📔 കഥ
ഉമ്മ എന്ന പുണ്യം * * * * * * * * * * * * * * * * മുഹമ്മദ്‌ റാഫി ✍ ഓഫീസിൽ നിന്ന് ഇറങ്ങുമ്പോൾ തല പൊട്ടിപിളരുന്നത് പോലെ എങ്ങിനെയാ അറിയില്ല വണ്ടി ഓടിച്ചു വീട്ടിലെത്തിയത് " ഡ്രസ്സ്‌ പോലും മാറാതെ ബെഡിലേക്ക് വീണു ഹോ...സഹിക്കാൻ പറ്റുന്നില്ലല്ലോ പടച്ചോനെ ഈ ഒടുക്കത്തെ തലവേദന " ബാം തിരഞ്ഞു പിടിച്ച് അത് കുറെ നെറ്റിയിൽ അങ്ങോട്ട്‌ വാരിതേച്ചു എന്നിട്ടും ഒരു കുറവും തോന്നിയില്ല " ഡീ...സാജിതാ..... ഈ പെണ്ണ് എവിടെ പോയി കിടക്കുവാ ഒരു കട്ടൻ ചായ കുടിച്ചാൽ ചിലപ്പോൾ കുറഞ്ഞെനെ... അതിന് എങ്ങിനെയാ.. ഒരു ഉപകാരത്തിന് വിളിച്ചാൽ കിട്ടില്ലല്ലോ " ഇന്ന് ഉമ്മ എവിടെ പോയി അല്ലെങ്കിൽ ഞാൻ വരുമ്പോൾ ഉമ്മറത്ത്‌ എന്നെ നോക്കിയിരിക്കുന്ന ആള് ആണല്ലോ ഒരു അഞ്ചു മിനിറ്റ് ഞാൻ വൈകിയാൽ എന്നെയു നോക്കി നോക്കി റോഡിൽ എത്തു.. " തലവേദന വക വെക്കാതെ ഞാൻ എണീറ്റു പുറത്ത് എല്ലാം പോയി നോക്കി പക്ഷെ ഇവിടെ ഒന്നും കാണുന്നില്ലല്ലോ ഇത് എവിടെ പോയി " ഡീ....സാജി.... " ഓ... വന്നോ ? നീ എവിടെ പോയികിടക്കുവാടി..? മനുഷ്യന് ഇവിടെ തലവേദന ആയിട്ട് തല പൊട്ടിപിളരുന്നും " അതിന് ഞാൻ എന്ത് വേണം ഞാൻ ഡോക്ടർ അല്ല " അല്ലെങ്കിലും നിന്റെ വായിൽ നിന്ന് നല്ല വാക്കുകൾ ഒന്നും വരില്ലല്ലോ എനിക്കി തലവേദന ആയാലും ഇനി ഞാനങ്ങ് മരിച്ചു പോയാലും നിനക്ക് എന്താ ലെ... ഇരുപത്തിനാല് മണിക്കൂറു ഫോണിൽ കളിച്ച് ഇരിക്കണം " വന്നാൽ ഒരു ചായ വേണോ എന്ന് ചോദിക്കാനുള്ള മനസ്സ് പോലും ഇല്ലാതെ ആയിപോയല്ലോ നിനക്ക് ഡീ.... എന്താ...? ഉമ്മ എവിടെ പോയി " ആാാ....എനിക്കി അറിയില്ല " നിനക്ക് അറിയില്ലേ ? കൊച്ചു കുട്ടിയൊന്നുമല്ലല്ലോ നിങ്ങളെ ഉമ്മ " ഉമ്മാനെ നോക്കി നടക്കാൻ " മോള് എവിടെ..? ഹോ...ഇപ്പോഴാ മോളെ ചോദിക്കുന്നത് " അത് എങ്ങനെയാ കേറി വരാൻ നേരമില്ലല്ലോ ഉമ്മാനെ അല്ലേ ചോദ്യം സ്വന്തം മോളോട് അല്ല സ്നേഹം " എപ്പോ നോക്കിയാലും ഉമ്മ ഉമ്മ എന്ന ചിന്ത മാത്രം " ഞാനും എന്റെ മോളു വലിഞ്ഞുകയറി വന്നത് പോലെയാ പെരുമാറ്റം " ഡീ....