𝐇𝐚𝐚𝐬𝐡 𝐬𝐭𝐨𝐫𝐲𝐬
5K views • 1 months ago
നീല നിലാവ് 💙
Part 4
ഐഷു : ഉമ്മുമ്മാ.. ഇന്നോട് ഈ.. ചതി ഇങ്ങള് ചെയ്യണ്ടില്ലെന്നു.🥺
നോക്കിക്കോളി ഞാൻ ഒളിച്ചോടും..😑
സെറീന : അയിന് ഒളിച്ചോടാനും വേണ്ടേ ചെക്കൻ
അല്ലാണ്ട് ഇയ്യ് ഒറ്റക്ക് ഓടോ 😂
ഐഷു : ആ ഇനിക്ക് ഒളിച്ചോടാൻ ചെക്കൻ ഒക്കെ ഇണ്ട്
സെറീന : ന്നാ.. ഫോണ് വിളിക്ക് ന്നാ അന്റെ ചെക്കനെ
ഹ്മ്മ് ന്നാ വിളിക്ക് അങ്ങനെ ഒരാള് ഉണ്ടെങ്കിൽ ഇപ്പൊ ഇയ്യ് ഇഷ്ട്ടപെടുന്ന ആ ആളെ കൊണ്ട് ഞാൻ അന്നെ കെട്ടിക്ക
ഐഷു : അത്... അതില്ല്യേ...
സെറീന : എന്ത് അതില്യേ.. ഉരുളണ്ട മോളേ... അനക്ക് അങ്ങനെ ആരും ഇല്ല്യാന്ന് ഞമ്മക്ക് അറിയാ... അതൊക്കെ നന്നായി അന്വേഷിച്ചിട്ടാ...
ഹമീദ്ക്കാന്റെ മോനേ കൊണ്ട് അന്നെ കെട്ടിക്കാന്ന് വെച്ചത്
ഇത് അന്റെ ഉപ്പച്ചി ആഗ്രഹിച്ച കാര്യാ.. അതിന് ഇയ്യ് തടസം പറയരുത്
അത് ഇനിക്ക് പൊരുത്തല്ല്യ
ശെരിന്ന ഞാൻ വേഗം റെഡിയാവട്ടെ കൊറെ വർക്ക് തീർക്കാൻ ഉണ്ട് ഇന്ന് നേരത്തെ ഓഫിസിൽ എത്തണം
അതും പറഞ്ഞു സെറീന റൂമിലേക്ക് പോയി.
ഐഷു : ഞാനും പോയി റെഡിയാവട്ടെ
ഉമ്മുമ്മ : ഇയ്യ് ഇന്ന് പോവണ്ട ഓര് വരും ചിലപ്പോ അന്നെ കാണാൻ അനക് ചെക്കനെ കാണണ്ടേ
ഐഷു : എനിക്കൊന്നും കാണണ്ട എന്നോട് ചോദിച്ചിട്ട് അല്ലലോ ഇതൊക്കെ ഒപ്പിച്ച് വെച്ചേ
അല്ലേലും കണ്ടിട്ട് എന്താ ഇനിക്ക് വേണ്ടാന്ന് പറഞ്ഞാ
ഇങ്ങളത് വേണ്ടാന്ന് വെക്കോ. ??
ഉമ്മുമ്മ : അതില്ല
ഐഷു : ആ ന്നാ പിന്നെ ഇനിക്ക് കാണും വേണ്ട 😏
ഉമ്മുമ്മ : ഓർക്ക് കാണണ്ടേ അന്നെ
ഐഷു : അങ്ങനെപ്പം ഇന്നെ കാണണ്ട ആരും
അതും പറഞ്ഞ് ഐഷു റൂമിൽ നിന്ന് ഇറങ്ങി
ഉമ്മുമ്മ : ഈ.. പെണ്ണിന്റെ ഒരു കാര്യം
#📙 നോവൽ #📔 കഥ #💞 പ്രണയകഥകൾ #💌 പ്രണയം #തുടർകഥ
23 likes
16 shares