ആയിരുന്നു, ഒരുപാട് ടെൻഷനോട് ആണ് ഞാൻ ആളെ കാണാൻ അവന്റെ ഒപ്പം ചെന്നത്, അത് നീയാണെന്ന് അറിഞ്ഞപ്പഴാ എനിക്ക് ജീവൻ നേരെ വീണത്......... അന്ന് മുതൽ എന്റെ നെഞ്ചിന്റെ പിടിച്ചാണ് പെണ്ണെ നീ........... ജിത്തു പറഞ്ഞു................. ദച്ചു അവനെ കെട്ടിപിടിച്ചു.......... അവനും അവളെ തിരികെ കെട്ടിപിടിച്ചു......... ഡോക്ടറെ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്........ വിക്കി.......... ദച്ചു പറയാൻ ഒരുങ്ങിയതും ജിത്തു അവളെ തടഞ്ഞു.......... വേണ്ട....... ഇനി ആ കാര്യങ്ങൾ ഒന്നും പറയണ്ട...............നീ പറയാതെ തന്നെ എനിക്ക് എല്ലാം അറിയാം......... ഇനി നമ്മുടെ ജീവിതത്തിൽ നമ്മളെ സ്നേഹിക്കുന്നവര് മാത്രം മതി.......... കരയിലേക്ക് വീശി അടിക്കുന്ന തീരമാലകളെ സാക്ഷി നിർത്തി ജിത്തു ദച്ചുവിന്റെ നെറ്റിയിൽ അവന്റെ ചുണ്ടുകൾ ചേർത്തു, അവൾ കണ്ണുകൾ അടച്ചു ആ ചുംബനം സ്വീകരിച്ചു........... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ മൂന്ന് വർഷങ്ങൾക്ക് ശേഷം, ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ഒരു അവാർഡ് ഫങ്ക്ഷൻ................. Next award category is best service communitty award,........... And the award goes to mrs Druvika krishnadas........ Please welcome mrs dhruvika krishnadas.......... ആങ്കർ അനൗൺസ് ചെയ്തതും ദച്ചു സ്റ്റേജിലേക്ക് കയറി ചെന്നു, IMAyude പ്രസിഡന്റ്‌ അവൾക്ക് അവാർഡ് കൈ മാറി................. ഓർഗൻ ഡോണഷനുവേണ്ടി ധ്രുവികയുടെ നേതൃത്വത്തിൽ ഇവർ തന്നെ കണ്ടുപിടിച്ച പ്രൊജക്റ്റ്‌ ആണ് ധ്രുവികക്ക് ഈ അവാർഡ് നേടി കൊടുത്തത്............... ആങ്കർ മൈകിലൂടെ അനൗൺസ് ചെയ്തു........ ഈ മോമെന്റിൽ ധ്രുവികക്ക് എന്താണ് പറയാൻ ഉള്ളത്‌.......,.ആങ്കർ ചോദിച്ചു......... ഒരുപാട് സന്തോഷം ഉണ്ട്, ഇങ്ങനെ ഒരു അവാർഡ് ഒരിക്കലും പ്രതീഷിച്ചില്ല, ഈ അവാർഡ് ഞാൻ ഇവിടെ നിന്ന് വാങ്ങുന്നത് ഞങ്ങൾ ഒരുപാട് പേർക്ക് വേണ്ടിയാണ്, ഈ പ്രൊജക്റ്റ്‌ സസസ്സ് ആവാൻ കഷ്ടപ്പെട്ട ഒരുപാട് പേര് ഉണ്ട്, അവരുടെ ഒക്കെ ഒരു പ്രതിനിധി മാത്രമാണ് ഞാൻ....... ഇങ്ങനെ ഒരു പ്രൊജക്റ്റ്‌ ഉണ്ടാവാൻ കാരണക്കാരൻ സഞ്ജുവാണ്,അവന്റെ ഓർമകൾക്ക് മുന്നിൽ ഈ അവാർഡ് സമർപ്പിക്കുന്നു........... എന്റെ ഈ വിജയങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന ഒരു ശക്തി ഉണ്ട്, ഒന്നും ആഗ്രഹിക്കാതെ എന്റെ സന്തോഷങ്ങൾക്ക് വേണ്ടി എപ്പോഴും എന്റെ കൂടെ നിൽക്കുന്ന,എന്നെ വീഴാതെ താങ്ങി നിർത്തുന്ന രണ്ട് കൈകൾ എന്റെ ഹസ്ബൻഡ് ഡോക്ടർ ശ്രീജിത്ത്‌ ശ്രീധർ................ ദച്ചുവിന്റെ കണ്ണുകൾ മുന്നിലെ ആൾക്കൂട്ടത്തിൽ, തന്നെ നോക്കി പുഞ്ചിരി തൂക്കി നിൽക്കുന്ന ജിത്തുവിലേക്കും അവന്റെ കൈയിൽ ഇരിക്കുന്ന 1.5 വയസ്സുകാരൻ ദക്ഷയിലേക്ക് ആയി............. ഈ സ്റ്റേജിൽ എന്നോടൊപ്പം ഡോക്ടറും വേണം എന്ന് ഞാൻ ആഗ്രഹിക്കുന്നു........ ദച്ചു പറഞ്ഞു....... Please welcome mr sreejith on stage......... ആങ്കർ മൈകിലൂടെ അനൗൺസ് ചെയ്തതും, ജിത്തു കുഞ്ഞിനോടൊപ്പം സ്റ്റേജിലേക്ക് കയറി........... സാറിന് ഈ മൊമെന്റില്‍ എന്താണ് പറയാൻ ഉള്ളത്‌...... ആങ്കർ ചോദിച്ചു....... ദച്ചുവിന്റെ നേട്ടങ്ങൾ അവളുടെ ഹാർഡ് വർക്കിന്റെ ഫലമാണ്, I am really proud of her.......... ജിത്തു അവളെ ചേർത്തു പിടിച്ചു.............. ഇതൊക്കെ കണ്ട് അവന്റെ കൈയിൽ ഇരുന്ന ദക്ഷ അച്ഛനെയും അമ്മയും നോക്കി പുഞ്ചിരിച്ചുകൊണ്ടിരുന്നു........... ഇതേസമയം അവാർഡ് ഫങ്ക്ഷൻ ടീവിയിൽ കാണുകയായിരുന്നു ദാസും കുടുംബവും......... തങ്ങളുടെ മകളുടെ സന്തോഷത്തിൽ മാലതി ദാസിന്റെ കൈകളിൽ മുറുക്കി പിടിച്ചു.............. ദീപു ചിന്നുവിനെ നോക്കി പുഞ്ചിരിച്ചു.........അപ്പോഴേക്കും ചിന്നുവിന്റെ തോളിൽ കിടന്ന് 2 വയസ്സ്കാരി ജാൻവി ഉറക്കം പിടിച്ചിരുന്നു........... ജിത്തുവിന്റെ വീട്ടിൽ അവാർഡ് ഫങ്ക്ഷനിൽ തിളങ്ങി നിൽക്കുന്ന മക്കളെ കണ്ട് ശ്രീധരന്റെയും ജാനകിയുടെയും മുഖം സന്തോഷം കൊണ്ട് വിടർന്നു....... ഉണ്ണിയും സെറയും തമ്മിൽ ഇപ്പോഴും ടോം ആൻഡ് ജെറി ഗെയിം തുടരുന്നു...... എങ്കിലും ഇനി അധികം വലിച്ച് നീട്ടാതെ അവരെ തമ്മിൽ കുരുക്കി ഇടാൻ വീട്ടുകാര് തീരുമാനം എടുത്ത് കഴിഞ്ഞു .......... അവസാനിച്ചു.................... ദച്ചുവിന്റെയും ജിത്തുവിന്റെയും കഥ ഇവിടെ അവസാനിച്ചു........... ഇത്രയും നാള് ഈ കഥക്ക് വേണ്ടി വെയിറ്റ് ചെയ്ത് ഇരുന്ന് എല്ലാവരോടും ഒരുപാട് സ്നേഹവും നന്ദിയും ഉണ്ട്, ഈ കഥ എഴുതി തുടങ്ങുമ്പോൾ ഇത്രയും സ്വീകാര്യത ഇതിന് കിട്ടുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല....... എന്നെയും എന്റെ കഥയെയും സ്വീകരിച്ചതിൽ ഒരുപ്പാട് സന്തോഷം....... എല്ലവരും അവരുടെ അഭിപ്രായങ്ങൾ കമന്റ് ആയി രേഖപെടുത്തില്ലേ,നിങ്ങളുടെ കമന്റ്‌ വായിക്കാൻ ഞാൻ ആകാംക്ഷയോടെ നോക്കി ഇരിക്കും.......... നൈസ്, സൂപ്പർ, എന്നൊക്കെ ഉള്ള കമന്റ്‌ ഒന്ന് മാറ്റി പിടിച്ചു, ഒരു വരി എങ്കിലും എനിക്കായി കുറിക്കുമെന്ന് കരുതുന്നു...... സ്നേഹപൂർവ്വം ശ്രീനിധി #കഥ #📔 കഥ #വിരഹം #📙 നോവൽ
ഏതോ ജന്മപുണ്യമായി ❤️❤️❤️❤️ പാർട്ട്‌ 191 ബാക്കി ഉള്ള പോലീസ്‌കാർ അയാളുടെ അടുത്തേക്ക് ഓടി വന്നതും അയാൾ പതുക്കെ നിലത്ത് നിന്നും എഴുന്നേറ്റു...... സാർ അയാളെ അവര് കൊണ്ടുപോയല്ലോ............ഒരു പോലീസ്‌കാരൻ ചോദിച്ചു........... പിന്നെ തലക്ക് നേരെ തോക്ക് ചൂണ്ടിയാൽ നമ്മൾ എന്ത് ചെയ്യാനാ, താൻ പറഞ്ഞു നിൽക്കാതെ വണ്ടി എടുക്ക്, നമുക്ക് അവരുടെ പുറകേ പോയി നോക്കാം........... സി ഐ വണ്ടിയിലേക്ക് കയറി, ജീപ്പ് ആ കാർ പോയ വഴിയേ മുന്പോട്ട് നീങ്ങി........... കാർ കുറച്ചു ദൂരം മുന്പോട്ട് ചെന്നതും, ഒരുത്തൻ പോക്കറ്റിൽ നിന്ന് എടുത്ത ക്ലോറോഫോം മുക്കിയ ടവൽ വിക്കിയുടെ മുഖത്തേക്ക് ചേർത്തു വച്ചു..... വിക്കി നിമിഷനേരം കൊണ്ട് ബോധം മറഞ്ഞു സീറ്റിലേക്ക് വീണു......... വിക്കി വീണെന്ന് ഉറപ്പായതും രണ്ടുപേരും മാസ്ക് ഊരി മാറ്റി......... കിരൺ അരുണിനെ നോക്കി ഒന്ന് ചിരിച്ച ശേഷം മുന്നിലേക്ക് നോക്കി വണ്ടി ഓടിച്ചു............... വിക്കി കണ്ണ് തുറന്ന് നോക്കുമ്പോൾ, അവൻ ഒരു ഹോസ്പിറ്റൽ ബെഡിൽ ആയിരുന്നു,അവന് ചുറ്റും എന്തൊക്കെയോ മെഷീനുകൾ കടിപ്പിച്ചിരുന്നു........... അവന്റെ കൈ കാലുകൾ ആ ബെഡിൽ ബന്ധിച്ച നിലയിലായിരുന്നു........... ആരാ എന്നെ ഇവിടെ കൊണ്ടുവന്നത്, എന്നെ ആഴിച്ചു വിട്............ വെറുതെ എന്നോട് കളിക്കാൻ നിൽക്കണ്ട.......... വിക്കി അവിടെ കിടന്ന് അലറി...... കിടന്ന് അലറാതെ എന്റെ വിക്കി സാറെ.................. ഞങ്ങള് വരുവല്ലേ............ അരുണും കിരണും അവന്റെ മുന്നിലേക്ക് വന്നു........ ദേ ചെക്കന്മാരെ കളി എന്നോട് വേണ്ട, മര്യാദയ്ക്ക് എന്നെ അഴിച്ചു വിടുന്നതാ നല്ലത് അല്ലെങ്കിൽ നീ ഒന്നും ജീവനോടെ കാണില്ല......... വിക്കി പറഞ്ഞു........ നിർത്തെടാ.......... നായെ.......... ഈ അവസ്ഥയിലും നിന്റെ വെല്ലുവിളിക്ക് യാതൊരെ കുറവും ഇല്ല അല്ലേ.........കിരൺ ചോദിച്ചു ആദ്യം നീ ഇവിടുന്ന് എങ്ങനെ രക്ഷപെടും എന്ന് ആലോചിക്ക് എന്നിട്ട് ഞങ്ങൾക്ക് പണി തരുന്നതിനെപ്പറ്റി ആലോചിക്ക്........ അരുൺ പറഞ്ഞു......... അയ്യോ അങ്ങനെ ഒന്നും പറയല്ലേ അരുണേട്ടാ.......... ദച്ചുവും ശ്രീകുട്ടിയും ആ മുറിയിലേക്ക് വന്നു......... ദച്ചുവിനെ കണ്ടതും വിക്കിയുടെ മുഖം മാറി.......... ഓഹോ അപ്പൊ ഇത് നിന്റെ നമ്പർ ആയിരുന്നോ....... എന്നെ ഇവിടെ കൊണ്ട് കൊന്ന് കളയാം എന്ന് കരുതിയോ........ അങ്ങനെ എങ്കിൽ നിനക്ക് തെറ്റി........... വിക്കി പറഞ്ഞു............. ഞങ്ങള് ഡോക്ടർമാര് ആണ്, ഞങ്ങൾക്ക് കൊല്ലാൻ അല്ല ജീവൻ രക്ഷിക്കാൻ ഉള്ള വഴികൾ ആണ് ഞങ്ങളുടെ ഗുരുക്കന്മാര് പറഞ്ഞു തന്നിട്ടുള്ളത്........... അതുകൊണ്ട് തന്നെ പോലെ അതപതിക്കാൻ ഞങ്ങൾക്ക് കഴിയില്ലല്ലോ.......... താൻ എന്താ കരുതിയെ ഈസി ആയിട്ട് അങ്ങ് രക്ഷപെടാമെന്നോ.........? താൻ ഹോസ്പിറ്റലിൽ കിടന്ന് രക്ഷപെടാൻ ഉള്ള വഴികൾ പ്ലാൻ ചെയുന്നത് ഞങ്ങൾ അറിയുണ്ടായിരുന്നു........ അങ്ങനെ തന്നെ രക്ഷപെടാൻ അനുവദിച്ചാൽ, അത് ശരിയാകുമോ......? അത് ഞങ്ങൾ സഞ്ജുവിനോട് ചെയ്യുന്ന അപരാധം അല്ലേ........ദച്ചു വിക്കിയോട് പറഞ്ഞു............... നിന്റെ പ്ലാൻ മനസ്സിലാക്കി ഞങ്ങള് ഒരു മുഴം മുന്നേ എറിഞ്ഞു.......... ആ സി ഐയെ കൂട്ടു പിടിച്ചു, താൻ ഉണ്ടാക്കിയ പ്ലാൻ ഞങ്ങള് അങ്ങ് ആക്കി മടക്കി തന്റെ പോക്കറ്റിൽ തന്നെ ഇട്ടു തന്നു.......... കിരൺ പറഞ്ഞു.......... നിങ്ങള് എന്തിനാ എന്നെ ഇങ്ങോട്ട് കൊണ്ടുവന്നത്, നിന്റെ മറ്റവൻ എനിക്കിട്ട് ഒരു പണി തന്നത്തെ ഉള്ളൂ, ഇനി നിന്റെ വക എന്താ................. വിക്കി ചോദിച്ചു.......... ഞങ്ങളും ചെറിയ രീതിക്ക് ഉള്ള പണിയാണ് സെറ്റ് ചെയ്തിരിക്കുന്നത്, കിരൺ പറഞ്ഞു.......... നീയൊക്കെ കൂടെ എന്നെ ഒരു ഭ്രാന്തി ആക്കിയത് മറന്നോ........ ശ്രീക്കുട്ടി ചോദിച്ചു........... വിക്കി അവളെ തറപ്പിച്ചു നോക്കി.......... നോക്കണ്ട........ അന്ന് നിങ്ങള് എന്നെകൊണ്ട് ചെയ്യിപ്പിച്ചത് ഓർത്ത് സ്വയം കുറ്റബോധം കൊണ്ട് നീറി എന്റെ മാനസികാനില പോലും തെറ്റി.......... പക്ഷെ ഇപ്പോ അതുകൊണ്ട് ഒരു പ്രയോജനം ഉണ്ടായി............ ശ്രീക്കുട്ടി പറഞ്ഞു........ നിങ്ങള് എന്താ ചെയ്യാൻ പോകുന്നേ.......... വിക്കി ചോദിച്ചു......... അതെ....... ഇത് ഒരു ഹോസ്പിറ്റൽ ആണ്, ഭ്രാന്ത് ഉള്ളവരെ ചികിത്സിക്കുന്ന ഹോസ്പിറ്റൽ......... ഇവിടെ അക്രമാസക്തരായ രോഗികളെ ചികിത്സിക്കുന്ന ഒരു സമ്പ്രദായം ഉണ്ട് ഷോക്ക് ട്രീറ്റ്മെന്റ് എന്ന് പറയും......... അതായിത് ഗുരുതരമായ മാനസിക രോഗങ്ങളെ ചികിത്സിക്കുന്നതിനായി തലച്ചോറിൽ കൂടി വൈദ്യുത പ്രവാഹം ഉപയോഗിക്കുന്ന ഒരു പ്രക്രിയ......... അത് രോഗം ഉള്ളവർക്ക് കൊടുക്കുമ്പോൾ അവർ ശാന്തരാകും..... പക്ഷെ രോഗം ഇല്ലാതെ ഒരാൾക്ക് അത് കൊടുത്താൽ അയാൾ സാവധാനം രോഗി ആയി മാറും, തലച്ചോറിൽ കൂടി വൈദ്യുത പ്രവാഹം കടന്ന് പോകുമ്പോൾ ഉള്ള സുഖം വിക്കിക്കും അറിയേണ്ടേ........... ദച്ചു ചോദിച്ചു........... നോ.......... വേണ്ട........ വെറുതെ ഓരോന്ന് ക്ഷെണിച്ചു വരുത്താൻ നിക്കണ്ട....... നിങ്ങളെ ഒന്നും ഞാൻ വെറുതെ വിടില്ല....... വിക്കി പറഞ്ഞു......... ഇവിടുന്ന് ഇനി ഒരു രക്ഷപ്പെടൽ ഉണ്ടായിട്ട് വേണ്ടേ, പോലീസിന്റെ പിടിയിൽ നിന്നും രക്ഷപെട്ട പ്രതിയെ കാണാതായി, പ്രതിക്കായി അന്വേഷണം നടക്കുന്നു........... ഇങ്ങനെ കുറച്ചു ന്യൂസ്‌ വരും ആദ്യം ഒക്കെ....... പിന്നെ പിന്നെ വേറെ ന്യൂസ്‌ കിട്ടുമ്പോൾ അവര് അതിന്റെ പുറകേ പോകും......... ഒടുവിൽ താൻ മുംബയിലേക്ക് വീട്ടിട്ടുണ്ടാവും എന്ന് പോലീസ് വിധി എഴുതും....... താൻ ഇവിടെ ഈ അഴികൾക്കുള്ളിൽ കിടന്ന് നരകിക്കും......... മരണം ആയിരുന്നു ഇതിലും ഭേദം എന്ന് തോന്നുന്നും, ഭ്രാന്ത് ഇല്ലാതെ ഭ്രാന്തനായി ജീവിക്കണ്ടി വരുന്ന അവസ്ഥ എന്താണെന്ന് അനുഭവിച്ചു തന്നെ മനസ്സിലാക്ക്................കിരൺ പറഞ്ഞു......... ഞങ്ങൾക്ക് ഞങ്ങളുടെ സഞ്ജുവിന് വേണ്ടി ഇത്രയും എങ്കിലും ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ അവൻ ഞങ്ങളെ കൂടപ്പിറപ്പായി കണ്ടത്തിന് അർത്ഥം ഇല്ലാതെ പോവും.......... അരുൺ പറഞ്ഞു......... ദച്ചു........... നിന്റെ കൈ കൊണ്ട് വേണം ഇവനുള്ള ശിക്ഷ നടപ്പാക്കാൻ, ചെല്ല്........ സ്വിച്ച് ഓൺ ചെയ്യ്........ ശ്രീക്കുട്ടി ദച്ചുവിനോട് പറഞ്ഞു......... ദച്ചു സ്വിച്ച് ഓൺ ചെയ്തതും വൈദ്യുതി വിക്കിയുടെ തലക്ക് ഉള്ളിലൂടെ പ്രവഹിക്കാൻ തുടങ്ങി, വിക്കി വേദന കൊണ്ട് അലറി വിളിച്ചു....... അവർ നാല് പേരും ആ കാഴ്ച തൃപ്തിയോട് കണ്ട് നിന്നു............ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ മൂന്ന് മാസങ്ങൾക്ക് അപ്പുറം ഒരു ദിവസം ഡ്യൂട്ടിയിൽ ആയിരുന്ന സെറയുടെ ഫോൺ നിർത്താതെ റിങ് ചെയ്തുകൊണ്ടിരിക്കുവായിരുന്നു....... ഡിസ്പ്ലേ നോക്കിയതും ഉണ്ണി ആണെന്ന് മനസ്സിലാക്കി അവള് ഫോൺ സൈലന്റ് ചെയ്ത വച്ചു, പെട്ടെന്ന് നേഴ്സ് റൂം തുറന്ന് ഉണ്ണി അകത്തേക്ക് വന്നു........ പ്രതീക്ഷിക്കാതെ ഉണ്ണിയെ കണ്ടതും സെറ ഒന്ന് ഞെട്ടി......... നിന്നേ എത്ര തവണ വിളിക്കണം, നിനക്ക് ഒന്ന് ഫോൺ എടുത്താൽ എന്താ....... ഉണ്ണി ചോദിച്ചു......... തന്റെ കോൾ ഞാൻ എന്തിനാ എടുക്കുന്നേ, എനിക്ക് തന്നോട് സംസാരിക്കാൻ ഒന്നുമില്ല.......... സെറ പറഞ്ഞു......... ഞാൻ വിളിച്ചത് ഒരു പ്രധാനപെട്ട കാര്യം പറയാൻ ആണ്......... ഉണ്ണി പറഞ്ഞു..... എന്ത് പ്രധാനപ്പെട്ട കാര്യം ആണെങ്കിലും എനിക്ക് കേൾക്കണ്ട....... ഞാൻ ഇപ്പോ ഡ്യൂട്ടിയിൽ ആണ്....... സെറ പറഞ്ഞു........ എനിക്ക് പറയാൻ ഉള്ളത്‌ നിന്റെ ചേച്ചിയുടെയും എന്റെ ഏട്ടന്റെയും കാര്യമാണ്........... ഉണ്ണി പറഞ്ഞു......... സെറ ഉണ്ണിയുടെ മുഖത്തേക്ക് നോക്കി............... ഇനിയും അവരുടെ കാര്യത്തിൽ ഇങ്ങനെ പോയാൽ പോരാ, ഒരു തീരുമാനം എടുക്കണം എന്റെ ഏട്ടൻ ഇങ്ങനെ സങ്കടപെടുന്നത് കാണാൻ എനിക്ക് പറ്റില്ല............ ഒരു തീരുമാനം ഉണ്ടാക്കിയെ പറ്റു, അതുകൊണ്ട് ദച്ചു ചേച്ചിയോട് സംസാരിക്കണം അതിന് നീ എന്റെ കൂടെ വേണം.........ഉണ്ണി പറഞ്ഞു.......... സെറ തിരിച്ച് മറുപടി ഒന്നും പറഞ്ഞില്ല...... നിനക്ക് എന്റെ കൂടെ വരാൻ പറ്റുവോ ഇല്ലയോ........... ഉണ്ണി അവളോട് ചോദിച്ചു............ വരാം......... സെറ പറഞ്ഞു.......... അവർ ഒരുമിച്ചു ദച്ചുവിന്റെ റൂമിലേക്ക് നടന്നു, ദച്ചുവിന്റെ രാവിലത്തെ തിരക്ക് കഴിഞ്ഞു സമയമായിരുന്നു അത്....... ഡോർ തുറന്ന് അകത്തേക്ക് കയറി വരുന്ന ഉണ്ണിയെയും സെറയെയും കണ്ടപ്പോ ദച്ചു സംശയഭാവത്തിൽ അവരെ നോക്കി......... എന്താ ടോമും ജെറിയും കൂടെ ഒരുമിച്ചു.........? ദച്ചു ചോദിച്ചു............. ചേച്ചിയോട് ഒന്ന് സംസാരിക്കാൻ വന്നതാ.........സെറ പറഞ്ഞു........ എന്നോടോ......? എന്ത് സംസാരിക്കാൻ..........? ദച്ചു ചോദിച്ചു.... ചോദിക്ക്......... സെറ ഉണ്ണിയോട് പതുക്കെ പറഞ്ഞു......... നീ ചോദിക്ക്......... ഉണ്ണി സെറയോട് പറഞ്ഞു...... സെറ കലിപ്പിൽ ഉണ്ണിയെ നോക്കി...... പ്ലീസ് ഒന്ന് ചോദിക്ക്........ ഉണ്ണി പറഞ്ഞു....... എന്താ ചേച്ചിയുടെ ഉദ്ദേശം.......? രണ്ടും കൽപ്പിച്ചു സെറ ചോദിച്ചു........ എന്ത് ഉദ്ദേശം........? ദച്ചു ഒന്നും മനസ്സിലാവാതെ ചോദിച്ചു....... ജിത്തുവേട്ടന്റെ കാര്യത്തിൽ എന്താ ചേച്ചിയുടെ ഉദ്ദേശം.............. ഇനിയും ഇത് ഇങ്ങനെ നീട്ടികൊണ്ട് പോവാൻ പറ്റില്ല........... രണ്ടുപേർക്കും കല്യാണം കഴിക്കാൻ ഉള്ള പ്രായം ഒക്കെ കഴിയാറായി........ ഇനിയും ജിത്തുവേട്ടന്റെ കാര്യത്തിൽ അനുകൂലമായ ഒരു മറുപടി കിട്ടണം....... സെറ പറഞ്ഞു............ ദച്ചു കൈ കെട്ടി സെറയെയും ഉണ്ണിയെയും നോക്കി.......... നിങ്ങളുടെ ജിത്തുവേട്ടൻ ആയിരിക്കില്ല , ഈ കാര്യം തിരക്കാൻ നിങ്ങളെ ഇങ്ങോട്ട് അയച്ചതെന്ന് എനിക്ക് അറിയാം....... എന്താ ശരി അല്ലേ.......? ദച്ചു ചോദിച്ചു.... അതെ........ ഏട്ടൻ ഇപ്പോ ഇങ്ങനെ ഉള്ള കാര്യങ്ങൾ ഒന്നും സംസാരിക്കാറില്ല........ എന്റെ ഏട്ടൻ ഒരു സന്യാസി ആയി പോകുമോ എന്നാ ഇപ്പോ എന്റെ പേടി.......... ഉണ്ണി പറഞ്ഞു........... ഹി ഹി.......... അത് കേട്ട് ദച്ചു ചിരിച്ചു......... ചേച്ചി എന്തിനാ ചിരിക്കുന്നേ........ ജിത്തൂവേട്ടനെ പോലെ ഒരാൾ എത്ര നാൾ ഇങ്ങനെ പുറകേ നടക്കും, ജിത്തൂവേട്ടനും മടത്തിട്ടുണ്ടാവും........ ചേച്ചി ജിത്തൂവേട്ടനോട് ഇഷ്ടമാണെന്ന് പറയാൻ ഇരുന്നതല്ലേ....... പിന്നെ എന്താ അത് അങ്ങ് പറഞ്ഞാൽ......... സെറ ചോദിച്ചു.............. നിന്റെ ജിത്തൂവേട്ടന് അറിയാം, എന്റെ മനസ്സ്........ അതുകൊണ്ടാ അതേപറ്റി ഡോക്ടർ എന്നോട് ഒരു വാക്ക് പോലും ചോദിക്കാത്തത്............ മനസ്സ് കൊണ്ട് ഞാൻ ആ മനുഷ്യനെ സ്നേഹിച്ചുതുടങ്ങിട്ട് ഇപ്പോ കുറച്ചായി, അത് ഞാൻ പറയാതെ തന്നെ ഡോക്ടർക്ക് അറിയാം........ പിന്നെ അതിന്റെ ഇടക്ക് സംഭവിച്ചതൊക്കെ എല്ലാവർക്കും അറിയാവുന്നതല്ലേ, അതിൽ നിന്ന് എനിക്ക് ഒന്ന് പുറത്ത് വരാൻ കുറച്ചു സമയം വേണെന്ന് ഡോക്ടർക്ക് അറിയാം........ അതുകൊണ്ട് ഞങ്ങളുടെ കാര്യം ആലോചിച്ച് എന്റെ പൊന്ന് അനിയനും അനിയത്തിയും ടെൻഷൻ അടിക്കണ്ട.......... ദച്ചു അവരോട് പറഞ്ഞു............. എന്നാ പോയാലോ......... ഉണ്ണി സെറയോട് പറഞ്ഞു.......... ഓരോന്നുമായിട്ട് വന്നോളും മനുഷ്യന്റെ സമയം കളയാൻ.......... ഇപ്പോ സമാധാനം ആയില്ലേ........ വാ പോവാം..........സെറ ഉണ്ണിയോട് പിറുപിറുത്തു.......... രണ്ടും കൂടെ പുറത്തേക്ക് ഇറങ്ങാൻ ഒരുങ്ങിയതും ദച്ചു അവരെ പുറകിൽ നിന്ന് വിളിച്ചു.......... രണ്ടും ഒന്ന് നിന്നേ........... രണ്ടുപേരും അവളെ തിരിഞ്ഞു നോക്കി......... ഈ ടോം ആൻഡ് ജെറി ഗെയിം എത്ര നാള് തുടരാനാണ് രണ്ടിന്റെയും ഉദ്ദേശം.......... ദച്ചു ചോദിച്ചു.......... ഉണ്ണിയും സെറയും പരസ്പരം നോക്കി......... ദച്ചു നടന്ന് ചെന്ന് ഉണ്ണിയുടെ ചെവിക്ക് പിടിച്ചു, നീ ഇപ്പോ ഏട്ടന്റെ കാര്യം പറന്നു വന്നത് ഇവളെ കാണാൻ അല്ലേ, വേറെ എന്ത് പറഞ്ഞാലും ഇവള് അടുക്കില്ലെന്ന് അറിയാവുന്നത്കൊണ്ടല്ലേ ഞങ്ങടെ പേര് പറഞ്ഞത്............ ദച്ചു ചോദിച്ചു........ ആയോ ഏട്ടത്തി വിട്........ പിടി വിട്....... വേദനിക്കുന്നു........... ഈ പെണ്ണ് ഞാൻ ഫോൺ വിളിച്ചാൽ എടുക്കുന്നില്ലെന്ന് മെസ്സേജിന് റിപ്ലൈ തരുന്നില്ല കാണാൻ വന്നാൽ കണ്മുന്നിൽ പോലും വരില്ല, പിന്നെ ഞാൻ എന്ത് ചെയ്യാനാ............ പിന്നെ ഇത് മാത്ര ഒരു വഴി കണ്ടത്........ നിങ്ങളുടെ കാര്യം പറഞ്ഞാൽ ഇവള് എന്തായാലും എതിർക്കില്ല, ആ പേരും പറഞ്ഞു ഇവളുടെ പിണക്കം മാറ്റം എന്ന് കരുതി............ ഉണ്ണി പറഞ്ഞു........ ദച്ചു അവന്റെ ചെവിയിൽ ഉള്ള പിടുത്തം വിട്ടു....... കേട്ടല്ലോ.......... മര്യാദക്ക് രണ്ടും വേഗം കാര്യങ്ങൾ ഒക്കെ പറഞ്ഞു ഈ വഴക്കും പിണക്കവും ഒക്കെ മാറ്റിയേക്കണം....... ദച്ചു പറഞ്ഞു.............. ഇത്രയും കള്ളത്തരം ഉള്ള ഒരുത്തനെ എങ്ങനെ വിശ്വസിക്കാനാ.......... കോഴി....... കാട്ടുകോഴി........ കള്ളൻ........... ഞാൻ പോവാ....... എനിക്ക് ഡ്യൂട്ടി ഉണ്ട്........ സെറ മുറിയിൽ നിന്നും ചവിട്ടി തുള്ളി പുറത്തേക്ക് പോയി.......... എന്ത് പണിയാണ് ഏട്ടത്തി കാണിച്ചത്, ഇനി ഞാൻ അതിനെ എങ്ങനെ ഒന്ന് മെരുക്കി എടുക്കും, ആകെ ഉള്ള പിടി വള്ളി ആയിരുന്നു.......... ഉണ്ണി പറഞ്ഞു..... നിന്റെ കൈയിൽ ഇരുപ്പിന് ഇത് കിട്ടണം.......... ദച്ചു പറഞ്ഞു........ അഹ് ആയിക്കോട്ടെ.......... ഇതിപ്പോ എന്റെ മാത്രം ആവശ്യമായി പോയില്ലേ.......... നമുക്ക് പിന്നെ കാണാം....... സെറ......... മോളെ സെറ........ ഉണ്ണിയേട്ടൻ പറയുന്നത് ഒന്ന് കേൾക്ക്......... ഉണ്ണി അവള് പോയ വഴിയേ പോയി.......... ഇതൊക്കെ കണ്ട് ദച്ചുവിന് ചിരി അടക്കാനായില്ല, അവള് പതുക്കെ സ്റ്റെതസ്കോപ്പും അവളുടെ കോട്ടും കൈയിൽ എടുത്ത് പുറത്തേക്ക് ഇറങ്ങിയതും, വാതിൽ ചാരി കൈകെട്ടി നിൽക്കുന്ന ജിത്തുവിനെ ആണ് കണ്ടത്.......... അവന്റെ മുഖത്ത് നിന്നും അവൻ അവിടെ നടന്നതൊക്കെ കേട്ടിട്ടുണ്ടെന്ന് ദച്ചുവിന് മനസ്സിലായി....... ദച്ചുവിന് ജിത്തുവിന് ഫേസ് ചെയ്യാൻ മടി തോന്നി........... തന്നിൽ നിന്നും മുഖം ഒളിപ്പിക്കുന്ന ദച്ചുവിനെ കണ്ടതും, അവനും ചിരി വന്നു........... ഇങ്ങോട്ട്........ മുഖത്തോട്ട് നോക്കടി ധ്രുവിക കൃഷ്ണദാസേ......... ജിത്തു പറഞ്ഞു........... ദച്ചു അവന്റെ മുഖത്തേക്ക് നോക്കി........ ഡോക്ടർ ഫ്രീ ആണോ........? ദച്ചു ചോദിച്ചു......... അതെ........ എന്താ മാഡം.......? ജിത്തു ചോദിച്ചു........ എന്റെ കൂടെ ഒരാളെ കാണാൻ വരാമോ......... ദച്ചു ചോദിച്ചു........ മ്മ്..... വാ....... ജിത്തു പറഞ്ഞു....... അവർ ഒരുമിച്ചു ഹോസ്പിറ്റലിൽ നിന്നും ഇറങ്ങി, ദച്ചു പറഞ്ഞവഴിയിലൂടെ യാത്ര ചെയ്ത, വണ്ടി ഒരു വലിയ വീടിന്റെ മുന്നിൽ വന്ന് നിന്നു......... വാ ഇറങ്ങ് ......... ദച്ചു ജിത്തുവിനോട് പറഞ്ഞു......... അവർ ഒരുമിച്ചു ആ വീടിന്റെ മുന്നിലേക്ക് നടന്നു, കോളിങ് ബെൽ അടിച്ചതും ഒരു സ്ത്രീ വന്ന് ഡോർ തുറന്നു.......... മമ്മ............ ദച്ചു അവരെ കെട്ടിപിടിച്ചു, മോളെ....... നീയോ....... അവരും തിരിച്ച് ദച്ചുവിനെ കെട്ടിപിടിച്ചു.......... ഇത്....... ആരാ.......? ആ സ്ത്രീ ചോദിച്ചു....... ഇത് ശ്രീജിത്ത്‌ ഡോക്ടർ.......... ദച്ചു പറഞ്ഞു........ അഹ് ജിത്തു അല്ലേ........ ഇവള് പറഞ്ഞു അറിയാം, പക്ഷെ കാണുന്നത് ആദ്യം അല്ലേ........ വാ രണ്ട് പേരും ഇരിക്ക്..........ഞാൻ ഇപ്പോ വരാം....... ആ സ്ത്രീ അകത്തേക്ക് പോയി......... ഇതാരാ ദച്ചു.........? എന്നെ എങ്ങനെ അറിയാം.......... ജിത്തു ചോദിച്ചു......... ഡോക്ടർക്കും ആളെ പറഞ്ഞാൽ മനസിലാകും....... സൂസൻ മമ്മ.......... സഞ്ജുവിന്റെ അമ്മ......... ദച്ചു പറഞ്ഞു......... നിനക്ക് എങ്ങനെ അറിയാം........? ജിത്തു ചോദിച്ചു.......... എല്ലാം അറിഞ്ഞപ്പോ ഈ അമ്മയെ കാണണം എന്ന് തോന്നി,അപ്പോഴാണ് മഠത്തിലെ മദർ വഴി മമ്മ എന്നെ കോൺടാക്ട് ചെയ്യുന്നത്, അങ്ങനെ തുടങ്ങിയ പരിചയമാണ്........ എല്ലാം മമ്മക്ക് അറിയാം....... എല്ലാം മദർ പറഞ്ഞു കൊടുത്തിട്ടുണ്ട് .............. ദച്ചു പറഞ്ഞു........ മമ്മ ഒന്ന് കാണണം എന്ന് പറഞ്ഞിരുന്നു, അതിന് വന്നതാ, അപ്പൊ തോന്നി ഡോക്ടറും കൂടെ വേണെന്ന്........ ദച്ചു പറഞ്ഞു.......... അപ്പോഴേക്കും അവർക്ക് കുടിക്കാൻ ഉള്ളതുമായി സൂസൻ അങ്ങോട്ട് വന്നു....... എന്താ മമ്മ വരാൻ പറഞ്ഞത്.......... ദച്ചു ചോദിച്ചു.............. മോളെ ഒരു കാര്യം ഏല്പിക്കാനാ........ സൂസൻ കൈയിൽ ഇരുന്ന ഫയൽ അവൾക്ക് നേരെ നീട്ടി........ ഇതെന്താ.......... ദച്ചു ചോദിച്ചു........ ഇത് നമ്മുടെ ഹോസ്പിറ്റൽ മോൾടെ പേരിൽ എഴുതിയ പേപ്പേഴ്സ് ആണ്....... സൂസൻ പറഞ്ഞു......... മമ്മ ഇത്........ദച്ചു പറയാൻ വന്നതും സൂസൻ തടഞ്ഞു........ ഇത് സഞ്ജുവിന് അവകാശപ്പെട്ടതാണ്, അവൻ ഇപ്പോ ഇല്ല, ഇനി ഇത് നിനക്ക് ഉള്ളതാ, നിന്റെ കൈയിൽ ആണെങ്കിൽ നല്ല രീതിയിൽ നീ ഇത് നടത്തികൊണ്ട് പോകും എന്ന് മമ്മക്ക് ഉറപ്പ് ഉണ്ട്........ മറുത്ത് ഒന്നും പറയരുത്........,... ഇത് മമ്മയുടെ അവസാന ആഗ്രഹമാണ്.......തിരിച്ചു ഒന്നും പറയാൻ ആവാത്ത രീതിയിൽ സൂസൻ അവളെ സ്നേഹം കൊണ്ട് തടഞ്ഞു........... മമ്മയുടെ ബാക്കി സ്വത്തുക്കൾ സഞ്ജുവിന്റെ പേരിൽ അവന്റെ മഠത്തിന് തന്നെ എഴുതി വെച്ചു, ഇനി ഉള്ള കാലം എന്റെ മകൻ ഉറങ്ങുന്ന മണ്ണിൽ എനിക്ക് ജീവിച്ചു തീർക്കണം, അവൻ ജീവനെപ്പോലെ സ്നേഹിച്ചവരുടെ കൂടെ........... സൂസൻ പറഞ്ഞു............. ജിത്തുവും ദച്ചുവും പരസ്പരം നോക്കി........... തുടരും ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ഒരു ചെറിയ പാർട്ട്‌ കൂടി ഉണ്ട്, താമസിക്കാതെ തന്നെ പോസ്റ്റ്‌ ചെയ്യും, #📙 നോവൽ #വിരഹം #📔 കഥ #കഥ
ഏതോ ജന്മപുണ്യമായി ❤️❤️❤️❤️❤️ പാർട്ട്‌ 190 പിറ്റേന്ന് രാവിലെ ജിത്തുവിന്റെ ഫോൺ കോൾ ആണ്, ദീപുവിനെ ഉറക്കത്തിൽ നിന്നും ഉണർത്തിയത്.......... എന്താടാ രാവിലെ തന്നെ........... ഫോൺ അറ്റൻഡ് ചെയ്തതും ദീപു ചോദിച്ചു..... നീ ഇന്നത്തെ ന്യൂസ്‌ വായിച്ചോ............? ജിത്തു ചോദിച്ചു..... ഇല്ലടാ......... എന്താ.......? ദീപു ചോദിച്ചു...... നീ പോയി ന്യൂസ്‌ നോക്ക്, എന്നിട്ട് എന്നെ വിളിക്ക്.......... ജിത്തു പറഞ്ഞു........ നോക്കട്ടെ.......... ദീപു ഫോൺ വെച്ചു...... ദീപു വേഗം തന്നെ ബെഡിൽ നിന്ന് എഴുന്നേറ്റ്, ഊരി, ഇട്ടിരുന്ന ടി ഷർട്ട്‌ എടുത്തിട്ട് താഴേക്ക് ഇറങ്ങി വന്ന് പത്രം എടുത്ത് നോക്കി........... "മെഡിക്കൽ വിദ്യാർത്ഥിയുടെ മരണം വർഷങ്ങൾക്ക് ശേഷം കൊലപാതകം എന്ന് പോലീസ് കണ്ടത്തൽ: കൊലപാതകത്തിന് പിന്നിൽ അവയവ മാഫിയ എന്ന നടക്കുന്ന കണ്ടെത്തൽ....... കസ്റ്റഡിയിൽ ഉണ്ടായിരുന്ന പ്രതികളുടെ മരണത്തിൽ, അന്വേഷണം വിധേയമായി സി ഐ വിജിത്തിനെ സസ്‌പെൻഡ് ചെയ്തു........." വാർത്ത വായിച്ചതും ദീപു ഇരുന്ന കസേരയിൽ നിന്നും ചാടി എഴുന്നേറ്റു........ പത്രം സൈഡിലേക്ക് വലിച്ചെറിഞ്ഞ് താഴേക്ക് വന്ന അതെ സ്പീഡിൽ മുകളിലേക്ക് കയറി ചെന്ന് അവന്റെ ഫോൺ എടുത്ത് ജിത്തുവിനെ വിളിച്ചു......... എടാ ഞാൻ ഇപ്പോ ന്യൂസ്‌ വായിച്ചു........ ദീപു പറഞ്ഞു....... ഞാനും കണ്ടപ്പോ ഷോക്ക് ആയി പോയി........ ഇന്നലെ ഹോസ്പിറ്റലിൽ വച്ചും, മോർച്ചറിയിൽ വച്ചു വിജിത്തിനെ കണ്ടിരുന്നു, പക്ഷെ അപ്പോഴും ഒന്നും പറഞ്ഞില്ല......... ജിത്തു പറഞ്ഞു....... വൈകുന്നേരം കമ്മീഷണറുമായി ഒരു മീറ്റിംഗ് ഉണ്ടെന്ന് സൂചിപ്പിച്ചിരുന്നു......... ദീപു പറഞ്ഞു......... നമുക്ക് വേണ്ടി കഷ്ടപ്പെട്ടിട്ട് വിജിത്തിന് ഇങ്ങനെ ഒരു തിരിച്ചടി ഉണ്ടായതിൽ, നമുക്ക് വെറുതെ ഇരിക്കാൻ പറ്റില്ല ദീപു, എന്തെങ്കിലും ചെയ്തേ പറ്റു....... ഇന്നുവരെ ഔദോഗിക ജീവിതത്തിൽ ഒരു ബ്ലാക്ക് മാർക്ക്‌ പോലും വിജിത്തിന് ഉണ്ടായിട്ടില്ല,ഏറ്റവും സത്യസന്ധനും, മിടുക്കനുമായിട്ടുള്ള ഒരു ഓഫീസർ ആണ് വിജിത്ത്, നമ്മള് കാരണം വിജിത്തിന് അവന്റെ കരിയറിൽ ഒരു കുഴപ്പവും ഉണ്ടാവരുത്............. ജിത്തു പറഞ്ഞു............. ആ ന്യൂസിൽ അത്ര ഡീറ്റെലിഡ് ആയിട്ട് ഒന്നും പറയുന്നില്ല, എന്താ ശരിക്കും സംഭവിച്ചതെന്ന് വിജിത്തിന് മാത്രേ അറിയൂ........ നമുക്ക് വിജിത്തിനെ ഒന്ന് പോയി കണ്ടാലോ.........? ദീപു ചോദിച്ചു............. മ്മ്.......... ഞാൻ അത് നിന്നോട് അങ്ങോട്ട് പറയാൻ ഇരിക്കുവായിരുന്നു,........ എനിക്ക് ഇന്ന് 10 മണിക്ക് ആണ് ഡ്യൂട്ടി, നീ വേഗം വന്നാൽ, നമുക്ക് വിജിത്തിന്റെ വീട് വരെ ഒന്ന് പോയിട്ട് വരാം.........ജിത്തു പറഞ്ഞു......... ശരി, നീ എന്നാ റെഡി ആയിട്ട് നിൽക്ക്, ഞാൻ ഇപ്പോ വരാം.......... ദീപു ഫോൺ കട്ട്‌ ചെയ്തു, വേഗം റെഡി ഇറങ്ങി, ജിത്തുവിന്റെ വീട്ടിൽ ചെന്ന് അവനെ പിക്ക് ചെയ്തു വിജിത്തിന്റെ വീട്ടിലേക്ക് തിരിച്ച്.......... വീടിന്റെ മുന്നിൽ കോളിങ് ബെൽ അടിച്ചു, വെയിറ്റ് ചെയ്തതും, വിജിത്തിന്റെ അച്ഛൻ ആണ് ഡോർ തുറന്നത്....... വിജിത്ത് ഇല്ലേ............. ജിത്തു ചോദിച്ചു....... ഉണ്ടല്ലോ........ കയറി ഇരിക്ക് ഞാൻ അവനെ വിളിക്കാം........... അച്ഛൻ സ്റ്റെപ് കയറി മുകളിലേക്ക് പോയി, അല്പം കഴിഞ്ഞതും, വിജിത്ത് സ്റ്റെപ് ഇറങ്ങി താഴേക്ക് വന്നു............ അഹ് ശ്രീജിത്ത്‌, ദീപു നിങ്ങളോ.........? എന്താ ഒരു മുന്നറിപ്പും ഇല്ലാതെ........വിജിത്ത് ചോദിച്ചു......... ഞങ്ങള് വിജിത്തിനെ ഒന്ന് കണ്ട് സംസാരിക്കാൻ......... നമുക്ക് ഒന്ന് പുറത്തേക്ക് ഇരുന്നാലോ........... ജിത്തു ചോദിച്ചു......... അതിനെന്താ........... വാ നമുക്ക് ലോണിൽ ഇരിക്കാം........ എടൊ ഇവർക്ക് കോഫി എടുക്ക്, ഞാൻ പുറത്ത് ഉണ്ടാകും......... വിജിത്ത് വൈഫിനോട് പറഞ്ഞിട്ട് അവരുമായി പുറത്തേക്ക് നടന്നു........ ലോണിൽ മേശക്ക് ചുറ്റും ഇരിക്കുമ്പോൾ, വിജിത്തിനോട് എന്ത് പറഞ്ഞു തുടങ്ങണം എന്ന ആശങ്കയിൽ ആയിരുന്നു ജിത്തുവും ദീപുവും........ അത് മനസ്സിലാക്കിയതുപോലെ വിജിത്ത് ഒരു പുഞ്ചിരിയോടെ സംസാരത്തിന് തുടക്കമിട്ടു....... രണ്ടും പേരും ന്യൂസ്‌ കണ്ടിട്ട് വന്നതാണല്ലേ..........? വിജിത്തേ....... തന്നോട് എന്താ പറയേണ്ടേ എന്ന ഞങ്ങൾക്ക് അറിയില്ല, താൻ കൂടെ ഉണ്ടായിരുന്നതുകൊണ്ടാണ് ഞങ്ങൾക്ക് ദച്ചുവിനെ ഈ അപകടത്തിൽ നിന്നും ഒരു കുഴപ്പവും കൂടാതെ രക്ഷിക്കാൻ കഴിഞ്ഞത്, അവരെ ഒക്കെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ കഴിഞ്ഞതും........ പക്ഷെ ഞങ്ങളുടെ കൂടെ നിന്നതിന്റെ പേരിൽ തനിക്ക് ഇത്ര വലിയ ഒരു തിരിച്ചടി ഉണ്ടാവുമെന്ന് കരുതിയില്ല,....... ജിത്തു പറഞ്ഞു.......... അതെ വിജിത്ത്....... എന്ത് വില കൊടുത്തും നമുക്ക് ഈ സസ്പെന്ഷൻ ഒഴിവാക്കണം, അതിന് വേണ്ടി ഏതറ്റം വരെ പോവാനും ഞങ്ങള് തയ്യാറാണ്, തന്നെ പോലെ ഉള്ള ഉദ്യോഗസ്ഥന്മാരേയാണ് സാധാരണക്കാരായ ജനങ്ങൾക്ക് ആവിശ്യം........... ഞങ്ങൾക്ക് ഉള്ള എല്ലാ ഹോൾഡും ഉപയോഗിച്ച് ഞങ്ങള് തന്റെ ഈ സസ്പെന്ഷന് എത്രയും പെട്ടെന്ന് ഒരു തീരുമാനം ഉണ്ടാക്കി തരാം........... ദീപു പറഞ്ഞു.......... നിങ്ങൾ ഇത്ര വിഷമിക്കാൻ ഉള്ള കാര്യങ്ങൾ ഒന്നും ഇതിൽ ഇല്ല, ഇതൊക്കെ എന്റെ ജോലിയുടെ ഭാഗം ആണ്....... എനിക്ക് അതിൽ ഒരു വിഷമവും ഇല്ല....... അവർക്ക് രണ്ടുപേർക്കും നീതി കിട്ടിയല്ലോ...... ഇത്രയും വർഷം കൂടെ നിന്ന ചതിച്ച എല്ലാത്തിന്റെയും തനിനിറം പുറത്ത് കൊണ്ടുവരാൻ നമുക്ക് സാധിച്ചല്ലോ....... മനസ്സ് ഒരുപാട് നിറഞ്ഞു, എന്നും നിയമം മാത്രം ജോലി ചെയ്തിരുന്ന ഒരാളാണ് ഞാൻ, പക്ഷെ നിങ്ങളുടെ കൂടെ ഇതിനൊക്കെ ഒരു ഭാഗം ആവാൻ സാധിച്ചല്ലോ എന്ന സന്തോഷം ആണ് എനിക്ക് ഇപ്പോ............ അതുകൊണ്ട് ഒരു തരത്തിൽ ഉള്ള ഹാർട്ട്‌ ഫീലിങ്‌സും വേണ്ട........... പിന്നെ സഞ്ജുവിന്റെ കൊലയാളിയെ കണ്ടെത്തുന്നതിൽ എന്റെയും പങ്ക് വേണം എന്ന ഉള്ളത്‌ ദൈവത്തിന്റെ ഒരു തീരുമാനം കൂടി ആണ്....... സഞ്ജുവിനോട് എനിക്കും ഉണ്ട് കടപ്പാട്.................വിജിത്ത് പറഞ്ഞു....... സഞ്ജുവിനോട് കടപ്പാടോ........? എന്തിന്.........? ജിത്തു ചോദിച്ചു............. എന്റെ വൈഫ്‌ ഞങ്ങളുടെ മൂത്ത കുഞ്ഞിന്റെ ഡെലിവറിക്ക് അഡ്മിറ്റ് ആയ സമയത്ത് സഞ്ജു ഒരാള് കാരണമാണ് എനിക്ക് അവളെയും കുഞ്ഞിനേയും തിരികെ കിട്ടിയത്........ അവളുടെ ഡെലിവറി ഭയങ്കര കോംപ്ലിക്കേഷൻസ് നിറഞ്ഞതായിരുന്നു, അന്ന് ഞങ്ങള് ട്രിവാൻഡ്രത്ത് ആയിരുന്നു...... ഒരു എമർജൻസി കേസുമായി ബദ്ധപ്പെട്ട് എനിക്ക് കോഴിക്കോട് വരെ പോവേണ്ടി വന്ന സമയത്താണ് അവളെ പൈൻ കൂടി ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തത്....... അവളുടെ ബ്ലഡ്‌ ഗ്രൂപ്പ്‌ ab നെഗറ്റീവ് ആണ്, അന്ന് അവൾക്ക് ഒരുപാട് ബ്ലഡ്‌ ലോസ് ഉണ്ടായി, കൃത്യസമയത്ത് ബ്ലഡ്‌ തന്ന് അവളെ ഹെല്പ് ചെയ്തത് സഞ്ജു ആയിരുന്നു, അന്ന് ബ്ലഡ്‌ ഡോണറായി സഞ്ജുവിനെ കിട്ടിയില്ലായിരുന്നുങ്കിൽ എനിക്ക് അവളെ ഒരിക്കലും തിരിച്ച് കിട്ടില്ലായിരുന്നു.......... പക്ഷെ എനിക്ക് സഞ്ജുവിനെ അറിയില്ലായിരുന്നു, ഇവളുടെ ഡെലിവറി കഴിഞ്ഞു രണ്ട് ദിവസം കഴിഞ്ഞ ഞാൻ സ്ഥലത്ത് തിരിച്ച് എത്തുന്നത്, ഈ പേര് മാത്രം എനിക്ക് അറിയാമായിരുന്നു....... ഇന്ന് പത്രത്തിൽ സഞ്ജുവിന്റെ ഫോട്ടോ കണ്ടപ്പോഴാണ് പപ്പയും അമ്മയും വൈഫും ഒക്കെ സഞ്ജുവിനെ തിരിച്ചറിഞ്ഞത്........... എനിക്ക് വേണ്ടി അത്രയും ചെയ്ത സഞ്ജുവിന് ഞാനും എന്തെങ്കിലും തിരിച്ച് കൊടുക്കേണ്ടേ, ഇത് എന്റെ ഭാഗത്ത്‌ നിന്നും ഞാൻ സഞ്ജുവിന് വേണ്ടി ചെയ്തതാണെന്ന് ഓർത്താൽ മതി......... വിജിത്ത് പറഞ്ഞു............... ആ തുറന്നപറച്ചിലിൽ അവരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു.......... ന്യൂസിൽ എൽദോയുടെ അമ്മയുടെ പേര് ഒന്നും കണ്ടില്ല,അത് എന്ത് പറ്റി.........ജിത്തു ചോദിച്ചു.......... ഞാൻ കേസ് ഫയൽ അങ്ങ് തിരുത്തി........ വിജിത്ത് പറഞ്ഞു....... എങ്ങനെ..........ജിത്തു ചോദിച്ചു........ ആ ഫ്രെയിംൽ അവര് ആരും ഇല്ല, നിങ്ങളും ഇല്ല......... ഓർഗൻ മാഫിയ, ധ്രുവികയുടെ പ്രോജെക്ടിനെ ഭയന്ന് ആ കുട്ടിയെ തട്ടികൊണ്ട് പോയി, കൂട്ടുകാരിയെ രക്ഷിക്കാൻ ശ്രമിച്ച എൽദോ എബിനെയും, വിക്കിയെയും അവരുടെ ഗൺ ഉപഗോയിച്ചു ഷൂട്ട്‌ ചെയുന്നു, അവര് തിരിച്ചും എൽദോയെ ഷൂട്ട്‌ ചെയുന്നു, ഇതിനൊക്കെ ഒത്താശ ചെയ്തു കൊടുത്ത നിഖിലിനെ അറസ്റ്റ് ചെയ്തു കസ്റ്റഡിയിൽ എടുത്തു, അവനിൽ നിന്നാണ് ധ്രുവിക എവിടെ ഉണ്ടെന്ന് സൂചന പോലീസിന് കിട്ടിയത്, പോലീസിന്റെ കണ്ണ് വെട്ടിച്ചു കസ്റ്റഡിയിൽ നിന്ന് രക്ഷപെടാൻ ശ്രമിച്ച നിഖിൽ ആക്‌സിഡന്റിൽ മരിക്കുന്നു........ഇതോടെ കേസ് ക്ലോസെഡ്.........വിജിത്ത് പറഞ്ഞു.......... പക്ഷെ വിജിത്തേ.......... അപ്പോ എൽദോ......?ദീപു ചോദിച്ചു....... ഞാൻ മനഃപൂർവം അവനെ ഒഴിവാക്കിയതാണ്, അവന് കിട്ടാവുന്ന ഏറ്റവും വലിയ ശിക്ഷ തന്നെ അവന് കിട്ടി........ അതും സ്വന്തം അമ്മയുടെ കൈയിൽ നിന്നും, ഇനി അവരെ ഇതിന്റെ പേരിൽ കോടതി കയറ്റുന്നത് ശരി അല്ലെന്ന് തോന്നി...... പിന്നെ എൽദോയുടെ മമ്മ ഇൻഡോഗേഷന്റെ സമയത്ത് എന്നോട് ഒരു റിക്വസ്റ്റ് പറഞ്ഞിരുന്നു, സഞ്ജുവിന്റെ മമ്മയെ എൽദോ ആണ് ഇതിന്റെ പിന്നിൽ എന്ന അറിയിക്കാതിരിക്കാൻ പറ്റുവോന്ന്...... ആൾറെഡി അവരുടെ ജീവിതത്തിൽ മിച്ചം എന്ന പറയാൻ ഉള്ളത്‌ എൽദോ ആണ്, അവൻ ആണ് സ്വന്തം മകന്റെ മരണത്തിന്റെ പിന്നിൽ എന്ന അറിഞ്ഞാൽ ആ ഷോക്ക് സൂസന് താങ്ങാൻ പറ്റില്ലെന്ന് അവർക്ക് ഉറപ്പാണ്......... ഇത്രയും ഒക്കെ തെറ്റ് ചെയ്തിട്ട് ഇവർക്ക് ഒക്കെ ഈ സമൂഹത്തിൽ ഇരു കുറ്റബോധവും കൂടാതെ കഴിയാൻ സാധിച്ചില്ലേ , അതുകൊണ്ട് ആ രണ്ട് സ്ത്രീകളെ വെറുതെ ഇതിലേക്ക് വലിച്ച് ഇടരുതെന്ന് കരുതി........ എന്റെ മനസാക്ഷിക്ക് ശരി എന്ന തോന്നിയത് ചെയ്തു........... പിന്നെ അങ്ങനെ അവരുടെ പേരിൽ ആക്ഷൻ എടുത്താൽ ഒരാളെ കൂടി എനിക്ക് കൊലപാതകുറ്റം ചുമത്തി നിയമത്തിന്റെ മുന്നിൽ കൊണ്ടുവരേണ്ടി വരും,...........വിജിത്ത് പറഞ്ഞു....... അത് ആരാ മറ്റൊരാൾ.................. ജിത്തു ചോദിച്ചു........... ദീപുവിന്റെ പപ്പാ............വിജിത്ത് പറഞ്ഞു......... What.........? ദീപുവിന്റെ ശബ്ദം ഉയർന്നു.......... വിജിത്ത് എന്താ ഈ പറയുന്നേ......... ജിത്തു ചോദിച്ചു............ നിഖിലിന്റെ മരണം അത് ഒരു ആക്‌സിഡന്റ് ആണ്, പക്ഷെ അറിയാതെ സംഭവിച്ച ആക്‌സിഡന്റ് അല്ല തന്റെ പപ്പാ മനഃപൂർവം ചെയ്തതാ............ അന്ന് ആക്‌സിഡന്റ് സ്പോട്ടിൽ നിന്നും, എനിക്ക് ഒരു കാറിന്റെ വീൽ കപ്പ്‌ കിട്ടിയിരുന്നു, ഇന്നലെ മോർച്ചറിയിൽ ബോഡി കൊണ്ടുപോകാൻ എത്തിയപ്പോഴാ തന്റെ പപ്പയുടെ വണ്ടിയുടെ ഒരു വീൽ കപ്പ്‌ മിസ്സിംഗ്‌ ആണെന്ന് ഉള്ള കാര്യം ഞാൻ ശ്രദ്ധിച്ചത്.......... പിന്നെ കൈയിൽ ഉണ്ടായിരുന്ന ഫോട്ടോയുമായി ക്രോസ്സ് ചെക്ക് ചെയ്തപ്പോ അത് ആ വണ്ടിയുടെ തന്നെ ആണെന്ന് ഉറപ്പിച്ചു....... അപ്പോഴും എനിക്ക് അങ്ങോട്ട് ഉറപ്പിക്കാൻ അത്ര വിശ്വാസം പോരയായിരുന്നോ, ഇന്നലെ തന്റെ പപ്പയുടെ ഫോൺ ലൊക്കേഷൻ ട്രേസ് ചെയ്തപ്പോ അത് നമ്മുടെ ലൊക്കേഷൻ തന്നെയാണ് കാണിച്ചത്, പിന്നെ വഴിയിലെ സിസി ടീവി ദൃശ്യങ്ങൾ ഒക്കെ അത് ശരി വെയേക്കുന്നതായിരുന്നു........ ഇന്നലെ തന്റെ പപ്പാ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നു, എല്ലാ സത്യങ്ങളും അദ്ദേഹം നേരിട്ട് അറിഞ്ഞിട്ടുണ്ട്...... തന്റെ മക്കളോട് ചെയ്ത തെറ്റിന് അദ്ദേഹം നിഖിലിനെ ഇല്ലാതാക്കി.......... വിജിത്ത് പറഞ്ഞു............ പക്ഷെ വിജിത്ത്, ഞാൻ ആണ് പപ്പയെ വിളിച്ചു എല്ലാം പറഞ്ഞത്, അങ്ങനെ ആണ് പപ്പാ എല്ലാം അറിഞ്ഞത്........ ദീപു പറഞ്ഞു......... അത് തന്റെ വിശ്വാസം അല്ലേ.......... താൻ പറയുന്നതിന് മുൻപേ അദ്ദേഹം കാര്യങ്ങൾ അറിഞ്ഞിട്ടുണ്ട്........ വേണ്ടത് ചെയ്തിട്ടുമുണ്ട്.......... വിജിത്ത് പറഞ്ഞു.......... എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല വിജിത്ത്........... ദീപു പറഞ്ഞു........ ഇതാണ് സത്യം.........അത് എനിക്ക് മനസ്സിലായി, പക്ഷെ ഞാൻ അദേഹത്തിന്റെ കൂടെ ആണ്, ഇതിൽ കുറഞ്ഞ ശിക്ഷ ഒന്നും ഇവരാരും അർഹിക്കുന്നില്ല.......... നിയമത്തിന്റെ കണ്ണിൽ കണ്ടെത്താൻ കഴിയാത്ത ഒരു ഹിറ്റ്‌ ആൻഡ് റൺ കേസ് ആയി ഇത് അവിടെ കിടന്നോളും......... വിജിത്ത് പറഞ്ഞു.......... വിജിത്തേ............ തന്നോട് എന്ത് പറയണം എന്ന എനിക്ക് അറിയില്ല, എങ്ങനാടോ തന്നോട് ഞാൻ നന്ദി പറയേണ്ടത്.......... ദീപു ചോദിച്ചു......... നന്ദി ഒന്നും ആവിശ്യം ഇല്ല ദീപു, ഇത് എന്റെ കടമ ആണ്, കുറ്റവാളികളെ പിടികൂടുന്നത് മാത്രം അല്ല ഒരു പോലീസ് ഉദ്യോഗസ്ഥന്റെ കടമ, കുറ്റകൃത്യങ്ങൾ സംഭവിക്കാതെ നോക്കണ്ടേ ഉത്തരവാദിത്തം കൂടി ഞങ്ങൾക്ക് ഉണ്ട്.......... തമ്മിൽ ആദ്യമായി കണ്ടപ്പോ ശ്രീജിത്ത്‌ എന്നോട് ചോദിച്ചില്ലേ, കുറ്റവാളികളെ കണ്ടെത്തിയാൽ അവർ ശിക്ഷിക്കപ്പെടും എന്ന് ഉറപ്പ് ഉണ്ടോ എന്ന്....... സത്യം പറഞ്ഞാൽ ഇല്ല, ഇവനൊക്കെ നിയമത്തിന്റെ ഏതെങ്കിലും വശത്തു കൂടി രക്ഷപെടും......... നിയമം വളച്ചൊടിക്കാൻ കഴിവുള്ള സമർത്ഥനായ കുബുദ്ധിയുള്ള ഒരു വക്കിൽ വിചാരിച്ചാൽ ഇവനൊക്കെ പുഷ്പം പോലെ ഇറങ്ങി പോരും,എന്നിട്ട് വീണ്ടും ഇതുപോലെ ഓരോന്ന് ചെയ്യും.... അതുകൊണ്ട് ഇതാണ് ശരി എന്ന് എന്റെ മനസാക്ഷി പറഞ്ഞു.......... വിജിത്ത് പറഞ്ഞു............ വിജു........... കോഫി......... വിജിത്തിന്റെ ഭാര്യ കോഫിയുമായി അവർക്ക് അടുത്തേക്ക് വന്നു.......... എല്ലാവർക്കും കോഫി കൊടുത്തു....... ഞാൻ സസ്പെന്ഷനിൽ ആയത് അറിഞ്ഞു വന്നതാ രണ്ടുപേരും.......... വിജിത്ത് വൈഫിനോട് പറഞ്ഞു.......... അതിന് നിങ്ങള് വിഷമിക്കുവൊന്നും വേണ്ട, ഇതിപ്പോ മൂന്ന് മാസം കഴിയുമ്പോ തിരിച്ച് കയറും........ വിജു എല്ലാം എന്നോട് പറയാറുണ്ട്........ ഈ കാര്യത്തിൽ വിജു ചെയ്തതാണ് ശരി....... ആ കുട്ടിക്ക് ഇങ്ങനെ എങ്കിലും നീതി കിട്ടട്ടെ........... ഒരിക്കലും നിങ്ങള് ഇതിന്റെ പേരിൽ വിഷമിക്കരുത്....... സത്യം പറഞ്ഞാൽ ഞാൻ ഹാപ്പിയാണ് വിജുവിന് സസ്പെന്ഷൻ കിട്ടിയതിൽ, ഇനി മൂന്നുമാസം ഇവിടെ ഞങ്ങളുടെ കൂടെ ഉണ്ടാകുമല്ലോ......... നിങ്ങള് കോഫി കുടിക്ക് ഞാൻ ചെല്ലട്ടെ....... അവര് അകത്തേക്ക് പോയി......... അവള് അങ്ങനെയാ......... എല്ലാം വളരെ ഈസി ആയി എടുക്കും, കാര്യങ്ങൾ ഒക്കെ അറിയുന്നത്കൊണ്ട് അവൾക്ക് ഭയങ്കര സന്തോഷമാണ്, അവരോടൊക്കെ ഇത്ര എങ്കിലും ചെയ്യാൻ പറ്റിയല്ലോ എന്ന് ഓർത്തു..........നിങ്ങള് ഇനി അത് ഓർത്ത് വെറുതെ ടെൻഷൻ അടിക്കണ്ട, മൂന്നുമാസം ഞാൻ വേറെ ഒരു കാര്യത്തിന് മാറ്റി വച്ചിരിക്കുവാണ്, വിക്കിയുടെ ഓർഗൻ മാഫിയുടെ തായ് വേര് അങ്ങ് മുംബയിൽ ആണ്, അത് അവിടെന്ന് ഇല്ലാതാക്കണം,ഇനി ഞാൻ അതിന്റെ പുറകേ ആണ്, തത്കാലം ഈ ബ്രേക്ക്‌ എനിക്ക് ആവിശ്യമാണ്.......... വിജിത്ത് പറഞ്ഞു............ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ അച്ഛമ്മ റൂമിലെ കസേരയിൽ ചാരി കണ്ണുകൾ അടച്ചു ഇരിക്കുന്നു, അനൂപ് പതുക്കെ ഉള്ളിലേക്ക് ചെന്നു...... അമ്മേ.......... അനൂപ് വിളിച്ചു........ അച്ഛമ്മ കണ്ണ് തുറന്നു............ അനൂപ് അച്ഛമ്മയുടെ കസേരയുടെ താഴെ ഇരുന്നു അവരുടെ മടിയിലേക്ക് തല വെച്ചു........... കഴിഞ്ഞോ നിന്റെ അഭിനയം.......... അച്ഛമ്മ ചോദിച്ചു......... അമ്മേ ഞാൻ.......... അനൂപ് പറയാൻ തുടങ്ങിയതും അച്ഛമ്മ അവനെ മടിയിൽ നിന്നും പിടിച്ച് എഴുന്നേൽപ്പിച്ചു........ നിനക്ക് എന്നോട് എല്ലാം തുറന്ന് പറയാൻ വയ്യായിരുന്നോ.......? എങ്കിൽ ഇത്രയും കാര്യങ്ങൾ വഷളാകുമായിരുന്നോ.........? അവന് സ്വത്തുക്കൾ വേണം പോലും......? നിന്നേ വളർത്തിയത് ഞാൻ ആണെന്ന് നീ അങ്ങ് മറന്ന് പോയി അല്ലേ........ നിന്റെ ഒക്കെ മനസ്സിൽ എന്താണെന്ന് മനസ്സിലാക്കാൻ, എനിക്ക് ഒരുപാട് പഠിത്തതിന്റെ ഒന്നും ആവിശ്യം ഇല്ല അനൂപേ....... സ്വയം എല്ലാ കുറ്റവും ഏറ്റെടുത്താൽ ദച്ചു രക്ഷപ്പെടുമെന്ന് നിന്നോട് ആരാ പറഞ്ഞത്........? അച്ഛമ്മ ചോദിച്ചു............. എനിക്ക് അപ്പോ വേറെ വഴി ഒന്നും തോന്നിയില്ല അമ്മേ...... ഇനിയും ദച്ചുവിനെ ഒരു ആപത്തിലേക്കും തള്ളി വിടാൻ പറ്റില്ലായിരുന്നു, കൂടെ നിന്ന് ചതിക്കുന്നത്, അനിയനെ പോലെ കണ്ടവൻ ആണെന്ന് അറിഞ്ഞപ്പോ, വേറെ ഒന്നും ചിന്തിക്കാതെ എടുത്ത് ചാടി............ എല്ലാം സത്യമാണെന്ന് വിശ്വസിപ്പിക്കാൻ എനിക്ക് അമ്മയോട് എന്തൊക്കെയോ പറയേണ്ടി വന്നു, എന്തൊക്കെയോ ചെയ്യേണ്ടി വന്നു......... അമ്മ ക്ഷമിക്കണം..........അനൂപ് പറഞ്ഞു......... സാരില്ല............. നിഖിൽ കൂടെ നിന്ന് ചതിച്ചതുപോലെ നീ ചെയ്തില്ലല്ലോ,അത് തന്നെ വലിയ ആശ്വാസം.......... എനിക്ക് അറിയാം എന്റെ കുട്ടിക്ക് ഇവിടെ ആരെയും ഒന്ന് നുള്ളി പോലും നോവിക്കാൻ കഴിയില്ലെന്ന്........ തത്കാലം നടന്ന കാര്യങ്ങൾ ഒന്നും സിന്ധു അറിയണ്ട......... നീ ചെല്ല്........ ഞാൻ എപ്പഴും പറയാറില്ലേ നീ എന്റെ മകൻ തന്നെ ആണ്............ അത് നീ ഒരിക്കൽ കൂടി തെളിയിച്ചു.......... അച്ഛമ്മ അനൂപിനോട് പറഞ്ഞു........ അനൂപ് അച്ഛമ്മയെ ഒന്ന് നോക്കിട്ട് റൂമിൽ നിന്നും പുറത്തേക്ക് നടന്നു........... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ തറവാടിന്റെ മുറ്റത്ത്, കസേര ഇട്ട് അതിൽ ഇരിക്കുവായിരുന്നു ദാസ്...... ദീപു ദാസിന്റെ അരികിലേക്ക് ചെന്നു...... പപ്പാ എനിക്ക് പപ്പയോട് ഒരു കാര്യം പറയാൻ ഉണ്ട്, ദീപു പറഞ്ഞു........ എന്താ ദീപു........ എന്തിനാ ഒരു മുഖവുര കാര്യം പറ.......... പപ്പാ ദച്ചുവിന് ഇപ്പൊ പഴയത് ഒക്കെ ഓർമ ഉണ്ട്, നമ്മള് അവളിൽ നിന്നും മറച്ചു വെച്ചതൊക്കെ അവൾക്ക് ഇപ്പോ ഓർമ്മ ഉണ്ട്........ ഇന്ന് അവള് എന്നോട് അവളുടെ കുഞ്ഞിനെപ്പറ്റി ചോദിച്ചു.......... ദീപു പറഞ്ഞു............ മ്മ്........ എന്നെങ്കിലും ഈ ഒരു സാഹചര്യം, നമുക്ക് ഫേസ് ചെയേണ്ടി വരും എന്ന് നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമല്ലേ......... നീ എന്നിട്ട് അവളോട് എന്ത് പറഞ്ഞു...... ദാസ് ചോദിച്ചു............ അത് അവളുടെ കുഞ്ഞ് മരിച്ചുപോയി എന്ന് പറഞ്ഞു............ ദീപു പറഞ്ഞു...... മരിച്ച പോയ കുഞ്ഞിന് , തിരികെ ജീവൻ നൽകാൻ ആണോ രണ്ടുപേരുടെയും ഉദ്ദേശം..........പുറകിൽ നിന്നും അച്ഛമ്മയുടെ ശബ്ദം കേട്ടതും ദീപുവും ദാസും തിരിഞ്ഞു നോക്കി......... അല്ല അമ്മേ......... ദാസ് പറയാൻ വന്നതും അച്ഛമ്മ ദാസിനെ തടഞ്ഞു....... ആ കുഞ്ഞ് പ്രസവത്തോടെ മരിച്ചു പോയി....... അതിൽ കൂടുതൽ ഒന്നും ഇല്ല.......... അതിൽ കൂടുതൽ ഒന്നും ദച്ചു അറിയാനും പാടില്ല....... ഇത് എന്റെ തീരുമാനം ആണ്.........അച്ഛമ്മ പറഞ്ഞു......... അമ്മയുടെ തീരുമാനം തന്നെയാണ് ശരി, അതിൽ ഇനി ഒരുമാറ്റവും ഇല്ല........ ദാസ് പറഞ്ഞു....... എങ്കിൽ ഇനി ഈ വീട്ടിൽ അതെ കുറിച്ച് ഒരു സംസാരം പാടില്ല കേട്ടല്ലോ......... അച്ഛമ്മ രണ്ടുപേരോടും കൂടി പറഞ്ഞു......... എന്നിട്ട് വീടിന്റെ ഉള്ളിലേക്ക് കയറി പോയി................ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ എല്ലാം കഴിഞ്ഞിട്ട് ഏകദേശം രണ്ടാഴ്ച കഴിഞ്ഞു............. ദച്ചു ഹോസ്പിറ്റലിൽ പോവുന്നുണ്ടെങ്കിലും, നടന്ന കാര്യങ്ങൾ ഒക്കെ അവളെ ചെറുതല്ലാത്ത രീതിയിൽ ബാധിച്ചിരുന്നു............ ഇന്ന് ആണ് വിക്കിയെ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയുന്നത്.......... ഡിസ്ചാർജ് ചെയ്ത നേരെ കോടതിയിൽ ഹാജർ ആക്കാൻ പോലീസിന്റെ നീക്കം........... ഡിസ്ചാർജിന് മുൻപ് ജിത്തു വിക്കിയേ കാണാൻ അവന്റെ മുറിയിൽ എത്തി........ എന്താണ് വിക്കി......... ഇപ്പോ എല്ലാം നോർമൽ ആയില്ലേ......... ജിത്തു അവനോട് ചോദിച്ചു.......... അഹ് ഇത് ആര് ശ്രീജിത്ത്‌ ഡോക്ടറോ............. ഞാൻ ഇപ്പോ ഡബിൾ ഓക്കേ അല്ലേ....... നിനക്ക് ഇപ്പോഴെങ്ങിലും മനസ്സിലായോ നിനക്ക് ഒന്നും എന്നെ ഒരു ചുക്കും ചെയ്യാൻ പറ്റില്ലെന്ന്........... ഇവിടുന്ന് കോടതിയിൽ ഹാജർ ആക്കിയാലും ഞാൻ പുഷ്പം പോലെ പുറത്ത് വരും................. പിന്നെ എനിക്ക് എന്ത് നഷ്ടപ്പെടാൻ..........വിക്കി ജിത്തുവിനോട് ചോദിച്ചു................ നിനക്ക് അങ്ങനെ പറയുന്ന അത്ര ഈസി ആയി ഈ കേസുകളിൽ നിന്നും പുറത്ത് പോരാൻ കഴിയില്ല വിക്കി............ ഒന്നും രണ്ടും അല്ല നിന്റെ പേരിൽ ഉള്ള കേസുകൾ............ നിന്നേ അടപടലം പൂട്ടാൻ ഉറപ്പിച്ചാണ് പോലീസിന്റെ നീക്കം............. ജിത്തു പറഞ്ഞു.......... അതിന് എന്നെ അവർക്ക് കിട്ടിയാൽ അല്ലേ മോനെ........ ഞാൻ ഊരും എന്ന് പറഞ്ഞിട്ടുണ്ട് ഊരി പൊന്നിരിക്കും, നീ നോക്കി ഇരുന്നോ......... പിന്നെ നീ എനിക്കിട്ട് ഉണ്ടാക്കിയ പണിക്ക് ഞാൻ നിനക്ക് മറുപണി തന്നിരിക്കും, നിന്നേ അങ്ങനെ വെറുതെ വിടും എന്ന് നീ ഒരിക്കലും കരുതണ്ട........... കരുതി ഇരുന്നോ................ വിക്കി ജിത്തുവിന്റെ നേരെ വിരൽ ഞൊടിച്ചു............... ഡോക്ടർ......... ഫോർമസലിറ്റിൽസ് ഒക്കെ കഴിഞ്ഞെങ്കിൽ ഞങ്ങൾ ഇയാളെ കൊണ്ടുപോകുവാണ്, എത്രയും പെട്ടെന്ന് കോടതിയിൽ ഹാഗർ ആക്കി കസ്റ്റടി വാങ്ങണം.........സി ഐ ജിത്തുവിനോട് പറഞ്ഞു........ ഇവിടുത്തേ ഫോർമാലിറ്റീസ് ഒക്കെ കഴിഞ്ഞു, നിങ്ങൾക്ക് കൊണ്ടുപോകാം......... ജിത്തു പറഞ്ഞു........ സി ഐ വിക്കിയുടെ കൈയിൽ വിലങ്ങ് ഇട്ട് അവനെ മുറിയിൽ നിന്നും കൊണ്ടുപോയി............ ജിത്തു മുറിയിൽ നിന്നും പുറത്തിറങ്ങി വിജിത്തിന് ഫോൺ ചെയ്തു.......... വിജിത്തേ....... വിക്കിയെ കോടതിയിൽ ഹാജർ ആക്കാൻ കൊണ്ടുപോയിട്ടുണ്ട്, പക്ഷെ അവന്റെ കോൺഫിഡൻസ് കാണുമ്പോൾ ഒരു പേടി................ ജിത്തു പറഞ്ഞു......... ശ്രീജിത്ത്‌ പേടിക്കണ്ട, അവന് ഒരിക്കലും ജാമ്യം കിട്ടില്ല...... അതിനുള്ള പണി ഞാൻ ചെയ്ത വച്ചിട്ടുണ്ട്........... ബാക്കി വേണ്ടതൊക്കെ പുറകേ തന്നെ ചെയ്തോളാം........... താൻ വർരീഡ് ആവണ്ട................. കോടതിയിലെ വിവരങ്ങൾ അറിഞ്ഞിട്ട് ഞാൻ വിളിക്കാം........ വിജിത്ത് ഫോൺ വെച്ചു............ വിക്കിയുമായി പോലീസ് ജീപ്പ് കോടതിയിലേക്ക് തിരിച്ച്.......... പോലീസ് ജീപ്പ് ഹോസ്പിറ്റൽ കോമ്പൗണ്ടിൽ നിന്ന് എടുത്തതും ആ ജീപ്പിനെ ഒരു കാർ ഫോളോ ചെയ്യാൻ തുടങ്ങിരുന്നു................ വിക്കിയുമായി രണ്ട് പോലീസ് ജീപ്പുകൾ വേഗത്തിൽ പാഞ്ഞുകൊണ്ടിരുന്നു........ മുന്നിൽ ഉണ്ടായിരുന്ന പോലീസ് ജീപ്പ് കടന്ന് പോയതും പിന്നിൽ ഉണ്ടായിരുന്ന പോലീസ് ജീപ്പിന് തടസ്സമായി ഒരു ലോറി ഫ്രണ്ടിലേക്ക് വന്നു, പോലീസ് ജീപ്പ് സഡൻ ബ്രേക്ക്‌ ഇട്ട് നിന്നു.......... അതേസമയം ജീപ്പിന്റെ ബാക്കിൽ ഒരു കാർ വന്ന് നിന്നു അതിൽ നിന്നും മാസ്ക് വച്ച രണ്ട് ആളുകൾ ഇറങ്ങി.......... അവർ ജീപ്പിന്റെ അടുത്തേക്ക് വന്നതും സി ഐ അവർക്ക് നേരെ തോക്ക് ചൂണ്ടി.......... അവരും കയ്യിൽ ഉണ്ടായിരുന്ന തോക്ക് സി ഐ ക്ക് നേരെ ചൂണ്ടി.......... സി ഐ അവരെ കണ്ണടച്ച് കാണിച്ചതും അവർ സി ഐയെ തള്ളി ഇട്ട്, ജീപ്പിന്റെ ഉള്ളിൽ നിന്നും വിക്കിയെ പുറത്തേക്ക് വലിച്ചിട്ടു അവന് നേരെ തോക്ക് ചൂണ്ടി........ ഒരാൾ സി ഐ ക്ക് നേരെ തോക്ക് കൊണ്ടിയപ്പോൾ, മറ്റേ ആൾ വിക്കിയുമായി കാറിൽ കയറി....... വിക്കിയെ സേഫ് ആയി കാറിൽ കയറ്റിയതും മറ്റേ ആൾ ഓടി വന്നു വണ്ടിയിൽ കയറി, വണ്ടി മുന്പോട്ട് എടുത്തതും വിക്കി സി ഐയെ കൈ ഉയർത്തി സസസ്സ് എന്ന് കാണിച്ചു....... സി ഐയുടെ മുഖത്ത് ഒരു ചിരി വിരിഞ്ഞു..... ബാക്കി ഉള്ള പോലീസ്‌കാർ അയാളുടെ അടുത്തേക്ക് ഓടി വന്നതും അയാൾ പതുക്കെ നിലത്ത് നിന്നും എഴുന്നേറ്റു...... സാർ അയാളെ അവര് കൊണ്ടുപോയല്ലോ............ഒരു പോലീസ്‌കാരൻ ചോദിച്ചു........... പിന്നെ തലക്ക് നേരെ തോക്ക് ചൂണ്ടിയാൽ നമ്മൾ എന്ത് ചെയ്യാനാ, താൻ പറഞ്ഞു നിൽക്കാതെ വണ്ടി എടുക്ക്, നമുക്ക് അവരുടെ പുറകേ പോയി നോക്കാം........... സി ഐ വണ്ടിയിലേക്ക് കയറി, ജീപ്പ് ആ കാർ പോയ വഴിയേ മുന്പോട്ട് നീങ്ങി........... തുടരും ❤️❤️❤️❤️❤️❤️❤️❤️❤️❤️ അടുത്ത പാർട്ട്‌ എഴുതി തീർന്നാൽ ഉടൻ പോസ്റ്റ്‌ ചെയ്യും,😍😍😍 #കഥ #📔 കഥ #വിരഹം #📙 നോവൽ
ഏതോ ജന്മപുണ്യമായി ❤️❤️❤️❤️❤️ പാർട്ട്‌ 189 പുതിയ നമ്പർ ഒന്നും അല്ല, പഴയ നമ്പർ തന്നെയാണ്........... കേട്ട് പഴക്കം ഉള്ള പഴയ ഒരു നമ്പർ.......... ജിത്തു അവനെ പുതപ്പിച്ചിരുന്ന പുതപ്പ് വലിച്ച് മാറ്റി................ നീ ഇനി ഒരു പെണ്ണിന്റെ അടുത്തും നിന്റെ ആണത്തം തെളിക്കാൻ പോവില്ല, അതിന് ഇനി നിനക്ക് പറ്റില്ല............ ഹാർട്ടിന്റെ സർജറി കൂടാതെ ഒരു ചെറിയ സർജറി കൂടി ഞാൻ നിനക്ക് അങ്ങ് നടത്തി.........നിന്റെ മെയിൽ ഓർഗൻ ഞാൻ അങ്ങ് കളഞ്ഞു..... ഇനി നിനക്ക് അത് വേണ്ട............... ജിത്തു പറഞ്ഞു............ വിക്കി പിടച്ചിലോടെ ജിത്തുവിനെ നോക്കി............. അതേടാ......... നീ ഇനി ഒരു ആണ് അല്ല........... വെറും ചണ്ടിയാണ് ചണ്ടി................ ഇതുകൊണ്ട് നിനക്ക് ഇനി ഒരു പ്രജനവും ഇല്ല.......... ക്രൂരമായ ചിരിയോടെ ജിത്തു പറഞ്ഞു............. ഡാ............... വിക്കി അലറി............. ആ അലറിച്ച നിറഞ്ഞ പുഞ്ചിരിയോടെ ജിത്തു ആസ്വദിച്ചുകൊണ്ടിരുന്നു.......... നീ എന്താ കരുതിയെ എന്നെ എല്ലാ കാലവും പറ്റിക്കാമെന്നോ..........? നീ കൂടെ നിന്ന് ചതിക്കുവാണെന്ന് തിരിച്ചറിയാൻ ഒരുപാട് വൈകി പോയി...... ഇന്നലെ ചെയ്ത തെറ്റുകൾ ഒക്കെ നിന്റെ നാവിൽ നിന്ന് തന്നെ കേൾക്കേണ്ടി വന്നു, സത്യം മനസ്സിലാക്കാൻ........... ഒരു സംശയം പോലും തോന്നാതെ എത്ര ഭംഗിയായിട്ടാണ് നീ ഞങ്ങളുടെ മുൻപിൽ അഭിനയിച്ചു തകർത്തത്......... പക്ഷെ ഇതുപോലെ ഉള്ള നെറികേടുകൾക്ക് അധികം ആയുസ്സ് ഉണ്ടാവില്ലെന്ന് ഇപ്പോ മനസ്സിലായില്ലേ........... പിന്നെ എല്ലാത്തിൽ നിന്നും പെട്ടെന്ന് അങ്ങ് ഊരി പോരാം എന്ന് എന്റെ പൊന്ന് മോൻ സ്വപനം കാണണ്ട, നീ ഉണ്ടാക്കി വച്ച സ്മാർജ്യം നിന്റെ മുന്നിൽ തന്നെ തകർന്ന് വീഴുന്നത് കാണുന്നതും ഒരു പ്രത്യേക സുഖമല്ലേ.......... വിജിത്ത് അതിനുള്ള പണി തുടങ്ങി കഴിഞ്ഞു.......... ഇതിൽ നിന്ന് ഒക്കെ ഊരി പോരാൻ നിനക്ക് പറ്റാവുന്ന രീതിക്ക് നീയും ശ്രമിക്ക്......... നിന്നേ പൂട്ടാൻ ഞങ്ങളും കട്ടക്ക് ശ്രമിക്കുന്നുണ്ട്........... ജിത്തു പറഞ്ഞു...... അങ്ങനെ എനിക്കിട്ട് പണിയാമെന്ന് നീ വിചാരിക്കണ്ട ജിത്തു....... ഞാൻ അടങ്ങി ഇരിക്കുമെന്ന് നീ വിചാരിക്കണ്ട............. വിക്കി പറഞ്ഞു...... വേണ്ട...... വേണ്ട...... അധികം സ്‌ട്രെയിൻ എടുക്കണ്ട, ഇന്നലെ ഓപ്പറേഷൻ കഴിഞ്ഞ് അല്ലേ ഉള്ളൂ....... നിന്റെ ആരോഗ്യം എനിക്ക് നോക്കി അല്ലേ പറ്റു, ഞാൻ നിന്റെ ഡോക്ടർ ആയി പോയില്ലേ.......... അതുകൊണ്ട് മോൻ അധികം തിളക്കാൻ നിൽക്കാതെ അടങ്ങി കിടക്ക്......... കൂടെ ഉള്ളവന്മാരുടെ അവസ്ഥയെക്കുറിച്ച് അറിഞ്ഞിരുന്നോ.......? രണ്ടെണ്ണം തീർന്നു......... നിഖിലും എബിനും............ജിത്തു പറഞ്ഞു....,....... വിക്കി ഒരു നടുക്കത്തോടെ ജിത്തുവിനെ നോക്കി......... നോക്കണ്ട...... സത്യമാണ് പറഞ്ഞത്..... പിന്നെ എൽദോ............അവൻ ഒരു ശവം ആയിട്ട് ജീവിതകാലം മുഴുവൻ ആരുടെയെങ്കിലും സഹായത്തോടെ സർവ്വ വേദനയും സഹിച്ചു ഇങ്ങനെ കിടക്കാം............. കാലം നിങ്ങളുടെ പ്രവർത്തികൾക്കുള്ള മറുപടി കരുതി വച്ചിരുന്നു എന്ന് ഇപ്പോ മനസ്സിലായില്ലേ............... ഇനി ഒരാൾക്കും അതിൽ നിന്ന് ഒഴിഞ്ഞുമാറാൻ പറ്റില്ല........... പിന്നെ നിനക്ക് ഞാൻ എന്റെ വക ആയിട്ട് സമ്മാനം, പുറത്ത് ആരും അറിയാൻ നിക്കണ്ട, അറിയുന്നതിൽ എനിക്ക് വിരോധം ഇല്ല പക്ഷെ നിനക്ക് അത് മോശം അല്ലേ...... എന്റെ കൂട്ടുകാരൻ മറ്റുള്ളവരുടെ മുന്നിൽ നാണംകെട്ട് നിൽക്കുന്നത് കാണാൻ എനിക്ക് കഴിയില്ല........... ജിത്തു പറഞ്ഞു.......... എടാ നിന്നേ ഞാൻ.............. വിക്കി ബെഡിൽ നിന്ന് എഴുന്നേൽക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു........ ഒന്ന് പോടാ........... ഞാൻ അവൾക്ക് വേണ്ടി ഇത്രയും എങ്കിലും ചെയ്തില്ലെങ്കിൽ,അവളെ ഞാൻ മനസ്സിൽ കൊണ്ടുനടക്കുന്നതിൽ എന്ത് അർത്ഥം ഇരിക്കുന്നു......... വിക്കിയോട് മറുപടി പറഞ്ഞിട്ട് ജിത്തു റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി............ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ദീപു ദച്ചുവിന്റെ റൂമിന്റെ ഡോർ തുറന്ന് അകത്തേക്ക് കയറി,........... മുറി മുഴുവൻ ഇരുട്ടായിരുന്നു, അവൻ ലൈറ്റ് ഓൺ ചെയ്തു..... ബെഡിന്റെ സൈഡിൽ ചാരി മുട്ടിലേക്ക് തല വച്ചിരിക്കുന്ന ദച്ചുവിനെ കണ്ടതും അവന്റെ ഉള്ള് ഒന്ന് പൊടിഞ്ഞു........ ദീപു അവന്റെ അരികിലേക്ക് ചെന്ന്, അവളുടെ തോളിൽ പിടിച്ചു........ ദച്ചു മുഖം ഉയർത്തി, അവനെ നോക്കി, അവളുടെ കണ്ണുകൾ കരഞ്ഞു കലങ്ങിരുന്നു.......... വാ എഴുന്നേൽക്ക്, ദീപു അവളെ എഴുന്നേൽപ്പിച്ചു ബെഡിൽ ഇരുത്തി, ഒപ്പം അവനും ഇരുന്നു......... ഇന്നലെ വന്നതുമുതൽ ഈ ഒരു ഇരുപ്പ് തന്നെ അല്ലേ,....... നീ ഒന്ന് ചെന്ന് ഫ്രഷ് ആവൂ, എന്നിട്ട് ഇത്തിരി വെള്ളം എങ്കിലും കുടിക്ക്........ ഇന്നലത്തെ ദിവസം നിന്നേ എത്രമാത്രം തകർത്തുകളഞ്ഞിട്ടുണ്ടെന്ന് ഏട്ടന് മനസ്സിലാവും, അതുകൊണ്ടാ നിനക്ക് ഒറ്റക്ക് ഇരിക്കണം എന്ന് പറഞ്ഞപ്പോൾ ഞങ്ങൾ ആരും അതിന് തടസ്സം നില്കാതെ നിന്നേ ഒറ്റക്ക് വിട്ടത്........ പക്ഷെ ഇനി വേണ്ട.......... ചെയ്ത തെറ്റുകൾക്ക് ഒക്കെ എല്ലാവർക്കും അവര് അർഹിക്കുന്ന ശിക്ഷ കിട്ടി........... ഇനി മോള് അതേപറ്റി ചിന്തിക്കണ്ട......... ദീപു പറഞ്ഞു............. സഞ്ജുവിനെ എത്ര ക്രൂരമായിട്ടാണ് അയാള് കൊന്നതെന്ന് ഏട്ടന് അറിയാമോ.......? എന്റെ കണ്മുന്നിൽ വച്ചു, ഒരു ദയയും കൂടാതെ അവന്റെ ജീവൻ എടുക്കുമ്പോൾ, ഒരു തരി കുറ്റബോധം പോലും ഞാൻ അയാളുടെ മുഖത്ത് കണ്ടില്ല...... ഇന്നലെ അതെല്ലാം എന്നോട് ഏറ്റ് പറയുമ്പോഴും ചെയ്ത കാര്യങ്ങളിൽ ഒരു തരിമ്പ് പോലും കുറ്റബോധം അവർക്ക് ആർക്കും ഉണ്ടായിരുന്നില്ല.......... ഒരു ജീവൻ എടുക്കാൻ ഇവർക്ക് ഒക്കെ എങ്ങനെ മനസ്സ് വന്ന് ഏട്ടാ........ സഞ്ജു ആരോടും ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ, പിന്നെ എന്തിനാ അവര് അവനെ ഇല്ലാതാക്കിയത്........... ദച്ചു ചോദിച്ചു.......... ചിലര് അങ്ങനെ ആണ് ദച്ചു, അവർക്ക് തടസ്സമായി നിൽക്കുന്നത് എന്തായാലും വെട്ടി മാറ്റി ആയിരിക്കും ശീലം....... അതിന് നമ്മൾ തെറ്റ് ചെയ്യണം എന്ന് നിർബന്ധം ഇല്ല.......... ദീപു പറഞ്ഞു............. നിഖിൽ ഏട്ടൻ...........? ദച്ചു ചോദിച്ചു.......... മരിച്ചു, ഇന്നലെ അവിടെന്ന് രക്ഷപെട്ടു പോവുന്നതിനിടയിൽ ഏതോ വണ്ടി ഇടിച്ചു, സ്പോട്ടിൽ മരിച്ചു........... പോസ്റ്മാർട്ടും കഴിഞ്ഞു, പക്ഷെ അപ്പച്ചി അവന്റെ ബോഡി സ്വീകരിക്കില്ലെന്ന് ഉറച്ച തീരുമാനത്തിൽ ആണ്............. ദീപു പറഞ്ഞു......... മ്മ്....... ഞാൻ എപ്പോഴെങ്കിലും നിഖിലേട്ടനോട് അങ്ങനെ പെരുമാറിട്ടുണ്ടോ........? ഏട്ടന് തോന്നിട്ടുണ്ടോ..........? ദച്ചു ചോദിച്ചു................ ഇല്ലടാ.......അവൻ സ്വയം ഓരോന്ന് ആലോചിച്ച് കൂട്ടിയതിന് നമ്മൾ എന്ത് പറയാനാ........... എല്ലാം നീ വിട്ടേക്ക്........... ഇനി ഇതിന്റെ പേരിൽ പഴയ അവസ്ഥയിലേക്ക് നീ പോവരുത്, അത് ഞങ്ങൾക്ക് സഹിക്കാൻ കഴിയില്ല....... എല്ലാം ഒന്ന് നേരെ ആയി വരുന്നതിന്റെ സന്തോഷത്തിൽ ആയിരുന്നു എല്ലാവരും............. ദീപു പറഞ്ഞു.......... ഇല്ല ഏട്ടാ.......... അത് ഓർത്ത് ഏട്ടൻ പേടിക്കണ്ട, ഇനി ആ പഴയ അവസ്ഥയിലേക്ക് ദച്ചു ഒരിക്കലും പോവില്ല........... എല്ലാം കൂടി പെട്ടെന്ന് അറിഞ്ഞപ്പോ സഹിക്കാൻ പറ്റിയില്ല........ എന്റെ കൈകൊണ്ട് അവരെ തീർക്കണം എന്ന് ഒരു ആഗ്രഹം ഉണ്ടായിരുന്നു........ പക്ഷെ അതിലും വലിയ ശിക്ഷ തന്നെ എൽദോക്ക് അവന്റെ അമ്മ തന്നെ കൊടുത്തല്ലോ............ ദച്ചു പറഞ്ഞു.......... പോക്കറ്റിൽ കിടന്ന ദീപുവിന്റെ ഫോൺ റിങ് ചെയ്തതും, അവൻ ഫോൺ അറ്റൻഡ് ചെയ്തു........... ഇല്ലടാ......... ഞാൻ നിന്നേ അങ്ങോട്ട് വിളിക്കാം........ ദീപു പെട്ടെന്ന് ഫോൺ കട്ട്‌ ചെയ്തു........... ജിത്തുവിന്റെ കോൾ ആയിരുന്നു.......... നീ എങ്ങനെ ഉണ്ടെന്ന് അറിയാൻ വിളിച്ചതാണ്........... ദീപു പറഞ്ഞു......... മ്മ്............ ദച്ചു ഒന്ന് മൂളി................ നീ ഒന്ന് എഴുന്നേറ്റ് പോയി കുളിച്ചിട്ട് വാ, സെറ കഴിക്കാൻ എടുത്ത് വച്ചിട്ടുണ്ട്........ ഞാൻ താഴെ കാണും............. വേഗം വാ........... ദീപു ദച്ചുവിനോട് പറഞ്ഞിട്ട് പുറത്തേക്ക് നടന്നു.......... ഏട്ടാ..........ദച്ചു ദീപുവിനെ വിളിച്ചു........ ദീപു തിരിഞ്ഞു ദച്ചുവിനെ നോക്കി....... ഞാൻ പ്രസവിച്ച കുഞ്ഞ് എവിടെ.......? ദച്ചു ചോദിച്ചു........... ദച്ചുവിന്റെ ചോദ്യം ദീപുവിനെ അടിമുടി ഉലച്ചു കളഞ്ഞു,അവളോട് എന്ത് ഉത്തരം പറയും എന്ന് അറിയാതെ ദീപു നിന്നു........... എനിക്ക് എല്ലാം ഇപ്പോ ഓർമ്മ ഉണ്ട്, അതുകൊണ്ട് ഏട്ടൻ മറച്ച് വെയേക്കാൻ നോക്കണ്ട, ഞാൻ പ്രസവിച്ച കുഞ്ഞ് എവിടെ.......? ദച്ചു ചോദ്യം ആവർത്തിച്ചു.......... ആ കുഞ്ഞ് പ്രസവത്തോടെ മരിച്ചു........ ദീപു പറഞ്ഞു.......... മ്മ്........... ഏട്ടൻ പോയേക്കോ ഞാൻ വന്നേക്കാം.......... ദച്ചു ബാത്‌റൂമിലേക്ക് കയറി........ കുറച്ചു സമയം കൂടി അങ്ങനെ നിന്ന ശേഷം ദീപു താഴേക്ക് നടന്നു........ ചേച്ചി എവിടെ...........? സെറ ദീപുവിനോട് ചോദിച്ചു....... പക്ഷെ ദച്ചുവിന്റെ ചോദ്യത്തിന്റെ ഷോക്കിൽ അവൻ ആ ചോദ്യം കെട്ടിരുന്നില്ല........ തന്റെ ചോദ്യം അവൻ കെട്ടിട്ടില്ലെന്ന് തോന്നിയതും സെറ അവന്റെ അടുത്ത് വന്ന് അവനെ ഒന്ന് തട്ടി......... എന്താ ദീപുവേട്ടാ, എന്തുപറ്റി....... ചേച്ചി എവിടെ..........? സെറ ചോദിച്ചു...... അവള് ഫ്രഷ് ആവാൻ കയറി, ഇപ്പോ വരും......... ദീപു പറഞ്ഞു....... ദീപുവേട്ടന് ഇത് എന്ത് പറ്റി...........സെറ ചോദിച്ചു....... ഒന്നില്ല.......... നീ കഴിക്കാൻ എടുക്ക് അവള് ഇപ്പോ വരും, ദീപു സെറയോട് പറഞ്ഞിട്ട് ഫോണുമായി വെളിയിലേക്ക് നടന്നു......... സിറ്റ് ഔട്ടിൽ കസേരയിൽ വന്നിരുന്നു ദീപു ജിത്തുവിനെ ഫോൺ ചെയ്തു........ പറയടാ......... ദച്ചു ഇപ്പോ എങ്ങനെ ഉണ്ട്........ ആ ഷോക്കിൽ നിന്നും അവള് പുറത്ത് വന്നോ........ ജിത്തു ചോദിച്ചു....... മ്മ്........ ആ ഷോക്ക് വിട്ട് മാറിട്ടില്ല, പക്ഷെ അവള് ഓക്കേ ആണ് പണ്ടത്തെ കണ്ടിഷൻ വെച്ചു നോക്കുമ്പോൾ ഒരുപാട് വ്യത്യാസമുണ്ട്......... ദീപു പറഞ്ഞു.......... കുറച്ചു ദിവസം ഇങ്ങനെ പോട്ടെ.......... അവൾക്ക് എല്ലാത്തിനും കുറച്ചു സമയം കൊടുക്ക്........ എല്ലാം പതുക്കെ ശരി ആകും.......... ജിത്തു പറഞ്ഞു.............. എടാ....... അത്......... വേറെ ഒരു കാര്യം ഉണ്ട്............ ദീപു പറഞ്ഞു......... എന്താടാ....... നീ പറ.......... ജിത്തു പറഞ്ഞു............ അവൾക്ക് അവളുടെ കുഞ്ഞിന്റെ കാര്യം ഓർമ്മ ഉണ്ട്.......... ഇന്ന് അവള് അത് എന്നോട് ചോദിച്ചു....... അവളുടെ കുഞ്ഞ് എവിടെ എന്ന്.......? ദീപു പറഞ്ഞു.......... എന്നിട്ട് നീ എന്ത് പറഞ്ഞു........... ജിത്തു ചോദിച്ചു........... കുഞ്ഞ് മരിച്ചുപോയെന്ന് പറഞ്ഞു....... അത് അവള് വിശ്വസിച്ചെന്ന് തോന്നുന്നു, എന്തായാലും വേറെ ഒന്നും എന്നോട് ചോദിച്ചില്ല............ ദീപു പറഞ്ഞു............. അത് നന്നായി.......... എന്തായാലും ഇപ്പോ അത് തിരുത്താൻ നിൽക്കണ്ട........... ബാക്കി നമുക്ക് ആലോചിച്ച് ചെയ്യാം........ ജിത്തു പറഞ്ഞു............. അതെ...... ഈ കാര്യത്തിൽ അച്ഛമ്മ വേണം തീരുമാനം എടുക്കാൻ, അതുകൊണ്ട് അച്ഛമ്മയോട് സംസാരിക്കണം............... ഇപ്പോ എന്തായാലും ഇതൊന്നും പറയാൻ പറ്റുന്ന സാഹചര്യമല്ല,.......... നിഖിലിന്റെ കാര്യങ്ങൾ ബാക്കി ചെയ്യണം......... ദീപു പറഞ്ഞു.......... രാവിലെ വിജിത്തിനെ കണ്ടിരുന്നു, അപ്പോ വിജിത്ത് പറഞ്ഞു അവന്റെ അമ്മ ബോഡി ഏറ്റ് വാങ്ങുന്നില്ലെന്ന്........ എന്താ കാര്യം......... ജിത്തു ചോദിച്ചു........ കാര്യങ്ങൾ എല്ലാം എല്ലാവരും അറിഞ്ഞു, നിഖിലും കൂടെ കൂടിയാണ് എല്ലാം ചെയ്തതെന്ന് അറിഞ്ഞപ്പോ അപ്പച്ചിക്ക് ഇങ്ങനെ ഒരു മകൻ ഇല്ലെന്ന് ആണ് അപ്പച്ചി പറയുന്നത്.......... അപ്പച്ചിയുടെ തീരുമാനം നടന്നില്ലെങ്കിൽ പിന്നെ അപ്പച്ചിയെ ആരും ജീവനോടെ കാണില്ലെന്ന് ആണ് ഭീഷണി, എന്ത് വേണെന്ന് അറിയാതെ എല്ലാവരും സംശയത്തിൽ ആണ്........... ഞാൻ ഇപ്പോ അങ്ങോട്ട് പോവാണ്, എന്തൊക്കെ പറഞ്ഞാലും പോവാതിരിക്കാൻ പറ്റില്ലല്ലോ............. ദീപു പറഞ്ഞു............. ശരി....... ഞാനും എത്തിയേക്കാം ഡ്യൂട്ടി കഴിയാറാവുന്നു, ഇന്നലെ നൈറ്റ്‌ വന്നതല്ലേ, മോർണിംഗ് ഡ്യൂട്ടിക്ക് ആള് വന്നാൽ ഞാൻ ഫ്രീ ആകും, വീട്ടിൽ പോയിട്ട് ഒന്ന് ഫ്രഷ് ആയി അങ്ങോട്ട് വരാം............. ജിത്തു ഫോൺ വെച്ചു......... ദച്ചു ഫ്രഷ് ആയി വന്നതും അവര് മൂന്നുപേരും ഒരുമിച്ചു ഫുഡ്‌ കഴിക്കാൻ ഇരുന്നു, മൂന്നുപേരും പേരിന് ഒന്ന് രണ്ട് വാ കഴിച്ചു എഴുന്നേറ്റു......... ദച്ചു ഹാളിൽ സോഫയിൽ ഇരിക്കുമ്പോഴാണ്, ദീപു റെഡി ആയി പുറത്തേക്ക് പോവാൻ ഇറങ്ങിയത്........ ഏട്ടൻ എങ്ങോട്ടാ........ ദച്ചു ചോദിച്ചു........ ഞാൻ തറവാട്ടിലേക്ക്............ദീപു പറഞ്ഞു........... ഞാനും വരുന്നുണ്ട്............ദച്ചു പറഞ്ഞു....... വേണ്ട....... നിങ്ങള് ഇവിടെ ഇരുന്നോ ഞാൻ പോയിട്ട് വരാം........ദീപു പറഞ്ഞു....... വേണ്ട ഏട്ടാ......... എനിക്കും വരണം........ ഏട്ടൻ ഇവിടെ നിൽക്ക്, ഞാൻ ഇപ്പോ വരാം........ ദച്ചു അകത്തേക്ക് പോയി......... അവരുടെ സംസാരം കേട്ട് പുറത്തേക്ക് വന്ന സെറയോട് ദീപു ഒരുങ്ങി വരാൻ പറഞ്ഞു......... അവര് മൂന്ന് പേരും തറവാട്ടിലേക്ക് തിരിച്ചു............ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ പ്രഭേ............ നിന്റെ തീരുമാനത്തിൽ ഒരു മാറ്റവും ഇല്ലേ..........പ്രഭയുടെ ഭർത്താവ് വിനോദ് ചോദിച്ചു......... ഇല്ല......... ഒരു മാറ്റവും ഇല്ല, അവനെ എനിക്ക് ഇനി കാണേണ്ട....... എന്തൊക്കെയാ അവൻ ചെയ്ത കൂട്ടിയത്, ഒന്നും നമ്മളും അറിഞ്ഞില്ലല്ലോ,നല്ലവനായി നമ്മുടെ ഒക്കെ മുന്നിൽ അഭിനയിച്ചു അവൻ നമ്മളെ ഒക്കെ പറ്റിക്കുവായിരുന്നില്ലേ........ ഇങ്ങനെ ഒരു മകൻ എനിക്ക് ഇല്ലെന്ന് വിശ്വസിക്കാനാ എനിക്ക് ഇഷ്ടം........ പ്രഭ പറഞ്ഞു......... അമ്മേ....... എന്തൊക്കെ പറഞ്ഞാലും അവൻ എന്റെ അനിയൻ അല്ലേ....... അവൻ ചെയ്തതിന്റെ ഒക്കെ ശിക്ഷ അവന് കിട്ടിയല്ലോ.......... ഇനിയും വാശി വേണോ......... അഖിൽ ചോദിച്ചു................ അഖി........ ഞാൻ പറഞ്ഞു, അതിൽ ഒരു മാറ്റവും ഇല്ല.......... പ്രഭാ പറഞ്ഞു........ എടൊ എന്തൊക്കെ പറഞ്ഞാലും അവൻ നമ്മുടെ മകൻ ആണ്, ഇനി ഒന്ന് അവന്റെ മുഖം കാണണം എന്ന് ആഗ്രഹിച്ചാൽ പോലും നടക്കില്ല............. കണ്ണിരോടെ വിനോദ് പറഞ്ഞു........... പ്രഭ ഒന്നും മിണ്ടാതെ കണ്ണിരോടെ നിന്നു......... നിഖിലേട്ടന്റെ ബോഡി ഇങ്ങോട്ട് എത്തിക്കാൻ ഉള്ള കാര്യങ്ങൾ ഒക്കെ ചെയ്യണം ഉടനെ തന്നെ............. ദച്ചുവിന്റെ ശബ്ദം കേട്ടതും എല്ലാവരുടെയും ശ്രദ്ധ അവളിലേക്ക് ആയി.............. എല്ലാം കേട്ടുകൊണ്ട് കസേരയിൽ ഇരുന്ന ദാസിന്റെ അടുത്തേക്ക് ചെന്നു അവൾ....... പപ്പാ.......... ചെല്ല്, നിഖിലേട്ടന്റെ ബോഡി ഏറ്റ് വാങ്ങാൻ അഖിലേട്ടന്റെ ഒപ്പം ചെല്ല്, അവിടെ വേണ്ട കാര്യങ്ങൾ ഒക്കെ ചെയ്ത കൊടുക്ക്............. ദച്ചു ദാസിനോട് പറഞ്ഞു.......... ദച്ചു പ്രഭയുടെ അടുത്തേക്ക് ചെന്നു........ അപ്പച്ചി......... ഈ ലോകത്തിലേക്ക് നമ്മള് വരുമ്പോ, നമ്മൾ ഒന്നും തന്നെ കൊണ്ടുവരുന്നില്ല, പക്ഷെ ഇവിടുന്ന് പോകുമ്പോൾ എല്ലാ മനുഷ്യനും അവകാശപ്പെട്ട ആറ് അടി മണ്ണ് ഉണ്ട്, അത് നിഷേധിക്കാൻ എനിക്കോ, അപ്പച്ചിക്കോ അവകാശം ഇല്ല.......... എന്നോട് ചെയ്ത തെറ്റിന്റെ പേരിൽ അല്ലേ, അപ്പച്ചി ഈ തീരുമാനം എടുത്തത്, ആ ഞാൻ തന്നെയാ പറയണത് അപ്പച്ചി തീരുമാനം മാറ്റണം,നിഖിലേട്ടന് വേണ്ടി ഇനി ഇതിൽ കൂടുതൽ ആർക്കും ഒന്നും ചെയ്യാൻ ഇല്ല, ഇത് നമ്മള് നിഷേധിക്കരുത്........ എനിക്ക് എന്റെ ദീപുവേട്ടനെ പോലെ തന്നെ ആയിരുന്നു നിഖിലേട്ടൻ....... ഈ അഖിലേട്ടനോട് പോലും ഞാൻ അത്ര അടുപ്പം കാണിച്ചിട്ടില്ല, എന്റെ സ്നേഹത്തെ നിഖിലേട്ടൻ എന്ന് മുതലാണ് വേറെ ഒരു രീതിക്ക് കാണാൻ തുടങ്ങിയതെന്ന് എനിക്ക് അറിയില്ല........ എന്തായാലും മരിച്ച ഒരു മനുഷ്യനോട് പക കാണിക്കുന്നത് ശരി അല്ല, അപ്പച്ചി ഇതിന് എതിര് നിൽക്കരുത്.......... ദച്ചു പറഞ്ഞു.......... മോളെ......... ദച്ചു........ അവൻ നിന്നോടും ആ പയ്യനോടും ചെയ്തത് ഒക്കെ നിനക്ക് എങ്ങനെ ക്ഷമിക്കാൻ കഴിയുന്നു.......? നിനക്ക് ഒരു ജീവിതം ഇല്ലാതെപോയതും, അത്രയും നാൾ നീ കിടന്ന കിടപ്പ് കിടന്നതും ഒക്കെ ഇവൻ കാരണം അല്ലേ, ആ അപകടത്തിൽ മോളുടെ ജീവന് ആപത്ത് സംഭവിച്ചിരുന്നുവെങ്കിൽ എന്ത് ചെയ്തേനെ......,.. ഞാൻ എല്ലാവരുടെയും മുന്നിൽ ഒരു ദുഷ്ടയാണ്, ആരോടും എന്തും ഒരു ലൈസൻസ് ഇല്ലാതെ പറയുന്നവള് ആണ്, എല്ലാവരുടെയും മനസ്സ് വിഷമിക്കുന്നവളാണ്, നിന്നെ പോലും എത്രയോ വട്ടം ഞാൻ വേദനിപ്പിച്ചിരിക്കുന്നു കുട്ടി................. എല്ലാത്തിനും മാപ്പ്............... എല്ലാത്തിനും എന്റെ മകനിലൂടെ ദൈവം എന്നെ ശിക്ഷിച്ചു.......... പ്രഭ അവൾക്ക് മുന്നിൽ കൈ കൂപ്പി........ അപ്പച്ചി എന്റെ മുൻപിൽ കൈ കൂപ്പരുത്, മനസ്സിൽ ഒന്നും വെയേക്കാതെ എല്ലാം തുറന്ന് പറയുന്നത് അപ്പച്ചിയുടെ ഏറ്റവും നല്ല ക്വാളിറ്റി ആണ്, അത് ആരെങ്കിലും വേദനിപ്പിക്കുന്നുന്നുണ്ടോ, എന്ന് അപ്പച്ചി ചിന്തിക്കുന്നില്ലെന്നുള്ളത് സത്യം ആണ്, മറ്റുള്ളവരെ സുഖിപ്പിക്കാൻ അവർക്ക് ഇഷ്ടം ഉള്ള കാര്യങ്ങൾ മാത്രം പറയുന്ന കാപട്യം നിറഞ്ഞ മനുഷ്യരേക്കാൾ അപ്പച്ചി എത്രയോ മുകളിൽ ആണ്,.......... കൂടെ നിന്ന് ചതിക്കുന്ന ആളുകൾ ഉള്ള ഈ ലോകത്തിൽ അപ്പച്ചി ആണ് ശരി....... ഇപ്പോ സ്വന്തം മകനെ അവസാനമായി ഒന്ന് കാണാൻ പോലും കൂട്ടാക്കാതെ ഇങ്ങനെ ഒരു തീരുമാനം എടുത്തത് പോലും എന്നെ ഓർത്ത് അല്ലേ.......... അപ്പച്ചി ഞാൻ പറയുന്നത് കേൾക്കണം......... നിഖിലേട്ടന്റെ ബോഡി ഇവിടേക്ക് കൊണ്ടുവരണം,അവസാനമായി കൊടുക്കേണ്ടേ എല്ലാ മര്യാദകളും നമ്മള് ചെയ്യണം......... ഇല്ലെങ്കിൽ നിങ്ങൾക്ക് ആർക്കും മരണം വരെ ഒരിക്കലും സമാധാനം കിട്ടില്ല, എന്ന് എങ്കിലും ഈ തീരുമാനം തെറ്റായി പോയി എന്ന് തോന്നിയാൽ അന്ന് നമുക്ക് തിരുത്താൻ പറ്റിയെന്ന് വരില്ല, അപ്പച്ചി ഞാൻ പറയുന്നത് കേൾക്കണം........... ദച്ചു പ്രഭയോട് പറഞ്ഞു......... മോളെ............ദച്ചു............ പ്രഭ കണ്ണിരോടെ ദച്ചുവിനെ കെട്ടിപിടിച്ചു........... ദച്ചു അവരെ ചേർത്തു പിടിച്ചു........ പപ്പാ നിങ്ങള് പോയി വേണ്ടതൊക്കെ ചെയ്തോ, ഇനി അപ്പച്ചി ഒന്നും പറയില്ല....... ദച്ചു ദാസിനോട് പറഞ്ഞു......... പ്രഭയുടെ തീരുമാനം മാറിയതും, പിന്നെ കാര്യങ്ങൾ ഒക്കെ വേഗത്തിൽ ആയിരുന്നു, നിഖിലിന്റെ ബോഡി പോലീസ് കസ്റ്റഡിയിൽ നിന്നും റിലീസ് ചെയ്ത തറവാട്ടിൽ എത്തിച്ചു, അവരുടേതായ രീതിയിൽ ചടങ്ങുകൾ ഒക്കെ നടത്തി അടക്കം ചെയ്തു.......... എല്ലാ കാര്യങ്ങൾക്കും ദീപുവിനോട് ഒപ്പം തന്നെ ജിത്തുവും ഉണ്ടായിരുന്നു......... ദച്ചു എല്ലാത്തിനും മൂകസാക്ഷിയായി നിന്നു........... പിറ്റേന്ന് രാവിലെ ജിത്തുവിന്റെ ഫോൺ കോൾ ആണ്, ദീപുവിനെ ഉറക്കത്തിൽ നിന്നും ഉണർത്തിയത്.......... എന്താടാ രാവിലെ തന്നെ........... ഫോൺ അറ്റൻഡ് ചെയ്തതും ദീപു ചോദിച്ചു..... നീ ഇന്നത്തെ ന്യൂസ്‌ വായിച്ചോ............? ജിത്തു ചോദിച്ചു..... ഇല്ലടാ......... എന്താ.......? ദീപു ചോദിച്ചു...... നീ പോയി ന്യൂസ്‌ നോക്ക്, എന്നിട്ട് എന്നെ വിളിക്ക്.......... ജിത്തു പറഞ്ഞു........ നോക്കട്ടെ.......... ദീപു ഫോൺ വെച്ചു...... ദീപു വേഗം തന്നെ ബെഡിൽ നിന്ന് എഴുന്നേറ്റ്, ഊരി, ഇട്ടിരുന്ന ടി ഷർട്ട്‌ എടുത്തിട്ട് താഴേക്ക് ഇറങ്ങി വന്ന് പത്രം എടുത്ത് നോക്കി........... "മെഡിക്കൽ വിദ്യാർത്ഥിയുടെ മരണം വർഷങ്ങൾക്ക് ശേഷം കൊലപാതകം എന്ന് പോലീസ് കണ്ടത്തൽ: കൊലപാതകത്തിന് പിന്നിൽ അവയവ മാഫിയ എന്ന നടക്കുന്ന കണ്ടെത്തൽ....... കസ്റ്റഡിയിൽ ഉണ്ടായിരുന്ന പ്രതികളുടെ മരണത്തിൽ, അന്വേഷണം വിധേയമായി സി ഐ വിജിത്തിനെ സസ്‌പെൻഡ് ചെയ്തു........." വാർത്ത വായിച്ചതും ദീപു ഇരുന്ന കസേരയിൽ നിന്നും ചാടി എഴുന്നേറ്റു........ തുടരും ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ഇതുവരെ കൂടെ നിന്ന എല്ലാവരോടും ഒരുപാട് നന്ദിയും സ്നേഹവും ഉണ്ട്, നാളെത്തോടെ എന്റെ ഈ കഥക്ക് അവസാനം കുറിക്കുകയാണ്, നാളെ രണ്ട് പാർട്ട്‌ ഉണ്ടാവും.......... എല്ലാവരും കാത്തിരിക്കും എന്ന് അറിയാം...... സ്നേഹപൂർവ്വം ശ്രീനിധി ❤️❤️❤️❤️❤️ #📙 നോവൽ #വിരഹം #📔 കഥ #കഥ
ഏതോ ജന്മപുണ്യമായി ❤️❤️❤️❤️ പാർട്ട്‌ 188 സഞ്ജുവിനെ കൊന്നതിന്റെ പേരിൽ, എന്നെ ഒന്നും ചെയ്യാൻ ആർക്കും കഴിയില്ല............ എൽദോ എല്ലവരോടുമായി പറഞ്ഞു........... തോക്കിൽ നിന്നും പാഞ്ഞു വന്ന ബുള്ളറ്റ് എൽദോയുടെ പുറത്തേക്ക് തുളഞ്ഞു കയറി, എൽദോ ഞെട്ടലോടെ പുറകിലോട്ട് നോക്കിയതും തോക്കുമായി നിൽക്കുന്ന സ്വന്തം അമ്മയെ കണ്ട് അവന്റെ കണ്ണുകൾ മിഴിഞ്ഞു........ അമ്മ................എൽദോയുടെ ചുണ്ടുകൾ മൊഴിഞ്ഞു.......... അതേടാ അമ്മ തന്നെയാ........ നിന്നേ പത്ത് മാസം നൊന്ത് പ്രസവിച്ച നിന്റെ അമ്മ.......... ഷെറിൻ കണ്ണിരോടെ പറഞ്ഞു........ അവരുടെ കൈയിൽ ഇരുന്ന തോക്കിൽ നിന്നും ഒരിക്കൽ കൂടി വെടി ഉതിർത്തു....... ആ ബുള്ളറ്റ് പാഞ്ഞു വന്നു എൽദോയുടെ നെഞ്ചിൽ പതിച്ചു........... ആ കാഴ്ച ഇമ ചിമ്മാതെ എല്ലാവരും നോക്കി നിന്നു......... ബുള്ളറ്റ് നെഞ്ചിൽ കൊണ്ട് താഴേക്ക് വീഴുന്ന മകനെ കണ്ട് ആ അമ്മ കണ്ണിരോടെ മുഖം പൊത്തി കരയാൻ തുടങ്ങി............. എല്ലാവരും ആ കാഴ്ച എല്ലാവരും നടുക്കം, സൃഷ്ടിച്ചു....... വിജിത്ത് വേഗം മുന്നോട്ട് ചെന്ന്, വീണു കിടക്കുന്ന എൽദോയുടെ കൈ പിടിച്ചു പൾസ് നോക്കി, ജീവൻ ഉണ്ടെന്ന് മനസ്സിലായതും , അയാൾ വേഗം തന്നെ പോലീസ്‌കാരോട് പറഞ്ഞു അവനെ വണ്ടിയിൽ കയറ്റി............... ഡാനി........ ഇവനെ ഒന്ന് ഹോസ്പിറ്റലിൽ എത്തിക്കണം........ വിജിത്ത് ഡാനിയോട് പറഞ്ഞു........... ഇവനൊക്കെ ചാവട്ടെ വിജിത്തേ.......... സ്വന്തം അമ്മക്ക് പോലും ഇവൻ ജീവനോടെ വേണെന്ന് ആഗ്രഹം ഇല്ല, പിന്നെ എന്തിനാ നമ്മൾ അത് ആഗ്രഹിക്കുന്നത്.......... ഡാനി ചോദിച്ചു....... നിങ്ങൾക്ക് ഒക്കെ ഇവനോട് ഉള്ള വിരോധവും ദേഷ്യവും എനിക്ക് മനസ്സിലാവും, ഒരു തരത്തിലുള്ള ദയയും ഇവൻ അർഹിക്കുന്നില്ലെന്ന് നിങ്ങളെ പോലെ തന്നെ എനിക്കും അറിയാം, ഇതുപോലെ ഒരു ശിക്ഷ തന്നെ ഇവന് കിട്ടണം എന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ, പക്ഷെ എന്റെ പേർസണൽ ഇമോഷൻസിന് ഈ യൂണിഫോം എനിക്ക് ഒരു പരിധി കൽപ്പിച്ചു തന്നിട്ടുണ്ട് ലോ ആൻഡ് ഓർഡർ സംരക്ഷിക്കാൻ ബാധ്യസ്ഥൻ ആയിട്ടുള്ള ഒരു സിവിൽ സെർവന്റ് ആണ് ഞാൻ എനിക്ക് എന്റെ ഡ്യൂട്ടിയോടും കുറച്ചെങ്കിലും നീതി പുലർത്തിയല്ലേ പറ്റു............... സൊ പ്ലീസ്.............. വിജിത്ത് ഡാനിയോട് പറഞ്ഞു.......... ഡാനി ഒന്ന് ശ്വാസം വലിച്ച് വിട്ട് ജിത്തുവിനെ നോക്കി, ജിത്തു അവനെ കണ്ണടച്ച് കാണിച്ചു........ ഡാനി നീ ഒറ്റക്ക് പോവണ്ട, ഞാനും വരാം........... വിനുവും അവനോടൊപ്പം വണ്ടിയിൽ കയറി, വിജിത്തിന്റെ പ്രദേശപ്രകാരം രണ്ട് പോലീസ്‌ക്കാരും അവരോടൊപ്പം വണ്ടിയിൽ കയറി, വണ്ടി വേഗം ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു............. എല്ലാവരും വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു...... കുറച്ചു മണിക്കൂറുകൾ കൊണ്ട് ജീവിതത്തിൽ സംഭവിച്ചത് ഒക്കെ എന്താണെന്ന് മനസ്സിലാക്കി എടുക്കാൻ അവർക്ക് തന്നെ പറ്റുന്നുണ്ടായിരുന്നില്ല.............. വിജിത്ത്, നിലത്ത് ഇരുന്ന കരയുന്ന എൽദോയുടെ അമ്മയുടെ അടുത്തേക്ക് നടന്നു............. വിജിത്തിനെ കണ്ടതും, അവർ എഴുന്നേറ്റു.......... എൽദോയെ ഷൂട്ട്‌ ചെയ്ത ഗൺ, വിജിത്ത് ടവൽ ഉപയോഗിച്ച് കൈയിൽ എടുത്തു.......... സർ.......... ഞാൻ എന്റെ പൂർണ മനസ്സോടെയും, അറിവോടെയും, ബോധത്തോടെയും തന്നെ ആണ് എന്റെ മകനെ ഷോട്ട് ചെയ്തത്, അതിന് നിയമം തരുന്ന എന്ത് ശിക്ഷയും സ്വീകരിക്കാൻ ഞാൻ തയ്യാർ ആണ്............ മുഖത്തെ കണ്ണുനീർ സാരിയുടെ തുമ്പുകൊണ്ട് തുടച്ചുമാറ്റി അവർ പറഞ്ഞു.............. നിങ്ങൾ എങ്ങനെ ഇവിടെ എത്തി.......... സ്വന്തം മകനെ ഒരു ദയയും കൂടാതെ, ഇത്രയും പേരുടെ മുന്നിൽ വച്ചു ഷൂട്ട്‌ ചെയ്യാൻ ഉള്ള കാരണം എന്താണ്........... വിജിത്ത് അവരോട് ചോദിച്ചു............ തെറ്റുകളിൽ നിന്നും തെറ്റുകളിലേക്ക് പോകുന്ന എന്റെ മകനെ, ഇനി ഒരിക്കലും തിരുത്താൻ കഴിയില്ലെന്ന് എനിക്ക് ബോധ്യമായി............ എന്റെ മകൻ അവന്റെ അച്ഛനോടൊപ്പം ചേർന്ന് ഒരു വന്യമൃഗമായി മാറി കഴിഞ്ഞു.......... സ്നേഹത്തിന്റെ വിലയോ, ബന്ധങ്ങളുടെ ആഴമോ ഒന്നും തിരിച്ചറിയാൻ കഴിയാത്ത രീതിയിൽ അവന്റെ മനസ്സിലെ നന്മ വറ്റി വരണ്ടു പോയി കഴിഞ്ഞു, ഇനി ഒരു നല്ല മനുഷ്യനാവാൻ അവന് ഒരിക്കലും സാധിക്കില്ല സർ..................... അവനെ ജീവനെ പോലെ സ്നേഹിച്ചു, ലാളിച്ചു വളർത്തിയ ഒരു ആൾ ഉണ്ട് ഞങ്ങളുടെ വീട്ടിൽ, എന്റെ കൂടപ്പിറപ്പ് സൂസൻ............... അവള് സ്നേഹിച്ചപോലെ അവനെ ഈ ലോകത്ത് ആരും സ്നേഹിച്ചിട്ടുണ്ടാവില്ല, അങ്ങനെ ഉള്ള അവളോട് അവര് അച്ഛനും മകനും ചെയ്തത്തിന് എന്തൊക്കെ പറഞ്ഞാലും മാപ്പില്ല........ എന്റെ ഭർത്താവ്, ആദ്യം അവളുടെ ഭർത്താവിനെ അപകടപെടുത്തി അവളെ തനിച്ചാക്കി......... പിന്നീട് അയാള് ജീവിതത്തിൽ അവൾക്ക് ആകെ ബാക്കി ഉണ്ടായിരുന്ന അവളുടെ കുഞ്ഞിനെ അവളിൽ നിന്ന് അകറ്റി അവളെ ഒരു വലിയ തകർച്ചയിലേക്ക് തള്ളി ഇട്ടു............ പക്ഷെ ഇതൊന്നും ഞാൻ അറിഞ്ഞിരുന്നില്ല.......... ജീവിതത്തിൽ അവൾക്ക് ആകെ ഉണ്ടായിരുന്ന സന്തോഷം ഇവൻ ആയിരുന്നു, അവൾ ഇത്തിരി എങ്കിലും സന്തോഷിച്ചാട്ടെ എന്ന് കരുതി ഞാൻ എന്റെ മകനെ അവൾക്ക് പൂർണമായിട്ടും വിട്ടു കൊടുത്തു, അവൾ ആയിരിക്കും ശരിക്കും അവന്റെ അമ്മ, എന്റെ ഭർത്താവും അതിന് മൗനമായി അനുവാദം തന്നു, പക്ഷെ അതൊക്കെ മനസ്സിൽ ഒരുപാട് കണക്കൂട്ടലുകൾ നടത്തിട്ടായിരുന്നു എന്ന് ഞാൻ അറിഞ്ഞിരുന്നില്ല........... സൂസന്റെ എന്റെ മകനെ അവളുടെ ഉള്ളിലെ മുഴുവൻ സ്നേഹവും പകർന്നത്കൊടുത്താണ് വളർത്തിയത്, അവന്റെ മനസ്സ് എപ്പോഴാ മാറിയതെന്ന് എനിക്ക് അറിയില്ല, അവൻ അവന്റെ അച്ഛനെ പോലെ ചിന്തിക്കാൻ തുടങ്ങിയത് എപ്പോഴാണെന്നും അറിയില്ല........... ശത്രുകളെ പോലെ കഴിഞ്ഞിരുന്ന അച്ഛനും മോനും അടുപ്പം കാണിക്കാൻ തുടങ്ങിയതുമുതൽ ആണ് ഞാൻ കാര്യങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങിയത്, ആദ്യം അതിൽ എനിക്ക് അസ്വഭാവികതയൊന്നും തോന്നിയില്ല, പിന്നെ പിന്നെ സൂസനിലും മാറ്റാൻ കാണാൻ തുടങ്ങിയപ്പോഴാണ് ഞാൻ ഈ വിഷയത്തെ ഗൗരവമായി കാണാൻ തുടങ്ങിയതും, എല്ലാവരെയും കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയതും........ അങ്ങനെ ആണ് എല്ലാവരും മറച്ചു വെച്ച സത്യങ്ങൾ ഒക്കെ ഞാനും അറിഞ്ഞതും....... സൂസന്റെ കുഞ്ഞ് ജീവിച്ചിരിപ്പുണ്ടെന്നും, അത് അറിഞ്ഞ പപ്പയും മകനും അവനെ അപകടപെടുത്തിയതും ഒക്കെ അവര് തമ്മിൽ ഉള്ള സംസാരത്തിൽ നിന്ന് തന്നെ ഞാൻ മനസ്സിലാക്കി........ അപ്പോഴും എല്ലാം ഉള്ളിൽ ഒതുക്കി, കർത്താവിനോട് ഇവർക്ക് വേണ്ടി മാപ്പ് അപേക്ഷിച്ചു കഴിഞ്ഞു പോവായിരുന്നു ഞാൻ............. പക്ഷെ ഇവൻ ഈ കുട്ടിയെ കൂടി അപകടപെടുത്താൻ ശ്രമിക്കുണ്ടെന്ന് അറിഞ്ഞതും, പിന്നെയും എല്ലാം കണ്ടും കേട്ടും അടങ്ങി ഇരിക്കാൻ എനിക്ക് കഴിഞ്ഞില്ല....... അത് തടയാൻ ഞാൻ ശ്രമിച്ചു നോക്കി, ഈ കുട്ടിയെ കുറിച്ച് അന്വേഷച്ചപ്പോഴാണ് ഇവൾ മതിലകം തറവാട്ടിലെ ആണെന്ന് എനിക്ക് മനസ്സിലായത്, എന്റെ ഒരു പഴയ സുഹൃത്ത് ഉണ്ട്, ചിപ്പി അവൾക്ക് ആ കുടുംബവും ആയുള്ള അടുപ്പം എനിക്ക് നന്നായിട്ട് അറിയാം, അച്ഛനും അമ്മയും നഷ്ടപെട്ട അവളെയും അവളുടെ അനിയനെയും ആ തറവാട്ടുകാർ സ്വന്തം പോലെയാണ് കണ്ടിരുന്നതെന്ന് അവള് പറഞ്ഞു എനിക്ക് നന്നായി അറിയാം......... എന്ത് വിലകൊടുത്തും ഈ കുട്ടിയെ രക്ഷിക്കണം എന്ന് ഞാൻ തീരുമാനിച്ചു, കാലങ്ങളായി ഒരു തരത്തിലും കോൺടാക്ട് ഇല്ലാതിരുന്നിട്ടും ഞാൻ ചിപ്പയെ കണ്ടെത്തി, അവളുടെ സഹോദരൻ അനൂപിനെ കണ്ട് കാര്യങ്ങൾ അവതരിപ്പിച്ചു, അപ്പോഴും എന്റെ ഉള്ളിലെ അമ്മ മനസ്സ് എന്റെ മകനെ സംരക്ഷിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു, അതുകൊണ്ട് തന്നെ എന്റെ മകൻ ആണ് ഇതിന് പിന്നിൽ എന്ന് ഞാൻ അനൂപിനോട് പറഞ്ഞില്ല, പകരം അവന്റെ കുടുംബത്തിൽ തന്നെ ഉള്ള ഇവനെ അനൂപിന് ചൂണ്ടി കാണിച്ചു കൊടുത്തു........ എങ്ങനെ എങ്കിലും ഈ കുട്ടിയെ സംരക്ഷിക്കണം എന്ന് ഞാൻ അനൂപിനോട് ആവിശ്യപെട്ടു........... ഈ കുട്ടിയേയും ആ കുടുംബത്തെയും സംരക്ഷിക്കാൻ,ഏതറ്റം വരെ പോവാനും അനൂപ് തയ്യാറായിരുന്നു, ഇവര് അറിയാതെ ഇവരുടെ നീക്കങ്ങൾ ഒളിഞ്ഞും തെളിഞ്ഞും മനസിലാക്കി ഞാൻ വിവരം അനൂപിനെ അറിക്കാൻ തുടങ്ങി.......... അനൂപും ഇവനോടൊപ്പം കൂടാൻ ആ കുടുംബത്തോടെ അനൂപിന് ശത്രുത ഉണ്ടെന്ന് ഇവനെ തെറ്റിദ്ധരിപ്പിച്ചു, അങ്ങനെ ഇവനിലൂടെ ഇവരുടെ ചെറിയ ചെറിയ പദ്ധതികൾ ഞങ്ങൾ മനസിലാക്കി............ പള്ളി പെരുന്നാളിന് ഈ കുട്ടിയെ ഇവർ ഇല്ലാതാകുമെന്ന് എന്ന് മനസ്സിലായതോടെ അത് തടയാൻ ശ്രമിക്കുന്നതിന്റ ഭാഗമായി, ഞങ്ങൾ തമ്മിൽ സംസാരിക്കുന്നത് ഈ കുട്ടിയുടെ അച്ഛമ്മ കെട്ടു, അവിടെ മുതൽ ഞങ്ങളുടെ പ്ലാനുകൾ തെറ്റാൻ തുടങ്ങി, ഞങ്ങളെ കടത്തി വെട്ടി ആരോ ഈ കുട്ടിയെ തട്ടിക്കൊണ്ടുപോയി, പക്ഷെ അത് എന്റെ മകനോ അവൻ ഉൾപ്പെടുന്ന ടീമോ ആയിരുന്നില്ലെന്ന് ഇവരുടെ ഒക്കെ പരക്കംപാച്ചിലിൽ നിന്നും ഞാൻ മനസ്സിലാക്കി, എന്ത് വന്നാലും സത്യം ഈ കുട്ടി ആപത്ത് ഒന്നും വരാതെ തിരിച്ച് എത്തുന്നവരെ ഈ സത്യങ്ങൾ ഒന്നും ആരും അറിയരുതെന്ന് ഞാൻ അനൂപിനോട് പറഞ്ഞിരുന്നു.......... അനൂപ് സാർന്റെ കസ്റ്റിടിയിൽ ആയ വിവരം, ഇവന്റെ പപ്പയിലൂടെ ഞാൻ അറിഞ്ഞിരുന്നു, പിന്നീട് നടതൊന്നും ഞാൻ അറിഞ്ഞില്ല, ഈ കുട്ടി എവിടെ ആണെന്ന് അറിയാതെ ഞാൻ ഒരുപാട് വിഷമിച്ച്, ഒടുവിൽ എന്റെ മകൻ അവന്റെ അച്ഛന്റെ ഫോണിലേക്ക് അയച്ച മെസ്സേജുകൾ ആണ് ഇവര് ഇവിടെ ഉണ്ടെന്ന് എനിക്ക് കാണിച്ചു തന്നത്, ഈ കുട്ടിയെ ഇല്ലാതാകും എന്ന് ഉറപ്പായത്തോടെയാണ് ഞാൻ ഇങ്ങോട്ട് ഇറങ്ങി തിരിച്ചത്.......... ഇവിടെ വരുന്നത് വരെ അവനെ കൊല്ലണം എന്ന് ഞാൻ കരുതിട്ടില്ല, കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തിരികെ കൊണ്ടുപോണം എന്ന് തന്നെ ആണ് വിചാരിച്ചത്, പക്ഷെ അവൻ ഇനി ഒരിക്കലും നന്നാവില്ലെന്ന് ഇവിടെ വന്നപ്പോ എനിക്ക് മനസ്സിലായി........... ഇങ്ങനെ ഉള്ള ഒരു മകന് ജന്മം നൽകിയ ഞാൻ ആണ് ഏറ്റവും വലിയ മഹാപാപി, അതുകൊണ്ട് ആ തെറ്റ് ഞാൻ തന്നെ തിരുത്തി, എന്റെ കൈ കൊണ്ട് ഞാൻ അവനെ അവസാനിപ്പിച്ചു.............. എന്റെ കൂടപ്പിറപ്പിന് വേണ്ടി ഞാൻ ഇത്രയും എങ്കിലും ചെയ്യേണ്ടേ.......... ഇല്ലെങ്കിൽ എന്റെ പപ്പയുടെ ആത്മാവ് ഒരിക്കലും എന്നോട് പൊറുക്കില്ല........... ഷെറിൻ പറഞ്ഞു......... അവരുടെ ഉള്ളിലെ ഭാരം മുഴുവൻ എല്ലാർക്കും മുന്നിൽ ഇറക്കി വെയേക്കുമ്പോഴും ഒരിക്കൽ പോലും അവര് പതറിയില്ല, കരഞ്ഞില്ല,അത്രക്ക് നിശ്ചയദാർഢ്യത്തോടെയാണ് ഷെറിൻ എല്ലാം ഏറ്റ പറഞ്ഞത്............. അവരുടെ ഏറ്റുപറച്ചിൽ എല്ലാവരുടെയും മനസ്സിൽ എരിഞ്ഞുകൊണ്ടിരുന്ന വലിയ ഒരു ചോദ്യത്തിന് ഉള്ള ഉത്തരമായിരുന്നു....... അനൂപ് എന്തിന് ഏതൊക്കെ ചെയ്തു എന്ന് ചോദ്യത്തിന് ഉള്ള ഉത്തരം......... ഇത്ര കൃത്യമായി നിങ്ങൾ എങ്ങനെ ഇവിടെ എത്തി............. വിജിത്ത് ചോദിച്ചു............ ഇത് എന്റെ പേരിൽ ഉള്ള പ്രോപ്പർട്ടിയാണ് , എന്റെ പപ്പാ എന്റെ പേരിൽ എഴുതി വച്ച പ്രോപ്പർട്ടി........... ഇവര് ഇവിടെ ആണ് ഉള്ളതെന്ന് എനിക്ക് മനസ്സിലായിരുന്നു.............. സർ ഞാൻ ഇപ്പോ പറഞ്ഞതൊക്കെ ഏത് കോടതയിൽ വന്ന് പറയാനും ഞാൻ തയ്യാർ ആണ്,.......... ഷെറിൻ പറഞ്ഞു........ എടൊ........ ഇവരെ പിടിച്ചു വണ്ടിയിൽ കയറ്റ്........ പിന്നെ അവനെയും ഇതിൽ തന്നെ ക കയറ്റ്,അവന് ഇനി പറയാൻ ഉള്ളതൊക്കെ നമുക്ക് സ്റ്റേഷനിൽ ചെന്നിട്ട് ചോദിച്ചു അറിയാം.............. വിജിത്ത് നിഖിലിനെ പിടിച്ചു വച്ചിരിക്കുന്ന പോലീസ്‌ക്കാരോട് പറഞ്ഞു........... ശ്രീജിത്തേ........... ഞാൻ ഇറങ്ങട്ടെ, മൂന്നെണ്ണത്തെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയിട്ടുണ്ടല്ലോ, അതിന്റെ സ്ഥിതി എന്താണെന്ന് അറിയട്ടെ......... ഞാൻ വിളിക്കാം............ വിജിത്ത് ജിത്തുവിനോട് പറഞ്ഞു........... ശരി വിജിത്ത്............... ജിത്തു വിജിത്തിനോട് പറഞ്ഞു....... നിഖിലിനെ വണ്ടിയിൽ കയറ്റാനായി പോലീസ്‌ക്കാർ ജീപ്പിനടുത്തേക്ക് നടന്നു,പോലീസ്‌ക്കാരുടെ ശ്രദ്ധ ഒന്ന് തെറ്റിയതും, നിഖിൽ അവരെ തള്ളി മാറ്റി വേഗത്തിൽ മുന്നിലേക്ക് കുതിച്ചു, സൈഡിൽ ഒതുക്കി ഇട്ടിരുന്ന ബൈക്കിൽ എടുത്തു, ജിത്തുവും കിരണും പോലീസ്‌ക്കാരും അവന്റെ പുറകേ ഓടി വിജിത്ത് അവന്റെ ഗൺ എടുത്ത് നിഖിലിനെ ഷൂട്ട്‌ ചെയ്യാൻ ശ്രമിച്ചെങ്കിലും, അത് വിജയിച്ചില്ല............ നിഖിൽ ബൈക്കിൽ സ്പീഡിൽ അവിടെ നിന്നും കുതിച്ചു പാഞ്ഞു, എടൊ വണ്ടി എടുക്ക്................. വിജിത്ത് വേഗം തന്നെ ജീപ്പിൽ കയറി,.............. ഇതേസമയം നിഖിലിന്റെ ബൈക്കിനെ ഫോളോ ചെയ്തുകൊണ്ട് ദാസിന്റെ കാർ അമിതവേഗത്തിൽ പാഞ്ഞുകൊണ്ടിരുന്നു.............. ദാസിന്റെ മനസ്സിലേക്ക് കുറച്ചുമുമ്പ് അരങ്ങേറിയ ദൃശ്യങ്ങൾ കടന്ന് വന്നു, തന്റെ മകളുടെ അവസ്ഥക്ക് കാരണം നിഖിൽ കൂടെ ആണെന്ന് തിരിച്ചറിഞ്ഞ നിമിഷം, അവന്റെ മരണം തന്റെ കൈകൊണ്ട് ആയിരിക്കണം എന്ന് ആ പിതാവ് ആഗ്രഹിച്ചിരുന്നു........... സ്വന്തം മകനെ പോലെ സ്നേഹിച്ച, അനന്തരവൻ തന്റെ മക്കളോട് ചെയ്ത ചതി ആ പിതാവിന് സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു............ ഇന്നുവരെ ഒരാളെ പോലും നുള്ളി നോവിക്കാൻ ദാസിന് കഴിഞ്ഞിട്ടില്ല, പക്ഷെ തന്റെ മകളുടെ അച്ഛനായി ചിന്തിക്കുമ്പോൾ അയാൾക്ക് നീതി ഒന്നേ ഉള്ളായിരുന്നു, നിഖിലിന്റെ മരണം ദാസിന്റെ മനസ്സിലേക്ക്, ദച്ചു അനുഭവിച്ചതൊക്കെ കടന്ന് വന്നു, അവളുടെ ജീവിതം ഒരു ചോദ്യചിഹ്നമായി മാറിയതിനു പിന്നിൽ ഉള്ള നിഖിലിന്റെ പങ്ക് അയാൾക്ക് ഒരിക്കലും ക്ഷമിക്കാൻ പറ്റുന്നതായിരുന്നില്ല............ ദാസിന്റെ കാല് ആക്സിലറേറ്ററിൽ അമർന്നു, ചീറി പാഞ്ഞുപോകുന്ന ബൈക്കിനെ ദാസിന്റെ കാർ ഇടിച്ചു തെറിപ്പിച്ചു, ബൈക്കിൽ നിന്നും തെറിച്ച് റോഡിലേക്ക് വീണ നിഖിലിനെ മിററിലൂടെ ഒന്ന് നോക്കിയ ശേഷം ദാസിന്റെ കാർ അതിവേഗത്തിൽ മുന്നോട്ടുപോയി............ പുറകേ വന്ന പോലീസ് ജീപ്പ്, നിഖിന്റെ ബൈക്ക് കണ്ട് സൈഡിൽ നിർത്തി, റോഡിൽ ചോരയിൽ കുളിച്ച് കിടക്കുന്ന നിഖിനെ കണ്ടതും, വിജിത്ത് അവന്റെ അടുത്തേക്ക് ചെന്നു, അനക്കം ഇല്ലാതെ കിടക്കുന്ന നിഖിന്റെ അരികിൽ ഇരുന്നു മൂക്കിന്റെ താഴെ വിജിത്ത് വിരൽ വച്ചു നോക്കി............ എന്തായി സർ...........ഒരു പോലീസ്‌ക്കാരൻ വിജിത്തിനോട് ചോദിച്ചു.......... തീർന്നടോ.......... താൻ ആ ആംബുലൻസ് വിളി............ എന്നിട്ട് ഇവരെയും കൊണ്ട് സ്റ്റേഷനിലേക്ക് പോയേക്കോ ഞാനും ബഷീറും ഇവിടെ നിൽക്കാം............വിജിത്ത് ജീപ്പിൽ ഇരിക്കുന്ന ഷെറിനെ ചൂണ്ടി പറഞ്ഞു........... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ദീപു നമുക്ക് പോവാം................. ജിത്തു ദീപുവിനോട് ചോദിച്ചു............. പോവാം.......... ദീപു ദച്ചുവിന്റെ അരികിലേക്ക് നടന്ന് ചെന്ന് അവളുടെ തോളിൽ പിടിച്ചു........ ദച്ചു നിർവികാരതയോടെ ദീപുവിനെ നോക്കി............ നമുക്ക് പോവാം.......... ദീപു ദച്ചുവിനോട് ചോദിച്ചു..... മ്മ്....... പോവാം............. യാന്ത്രികാമായിരുന്നു അവളുടെ മറുപടി........... ജിത്തു അവളുടെ അടുത്തേക്ക് ചെന്നു....... താൻ ഒക്കെ അല്ലേ............. ജിത്തു അവളോട് ചോദിച്ചു.......... അതെ......... അവന്റെ മുഖത്ത് പോലും നോക്കാതെ അവൾ മറുപടി പറഞ്ഞു......... എടൊ സംഭവിച്ചതൊക്കെ.......... ജിത്തു പറയാൻ തുടങ്ങിയതും ദച്ചു കൈ ഉയർത്തി തടഞ്ഞു....... എനിക്ക് ഒന്ന് ഒറ്റക്ക് ഇരിക്കണം........... അവൾ മുന്നിലേക്ക് നടന്നു........ ദീപു അവളുടെ പുറകെ നടന്നു.......... ജിത്തുവിന് അവന്റെ ഹൃദയം നിലച്ചു പോവുന്നത് പോലെ തോന്നി...... അവന്റെ കണ്ണുകൾ നിറഞ്ഞു,........ ജിത്തുവേട്ടാ......... ചേച്ചിക്ക് സംഭവിച്ചതൊക്കെ ചേച്ചിക്ക് ഓർമ്മ വന്നു....... അതിന്റെ ഷോക്കിൽ ആയിരിക്കും ചേച്ചി....... തത്കാലം ചേച്ചിയെ നമുക്ക് ഒറ്റക്ക് വിടാം......... വാ വന്ന് വണ്ടിയിൽ കയറ്.......... സെറ അവനെ വിളിച്ചു വണ്ടിയിൽ കയറ്റി, ഒപ്പം കിരണും കയറി..................... ദീപു വണ്ടി മുന്പോട്ട് എടുത്തു........... മുന്പോട്ട് ഉള്ള യാത്രയിലും ആരോടും ഒന്നും മിണ്ടാതെ, ദൂരേക്ക് നോക്കി ഇരിക്കുന്ന ദച്ചുവിനെ കാണെ ജിത്തുവിന്റെ മനസ്സ് പിടച്ചുകൊണ്ടിരുന്നു........... അവളെ എന്നേക്കുമായി തനിക്ക് നഷ്ടപ്പെടാൻ പോവാണോന്ന് തോന്നി ജിത്തുവിന്................... ജിത്തുവിന്റെ ഫോണിന്റെ ശബ്ദം ആണ്, ആ നിശബ്ദതതയെ കീറി മുറിച്ചത്......... ഹലോ...... ഡോക്ടർ ഒരു എമർജൻസി കേസ് ഉണ്ടെന്ന്, ഒന്ന് അറ്റൻഡ് ചെയ്യണം വേഗം ഹോസ്പിറ്റലിൽ എത്താമോ......? ഹോസ്പിറ്റലിൽ നിന്നായിരുന്നു കോൾ........ ആ കോൾ മറ്റ് ചിന്തകളിൽ നിന്നും അവനെ ഉയർത്തി, ഒരു ഡോക്ടറുടെ കർമ്മ ബോധം ഉണർന്നതും,തന്റെ ഉത്തരവാദിത്വത്തെക്കുറിച്ച് ബോധവാനായ ഒരു ഡോക്ടർ എന്ന നിലയിൽ ജിത്തു വേഗം തന്നെ ഹോസ്പിറ്റലിൽ എത്തി.......... ഡ്രസ്സ്‌ മാറി ഓപ്പറേഷൻ തിയേറ്ററിൽ കയറിയപ്പോൾ ആണ് പേഷ്യന്റ് വിക്കി ആണെന്ന് അവൻ തിരിച്ചറിഞ്ഞത്......... സർ ഗൺ ഷൂട്ട്‌ ആണ്, ചെസ്റ്റിന്റെ സൈഡിൽ ഹാർട്ടിനോട് ചേർന്നു ആണ് ബുള്ളറ്റ്റിന്റെ പൊസിഷൻ, അവളരെ ശ്രദ്ധയോടെ ചെയ്തില്ലെങ്കിൽ ഹാർട്ടിലേക്ക് ഉള്ള ബ്ലഡ്‌ സപ്ലൈ കട്ട്‌ ആയി ഹാർട്ട്‌ അറ്റാക്ക് സംഭവിക്കാൻ ചാൻസ് ഉണ്ട്, അതാണ് എമർജൻസി ആയി ഡോക്ടറെ വിളിച്ചു വരുത്തിയത്............. എമർജൻസിയിൽ ഉണ്ടായിരുന്ന ഡോക്ടർ ജിത്തുവിന് കാര്യങ്ങൾ ബ്രീഫ് ചെയ്തു കൊടുത്തു............ ഒക്കെ.......... ജിത്തു സർജറിക്കായി ഓപ്പറേഷൻ തിയേറ്ററിലേക്ക് കയറി ............. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ പിറ്റേ ദിവസം രാവിലെ, ജിത്തുവിന്റെ കാബിനിയിൽ അവനുമായി സംസാരിക്കുകയായിരുന്നു വിജിത്ത്.......... ശ്രീജിത്ത്‌ ഹൌ ഈസ്‌ വിക്കി.........? വിജിത്ത് ചോദിച്ചു............ സർജറി സസസ്സ് ആയിരുന്നു, റസ്റ്റ്‌ വേണം, അലപം സീരിയസ് സർജറി ആയിരുന്നു അതുകൊണ്ട് നല്ലപോലെ കെയർ വേണം........... ജിത്തു പറഞ്ഞു........ ഹോസ്പിറ്റൽ അറസ്റ്റിന് ഉള്ള ഫോർമാലിറ്റീസ് ചെയ്തിട്ടുണ്ട്, ബാക്കി ഞാൻ കേസ് ഫയൽ സബ്‌മിറ്റ് ചെയ്ത ശേഷം മാത്രേ അറിയാൻ കഴിയു......... വിജിത്ത് പറഞ്ഞു............ എൽദോ.......? എബിൻ........? ജിത്തു ചോദിച്ചു............... എബിൻ സ്പോട്ടിൽ തന്നെ തീർന്നു, എൽദോയുടെ നട്ടെല്ലിലാണ് ഒരു ബുള്ളറ്റ് കൊണ്ടത്, അതുകൊണ്ട് അരക്ക് താഴേക്ക് തളർന്ന് പോയി.......... ഇനി ആ കിടപ്പിൽ നിന്നും എഴുന്നേൽക്കും എന്ന് തോന്നുന്നില്ല........ പിന്നെ ഒരു ബുള്ളറ്റ് ലങ്സിനെ ആണ് അഫ്ഫക്റ്റ് ചെയ്തത്, അതുകൊണ്ട് ഇനി ഓക്സിജന്റെ സഹായത്തോടെ മാത്രേ ശ്വസിക്കാൻ കഴിയൂ.......... ഫുൾ ടൈം ഒരു ട്യൂബിലൂടെ ഓക്സിജൻ സപ്ലൈ ചെയ്തുകൊണ്ടിരിക്കണം.......... ജീവിതകാലം മുഴുവൻ ഇനി ഇങ്ങനെ കിടക്കാം, എല്ലാ വേദനകളും സഹിച്ചു, ആരോടെങ്കിലും ഒക്കെ സഹായത്തോടെ............. വിജിത്ത് പറഞ്ഞു.......... നിഖിന്റെ പോസ്റ്മാർട്ടും ഒക്കെ കഴിഞ്ഞോ...........? ജിത്തു ചോദിച്ചു......... കഴിഞ്ഞു, പക്ഷെ അവന്റെ ബോഡി ഏറ്റ വാങ്ങാൻ അവന്റെ അമ്മ തയ്യാർ അല്ല............ അതുകൊണ്ട് ബോഡി മോർച്ചറിയിൽ കിടക്കുന്നു, അവരോട് ഒന്നുടെ സംസാരിക്കണം.......... വിജിത്ത് പറഞ്ഞു......... എന്നാ ഒക്കെ വിജിത്ത്........ എനിക്ക് റൌണ്ട്സിന് പോവാൻ സമയം ആയി...... നമുക്ക് കാണാം............ ജിത്തു പറഞ്ഞു............ ശരി........ എനിക്കും കമ്മീഷണറെ കണ്ട് ഈ കേസ് ഫയൽ സബ്‌മിറ്റ് ചെയ്യണം.......... വിജിത്ത് ജിത്തുവിനോട് യാത്ര പറഞ്ഞു ഇറങ്ങി........... ജിത്തു വിക്കിയുടെ റൂമിൽ എത്തുമ്പോൾ, വിക്കി കണ്ണടച്ച് കിടക്കുവായിരുന്നു.............. എങ്ങനെ ഉണ്ട് വിക്കി........ ഹൌ ഡോ യു ഫീൽ നൗ..........? ജിത്തു ചോദിച്ചു........ അതിന് പുച്ഛം നിറഞ്ഞ ഒരു ചിരി ആയിരുന്നു അവന്റെ മറുപടി.......... എന്തായാലും ജീവൻ തിരിച്ച് കിട്ടിയല്ലോ അല്ലേ............ ജിത്തു അവനോട് ചോദിച്ചു......... നീ ഒന്നും വിചാരിച്ചാൽ എന്നെ ഒന്നും ചെയ്യാൻ പറ്റില്ലെന്ന് ഇപ്പോ മനസ്സിലായില്ലേ............ നിനക്ക് തന്നെ എന്റെ ജീവൻ രക്ഷപെടുത്തേണ്ടി വന്നില്ലേ........ ഇതിലും വലിയ എന്ത് ജാതികേട് ആണ് നിനക്ക് വരാൻ ഉള്ളത്‌.......... പിന്നെ കേസും കോടതിയും ഒക്കെ അല്ലേ............ അത് മറികടക്കാൻ ഉള്ള വഴികൾ എന്റെ കൈയിൽ ഉണ്ട്.......... എനിക്ക് ഒന്നും നഷ്ടപ്പെട്ടിട്ടില്ല......... നഷ്ടം അത് നിങ്ങൾക്ക് മാത്രം ആണ്............ വിക്കി പറഞ്ഞു........... അത് ശരിയാണ്............ നിന്റെ കൈയിൽ ആളുകൾ ഉണ്ട്, ക്യാഷ് ഉണ്ട്........ നിനക്ക് ഒന്നും പറ്റാതെ വെളിയിൽ വരാൻ ഉള്ള വഴി നിനക്ക് അറിയാം.......... എന്നെ പോലെ ഒരാൾക്ക് നിന്നേ ഒന്നും ചെയ്യാൻ കഴിയില്ല....... നിന്റെ അത്രയും പണമോ, സ്വാധീനമോ എനിക്ക് ഇല്ല....... പക്ഷെ എന്റെ പെണ്ണിനോട് ഇത്ര വലിയ ദ്രോഹം ചെയ്ത നിന്നേ ഞാൻ അങ്ങനെ ചുമ്മാ വിടും എന്ന് നീ കരുതിയെങ്കിൽ നിനക്ക് തെറ്റി........... എനിക്ക് ചെയ്യാൻ പറ്റുന്ന ഒരു ചെറിയ സഹായം ഞാൻ നിനക്ക് ചെയ്തിട്ടുണ്ട്........... ജിത്തു പറഞ്ഞു....... വിക്കി ഒന്നും മനസ്സിലാവാതെ അവനെ നോക്കി............... പുതിയ നമ്പർ ഒന്നും അല്ല, പഴയ നമ്പർ തന്നെയാണ്........... കേട്ട് പഴക്കം ഉള്ള പഴയ ഒരു നമ്പർ.......... ജിത്തു അവനെ പുതപ്പിച്ചിരുന്ന പുതപ്പ് വലിച്ച് മാറ്റി................ നീ ഇനി ഒരു പെണ്ണിന്റെ അടുത്തും നിന്റെ ആണത്തം തെളിക്കാൻ പോവില്ല, അതിന് ഇനി നിനക്ക് പറ്റില്ല............ ഹാർട്ടിന്റെ സർജറി കൂടാതെ ഒരു ചെറിയ സർജറി കൂടി ഞാൻ നിനക്ക് അങ്ങ് നടത്തി.........നിന്റെ മെയിൽ ഓർഗൻ ഞാൻ അങ്ങ് ഓപ്പറേറ്റ് ചെയ്ത മാറ്റി .... ഇനി നിനക്ക് അത് വേണ്ട............... ജിത്തു പറഞ്ഞു............ വിക്കി പിടച്ചിലോടെ ജിത്തുവിനെ നോക്കി............. അതേടാ......... നീ ഇനി ഒരു ആണ് അല്ല........... വെറും ചണ്ടിയാണ് ചണ്ടി................ ഇതുകൊണ്ട് നിനക്ക് ഇനി ഒരു പ്രജനവും ഇല്ല.......... ക്രൂരമായ ചിരിയോടെ ജിത്തു പറഞ്ഞു............. ഡാ............... വിക്കി അലറി............. ആ അലറിച്ച നിറഞ്ഞ പുഞ്ചിരിയോടെ ജിത്തു ആസ്വദിച്ചുകൊണ്ടിരുന്നു.......... തുടരും ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ #കഥ #📔 കഥ #വിരഹം #📙 നോവൽ
നിലാവുപോലൊരു പെൺകുട്ടി -166 Copyright © protected - (കുറിപ്പ് :- സ്റ്റോറിയായി മാത്രം കാണുക. ഈ പാർട്ടിലും കഴിഞ്ഞ ഭാഗത്തും ഗൂഗിളിലും മറ്റുമുള്ള വിവരങ്ങൾ റെഫർ ചെയ്ത് എഴുതിയിട്ടുണ്ട്. ഏതെങ്കിലും സംഭവങ്ങളുമായോ വ്യക്തിക്കളുമായോ സാമ്യത തോന്നിയാൽ അത് വെറും യാദൃശ്ചികം മാത്രം. അതിന്റെ ഒരു ഉത്തരവാദിത്വവും എനിക്ക് ഇല്ല ) (പുതിയ കഥാപാത്രങ്ങൾ ജസ്റ്റ്‌ വന്നു പോകുന്നു എന്ന് മാത്രം... പിന്നീട് ഇമ്പോർട്ടന്റ് അല്ല.) പിന്നീട് ഡോക്ടർ സുബ്രഹ്മണ്ണ്യത്തിന്റെ തന്നെ കീഴിൽ എയ്ബൈലിനെ അവർ സേഫ് ഷെൽട്ടറിലേക്ക് മാറ്റി...... ഫർദർ ട്രീറ്റ്മെന്റിലൂടെ ആ രോഗത്തിന്റെ സത്യാവസ്ഥ പൂർണ്ണമായും അറിഞ്ഞു........!!! ആരോഗ്യവാനായ ആ ചെറുപ്പക്കാരനിൽ മാത്രമല്ല.... നമ്മളിൽ ആരും ആയിക്കോട്ടെ... ഇതുപോലെ ഒരു സിറ്റുവേഷൻ മുന്നിൽ വന്നാൽ...... തകർന്നു പോകും..... പ്രത്യേകിച്ച്....ഓർഫെനെജിൽ പലരുടെയും കാരുണ്യം കൊണ്ട് പഠിച്ചു... ഒടുവിൽ...... പാർട്ട്- ടൈം ജോലിയും മറ്റും ചെയ്തു ജീവിത വിജയത്തിന്റെ പടിക്കൽ നിൽക്കുന്ന അവനെ പോലുള്ള പയ്യന്......... കൂടുതൽ അന്വേഷണത്തിന്റെ ഫലമായി, മൂന്ന് മാസങ്ങൾക്ക് മുന്നേ അവർ താമസിക്കുന്ന റെസിഡന്ഷ്യൽ ഏരിയയിൽ നടന്ന പകർച്ച വ്യാധിയിൽ ആ ഭാഗത്തുള്ള എല്ലാവരുടെയും ബ്ലഡ്‌ സാമ്പിൾ കളക്ട് ചെയ്ത കാര്യം അറിയാൻ സാധിച്ചു...... ആ ഏരിയയിലുള്ളവരിൽ റെയർ ബ്ലഡ്‌ ഗ്രൂപ്പിലുള്ളവരുടെ ഡാറ്റസ് മൂൺലൈറ്റ് ഫർമ്മയ്ക്ക് നല്ലൊരു എമൗണ്ട് കൈപറ്റി മറിച്ചു നൽകി....... ആ സംഭവം കഴിഞ്ഞു ഒരു മാസത്തോളം ആയപ്പോഴാണ് എയ്ബൈൽ സഞ്ചരിച്ചിരുന്ന ബൈക്ക് ആക്‌സിഡന്റ് ആകുന്നതും...... തല നാരിഴയ്ക്ക് ചെറിയ ചില പരിക്കുകളോടെ രക്ഷപ്പെടുന്നതും... അന്ന് ഓപ്പോസിറ്റ് വണ്ടി ഓടിച്ച കാർ ഡ്രൈവർ എയ്ബൈലിനെ അടുത്തുള്ള ***** ഹോസ്പിറ്റലിൽ കാണിച്ചു മുറിവ് ബാന്റെജ് ചെയ്യുകയും ഒരു ദിവസം അവിടെ അഡ്മിറ്റ് ചെയ്യുകയും ചെയ്തിരുന്നു....... അന്ന് നൽകിയ മെഡിസിൻസ് ചിലത് എയ്ബൈലിന്റെ ശരീരത്തിൽ പ്രവർത്തിച്ചു തുടങ്ങിയത്തിന്റെ ഫലമായി.... ഛർദിയും ക്ഷീണവും കാണിക്കുവാൻ തുടങ്ങി..... അടുത്തുള്ള ഒരു ഹെൽത്ത്‌ സെന്ററിൽ കാണിച്ചപ്പോൾ ഒരു താൽകാലിക ആശ്വാസം ലഭിച്ചെങ്കിലും ദിവസങ്ങൾക്കു ശേഷം കാര്യങ്ങൾ കൂടുതൽ വഷളായി.... പിന്നീട് അരങ്ങേറിയ നാടകം ആരൊക്കയോ രചിച്ച തിരകഥ പോലെ മുന്നേറിയപ്പോൾ...... എല്ലാം തകിടം മറിച്ചു കൊണ്ടായിരുന്നു സീനിലേക്കുള്ള വിദ്യൂത് മാധവിന്റെ എൻട്രയും പിന്നീടുള്ള സംഭവ വികാസങ്ങളും....... ഈ ഒരു ഇൻസിഡെന്റിന്റെ പിറകിലെ ഏറ്റവും സങ്കടമായ പാർട്ട്.... ഇതൊന്നുമല്ല.... അന്ന് എയ്ബൈൽ തലനാരിഴ്യ്ക്ക് രക്ഷപ്പെട്ടപ്പോൾ പകരം നറുക്ക് വീണത്.... ഇതേ ബ്ലഡ്‌ഗ്രുപ്പിലുള്ള ശ്രീകാന്ത്‌ എന്ന മറ്റൊരു ഇരുപത് കാരനായിരുന്നു....... ആക്‌സിഡന്റിൽ **** ഹോസ്പിറ്റലിൽ നിന്നും ****** ഹോപിറ്റലിലേക്ക് ഷിഫ്റ്റ്‌ ചെയ്തു, മസ്തിഷ്ക്കമരണം സ്ഥിരീകരിക്കുമ്പോൾ....... അപ്നിയ പരിശോധന പോലും നടത്തിയിരുന്നില്ല.... അപ്നിയ പരിശോധനകൊണ്ട് ഉദ്ദേശിക്കുന്നത് തലച്ചോറിന് ഗുരുതരമായ പരിക്ക് സംഭവിച്ചാൽ, നിങ്ങൾക്ക് സ്വയം ശ്വസിക്കാൻ കഴിയില്ല, കൂടാതെ മെക്കാനിക്കൽ വെന്റിലേഷനെ (വെന്റിലേറ്ററുകൾ) ആശ്രയിക്കുകയും ചെയ്യും. ഒരു അപ്നിയ പരിശോധനയിൽ, നിങ്ങൾ സ്വയം ശ്വസിക്കുന്നുണ്ടോ എന്ന് കാണാൻ വെന്റിലേറ്റർ പിന്തുണ താൽക്ഗ്രൂപ്പിലുള്ള ികമായി നിർത്തുന്നു........(കടപ്പാട്-ഗൂഗിൾ) ഇവിടെ എയ്ബലിന്റെ കേസിന്റെ പിന്നിലെ ചതിയുടെ മുഖം പൂർണ്ണമായും വ്യക്തമായത് ശ്രീകാന്തിലൂടെയാണ്.... എയ്ബലിനു അഡ്മിറ്റ് ആകാൻ നൽകിയ ഡേറ്റിനു ദിവസങ്ങൾക്കു മുന്നേ **** ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയ ഒരു മലേഷ്യൻ പൗരനായിരുന്നു ശ്രീകാന്തിന്റെ കിഡ്നി ട്രാൻസ്‌പ്ലാന്റ് ചെയ്തിരുന്നത്. കൂടുതൽ വിവരങ്ങൾക്ക് മലേഷ്യൻ എംബസിയുമായി ബന്ധപ്പെട്ടപ്പോൾ ദാത്താവ് ആരാണെന്ന ചോദ്യത്തിൽ ശ്രീകാന്തിന്റെ പേരിനു പകരം ആ മലേഷ്യൻ പൗരന്റെ ഭാര്യയുടെ പേരായിരുന്നു അവിടെ നൽകിയിരുന്നത്...... വൈഫിന്റെ കിഡ്നി ഇദ്ദേഹത്തിന് മാറ്റി വെയ്ക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി എന്നാണ് റിപ്പോർട്ട്‌ നൽകിയിരിക്കുന്നത്...... അതും ഒരു ഇന്ത്യൻ റെസിപ്പിയൻറ് ഉണ്ടങ്കിൽ ഒരിക്കലും ഫോറിനേഴ്സിന് കൊടുക്കാൻ പാടില്ല എന്ന നിർദ്ദേശം കാറ്റിൽ പറത്തിയാണ് ഈ ഒരു ഇൻസിഡന്റ് അരങ്ങേറിയത്........ ഈ ഒരു സംഭവം പൊതുജന ശ്രദ്ധയിൽ കൊണ്ടുവരാൻ ശ്രമിച്ച എയ്ബലിനു നേർക്ക് മാനസികമായും അല്ലാതെയും പല രീതിയിലുമുള്ള അക്രമങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.... ഒരിക്കലും ഇതൊരു ഒറ്റപെട്ട സംഭവമായി കാണാൻ സാധിക്കില്ല.... കൂടുതൽ അന്വേഷണതിന്റെ ഭാഗമായി... കഴിഞ്ഞ പതിനഞ്ച് വർഷങ്ങൾക്ക് ഇടയിൽ രാജ്യത്തിൽ നടന്ന എല്ലാ ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ സർജറികളുടെയും വിവരങ്ങൾ വിശദ്ധമായ പുനപരിശോധനയ്ക്ക് വിധേയമാക്കമെന്ന് ഈ കമ്മിറ്റിയ്‌ക്ക് മുൻപാക്കെ തെളിവുകൾ സഹിതം ഞങ്ങൾ ആവശ്യപെടുകയാണ്.... " " ഒരു അവയവ തട്ടിപ്പിൽ തീരുന്നില്ല ഇവരുടെ ഇല്ലീഗൽ ആക്ടിവിറ്റിസ്......." സ്പതൃപ്‌തിയോടെ സ്റ്റീഫനെ നോക്കി ഋഷി തന്റെ ഭാഗം തുടങ്ങി........ "പതിനഞ്ചിനും പതിട്ടിനെനും ഇടയിലുള്ള കുട്ടികളെ..... തുടക്കത്തിൽ കാരിയർ ആയും.... ഒടുവിൽ ഏജന്റ് ആയും.... അവസാനം..... ഈ മാഫിയയുടെ കാവൽ പട്ടികളായും മാറ്റി എടുക്കുന്ന..... ഒരു വമ്പൻ മാഫിയ................... ഇങ്ങനെ കണ്ണികളാക്കുന്നവർ തന്നെയാണ് ഹ്യൂമൻ ട്രാഫിക്കിന്റെയും ഏജന്റ്മാരായി പ്രവർത്തിക്കുന്നത്....പുറമെ ആർക്കും കുറ്റം പറയാനില്ലാത്ത ഇവർ പ്രണയം നടിച്ചും.... സൗഹൃദത്തിന്റെ പേരിലും ടീനെജിലേക്ക് കടന്ന കുട്ടികളെ വലയിലാക്കി....... അവർക്ക് പ്രീതിപ്പെടുത്തേണ്ട ഉന്നതർക്ക് കാഴ്ച്ചവെച്ചു കാര്യം സാധിക്കുന്നതോടൊപ്പം....... മരുന്ന് പരീക്ഷണങ്ങൾക്കും.... ബാക്കിയുള്ള ഇത്തിരി ജീവനിൽ നിന്നും അവയവങ്ങൾ അടക്കം വിറ്റ് ബിസിനസ്‌ സാമ്രാജ്യവും.... മണിയും പവറും വർധിപ്പിക്കുന്ന....... ക്രിമിനൽ ഡെവിൾസ്......!!!!!!!... ഇതിന്റെ മറ്റൊരു വശം എന്ന് പറഞ്ഞാൽ... ഇരയായി പെൺകുട്ടികൾ മാത്രമല്ല.... ആൺകുട്ടികളും ഉണ്ട്.... നമ്മളുടെ സൊസൈറ്റിയിലെ ഒരു വിഭാഗം ആൾക്കാർ ഇന്നും ധരിച്ചിരിക്കുന്നത് സമൂഹത്തിൽ ആൺകുട്ടികൾ എന്നും സുരക്ഷിതർ ആണെന്നാണ്...... ആ ഒരു മനോഭാവമാണ് ഇവരൊക്കെ മുതലെടുക്കുന്നതും..... നമ്മൾക്ക് ലഭിച്ച പഠന റിപ്പോർട്ട്‌ പ്രകാരം കേരളത്തിൽ മാത്രം....... 2015 -19 കാലഘട്ടത്തിൽ റിപ്പോട്ട് ചെയ്ത 13,184 കേസുകളിൽ 2,250 എണ്ണത്തോളം ആൺകുട്ടികൾക്ക് നേരെയുള്ളതാണ്..... ഇത് റിപ്പോർട്ട്‌ ചെയ്ത കണക്കുകൾ മാത്രം.... യാഥാർഥ്യം ഇതിലുമൊക്കെ എത്രയോ അധികമായിരിക്കും....... " പറയുമ്പോൾ ഋഷിയുടെ കണ്ണിൽ അവരെയൊക്കെ അപ്പാടെ ചാരമാക്കാൻ തോതിൽ അഗ്നി എരിയുന്നുണ്ടായിരുന്നു..... " ഞങ്ങളുടെ ടീം സമർപ്പിച്ച അന്വേഷണത്തിന്റെ ആദ്യഘട്ട റിപ്പോർട്ടിൽ വ്യക്തമായി..... വിത്ത്‌ പ്രൂഫ്...... പ്രൂവ് ചെയ്തിട്ടുണ്ട് മൂൺലൈറ്റ് ഫാർമ്മയ്ക്ക് വ്യവസായി ആന്റണി കുരിശിങ്കൽ..... ദേവൻ, നീൽ മഹേന്ദ്രൻ...... തുടങ്ങിയവരുടെ കൊലപാതകത്തിലുള്ള പങ്ക് .....!!!! ഇന്ന് നിള ഗ്രൂപ്പ്സ് എന്ന പേരിൽ അറിയപ്പെടുന്ന ഹിമാധ്രി ഗ്രൂപ്പിന്റെ മറവിൽ പൊളിറ്റിഷ്യൻ ബാലകൃഷ്ണപിള്ളയും.... ഡോക്ടർ ജയകൃഷ്ണപിള്ളയും.... കൂടെ വ്യവസായി മഹേന്ദ്രൻ..... എസ്. പി. സോമൻ ചൗദരി.... റിയേഡ് പോലീസ് ഓഫീസർ ഈശ്വരപിള്ള അടങ്ങുന്ന ഗ്രൂപ്പ് നടത്തിയ ഡ്രഗ്സ് ഡിലിങ്‌സും..... അതിന്റെ പേരിൽ നടന്ന കൊലപാതകങ്ങളും..... ഒടുവിൽ അത് മറച്ചുവെക്കാനും...... അതെ തുടർന്ന് ഉയർന്നു വന്ന എതിർ ശബ്ദങ്ങളെ അടിച്ചമർത്താനും.... ചിലതൊക്കെ എന്നെന്നേക്കുമായി ഭൂമിയിൽ നിന്നും തുടച്ച് നീക്കാനടക്കം മൂൺലൈറ്റ് ഫാർമ്മ ഒരുപാട് സ്ട്രഗിൾ ചെയ്തു... ഇതിന്റെ ആഫ്റ്റർ ഇഫ്ഫക്റ്റ്...... മൂൺലൈറ്റ് ഫർമ്മ എന്ന വമ്പൻ ഫർമ്മസ്യൂട്ടിക്കൽ കമ്പനി തീരാ നഷ്ട്ടത്തിൽ കൂപ്പു കുത്തുന്ന അവസ്ഥയിൽ ചെന്നെത്തി..... ഒരു മാജിക്‌ എന്നോ..... ഭാഗ്യമെന്നോ.... സാമ്രാജ്യത്തിന്റ കപ്പിത്താനായി...... ഡോക്ടർ ജയകൃഷ്ണപിള്ളയുടെ ബിനാമി, അയാൾ പോറ്റി വളർത്തുന്ന ഒരു ഒരു പെറ്റ് എന്നുപോലും പറയാൻ പറ്റുന്ന സെയിഫുദ്ധീൻ അലി അമരക്കാരനായി സ്ഥാനരോഹണം ചെയ്തത് മുതൽ വെച്ചടി കയറ്റമായിരുന്നു...... സൈഫുദ്ധീനെ മുന്നിൽ നിർത്തി ജയകൃഷ്ണൻ എന്ന ബുദ്ധിരാക്ഷസന്റെ പല നീക്കങ്ങളുടെ ഫലമായി സാമ്പത്തിക ബാധ്യതയിൽ നിന്നും.... പിന്നീട് ഫാർമസ്യൂട്ടിക്കൽ .... മെഡിക്കൽ വിദ്യാഭ്യാസം.. അടങ്ങുന്ന മേഖലയിൽ അടക്കം വ്യാപിച്ച ഒരു വമ്പൻ ശൃംഖലയായി മാറി..... ചുക്കാൻ പിടിക്കാൻ...... നിള ഗ്രൂപ്പ്സും..... ഒരു ഘട്ടത്തിൽ പിടിക്കപ്പെടും എന്ന അവസ്ഥ വന്നപ്പോൾ..... ആയുദ്ധകടത്ത് മുതൽ ചില മത സംഘടനാ നേതാക്കന്മാരെ വരെ ..... കമ്പനിയുടെ ഷെയർ ഹോൾഡേഴ്‌സ് ആക്കി കൊണ്ട് വീണ്ടും സേഫ് സോണിൽ........!!!!!"""" മിനിസ്റ്റർ അടക്കമുള്ളവരിൽ നിന്നും വല്ലാത്തൊരു നെടുവീർപ്പ് ഉയർന്നു..... പാർട്ടിയുടെ വളർച്ചയ്ക്കും അധികാര സുസ്ഥിരതയും മുന്നിൽ കണ്ട് പലതിനും കണ്ണടച്ചിട്ടുണ്ടെങ്കിലും ഒരിക്കൽ പോലും രാജ്യത്തിനെതിരായോ, ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ആയി മാറുന്ന കാര്യങ്ങൾക്കോ കൂട്ട് നിൽക്കുകയോ.... കണ്ണടയ്ക്കുകയോ ചെയ്തിട്ടില്ല എന്ന് മാത്രമല്ല...... അത് പോലെ വല്ലതും ശ്രദ്ധയിൽ പെട്ടാൽ .... ഇനി ഒരിക്കൽ കൂടെ ചെയ്യാൻ ധൈര്യം തോന്നാത്ത അത്രയും ശക്തമായ നടപടി കൈകൊള്ളുകയും ചെയ്തിട്ടുണ്ട്... അതിന്റെ പേരിൽ അകത്തും പുറത്തും ഒരുപാട് ശത്രുക്കളെ സമ്പാദിച്ചിട്ടും ഉണ്ട്..... എന്തോ ഒരുനിമിഷം ഓർത്ത ശേഷം പി. എ യ്ക്ക് രഹസ്യമായി നിർദ്ദേശം നൽകിയ ശേഷം ഋഷിയോട് തുടരാൻ കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു.... " രാജ്യത്തെമ്പാടുമുള്ള ഇവരുടെ കോളേജുകളിൽ മാത്രം കഴിഞ്ഞ അഞ്ചു വർഷങ്ങൾക്ക് ഇടയിൽ..... സൂയിസൈഡ് ചെയ്ത ,മിസ്സിംഗ്‌ റിപ്പോർട്ട്‌ ചെയ്ത..... അല്ലെങ്കിൽ ആക്‌സിഡന്റ് ഓർ മറ്റു രീതിയിൽ മരണപെട്ട കുട്ടികളുടെ എണ്ണം മാത്രം ആയിരത്തി ഇരുന്നൂറ്റി പതിനെട്ടാണ്...... അതിൽ ഒരു പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതി ആരുടെയൊക്കയോ അച്ചാരം കൈപറ്റിപോലീസ്, പ്രണയിച്ച ആളുടെ കൂടെയുള്ള ഒളിച്ചോട്ടമായി വരുത്തി തേച്ചു മായിച്ചു കളയാൻ ശ്രമിച്ചപ്പോൾ..... ഒരുകൂട്ടം.... സാധാരണക്കാരായ ചെറുപ്പക്കാരുടെ അന്വേഷണത്തിൽ....... ഇതിന്റെ പിറകിലെ മാഫിയ സംഘത്തിന്റെ ഞെട്ടിക്കുന്ന ചില വിവരങ്ങൾ അറിയാൻ സാധിച്ചു. അവർ അത് അഡ്വക്കേറ്റ് മിഥുനു കൈമാറി..... ആ വിവരങ്ങൾ അന്വേഷണത്തിന്റെ പല ക്രൂഷ്യൽ ഘട്ടങ്ങളിലും ഞങ്ങളെ ഒരുപാട് സഹായിച്ചിട്ടുണ്ട്...... അവരെ ഓർക്കാതെ ഈ റിപ്പോർട്ട് പൂർണ്ണമാക്കാൻ സാധിക്കില്ല....... (നമ്മുടെ വിപിയും, അഭിയുമൊക്കെ അടങ്ങുന്ന പിള്ളേർ )..... ഞങ്ങളുടെ അന്വേഷണത്തിൽ എക്സ് മിനിസ്റ്റർ ബാലകൃഷ്ണനും , സഹോദരൻ ജയകൃഷ്ണനും മകൻ ബിജോയ്‌ ബാലകൃഷ്ണൻ,..... പ്രദീപ്‌, Adv. ഹേമന്ത്, ഡി. ഐ. ജി. സുമൻ ചൗദരി, ന്യൂ ലൈഫ് മെഡിസിറ്റി ഹോസ്പിറ്റലിലെ കാർഡിയോളജിസ്റ് ഡോക്ടർ ഫെർനാണ്ടസ്..... റിട്ടയേർഡ് പോലീസ് ഓഫീസർ ഈശ്വരപിള്ള അടങ്ങുന്ന പ്രമുഖരുടെ ഒരു നീണ്ട ലിസ്റ്റ് തന്നെയുണ്ട് പ്രതി സ്ഥാനത്ത്......." ഋഷി ഒരു ദീർഘശ്വാസമെടുത്തു........ "ഡോക്ടർ ഫെർനാണ്ടസ് മരിക്കുന്നതിനും മുമ്പ് മനസാന്തരം സംഭവിച്ചു കുമ്പസാരം പോലെ കുറ്റങ്ങൾ ഏറ്റ് പറഞ്ഞ ഒരു വീഡിയോ അദ്ദേഹത്തിന്റെ ലോക്കറിൽ നിന്നും ലഭിച്ചിട്ടുണ്ട്......." ഋഷി ഒന്ന് അർജുനെ നോക്കിയപ്പോൾ അവിടെ സ്‌ക്രീനിൽ ഡോക്ടർ ഫെർണാണ്ടസ് തെളിഞ്ഞു വന്നു.... (മുന്നേ ഒരിക്കൽ പറയുന്നത് ഒന്നുകൂടെ ഓർമ്മിപ്പിക്കുന്നു.) """"എന്റെ.... പേര് ഡോക്ടർ ഫെർണ്ണാണ്ടസ് ജേക്കബ്.. നിങ്ങളിൽ പലർക്കും എന്നേ അറിയാമായിരിക്കും.....,......... " പിന്നീട് അങ്ങോട്ട് ഒരു കുമ്പസാരമായിരുന്നു....... അനാഥബാല്യത്തിൽ നിന്നും ഒരു രാജകുമാരെ പോലെ ഉയർന്നു വന്നു....... ഒരുപാട് നാണക്കേടുകൾ സഹിച്ച് വിജയിച്ചു വന്നവൻ ആയതുകൊണ്ട് ചുറ്റിലുള്ളതിനോട് മുഴുവൻ ഒരു പുച്ഛം മാത്രമായിരുന്നു....... പണം അതായിരുന്നു അയാളിലെ ദൈവം........ നേടണം...... തന്നെ കാണുമ്പോൾ ബഹുമാനത്തോടെ തല കുനിക്കുന്നിവർ എന്നും അയാൾക്ക് ഒരു ഹരമായിരുന്നു........... അതൊക്കെ പണത്തിന്റെ പേരിൽ എന്ന് വിശ്വസിച്ചത് കൊണ്ടോ എന്തോ....... അതിനു വേണ്ടി എന്തു ചെയ്യാനും റെഡി എന്ന നിലയിൽ ആയി കാര്യങ്ങൾ....... ഒടുവിൽ...... ദൈവത്തിന്റെ വരദാനമായി കിട്ടിയ ഡോക്ടർ എന്ന പുണ്യം പോലും.... മറന്നു ചെയ്ത പ്രവൃത്തികൾ...... ഓരോന്നും അക്കം ഇട്ടുകൊണ്ട് പറഞ്ഞു തീർത്തു...... അവയവകടത്തു മുതൽ....... ഗാങ് റേപ്പിൽ പെട്ട് തന്റെ മുന്നിൽ കിടന്ന പെൺകുട്ടികൾക് വരെ ഒരു മനുഷ്യത്വവും കൂടാതെ വിലയിട്ട വീരസഹസിക ജീവിത വീഥികൾ............ "എനിക്ക്..... എനിക്ക്..... ഇതുപോലെ ഇനി ജീവിക്കാൻ വയ്യ...... ഒന്ന് ഉറങ്ങിയിട്ട് മാസങ്ങൾ ആയി..... എനിക്ക് ചുറ്റിലും എന്റെ തെറ്റ് മൂലം..... ഞാൻ..... ഞാൻ കാരണം....ജീവൻ നഷ്ട്ടപെട്ട ആൾക്കാരുടെ കരച്ചിൽ കേൾക്കുന്നു.... അതെന്നെ വല്ലാതെ ഭയപ്പെടുത്തുന്നു..... എല്ലാം മറക്കാൻ ഒരു യാത്ര പോവുകയാണ്..... ചെയ്ത തെറ്റുകൾ തിരുത്താനുള്ള യാത്ര........ വേറെ ആരുടേയും ഒരു പ്രേരണയും ഇതിനു പിറകിൽ ഇല്ല...... " അതിനു ശേഷമുള്ള അദ്ദേഹത്തിന്റെ അഡ്വഞ്ചർ യാത്രയിൽ വച്ച് വന്യ മൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു....ബാക്കിയായി ലഭിച്ച കൈയ്യുടെയും ചില ശരീര ഭാഗളുടെയും അവശിഷ്ട്ടങ്ങളുടെയും ....... എസ്പെഷ്യലി ഇടത്തു കൈയിലെ ഈഗിളിന്റെ പച്ച കുത്തിയ ചിഹ്നത്തിലൂടെ തോന്നിയ സംശയത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ ഡി. എൻ. എ ടെസ്റ്റിലൂടെ മരണപ്പെട്ടത് അദ്ദേഹം തന്നെയെന്ന് ഉറപ്പിച്ചത്..... " പറഞ്ഞു നിർത്തുമ്പോൾ മിനിസ്റ്റർ അടക്കമുള്ളവരുടെ മുഖത്ത് ഗൂഢമായ ഒരു പുഞ്ചിരി സൂക്ഷിച്ചു നോക്കിയാൽ മാത്രം അറിയാവുന്ന രീതിയിൽ മിന്നി മാഞ്ഞു... മറ്റൊന്നും കൊണ്ടല്ല.... ആ ടീമിലുള്ള വിരാട് അടക്കമുള്ളവരെ കുറിച് അത്രയ്ക്കുണ്ട് മതിപ്പ്... "ഈശ്വരപിള്ള..... അറ്റാക്ക് വന്നു സ്പോട്ടിൽ മരണപെട്ടെങ്കിലും.... അദ്ദേഹത്തിന്റെ പേർസണൽ ഡയറിയിൽ സ്വന്തം കൈപ്പടയിൽ തന്നെ കാര്യങ്ങൾ വ്യക്തമായി എഴുതിയിട്ടുണ്ട്......." സ്‌ക്രീനിൽ വീണ്ടും മുഖങ്ങൾ മിന്നി മറഞ്ഞു... "ചോണപ്പൻ എന്ന വിൽപ്പേരിൽ അറിയപ്പെടുന്ന....... ഷെൽവം...... പത്തോളം മാർഡർ കേസിൽ നേരിട്ടും.... ഗ്യാങ് കൊട്ടേഷനായി അൻപതിൽ അധികം കേസ്..... കൂടാതെ ഡ്രഗ്...... സ്വർണ്ണകടത്ത്ത് ... പിടിച്ചുപറി, റേപ്പ് അറ്റംറ്റ് അടക്കം നനൂറിൽ അധികം വേറെയും കേസുകൾ....." "ഇത്.... ധർമ്മൻ..............." കുറച്ചധികം ഗുണ്ടാലിസ്റ്റിൽ ഉള്ളവരുടെ ഡീറ്റെയിൽസ് ഓരോന്നും ഋഷി എണ്ണി പറഞ്ഞു..... "ഇവരെയൊക്കെ ഇന്ന് ജീവനോടെ ഇല്ല.... ഗുണ്ടകൾ തമ്മിലുള്ള സംഘട്ടന്തിന്റെയും.. പിന്നെ തമ്മിലുള്ള കുടിപകയുടെയും ഭാഗമായി..... പല സ്ഥലങ്ങളിൽ വച്ചു ഇവരുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു... ഇവർ എല്ലാം തന്നെ ...... ഡോക്ടർ ജയകൃഷ്ണപിള്ളയുയും.... ബാലകൃഷ്ണപിള്ളയുയും.... അടങ്ങുന്ന മൂൺലൈറ്റ് ഫർമ്മയുടെ എല്ലാ ക്രൈംസിനും നേരിട്ട് ഇടപെട്ടവരാണ്......" വിരാട് ചാരിതാർഥ്യത്തോടെ തന്റെ ഇടത്ത് കൈയ്യിലേക്ക് നോക്കി......ലെഫ്റ്റ് ഹാൻഡർ ആയ അവനു ഒരാളെ ഇടിക്കാനും.... തോക്ക് പിടിക്കാനും.... എന്തിന് ഏറെ പറയുന്നു കത്തി കൊണ്ട് കുത്തി കുടൽമാല അടക്കം പുറത്ത് എടുക്കാനും എളുപ്പം ഇടത്ത് കൈയ്യാണ്...... അടുത്തിരിക്കുന്ന അർജുൻ അവന്റെ നോട്ടം കണ്ടു അയ്യോ പാവം എന്ന മട്ടിൽ ആ കൈ ഒന്ന് നോക്കി പുച്ഛിച്ചു.... "പിന്നെ ഇതിൽ ഏറ്റവും ഇമ്പോർട്ടന്റ്........... ..... !!!!!""""" ഡോക്ടർ ജയകൃഷ്ണപിള്ള......"""!!!! എക്സ് മിനിസ്റ്റർ ബാലകൃഷ്ണപിള്ളയുടെ ട്വിങ് സഹോദരൻ.........!!!!!""""" പറയുമ്പോൾ ഋഷി അടക്കമുള്ള ഓരോ പോലിസ് ഉദ്യോഗസ്ഥരുടെയും കണ്ണിൽ ഒരു നിരാശ ബോധം ഉറവ പൊട്ടി.... വിരാടിന്റെ ഹൃദയം വല്ലാതെ വേദനിച്ചു..... അവന്റെ ഇത്രയും കാലത്തെ സർവിസിനിടയിൽ ഇത് ആദ്യത്തെ സംഭവമായിരുന്നു.... ഇങ്ങനെ ഒരു നഷ്ട്ടം സഹിക്കാൻ പറ്റുന്നതിലും അപ്പുറമാണെങ്കിലും എവിടെയൊക്കെയോ എന്തൊക്കയോ ഓർത്തു സമാധാനിച്ചു...... ------------------------------------------------------- കടപ്പാട് :-ഗൂഗിൾ അമ്മച്ചി 🙏 (തുടരും ) പ്ലീസ് ignore mistakes.... അടുത്ത പാർട്ട്‌ എഴുതി തുടങ്ങിയിട്ടുണ്ട് നൈറ്റ്‌ കംപ്ലീറ്റ് ആവുകയാണെങ്കിൽ പോസ്റ്റ്‌ ചെയ്യാം. അപ്പ്രൂവൽ മോർണിങ്ങിൽ ആകാനാണ് സാധ്യത. #📙 നോവൽ #വിരഹം #📔 കഥ #കഥ
പ്രണയം :24 ========== "എന്തുപറ്റി.. ഡബ്ബിങ് എല്ലാം കഴിഞ്ഞതല്ലേ.." "നാളെ വൈകുന്നേരം 7 മണിക്ക് സെലെബ്രെറ്റിസിനുള്ള പ്രീവ്യൂ ഷോ ആണ് സിനിമയുടെ..." "ഓഹ്.. അടിപൊളി.." "ഹ്മ്മ്.." " എന്താ.. എന്തുപറ്റി പെട്ടെന്ന് മുഖം മാറാൻ.." "എന്താന്നറിയില്ല പെട്ടന്ന് ഒരു ടെൻഷൻ.." " എന്തിന്?? " ഇന്ദു ചിരിച്ചു.. "നീ കേട്ടിട്ടില്ലേ ഒരു സിനിമ ഇറങ്ങുമ്പോൾ പ്രസവിക്കാൻ ഇരിക്കുന്ന അമ്മയുടെ ടെൻഷൻ ആകും അതിന്റെ ക്രൂവിന് എന്ന്..." " ഇല്ല ഞാൻ കേട്ടിട്ടില്ല.. പുതിയ പഴഞ്ചൊല്ല് ആണോ?? " അവൾ കളിയാക്കി ചിരിച്ചു "ഒന്നു പോ പെണ്ണെ.. അമ്മക്ക് പ്രസവ വേദന അവൾക്ക് വീണ വായന.." "ഇതെന്ത് മനുഷ്യനാ.. എന്തുപറഞ്ഞാലും പ്രസവം.. " "ഞാൻ ഒരു പഴമൊഴി പറഞ്ഞതാ.. എന്റെ മോളെ.." അവൻ കൈ കൂപ്പി "ഞാൻ പോവാ.. ഇവിടെ ഇരുന്നാൽ വൈകിട്ട് വായു ഭക്ഷിക്കേണ്ടി വരും.. ചേട്ടൻ ഇവിടെ ഇരുന്നു ചിന്തിക്കു.." അവൾ അകത്തേക്ക് പോവാൻ തുടങ്ങി "ഇന്ദു.. നമ്മുക്ക് ഒന്നു പുറത്തു പോകാം.. ഭക്ഷണം പുറത്തു നിന്നും കഴിക്കാം." "ആഹ്.. അങ്ങനെ നല്ല കാര്യം വല്ലതും പറയൂ.. എത്ര നാളായി പുറത്തൊക്കെ പോയിട്ട്.." "നമ്മുക്ക് നാളെ ഷോ കാണാൻ പോകുമ്പോൾ ഇടാനുള്ള ഡ്രസ്സ്‌ എടുക്കാം.." "നമ്മളോ?? ഞാൻ വരുന്നില്ല.. ആരെയും ഒരു പരിചയവുമില്ല.. ഞാൻ ഒറ്റപ്പെടും.." "പിന്നെ നീ വരാതെ?? നീ ഉണ്ടാവും എന്റെ ഒപ്പം.. അല്ലെങ്കിൽ തന്നെ തിയേറ്ററിൽ ഉള്ളവരെ എല്ലാം പരിചയം ഉണ്ടായിട്ടാണോ നീ സിനിമ കാണാൻ പോകുന്നത്.. പോ വേഗം പോയി റെഡി ആകു.." രണ്ടാളും കൂടി ഷോപ്പിംഗിനു പുറത്തു പോയി.. ജിത്തു ഒരു ബ്ലു കളർ ഷർട്ട്‌ എടുത്തു.. ഇന്ദുവിനും അതെ കളർ ഡ്രസ്സ്‌ തന്നെയാണ് എടുത്തത്.. അവൻ അവളോട് സാരി എടുക്കാൻ പറഞ്ഞെങ്കിലും അവൾക്ക് സാരി ഉടുക്കാൻ അറിയില്ല എന്നുപറഞ്ഞു ഒഴിഞ്ഞു.. അവസാനം അവനു ഇഷ്ടപ്പെട്ട ചുരിദാർ തന്നെ എടുത്തു.. അതും ജിത്തുവിന്റെ ഷർട്ടിന്റെ കളർ തന്നെ.. വൈകുന്നേരത്തെ ഭക്ഷണവും കഴിച്ചതിനു ശേഷം ആണ് രണ്ടാളും തിരികെ എത്തിയത്... ഇന്ദു ഡ്രെസ്സ് മാറി തിരിച്ചു വന്നപ്പോൾ ജിത്തു അകത്തേക്ക് വന്നു... "ഡി.. നിന്റെ ഫ്രണ്ടിനോട് വരാൻ പറ കേട്ടോ പ്രീവ്യൂ ഷോയിക്ക്.." "അതെന്താ പെട്ടെന്ന്.. വേറെ ആരും ഇല്ലേ.." അവൾ ഇളിച്ചു കാണിച്ചു.. "പോടീ.. എനിക്ക് രണ്ടു മൂന്നു പേരെ കൊണ്ടുചെല്ലാം.." "ആഹാ.. എന്നാൽ ഞാൻ അവളെ വിളിച്ചു പറയാം.. വലിയ സിനിമ പ്രാന്തിയാ.." "ഹ്മ്മ്.. ഞാൻ ആൽബിയെ വിളിച്ചു പറയട്ടെ റെഡി ആയി ഇരിക്കാൻ.." ഇന്ദു അഞ്ജലിയെയും ജിത്തു ആൽബിയെയും വിളിച്ചു പറഞ്ഞു നാളെ വരണം എന്ന്.. ❤️❤❤️❤️❤️ പിറ്റേന്ന് "ഇതെന്താ ജിത്തുവേട്ടാ.. അമ്പലത്തിൽ പോവുകയാണോ?? മുണ്ടൊക്കെ ഉടുത്തുകൊണ്ട്.." "മുണ്ട് ഉടുത്താൽ എന്താ പ്രോബ്ലം.." "സിനിമ നടൻ ഓക്കെ ആവുമ്പോൾ കുറച്ചു സ്റ്റൈൽ ആയിട്ട് വേണ്ടേ പോവാൻ..." "ആഹ്.. ഈ മുണ്ട് ഉടുക്കുമ്പോൾ കിട്ടുന്ന സ്റ്റൈൽ ഓക്കെ മതി.. എന്ത്‌ നടൻ ആണെങ്കിലും ഞാൻ ഞാനല്ലാതെ ആകുന്നില്ലല്ലോ.." "എന്ത്‌ ഇട്ടാലും നിങ്ങൾ ഒടുക്കത്തെ ലുക്ക്‌ ആണ്.. അതിൽ അല്ലേ ഞാൻ മൂക്കും കുത്തി വീണത്.." "ആഹാ.. നീ എന്റെ ലുക്ക്‌ കണ്ടാണോ ഇഷ്ടപ്പെട്ടത്.. ആണോ " അവൻ അവളുടെ കയ്യിൽ പിടിച്ചു അരികത്തേക്ക് അടുപ്പിച്ചു... "ലുക്ക്‌ മാത്രം അല്ല.. സിദ്ധുവിനെ അന്നു തല്ലി കഴിഞ്ഞാണ് ഞാൻ ജിത്തൂവേട്ടനെ ശ്രെദ്ധിച്ചു തുടങ്ങിയത്.." അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു "നല്ലൊരു ദിവസം ആയിട്ട് അവന്റെ കാര്യം എന്നെ ഓർമിപ്പിക്കേണ്ട.." "സോറി.." "മ്മ്.. പോ പോയി റെഡി ആയി വാ.." കുറച്ചു കഴിഞ്ഞു ആൽബി കാറുമായി എത്തി ജിത്തുവിനെയും ഇന്ദുവിനെയും കൂട്ടി പോവാൻ..11 മണിക്കാണ് ഷോയുടെ സമയം എങ്കിലും അവർ 10.30 ആയപ്പോഴേക്കും എത്തി.. കുറച്ചു കഴിഞ്ഞു അഞ്ജുവും എത്തി.. ആളുകൾ ഓക്കെ വന്നു തുടങ്ങിയിരുന്നു.. ഡയറക്ടറും മറ്റ് എല്ലാവരും വന്നതിന് ശേഷം തിയേറ്ററിനുള്ളിലേക്ക് എല്ലാവരും കയറി.. കുറച്ചു ലീഡിങ് സ്റ്റാർസ് എത്തിയിരുന്നു.. അവർ എല്ലാം ഫ്രണ്ട് സീറ്റിൽ ഡയറക്ടറിനൊപ്പം തന്നെയിരുന്നു.. ജിത്തു ഇന്ദുവിനും ആൽബിക്കും ഒപ്പം അവരുടെ പിന്നിലുള്ള സീറ്റിൽ ആണ് ഇരുന്നത്.. സ്റ്റാർട്ട്‌ ചെയ്യാനുള്ള ഇൻസ്‌ട്രക്ഷൻ കൊടുത്തു കഴിഞ്ഞു ലൈറ്റുകൾ എല്ലാം അണഞ്ഞു.. ജിത്തുവിന്റെ ഹൃദയം വേഗത്തിൽ മിടിക്കാൻ തുടങ്ങി.. ആ വലിയ സ്‌ക്രീനിൽ വെളിച്ചം വന്നപ്പോൾ അവൻ മനസ്സിൽ എല്ലാ ദൈവങ്ങളെയും വിളിച്ചു പ്രാർത്ഥിച്ചു.. ഒപ്പം അമ്മയുടെയും അച്ഛന്റെയും മുഖം തെളിഞ്ഞു.. ഇന്ദുവും മറിച്ചല്ലായിരുന്നു അവൾ പ്രാർത്ഥനയോടെ സ്‌ക്രീനിൽ കണ്ണും നട്ടിരുന്നു.. ആദ്യത്തെ thanks എല്ലാം കഴിഞ്ഞു സിനിമയുടെ പേര് എഴുതി കാണിച്ചു "നിനക്കായി". അടുത്തതായി introducing "ജിതേന്ദ്രൻ" എന്ന ടൈറ്റിൽ വന്നതും അവൻ ഇന്ദുവിന്റെ കൈയിൽ തന്റെ കൈ ചേർത്തു.. അവന്റെ കൈ ഐസ് പോലെ ആയിരുന്നു.. അവൾ അവന്റെ മുഖത്തേക്ക് നോക്കി.. സ്ക്രീനിൽ നിന്നും വന്ന അരണ്ട വെളിച്ചത്തിൽ കണ്ടു അവൾ അവന്റെ മുഖത്തെ ടെൻഷൻ.. അവൾ മറുകൈ കൊണ്ടു ജിത്തുവിന്റെ കൈയ്യിൽ മുറുകെ പിടിച്ചു.. അവൻ അവളെ നോക്കിയപ്പോൾ കണ്ണുകൾ കൊണ്ട് ടെൻഷൻ ആവേണ്ട എന്നു പറഞ്ഞു.. പിന്നെയുള്ള രണ്ടു മണിക്കൂർ പ്രണയവും വിരഹവും ആക്ഷനും തമാശകളും ആയി വളരെ രസകരമായി തന്നെ ഒഴുകി പോയത് ആരും അറിഞ്ഞില്ല.. End എന്നു എഴുതി കാണിക്കുന്നത് വരെ ഇന്ദു ജിത്തുവിന്റെ കൈകളിൽ കൈ കോർത്തു പിടിച്ചിരുന്നു.. ലൈറ്റുകൾ വീണപ്പോൾ എല്ലാവരുടെയും മുഖങ്ങൾ സന്തോഷം കൊണ്ടു വിരിഞ്ഞിരുന്നു.. ജിത്തുവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നത് കണ്ടു ഇന്ദു അവനു അവളുടെ കർചീഫ് നൽകി.. അവൻ ആരും കാണാതെ ആ കണ്ണുകൾ തുടച്ചു.. അവളുടെ കണ്ണുകളിൽ സന്തോഷവും അഭിമാനവും നിറഞ്ഞു.. അവനെ ഒന്നു പുണരാൻ കൊതിച്ചു.. വന്നിരുന്ന എല്ലാ സ്റ്റാർസും ജിത്തുവിനെയും ഡയറക്ടറേയും അഭിനന്ദനങ്ങൾ കൊണ്ടു മൂടി.. ഇന്ദു ആൽബിക്കും അഞ്ജുവിനും ഒപ്പം മാറി നിന്നു അതെല്ലാം കണ്ടു സന്തോഷിച്ചു.. മീഡിയ കവറേജ് ഇല്ലായിരുന്നു.. സ്റ്റാർസിനെ തീയേറ്റർ റിലീസ് കഴിഞ്ഞു പരിചയപ്പെടുത്താൻ ആയിരുന്നു ഡയറക്ടർ തീരുമാനിച്ചിരുന്നത്.. പ്രൊഡ്യൂസർ ഒരുക്കിയ സൽക്കാരത്തിനും എല്ലാവരും കൂടി.. ഭക്ഷണ ശേഷം ഇറങ്ങാൻ നേരം പ്രൊഡ്യൂസർ അവർക്കരികിൽ വന്നു പറഞ്ഞു.. "അടുത്തതും എന്റെ പടം തന്നെ ആയിരിക്കും.. ഒരു മൂവി ഡിസ്കഷനിൽ ഉണ്ട്.. ഞാൻ ഡയറക്ടറോഡ് തന്റെ പേരാണ് നിർദ്ദേശിക്കാൻ പോകുന്നത്.. എനിക്ക് തന്നെ തന്നേക്കണം ഡേറ്റ്.." "സർ.. എന്ത്‌ ചോദ്യമാണ്.. എന്റെ ദൈവങ്ങൾ ആണ് നിങ്ങളൊക്കെ.. ഡേറ്റ് ഒന്നും ചോദിക്കേണ്ട കാര്യമില്ല.. പറഞ്ഞാൽ മതി.." "അതൊക്കെ ഇപ്പോൾ പറയും.. തന്നെ ഇനിയും പിടിച്ചാൽ കിട്ടില്ല.. അത്രക്ക് നന്നായിട്ടുണ്ടടോ.. ആദ്യ സിനിമ ആണെന്ന് പറയില്ല.." "Thank you സർ.." "ഇതെന്റെ വൈഫ്‌ ആണ് സർ.. ഇന്ദ്രാണി.." ജിത്തു ഇന്ദുവിനെ അയാൾക്ക് പരിചയപ്പെടുത്തി.. "ഓഹ് താൻ മാരീഡ് ആണോ??" "അതെ സർ.. " "ഹലോ.." അയാൾ അവൾക്ക് നേരെ കൈ നീട്ടി.. അവൾ തിരിച്ചും കൈ കൊടുത്തു.. പരിചയപ്പെട്ടതിനു ശേഷം അവർ പുറത്തേക്ക് ഇറങ്ങി.. "ജിത്തു.. ഞാൻ ഇത്രെയും എക്സ്പെക്ട് ചെയ്തില്ല.. ഒരു രക്ഷയും ഇല്ലാരുന്നു തന്റെ അഭിനയം.. ഒരേ പൊളി.." അഞ്ജു വളരെ സന്തോഷത്തോടെ പറഞ്ഞു.. "ഓഹ്.. Thank you ഡിയർ.." ഇന്ദുവിന്റെ കണ്ണുകൾ അവനിൽ തന്നെ ആയിരുന്നു.. അവന്റെ മുഖത്തെ സന്തോഷം അവളെ ഒരുപാട് ആനന്ദത്തിൽ ആക്കി.. "തിയേറ്ററിൽ വരുമ്പോൾ ഞാൻ എന്തായാലും ഫ്രണ്ട്സിനെ കൂട്ടി കാണാൻ പോകും.." അവരോട് യാത്ര ചോദിച്ചു അഞ്ജു മടങ്ങി.. പോകുന്ന വഴിയിൽ ആൽബിക്കും ജിത്തുവിന്റെ അഭിനയത്തിനെയും സിനിമയെയും പറ്റിയെ പറയാനുണ്ടായിരുന്നുള്ളൂ.. "ഡാ.. നീ എന്തായാലും ഇവിടുത്തെ ഒരു ലീഡിങ് സ്റ്റാർ ആകും.." "മതിയെടാ... ഞാൻ വേറെ എവിടെയൊക്കെയോ എത്തി.. ഇനിയും നീ എന്നെ ഇങ്ങനെ പുകഴ്ത്താതെ.." "ഡാ.. ഞാൻ പറഞ്ഞതൊക്കെ സത്യമാ.. അല്ലാതെ നിന്നെ സുഖിപ്പിച്ചതല്ല.. " "ഹ്മ്മ്.. എല്ലാത്തിനും നീയാണ് നിമിത്തം ആയത്.. നീ കാരണം ആണ് ഈ സിനിമ എനിക്ക് കിട്ടിയത്.." "അതൊക്ക ജസ്റ്റ്‌ റീസൺസ്.. നീ നല്ല അഭിനേതാവ് അല്ലെങ്കിൽ ഇതോടെ പൂട്ടി കെട്ടി വീട്ടിൽ ഇരുന്നേനെ.. പക്ഷേ നീ നോക്കിക്കോ ഇനിയും നിനക്ക് ഒരു ഇറക്കം ഉണ്ടാവില്ല..." "ഹ്മ്മ്.." "ഇന്ദു എന്താ ഒന്നും മിണ്ടാത്തത്.. ഇഷ്ടം ആയില്ലേ??" അവൾ ചിരിച്ചുകൊണ്ട് തലയാട്ടി "അവൾക്കാണ് ഏറ്റവും ഇഷ്ടം ആയത്.. അതു ആ കണ്ണുകളിൽ ഉണ്ട്.." "എവിടെ??" ആൽബി തിരിഞ്ഞ് നോക്കി "ആഹ്.. അതു നിനക്ക് മനസ്സിൽ ആവില്ല നീ നേരെ ഇരുന്നു വണ്ടി ഓടിക്കു..." "ഓഹ്.. ഉത്തരവ്.." ജിത്തു തിരിഞ്ഞിരുന്നു അവളെ നോക്കി.. കുറച്ചു നേരം രണ്ടാളും കണ്ണുകൾ കൊണ്ടു കഥകൾ പറഞ്ഞു.. ആൽബി രണ്ടു പേരെയും വീട്ടിൽ ആക്കി തിരികെ പോയി.. ജിത്തു കതക് തുറന്നു അകത്തു കയറി പിന്നാലെ ഇന്ദുവും.. അവൾ ബാഗ് കസേരയിൽ ഇട്ടു.. അവനെ ഓടി ചെന്നു പുണർന്നു.. അവനും അവളെ കൈകൾ കൊണ്ടു ചേർത്തു നിർത്തി.. കൈകളിൽ നിന്നും അടർന്നു മാറി അവന്റെ മുഖം മുഴുവൻ അവൾ മുത്തങ്ങൾ കൊണ്ടു മൂടി.. "So proud of you ജിത്തുവേട്ടാ.. എനിക്ക് എന്റെ ഫീലിങ്ങ്സ്‌ എങ്ങനെ പറഞ്ഞറിയിക്കണമെന്ന് അറിയില്ല.. അത്രക്ക് നന്നായിരുന്നു... ഞാൻ പ്രതീക്ഷിച്ചതിലും ഒരുപാട് നന്നായി.." "എനിക്ക് അറിയാം.. നിനക്ക് ഒരുപാട് ഇഷ്ടമായെന്ന്.. നിന്റെ ഓരോ ഭാവങ്ങളും എനിക്ക് വായിക്കാൻ പറ്റും..." "ഇത്രെയും നാളും അഭിനയം എന്നുപറഞ്ഞു നടക്കുമ്പോൾ ഞാൻ ഇത്രക്ക് വിചാരിച്ചില്ല.. ഇത്രെയും നന്നായി അഭിനയിക്കുമെന്ന്.. You are a born actor..." "മതി.. മതി.. ഇനിയും അഭിനയിച്ചില്ലെങ്കിലും എനിക്ക് പ്രശ്നം ഇല്ല.. Big സ്ക്രീനിൽ ഒരു തവണ മുഖം കണ്ടല്ലോ.." "ഇനിയും എനിക്ക് കാണാൻ കിട്ടുമെന്ന് തോന്നുന്നില്ല ജിത്തൂവേട്ടനെ.. അതേയുള്ളു എന്റെ വിഷമം.." "എത്ര നല്ല സിനിമ വന്നാലും ഒരുപാട് ദിവസങ്ങൾ ഒന്നും നിനക്കരികിൽ നിന്നും മാറി നിൽക്കില്ല ഞാൻ..." അവൻ അവളെ വലിച്ചു നെഞ്ചിലേക്ക് ചേർത്തു.. നെറ്റിയിലും കണ്ണുകളിലും ചുംബിച്ചു.. ::::::::::::::::::::: ഇന്നാണ് ജിത്തുവിന്റെ സിനിമ റിലീസ്.. അവൻ വീടിനു പുറത്തു ഇറങ്ങിയില്ല..ഇന്ദുവിനൊപ്പം വീട്ടിൽ തന്നെ ഇരുന്നു.. നല്ല ടെൻഷൻ ഉണ്ടായിരുന്നു.. എല്ലാം പുതുമുഖങ്ങൾ ആയത് കൊണ്ടു തന്നെ.. മാക്സിമം പ്രൊമോഷൻ സോഷ്യൽ മീഡിയ വഴിയും മറ്റു മാധ്യമങ്ങൾ വഴിയും നൽകിയെങ്കിലും.. അഭിനേതാക്കളെ കാണിക്കാത്തത് കൊണ്ടു തന്നെ തീയേറ്റർ റെസ്പോൺസ് കുറവാകും എന്ന ടെൻഷൻ ഉണ്ടായിരുന്നു... അത്യാവശ്യം നല്ല രീതിയിൽ തന്നെ ഫസ്റ്റ് ഷോയ്ക്ക് റെസ്പോൺസ് കിട്ടി.. കണ്ട ആളുകൾ സോഷ്യൽ മീഡിയയിലും മറ്റും അഭിപ്രായങ്ങൾ പറഞ്ഞു ഈവെനിംഗ് ഷോ ആയപ്പോഴേക്ക് തിയേറ്ററിൽ ആളുകളുടെ എണ്ണവും കൂടി.. അഭിനന്ദനങ്ങൾ പല വഴിക്കു നിന്നും ജിത്തുവിന്റെ ഫോണിലേക്ക് ഒഴുകി വരാൻ തുടങ്ങി.. പിറ്റേന്ന് പത്രങ്ങളിൽ ജിത്തുവിന്റെ മുഖം കാണിച്ചുള്ള പരസ്യവും വന്നു.. സാമൂഹിക മാധ്യമങ്ങളിൽ പുതിയ താരോദയത്തെ കുറിച്ചുള്ള ചർച്ചകൾ വന്നു തുടങ്ങി.. തുടരും (സിനിമ ഫീൽഡിനെ പറ്റി അറിയാവുന്ന പോലെ ഓക്കെ എഴുതിട്ടുണ്ട് 😌😌..) #കഥ #📔 കഥ #വിരഹം #📙 നോവൽ
ഏതോ ജന്മപുണ്യമായി ❤️❤️❤️❤️ പാർട്ട്‌ 187 എടാ അവളെ വിടാൻ........അവിടേക്ക് വന്ന ജിത്തു എൽദോയുടെ നേരെ അലറി............ എൽദോ അവളുടെ കഴുത്തിലേക്ക് കത്തി വെച്ചു.............. ഞങ്ങൾക്ക് ഇവിടുന്ന് രക്ഷപ്പെടണം, അതിന് ഞങ്ങൾക്ക് ഇവളെ വേണം, വെറുതെ ഇടക്ക് കയറാൻ വന്നാൽ ഈ നിമിഷം ഇവളുടെ കഴുത്തിൽ ഈ കത്തി കയറും, പ്രിയപെട്ടവള് കണ്മുന്നിൽ കിടന്ന് പിടഞ്ഞു ചാവുന്നത് കാണേണ്ടി വരും ശ്രീജിത്ത്‌ ഡോക്ടർക്ക് .......... വിളിച്ചു വരുത്തിയതുപോലെ ഈ പോലീസ് ഏമാന്മാരെ വേഗം പറഞ്ഞു വിടാൻ നോക്ക്.........എൽദോ പറഞ്ഞു............. നീ ഒന്നും അവളുടെ ഒരു രോമത്തിൽ പോലും തൊടില്ല, അല്ലെങ്കിൽ നിനക്ക് ആദ്യം എന്നെ കൊല്ലേണ്ടി വരും......... ജിത്തു പറഞ്ഞു............ പോലീസും കൂടി എത്തിയപ്പോൾ മൂന്നുപേർക്കും ടെൻഷൻ ആയി, തങ്ങൾ പിടിക്കപ്പെടും എന്ന് ഒരു പേടി അവർക്ക് വരാൻ തുടങ്ങി.............. നിങ്ങൾക്ക് ഇവിടുന്ന് രക്ഷപെടാൻ കഴിയുമെന്ന് തോന്നുന്നുണ്ടോ,....... അതുകൊണ്ട് മര്യാദക്ക് ധ്രുവികയെ റിയലിസ് ചെയ്ത സറണ്ടർ ആവാൻ നോക്ക്.................. വിജിത്ത് പറഞ്ഞു......... ഇല്ല..........., ഇനി അഥവാ പിടിക്കപെടുകയാണെങ്കിൽ,അത് ഇവളെ കൊന്നിട്ട് ആയിരിക്കും.........എൽദോ പറഞ്ഞു............. മോളെ....... ദച്ചു............. ദീപു അങ്ങോട്ടേക്ക് വന്നു, ഒപ്പം വിനുവും, ഡാനിയും, കിരണും......... എൽദോ....... മതി......കൂടെ നിന്ന് ചതിച്ചതും പോരാ ഇനി നിനക്ക് ഇവളെ കൂടി ഇല്ലാതാക്കണോ, മര്യാദക്ക് അവളെ വിട്................. കിരൺ എൽദോയോട് പറഞ്ഞു................ നിങ്ങൾ ഇതുവരെ കെട്ടിപ്പൊക്കിയത് ഒക്കെ ഈ നിമിഷം കൊണ്ട് ഇല്ലാതായി..... ഇനി എവിടെ പോയി ഒളിച്ചാലും നിയമത്തിന്റെ മുന്നിൽ നിങ്ങൾ ഒക്കെ തെറ്റുകാരാണ്, നിന്റെ പപ്പയും അയാളുടെ പാർട്ണറും ഇപ്പോ പോലീസ് കസ്റ്റഡിയിൽ ആണ്, ഓർഗൻ മാഫിയുടെ കേരളത്തിലെ കണ്ണികളേ ശ്രീജിത്തിന്റെ സഹായത്തോടെ പോലീസ് പൂട്ടി.....,...... ഇനി സഞ്ജുവിന്റെ മരണത്തിന് ഉത്തരവാദികളായ നിങ്ങളെ കോടതയിൽ ഹാജർ ആക്കണം. നിങ്ങൾക്ക് ഉള്ള ശിക്ഷ വാങ്ങി തരണം...........വിജിത്ത് പറഞ്ഞു.......... ഇവനെ ഞാൻ ഒരു നിയമത്തിനും വിട്ടുതരില്ലേ സർ ....... ഇവനെ ഞാൻ തന്നെ അവസാനിപ്പിച്ചോളാം......... കൂടെ നിന്ന് ഞങ്ങടെ സഞ്ജുവിനെ ഇല്ലാതാക്കി വിശ്വാസവഞ്ചന കാണിച്ച ഇവനെ ശിക്ഷിക്കാൻ ഒരു കോടതിയുടെയും ആവിശ്യം ഇല്ല ഞങ്ങൾ മാത്രം മതി ........ കിരൺ പറഞ്ഞു.............. ഇല്ല കിരൺ........... നിയമം കൈയിൽ എടുക്കാൻ ആരെയും സമ്മതിക്കില്ല, ഇവരെ പോലീസിന് അറസ്റ്റ് ചെയ്തേ പറ്റു.............. വിജിത്ത് പറഞ്ഞു............. എൽദോയുടെ ശ്രദ്ധ പോലീസിലേക്ക് ആയതും, ദച്ചു കാലുമടക്കി അവന്റെ കാലുകൾക്ക് ഇടയിലൂടെ അവന്റെ പുരുഷ അവയവതിലേക്ക് പ്രഹരിച്ചു........ അവളുടെ ആ നീക്കം അവൻ ഒട്ടും പ്രേതിഷിച്ചിരുന്നില്ല, എൽദോ വേദനയോടെ നിലത്തേക്ക് ഇരുന്നു പോയി..................... അവന്റെ കൈയിൽ നിന്നും രക്ഷപെടാൻ മുന്നിലേക്ക് ഓടാൻ ഒരുങ്ങിയ ദച്ചുവിനെ എബിനും, വിക്കിയും ചേർന്നു ഇരുവശങ്ങളിൽ നിന്നും പിടിച്ചു, വിക്കി അവന്റെ പാന്റിന്റെ പോക്കറ്റിൽ നിന്നും തോക്ക് എടുത്ത് ദച്ചുവിന്റെ തലയിലേക്ക് ചൂണ്ടി............. എല്ലാവരും ഞെട്ടലോടെ പരസപരം നോക്കി............ ഡൌൺ യുവർ ഗൺ............ വിക്കി വിജിത്തിനോട് പറഞ്ഞു.......... വിജിത്ത് അവർക്ക് നേരെ ചൂണ്ടി പിടിച്ച ഗൺ മാറ്റാൻ തയ്യാറായില്ല............. മര്യാദക്ക് ഗൺ മാറ്റുന്നതാവും നല്ലത്, അല്ലെങ്കിൽ ഇവള് നിങ്ങളുടെ മുന്നിൽ കിടന്ന് ചാവും........ ഞങ്ങൾക്ക് ഇവിടുന്ന് രക്ഷെപ്പെട്ടെ പറ്റു,........ ഇവളെ ഒരാളെ കൂടി ഇല്ലാതാക്കിയാലും ഞങ്ങൾക്ക് ഇനി കൂടുതൽ നഷ്ടപ്പെടാൻ ഒന്നും ഇല്ല, പക്ഷെ നിങ്ങൾക്ക് അങ്ങനെ അല്ലല്ലോ........... അല്ലേ ജിത്തു...............വിക്കി പറഞ്ഞു...... വിജിത്തേ...............ജിത്തു വിജിത്തിനെ നോക്കി കണ്ണടച്ച് കാണിച്ചു......... വിജിത്ത് പതുക്കെ ഗൺ താഴേക്ക് വെച്ചു........... എബിൻ......... വിക്കി എബിന്റെ പേര് എടുത്ത് വിളിച്ചതും എബിൻ മുന്നോട്ട് വന്ന് ആ ഗൺ എടുത്ത് കയ്യിൽ പിടിച്ചു............ എൽദോ...... വാ എഴുന്നേൽക്ക്........ എബിൻ വേദനകൊണ്ട് പുളയുന്ന എൽദോക്ക് അടുത്തേക്ക് നടന്ന് അവനെ പിടിച്ച് എഴുന്നേൽപ്പിച്ചു........... ദച്ചുവിന്റെ നേരെ തോക്ക് ചൂണ്ടി, വിക്കി അവളുമായി പുറത്തേക്ക് ഇറങ്ങി...... കൂടെ തന്നെ എൽദോയും എബിനും....... അവര് പുറത്തേക്ക് ഇറങ്ങിയതും എല്ലാവരും അവരുടെ പുറകേ പുറത്തേക്ക് ഇറങ്ങി.......... എൽദോ വണ്ടി എടുക്ക്.......... വിക്കി പറഞ്ഞു........... എൽദോ വണ്ടി എടുക്കാനായി പോയതും,ദീപു മുന്പോട്ട് ചെന്ന് അവനെ പിടിക്കാൻ ശ്രമിച്ചു, അപ്പോഴേക്കും എബിൻ ദീപുവിനെ നേരെ തോക്ക് ചൂണ്ടി.......... വേണ്ട.......... അതിബുദ്ധി വേണ്ട.......... എബിൻ പറഞ്ഞു........ ദീപു....... വേണ്ട........ ജിത്തു പറഞ്ഞു.... എൽദോ വണ്ടിയുമായി വന്നതും, വിക്കി ദച്ചുവിൽ ഉള്ള പിടുത്തം മാറ്റി,വണ്ടിയുടെ ഡോർ തുറക്കാൻ തിരിഞ്ഞു......... ജിത്തു അവന്റെ അടുത്ത് നിൽക്കുന്ന ഡാനിയെ കണ്ണടച്ച് കാണിച്ചതും, ഡാനിയും ജിത്തുവും ഒരേസമയം അവരുടെ പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് തോക്ക് ചൂണ്ടി നിൽക്കുന്ന എബിനെയും വിക്കിയെയും ലക്ഷ്യമാക്കി എറിഞ്ഞു........... ഫോൺ തോക്കിനിട്ട് കണ്ടതും, രണ്ടുപേരുടെയും കൈയിൽ നിന്നും തോക്ക് താഴേക്ക് വീണു, മറ്റുള്ളവർക്ക് അവരുടെ നേരെ ചാടി വീഴാൻ ആ സമയം തന്നെ ധാരാളം ആയിരുന്നു......... ജിത്തു വിക്കിയെ ചവിട്ടി മാറ്റി ദച്ചുവിനെ അവന്റെ അരികിലേക്ക് ചേർത്തു പിടിച്ച്, കാലുകൊണ്ട് താഴെ വീണ തോക്ക് ചവിട്ടി തെറിപ്പിച്ചു.......... ഡാനിയും വിനുവും എബിന്റെ നേരെ പാഞ്ഞു ചെന്ന്, ഡാനി എബിനെ പുറകിൽ നിന്നും ലോക്ക് ചെയ്തു പിടിച്ചു, വിനു താഴെ കിടന്ന ഗൺ എടുത്ത് വിജിത്തിനെ ഏല്പിച്ചു........ ദീപുവും കിരണും കൂടി വണ്ടിയിൽ നിന്നും എൽദോയെ പിടിച്ചിറക്കി, ദീപു അവന്റെ കഴുത്തിൽ കൂടി കൈ ഇട്ടു ലോക്ക് ചെയ്തു, കിരൺ അവന്റെ എൽദോയുടെ രണ്ടുകവിളിലും മാറി മാറി തല്ലി........... നിന്നേ ഒരു കൂടപ്പിറപ്പായിട്ട് അല്ലേ സഞ്ജു കണ്ടത്, അവനെ കൊല്ലാൻ ഇവരോടൊപ്പം നിൽക്കാൻ നിനക്ക് എങ്ങനെ മനസ്സ് വന്ന്...............കിരൺ ചോദിച്ചു............ കൂട്ട് നിന്നത് മാത്രം അല്ല, ഇവന്റെ കൈകൊണ്ടാണ് സഞ്ജുവിനെ ഇല്ലാത്തിക്കിയത്, അതും എന്റെ മുന്നിൽ വച്ചു......... ദച്ചു നിർവികാരയായി എല്ലാവരോടുമായി പറഞ്ഞു.......... ജിത്തു അവളെ തന്നിലേക്ക് അടുപ്പിച്ചു പിടിച്ചു....... അവളുടെ മുഖത്ത് നിന്നും അവള് ഈ നിമിഷം അനുഭവിക്കുന്ന മാനസികബുദ്ധിമുട്ട് അവന് ആരും പറയാതെ തന്നെ മനസ്സിലാക്കാൻ പറ്റുണ്ടായിരുന്നു............ കേട്ടത് വിശ്വസിക്കാനാവാതെ എല്ലാവരും തറഞ്ഞു നിന്നു........... കിരൺ അവന്റെ കലി അടങ്ങുന്നത് വരെ എൽദോയെ തല്ലികൊണ്ട് ഇരുന്നു........... താഴെ നിന്നും എഴുന്നേറ്റ് വന്ന വിക്കി, ജിത്തുവിന്റെ കഴുത്തിന് കുത്തി പിടിച്ചു....... ജിത്തു ഒരു കൈകൊണ്ട് ദച്ചുവിനെ സൈഡിലേക്ക് മാറ്റി നിർത്തി, അവന്റെ കഴുത്തിൽ ഉള്ള വിക്കിയുടെ പിടി വിടിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു............. മാറി നിൽക്കുന്ന ദച്ചുവിന്റെ അരികിലേക്ക് സെറ ഓടി വന്നു........ വിക്കിയുടെ പിടുത്തത്തിൽ ജിത്തുവിന് ശ്വാസമുട്ടുന്നതുപോലെ പോലെ തോന്നി........ പെട്ടെന്ന് തോക്കിൽ നിന്നും ഉള്ള വെടി ശബ്ദം കേട്ട്, എല്ലവരും ഭയത്തോടെ തിരിഞ്ഞു നോക്കിയതും,ജിത്തുവിന്റെ മുന്നിൽ നിന്നും വിക്കി താഴേക്ക് വീഴുന്ന കാഴ്ചയാണ് കണ്ടത്........... ജിത്തു അമ്പരപ്പോടെ ചുറ്റും നോക്കി.......... മുഖം നിറയെ ചോരപുരണ്ടു തോക്കുമായി നിൽക്കുന്ന നിഖിലിനെ കണ്ടതും, എല്ലാവരും പകച്ചുപോയി......... തൊട്ട് അടുത്ത നിമിഷം നിഖിലിന്റെ തോക്കിൽ നിന്നും എബിന് നേരെ വെടി പൊട്ടി കഴിഞ്ഞിരുന്നു, എബിൻ ഡാനിയുടെ കൈയിലുടെ താഴേക്ക് ഉരുണ്ടു വീണു........... അടുത്തതായി എൽദോക്ക് നേരെ അവൻ തോക്ക് ചൂണ്ടിയതും, വിജിത്തിന്റെ തോക്കിൽ നിന്നും ഉള്ള ബുള്ളറ്റ് അവന്റെ കൈയിൽ ഉള്ള തോക്ക് ദൂരേക്കെ തെറിപ്പിച്ചു.......... നോക്കി നിൽക്കാതെ അവനെ പോയി പിടിക്കടോ............... വിജിത്ത് പോലീസ്‌കാരോട് പറഞ്ഞു........ അവര് വേഗം തന്നെ നിഖിലിനെ വളഞ്ഞു............... എടൊ ഇവന്മാരെ പൊക്കി എടുത്ത് ഹോസ്പിറ്റലിൽ കൊണ്ടുപോ................ വിജിത്ത് ബാക്കി പോലീസ്‌ക്കാരോട് പറഞ്ഞു............ അവരെ വേഗം തന്നെ വിക്കിയെയും എബിനെയും വണ്ടി കയറ്റി.......... വണ്ടി സ്റ്റാർട്ട്‌ ആക്കിയതും വിജിത്ത് അവരുടെ അടുത്തേക്ക് ചെന്നു........ സൂക്ഷിക്കണം ഒരുകാരണവശാലും ഇവന്മാര് രക്ഷപെടാൻ പാടില്ല......... ഞാൻ കൂടുതൽ ഫോഴ്‌സിനെ ഹോസ്പിറ്റലിലേക്ക് വിട്ടേക്കാം........... വിജിത്ത് പറഞ്ഞു.......... ശെരി സർ......... പോലീസ്‌ക്കാര് വണ്ടി എടുത്ത് ഹോസ്പിറ്റലിലേക്ക് പോയി........ എന്നെ വിട്, എനിക്ക് അവനെയും കൊല്ലണം........ എന്റെ ദച്ചുവിനെ വേദനിപ്പിച്ച ആരും ജീവനോടെ വേണ്ട......... നിഖിൽ പോലീസ്‌കാരുടെ കൈയിൽ കിടന്ന് കുതറി............ ഹാ ഹാ............. എന്നെ കൊല്ലണ്മെന്ന് നിങ്ങൾ ആരും വിചാരിച്ചാൽ മാത്രം പോരാ, അതിന് ഞാൻ കൂടി വിചാരിക്കണം......... അത്ര പെട്ടെന്ന് ഒന്നും നിങ്ങൾക്ക് എന്നെ കൊല്ലാൻ കഴിയില്ല.......... നിങ്ങൾ എന്നെ പോലീസിൽ ഏല്പിച്ചാലും ഞാൻ എളുപ്പത്തിൽ പുറത്ത് വരും, അതിനുള്ള ആളും കാശും എന്റെ കൈയിൽ ഉണ്ട്............ എന്നെ ഒന്നും ചെയ്യാൻ നിങ്ങൾക്ക് സാധിക്കില്ല............ എൽദോയുടെ മുഖത്ത് അഹങ്കാരം നിറഞ്ഞു........... സഞ്ജുവിനെ കൊന്നതിന്റെ പേരിൽ, എന്നെ ഒന്നും ചെയ്യാൻ ആർക്കും കഴിയില്ല............ എൽദോ എല്ലവരോടുമായി പറഞ്ഞു........... തോക്കിൽ നിന്നും പാഞ്ഞു വന്ന ബുള്ളറ്റ് എൽദോയുടെ പുറത്തേക്ക് തുളഞ്ഞു കയറി, എൽദോ ഞെട്ടലോടെ പുറകിലോട്ട് നോക്കിയതും തോക്കുമായി നിൽക്കുന്ന സ്വന്തം അമ്മയെ കണ്ട് അവന്റെ കണ്ണുകൾ മിഴിഞ്ഞു........ അമ്മ................എൽദോയുടെ ചുണ്ടുകൾ മൊഴിഞ്ഞു.......... അതേടാ അമ്മ തന്നെയാ........ നിന്നേ പത്ത് മാസം നൊന്ത് പ്രസവിച്ച നിന്റെ അമ്മ.......... ഷെറിൻ കണ്ണിരോടെ പറഞ്ഞു........ അവരുടെ കൈയിൽ ഇരുന്ന തോക്കിൽ നിന്നും ഒരിക്കൽ കൂടി വെടി ഉതിർത്തു....... ആ ബുള്ളറ്റ് പാഞ്ഞു വന്നു എൽദോയുടെ നെഞ്ചിൽ പതിച്ചു........... ആ കാഴ്ച ഇമ ചിമ്മാതെ എല്ലാവരും നോക്കി നിന്നു......... തുടരും ❤️❤️❤️❤️❤️❤️❤️❤️❤️ എഴുതി വന്നപ്പോ ഇത്തിരി ലേറ്റ് ആയി, ബാക്കി നാളെ ❤️❤️❤️❤️❤️ #📙 നോവൽ #വിരഹം #📔 കഥ #കഥ
ഏതോ ജന്മപുണ്യമായി ❤️❤️❤️❤️ പാർട്ട്‌ 186 ചേച്ചിയെക്കാൾ മിടുക്കി ആണല്ലോ അനിയത്തി............. സെറയുടെ താടിക്ക് പിടിച്ചുകൊണ്ട് എബിൻ പറഞ്ഞു........ പ്ലീസ് അവളെ ഒന്നും ചെയ്യരുത്........... അവളെ വെറുതെ വിട്ടേക്ക്.............. ദച്ചു അവരുടെ മുന്നിൽ കൈ കൂപ്പി യാചിച്ചു........... അങ്ങനെ അങ്ങ് വെറുതെ വിടാൻ പറ്റുവോ, ഇവള് ഇങ്ങോട്ട് വന്ന് കയറിയതല്ലേ.........എബിൻ അവന്റെ മുഖം സെറയുടെ മുഖത്തേക്ക് അടുപ്പിച്ചു......... ദച്ചു അവളുടെ മുടിയിൽ ഉള്ള എൽദോയുടെ പിടുത്തം വിടുവിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു........... സെറ പേടിയോടെ കണ്ണുകൾ അടച്ചു., എബിനെ തള്ളി മാറ്റാൻ ശ്രമിച്ചുകൊണ്ടിരുന്നു.............. സെറക്ക് തന്റെ ധൈര്യം ചോർന്നുപോവുന്നതുപോലെ തോന്നി..... അവളുടെ മനസ്സിലേക്ക് ഷേർളിയുടെയും സെബിന്റെയും ഒക്കെ മുഖം മിന്നി മാഞ്ഞു വന്നുകൊണ്ടിരുന്നു, ഒടുവിൽ പപ്പയുടെ മുഖം മുന്നിൽ തെളിഞ്ഞു........ "മോളെ.......... മനസ്സിന്റെ ധൈര്യം ആണ് ഒരാളുടെ ഏറ്റവും വലിയ ശക്തി, മനസ്സിന് ധൈര്യം ഇല്ലാത്തവര് എത്ര വലിയ ശക്തി ഉള്ളവരാണെങ്കിലും, ഒരിക്കലും വിജയിക്കില്ല.......... തളർന്ന് പോകും എന്ന് കരുതുന്ന സമയത്ത്, മനസ്സിന്റെ ധൈര്യം ചോർന്നു പോകാതിരുന്നാൽ, എത്ര വലിയ പരീക്ഷണങ്ങൾ നേരിട്ടാലും തോറ്റുകൊടുക്കാതെ മുന്നോട്ട് നീങ്ങാൻ പറ്റും......... വെല്ലുവിളികളാണ് മനുഷ്യന്റെ ജീവിതത്തെ അർത്ഥപൂർണ്ണമാക്കുന്നത്, ആ വെല്ലുവിളികളെ ധൈര്യപൂർവ്വം നേരിടുമ്പോൾ ജീവിതത്തിൽ നമ്മള് വിജയിക്കും......... നിന്നേ തോല്പ്പിക്കണം എന്ന് മറ്റൊരാള് വിചാരിച്ചാൽ നീ തോൽക്കില്ല, നീ തോൽക്കണമെങ്കിൽ എങ്കിൽ നീ തന്നെ വിചാരിക്കണം, അങ്ങനെ തോൽക്കാൻ മനസ്സ് ഇല്ലാത്ത കാലത്തോളം നിന്നേ തോല്പിക്കാൻ ഒരു ശക്തിക്കും കഴിയില്ല.............."പപ്പയുടെ വാക്കുകൾ അവളുടെ മനസ്സിൽ നിറഞ്ഞതും, എവിടെനിന്നോ ഒരു ശക്തി തന്റെ ഉള്ളിലേക്ക് കടന്നവരുന്നത് പോലെ സെറക്ക് തോന്നി.......... അവൾ കണ്ണുകൾ തുറന്നു, തന്റെ മുഖത്തിന് നേരെ അടുത്ത് വരുന്ന എബിന്റെ മുഖം കണ്ടതും, അതുവരെ അവൾക്ക് നഷ്ടപെട്ട ധൈര്യം വീണ്ടെടുത്ത സെറ അവന്റെ തലയിൽ അവളുടെ തലകൊണ്ട് ശക്തമായി പ്രഹരിച്ചു......... സെറയുടെ അപ്രതീക്ഷിത നീക്കത്തിൽ എബിൻ പുറകിലേക്ക് വെച്ചു പോയി........ എബിന് തലക്ക് ഷോക്ക് ഏറ്റതുപോലെ തോന്നി....... അവൻ തല ഒന്ന് കുടഞ്ഞു സെറയെ നോക്കി........ എടി.......... എബിൻ സെറക്ക് നേരെ ചെന്നതും സെറ അവന്റെ അടിവയറ്റിൽ ചവിട്ടി.......... ചവിട്ട് കിട്ടിയ വേദനയിൽ എബിൻ താഴേക്ക് ഇരുന്നു പോയിരുന്നു............ ഇതൊക്കെ കണ്ട് അന്താളിച്ചു നില്കുകകയായിരുന്നു എൽദോയും വിക്കിയും........ എൽദോയുടെ ശ്രദ്ധ ഒന്ന് മാറിയതും ദച്ചു ഒന്ന് വട്ടം കറങ്ങി, അവളുടെ മുടിയിൽ പിടിച്ചിരുന്ന എൽദോയുടെ കൈ താനെ അയ്ഞ്ഞു........... ഡി........... വിക്കി ദച്ചുവിന്റെ നേരെ തിരിഞ്ഞതും, സെറ ചാടി അവന്റെ പുറത്തിനിട്ട് ചവിട്ടി, വിക്കി നേരെ എൽദോയുടെ പുറത്തേക്ക് വീണു, രണ്ടുപേരും കൂടി ബാലൻസ് തെറ്റി താഴേക്ക് വീണതും, ദച്ചു സെറയുടെ കൈ പിടിച്ചു ആ മുറിയുടെ വെളിയിലേക്ക് ഓടി, മുറിയുടെ വെളിയിൽ എത്തിയതും രണ്ടുപേരും കൂടി മുറി പുറത്ത് നിന്നും പൂട്ടി, എൽദോയും വിക്കിയും എഴുന്നേറ്റ് വന്നപ്പോഴേക്കും, അവര് മുറി പുറത്ത് നിന്നും പൂട്ടി കഴിഞ്ഞിരുന്നു......... എടി തുറക്കാൻ............ മുറി തുറക്കാനാ പറഞ്ഞത്........ എൽദോ അകത്ത് നിന്നും അലറി......... ഇവിടെ നിന്നും രണ്ടും ജീവനോടെ പോകാം എന്ന് കരുതണ്ട..........വിക്കി പറഞ്ഞു.......... വിക്കി.......നീ ഫോൺ എടുത്ത് അവന്മാരെ വിളിക്ക്, രണ്ടും ഇവിടെ നിന്നും പുറത്ത് പോവാൻ പാടില്ല........ എൽദോ പറഞ്ഞു.......... വിക്കി വേഗം തന്നെ ഫോൺ എടുത്തു........ ചേച്ചി....... നമ്മള് ഇനി എങ്ങോട്ടാ പോകും,........ സെറ ചോദിച്ചു....... കിരണേട്ടൻ ഇവിടെ എവിടെയോ ഉണ്ട് മോളെ, അവര് ആ ഡോർ തുറന്ന് പുറത്ത് വരുന്നതുവരെ മാത്രേ നമുക്ക് സമയം ഉള്ളൂ, അതിനുള്ളിൽ കിരണേട്ടനെ കണ്ടെത്തണം, അവരോടൊപ്പം ഒരുപാട് ആളുകൾ ഉണ്ട്, അവരോട് പിടിച്ചു നിൽക്കാൻ നമുക്ക് ഒറ്റക്ക് പറ്റില്ല................. ദച്ചു പറഞ്ഞു വാ ചേച്ചി, സമയം കളയാതെ കിരണേട്ടൻ എവിടെ ആണെന്ന് നോക്കാം......... ദച്ചു അവളെയും കൂട്ടി അവിടെ നിന്നും മുന്പോട്ട് നടന്നു,....... വളരെ വലിയ ഒരു വീട് ആയതിനാൽ അതിന് ഒരുപാട് മുറികൾ ഉണ്ടായിരുന്നു, കിരണിനെ അന്വേഷിച്ചു അവർ ആ വീടിനുള്ളിൽ കൂടി നടന്നു, ഒടുവിൽ പുറത്ത് നിന്നും പൂട്ടി ഇട്ടിരിക്കുന്ന ഒരു മുറി കണ്ടതും, കിരൺ അതിന്റെ ഉള്ളിൽ ഉണ്ടാകും എന്ന് പ്രതീക്ഷയിൽ അവര് ആ മുറി തുറന്നു,........... അകത്ത് കൈയും കാലും കെട്ടിയ നിലയിൽ കിരണിനെ കണ്ടതും, ദച്ചുവും സെറയും കൂടി അവന്റെ അടുത്തേക്ക് ചെന്നു......... കിരണേട്ടാ,......... കിരണേട്ടാ........ കണ്ണ് തുറക്ക്........ ദച്ചു അവന്റെ മുഖത്ത് തട്ടി വിളിച്ചുകൊണ്ടിരുന്നു....... സെറ അവന്റെ ശരീരത്തിലെ കെട്ടുകൾ അഴിക്കുന്ന തിരക്കിൽ ആയിരുന്നു....... അവരുടെ ശബ്ദം കേട്ടതും, കിരൺ പതുക്കെ കണ്ണ് തുറന്നു....... ദച്ചു........ അവശത നിറഞ്ഞ സ്വരത്തിൽ കിരൺ വിളിച്ചു.......... കിരണേട്ടാ വാ, നമുക്ക് പോവാം........ ദച്ചു അവനെ പതുക്കെ പിടിച്ചു എഴുനേൽപ്പിച്ചുകൊണ്ട് പറഞ്ഞു........ നീ എങ്ങനെ ഇവിടെ എത്തി....... അടുത്ത് നിൽക്കുന്ന സെറയെ കണ്ടതും കിരൺ അവളോട് ചോദിച്ചു........... ഒന്നും പറഞ്ഞു നിൽക്കാൻ സമയം ഇല്ല, നമുക്ക് എത്രയും പെട്ടെന്ന് ഇവിടെ രക്ഷപ്പെടണം, കിരണേട്ടൻ വാ......... ദച്ചു പറഞ്ഞു....... പേടിക്കണ്ട ദച്ചു, ഞാൻ പോലീസിൽ വിവരം അറിയിച്ചിട്ടുണ്ട് അവരെ ഉടനെ എത്തും........... കിരൺ പറഞ്ഞു...... ആ പ്രതീക്ഷ വേണ്ട കിരണേട്ടാ, പോലീസ് ഇവിടെ എത്താതിരിക്കാൻ ഉള്ള വഴി ഒക്കെ അവര് ചെയ്തിട്ടുണ്ട്........ അതുകൊണ്ട് അത് നോക്കി നിൽക്കാതെ നമുക്ക് ഇവിടുന്ന് പോവാം........... ദച്ചു അവനെയും കൂട്ടി പുറത്തേക്ക് നടക്കാൻ ഒരുങ്ങി...,........ ദച്ചു...... എൽദോ....... അവൻ എവിടെ.....? അവര് അവനെയും ഉപദ്രവിച്ചിട്ടുണ്ടാവും....... നമുക്ക് അവനെ കണ്ടുപിടിക്കണം........ കിരൺ മുന്നോട്ട് നടന്നു........ കിരണേട്ടൻ എങ്ങോട്ടാ......... ദച്ചു ചോദിച്ചു.......... എൽദോ..... അവനെ കൂടെ കൂട്ടേണ്ട............. നിങ്ങൾ എന്താ അവിടെ തന്നെ നിൽക്കുന്നത്, വാ വേഗം....... കിരൺ പറഞ്ഞു....... കിരണേട്ടൻ സെറയുമായി ഇവിടുന്ന് പോയിക്കോ............ ദച്ചു പറഞ്ഞു....... കിരൺ ഒന്നും മനസിലാവാതെ ദച്ചുവിനെയും സെറയെയും നോക്കി...... അപ്പോഴേക്കും എൽദോ ഓടി അവരുടെ മുന്നിലേക്ക് എത്തി, കിരണിനെ ദച്ചുവിനോടൊപ്പം കണ്ടതും എൽദോ ഒന്ന് ഞെട്ടി.............. എൽദോയെ കണ്ടതും, കിരൺ അവന്റെ അടുത്തേക്ക് ഓടി ചെന്നു......... എടാ നിന്നേ അവര് ഒരുപാട് ഉപദ്രവിച്ചോ.......... കിരൺ എൽദോയുടെ തോളിൽ പിടിച്ചു അവനെ ചേർത്ത് നിർത്തി ചോദിച്ചു............... എൽദോ കിരണിന് മറുപടി കൊടുക്കാതെ സെറയെയും ദച്ചുവിനെയും നോക്കി................. വാടാ........ നമുക്ക് ഇവിടുന്ന് പോവാം....... ഇവളുമാരെ ഇനി ഇവിടെ നിർത്തുന്നത് ശരിയല്ല.............. കിരൺ എൽദോയോടെ പറഞ്ഞു........... അതെ...... അത് നീ പറഞ്ഞത് നേരാ, ഇനി ഇവളുമാരെ ഇവിടെ തുടരാൻ അനുവദിക്കുന്നത് ശരി അല്ല.......... വിക്കി.................. എൽദോ പുറകിലേക്ക് നോക്കി നീട്ടി വിളിച്ചു.......... പുറകിൽ നിന്നും വിക്കിയും, എബിനും അവരുടെ ആളുകളും മുന്നിലേക്ക് വന്നു............. കിരൺ സംശയത്തോടെ ദച്ചുവിനെ നോക്കി............. എൽദോ കിരണിനെ പിടിച്ചു വിക്കിയുടെ മുന്നിലേക്ക് ഇട്ടു,അപ്പോഴേക്കും അവരുടെ ആളുകൾ കിരണിനെ വളഞ്ഞു പിടിച്ചിരുന്നു.......... കിരൺ എൽദോയുടെ പ്രവർത്തിയിൽ പകച്ചു നിൽക്കുകയായിരുന്നു............. എന്തിനാ മോളെ ദച്ചു നീ എന്നെക്കൊണ്ട് ഈ മഹാപാപം ഒക്കെ ചെയ്ക്കുന്നത്, ഇനി ഇപ്പോ ഇവനെ കൂടി എനിക്ക് കൊല്ലേണ്ടി വരില്ലേ............ എൽദോ ദച്ചുവിന്റെ മുന്നിലേക്ക് വന്ന് നിന്നു അവളോട് ചോദിച്ചു............... നിങ്ങൾക്ക് എങ്ങനെ ഇത്ര ക്രൂരമായിട്ട് ചിന്തിക്കാൻ കഴിയുന്നത്......... സെറ അവനോട് ചോദിച്ചു............ സാഹചര്യങ്ങൾ അല്ലേ സെറ ഒരു മനുഷ്യനെകൊണ്ട് ഓരോന്നും ചെയ്ക്കുന്നത്, അതിന് എന്നെ കുറ്റം പറയാൻ പറ്റുവോ...........? എൽദോ ചോദിച്ചു............... ഈ കാണിക്കുന്നതിനൊക്കെ നിങ്ങൾ ദൈവത്തോട് എങ്കിലും മറുപടി പറയേണ്ടി വരും, ഓർത്തോ......... സെറ പറഞ്ഞു......... ഇനി അധികം സംസാരം വേണ്ട, മൂന്നിനേയും തീർത്തേക്ക്............. എബിൻ പറഞ്ഞു............ എൽദോ ദച്ചുവിന്റെ അടുത്തേക്ക് നടന്നു,............. നാളെത്തെ പത്രങ്ങളിൽ നിറഞ്ഞു നിൽക്കാൻ പോകുന്ന ഹോട്ട് ന്യൂസ്‌ എന്താണെന്ന് അറിയാമോ........? എൽദോ ദച്ചുവിനോട് ചോദിച്ചു......... ദച്ചു അവന്റെ കണ്ണിലേക്ക് തന്നെ നോക്കി നിന്നു.......... പ്രണയം നിരസിച്ച മുറപെണ്ണിനെ, മുറച്ചെറുക്കൻ തട്ടിക്കൊണ്ടുപോയി കുത്തി കൊലപെടുത്തി....... രക്ഷിക്കാൻ ശ്രമിച്ച സുഹൃത്തുക്കൾ, യുവ ഡോക്ടർ കിരൺ, അതെ ആശുപത്രിയിൽ വർക്ക്‌ ചെയുന്ന നേഴ്സ് ആയ സുഹൃത്ത് സെറ എന്നിവർ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ കൊല്ലപ്പെട്ടു........ മറ്റൊരു സുഹൃത്തായ എൽദോ ചെറിയ പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നു............ എങ്ങനെ ഉണ്ട്........... എൽദോ കിരണിനോട് ചോദിച്ചു............ എടാ വേണ്ട......... അവളെ ഒന്നും ചെയ്യരുത്..........കിരൺ എൽദോയോടെ വിളിച്ചു പറഞ്ഞു........... നിങ്ങള് എന്താ കരുതിയെ ഞങ്ങളെ വെട്ടിച്ചു, ഇവിടെ നിന്ന് രക്ഷപെടാമെന്നോ.........? ജീവനോടെ വിടില്ലെന്ന് തീരുമാനിച്ചിട്ടുണ്ടെങ്കിൽ അത് ചെയ്തിരിക്കും................വിക്കി എല്ലവരോടുമായി പറഞ്ഞു......... ദച്ചുവിന്റെ നേരെ കത്തിയുമായി കുതിച്ച എൽദോയെ സെറ സൈഡിലേക്ക് തള്ളി മാറ്റി........... താഴെ നിന്നും എഴുന്നേറ്റ് വന്ന എൽദോ സെറയുടെ മുടിക്ക് കുത്തി പിടിച്ചു കുത്താൻ കത്തി ഉയർത്തിയതും ദച്ചു അവളുടെ അരികിലേക്ക് ഓടി, പക്ഷെ അപ്പോഴേക്കും വിക്കി അവളെ കടന്ന് പിടിച്ചു.......... സെറയെ ഒന്നും ചെയ്യരുത്......... ദച്ചു എൽദോക്ക് നേരെ അലറി...... എടാ അവളെ വിട്ടേക്കടാ........ കിരണും പറഞ്ഞു.......... ഇനി റിസ്ക് എടുക്കാൻ വയ്യ കിരണേ...... ഇന്നത്തോടെ എല്ലാ ടെൻഷനും തീരണം............ സെറയെ ചുമരിലേക്ക് ചേർത്തുനിർത്തി കത്തി ഉയർത്തി കുത്താൻ ഒരുങ്ങിയതും എൽദോ തെറിച്ചു സൈഡിലേക്ക് വീണതും ഒരുമിച്ചായിരുന്നു................ആ വീഴ്ചയിൽ എൽദോയുടെ കൈയിൽ ഇരുന്ന കത്തി ദൂരേക്ക് തെറിച്ചു വീണു......... മുന്നിൽ കലിപ്പൂണ്ട് നിൽക്കുന്ന ജിത്തുവിനെ കണ്ടപ്പോഴാണ് എന്താണ് സംഭവിച്ചതെന്ന് എല്ലാവർക്കും മനസ്സിലായത്................ ജിത്തുവേട്ടാ.................. സെറ ഓടി ചെന്ന് അവനെ കെട്ടിപിടിച്ചു............ ജിത്തു അവളുടെ മുടിയിൽ കൂടി ഒന്ന് തഴുകി അവളെ സൈഡിലേക്ക് മാറ്റി നിർത്തി............ ദച്ചുവിനെ പിടിച്ചുവെച്ചിരിക്കുന്ന വിക്കിയെ കണ്ടതും ജിത്തുവിന്റെ ദേഷ്യം ആളി കത്തി...... വിടാടാ അവളെ........... ജിത്തുവിന്റെ ആ അലറിച്ചിയിൽ വിക്കി പോലും അറിയാതെ ദച്ചുവിൽ ഉള്ള അവന്റെ കൈ അയ്ഞ്ഞു.......... കൂടെ നിന്ന് ചതിച്ചാൽ ഒരു കാലത്തും തിരിച്ചറിയില്ലെന്ന് കരുതിയോ നീ..........? സത്യം അങ്ങനെ ഒന്നും മൂടി വെയേക്കാൻ പറ്റില്ല Mr വിക്രം ശർമ്മ....... നിന്റെ കളി അവസാനിക്കാറായി........ ജിത്തു പറഞ്ഞു........... അത് നിന്റെ വെറും തോന്നൽ ആണ് ജിത്തു, നിന്നേ കൈകാര്യം ചെയ്യാൻ ഇവരൊക്കെ തന്നെ ധാരാളം....... വിക്കി അവന്റെ ആളുകളെ ചൂണ്ടി പറഞ്ഞു....... അതിന് അവൻ ഒറ്റക്ക് അല്ലെങ്കിലോ........? ഇരുട്ടിൽ നിന്നും ഡാനിയും വിനുവും ദീപുവും അവന്റെ ഇരുവശങ്ങളിലായി വന്ന് നിന്നു............ നോക്കി നിൽക്കാതെ ചെല്ല്......... ഇവിടുന്ന് ഒരാളും ജീവനോടെ പുറത്ത് പോവരുത്............. വിക്കി അവന്റെ ആളുകളോട് പറഞ്ഞു............. അത് കേൾക്കേണ്ടേ താമസം അവന്റെ ആളുകൾ ജിത്തുവിനും കൂട്ടുകാർക്കും നേരെ പാഞ്ഞു അടുത്തു............ അവർ നാലുപേരും പരസ്പരം ഒന്ന് നോക്കി, അതിന് ശേഷം പാഞ്ഞു വന്ന് ഗുണ്ടകളെ അവർ ഒരുമിച്ചു ചവിട്ടി വീഴ്ത്തി.......... ഗുണ്ടകൾ തെറിച്ച് നാലുഭാഗത്തേക്കും വീണു.................. ചാടി എഴുന്നേറ്റ് ആക്രമിക്കാൻ വന്ന ഗുണ്ടകളെ അവർ ഓരോരുത്തരായി നേരിടാൻ തുടങ്ങി,അവരുടെ ഒപ്പം കിരണും കൂടി........ അതിശക്തരായ ഗുണ്ടകളെ കീഴ്പ്പെടുത്തുക എന്നത് അവർക്ക് അത്ര നിസാരമായിരുന്നില്ല......... ജിത്തുവിന് നേരെ പാഞ്ഞു വന്ന ഒരുത്തന്റെ വയറിൽ ജിത്തു തലകൊണ്ട് ഇടിച്ചു അവനെ പൊക്കി എടുത്ത് കറക്കി താഴേക്ക് ഇട്ടു,........ അതുകണ്ടു ജിത്തുവിന്റെ അടുത്തേക്ക് പാഞ്ഞു വന്ന ഒരുത്തനെ കണ്ടതും താഴെ താഴെ വീണവനിട്ട് ഒറ്റ ചവിട്ടു കൊടുത്തു, അവൻ താഴെ കൂടെ നിരങ്ങി പോയി മറ്റവന്റെ കാലിൽ പിടിച്ചതും, താഴേക്ക് മൂക്കും കുത്തി വീണു.......... ഡാനിയെ രണ്ട് വശത്തുനിന്നും ഓരോ ആളുകൾ പിടിച്ചു വെച്ചു, വേറെ ഒരുത്തൻ അവന്റെ വയറിൽ പഞ്ച് ചെയ്തതും, ഡാനി രണ്ടുപേരെയും കറക്കി എടുത്തു ദൂരേക്ക് എറിഞ്ഞു, കുനിഞ്ഞു മുന്നിൽ നിൽക്കുന്നവന്റെ ഇടുപ്പിൽ തല വെച്ചു, അവനെ തൂക്കി എടുത്തു നിലത്തേക്ക് കുത്തി............ ദീപു ഒരുത്തനെ ചുമരിൽ ചേർത്ത് വച്ചു അവന്റെ തല ചുമരിന്നിട്ട് ഇടിച്ചുകൊണ്ടിരുന്നു......... വിനുവിനെ മൂന്നുപേർ കൂടി വട്ടം കൂടി തല്ലികൊണ്ടിരുന്നതും , കിരൺ അവിടേക്ക് ചെന്ന് അവരെ ചവിട്ടി വീഴ്ത്തി ശേഷം വിനുവും കിരണും കൂടെ പരസ്പരം കൈ കോർത്തു അവരെ പൊതിരം തല്ലി................. ഒരുത്തൻ താഴെ കിടന്ന ഒരു തടി എടുത്ത് ജിത്തുവിന്റെ നേരെ ചെന്നതും, ജിത്തു താഴെ ഇരിക്കുന്ന ഒരുത്തന്റെ തോളിൽ ചവിട്ടി മുകളിലേക്ക് കുതിച്ചു ആ തടി പിടിച്ചു വാങ്ങി അത് വച്ചു അവന്റെ പള്ളക്ക് തല്ലി........ ഡാനി ഒരുത്തനെ ആക്രമിച്ചോണ്ടിരിക്കുന്നതിനിടയിൽ വേറെ ഒരുത്തൻ, പുറകിൽ നിന്ന് അവന്റെ കഴുത്തിന് വട്ടം പിടിച്ചു വെച്ചു, വേറെ ഒരുത്തൻ അവനെ മുന്നിൽ നിന്നും പഞ്ച് ചെയ്യാൻ തുടങ്ങി........ ഇത് കണ്ട് വിനു അവന്റെ അടുക്കലേക്ക് ഓടി വന്ന്, ഡാനിയെ തല്ലികൊണ്ട് ഇരുന്നവനെ ചവിട്ടി മാറ്റി......... അവരുടെ അഞ്ചുപേരുടെയും ഒന്നിച്ചുള്ള ആക്രമണത്തിൽ ഗുണ്ടകൾക്ക് അധികനേരം പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല......... തങ്ങളുടെ ഭാഗത്തേ ആളുകളുടെ എണ്ണം കുറയുന്നത് അറിഞ്ഞതും എൽദോ മാറി നിൽക്കുന്ന ദച്ചുവിനെ ആരുടെയും ശ്രദ്ധയിൽ പെടാതെ പുറകിൽ കൂടി ചെന്ന് വാ പൊത്തി പിടിച്ചു ആ മുറിയിൽ നിന്നും പയ്യെ പുറത്തേക്ക് മാറ്റി........... അവനോടൊപ്പം എബിനും വിക്കിയും അവിടെ നിന്നും പുറത്തേക്ക് ഇറങ്ങി...... പക്ഷെ സെറ അത് കൃത്യമായി കണ്ടിരുന്നു.... ജിത്തുവേട്ടാ............ ചേച്ചി............ സെറ ജിത്തുവിനോട് പറഞ്ഞു........ എടാ നീ ചെല്ല് ഇത് ഞങ്ങള് നോക്കിക്കോളാം............. ഡാനി അവനോട് പറഞ്ഞു....... ജിത്തു വേഗം തന്നെ എൽദോയുടെ പുറകേ വിട്ടു, കൂടെ സെറയും........... ദച്ചുവുമായി പുറത്തേക്ക് ഇറങ്ങിയതും മുന്നിൽ പോലീസിനെ കണ്ട് മൂന്നുപേരും പകച്ചു പോയി.......... വിജിത്ത് അവന് നേരെ തോക്ക് ചൂണ്ടി............. തുടരും ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ഇന്ന് തന്നെ ഒരു പാർട്ട്‌ കൂടി പോസ്റ്റ്‌ ചെയ്യും, 10 മണിക്ക് മുൻപ് പോസ്റ്റ്‌ ചെയ്യാൻ ശ്രമിക്കുന്നതാണ് കേട്ടോ. ❤️❤️❤️❤️❤️❤️ #കഥ #📔 കഥ #വിരഹം #📙 നോവൽ