അല്ലെങ്കിൽ തന്നെ എന്റെ തലവേദനയായിട്ട് വയ്യ ഇനി നിന്നോട് വഴക്ക് ഇടാൻ എനിക്കി വയ്യ വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കാതെ എന്റെ മുന്നിൽ നിന്ന് പോ...." ഈ...ഉമ്മ എവിടെ പോയി പടച്ചോനെ " ഇനി ഉറക്കം ആണോ ? ഹേയ് ഈ സമയം ഉമ്മ ഉറങ്ങാറില്ലല്ലോ " ഉമ്മാ.... ആഹാ...ഉമ്മ ഇവിടെ കിടക്കുവാണോ ? ഉമ്മാ...എന്തുപറ്റി എന്റെ ഉമ്മാക്ക് ? ഒന്നും ഇല്ല മോനേ ചെറിയ തലവേദന അപ്പൊ ഞാൻ ഇവിടെ കിടന്നതാ അങ്ങിനെ ഉറങ്ങി പോയി " ഉമ്മാന്റെ മുഖം എന്താ വല്ലാതെ ഉമ്മ കരഞ്ഞോ ? ഹേയ് എന്റെ കുട്ടി എന്തക്കയാ ഈ പറയുന്നത് ഉമ്മ എന്തിനാ കരയുന്നത് മോന് വെറുതെ തോന്നുന്നതാ " ശബ്ദം വല്ലാതെ ആയിട്ടുണ്ടല്ലോ എന്താ ഉമ്മ എന്നോട് പറ സാജി എന്തെങ്കിലും പറഞ്ഞോ ഉമ്മാനെ " ഒന്നും ഇല്ല മോനേ....അവള് എന്നെ ഒന്നും പറഞ്ഞിട്ടില്ല " പിന്നെ എന്തിനാ എന്റെ ഉമ്മാന്റെ കണ്ണ് നിറയുന്നത് അത് തലവേദന കാരണം ആണ് വാവേ അല്ലാതെ ഉമ്മാക്ക് സങ്കടം ഒന്നും ഇല്ല " മോന് എന്താ തലവേദന ഉണ്ടോ ? മ്മ്.." ഭയങ്കര വേദന ഉമ്മാ ബാം എല്ലാഇട്ടു നോക്കി എന്നിട്ടും വേദന കുറയുന്നില്ല " എന്നാ വാവ കുറച്ച് നേരം അവിടെ പോയി കിടക്ക് ഉമ്മ ഒരു ഗ്ലാസ് കട്ടൻ ചായ എടുത്തുവരാം ഇത്ര നേരം ആയിട്ടു എന്റെ കെട്ടിയോൾക്ക് ആയിട്ടില്ല ഇതുവരെയും ഒരു ഗ്ലാസ് ചായ എടുത്തു തരാൻ " പാവം എന്റെ ഉമ്മ..." മോനേ...ഉമ്മ ഇത്ര വേഗം ചായ ഇട്ടോ ? ഒരു ചായ ഇടനാണോ ബുദ്ധിമുട്ട് " മോൻ അത് വേഗം കുടിക്കി " എന്നിട്ട് ഉമ്മാന്റെ മടിയിലേക്ക് കിടന്നോ ഉമ്മ തലയിൽ നന്നായി ബാം ഇട്ട് തടവി തരാം അപ്പൊ വേദന എല്ലാം കുറഞ്ഞോളും " ഉമ്മാ..മതി ഉമ്മാന്റെ കൈ വേദനിക്കു... ജ്ജ് അവിടെ കിടക്ക് ഉമ്മാന്റെ കൈ ഒന്നു വേദനിക്കില്ല " ഇനി എന്റെ ഉമ്മ പറ എന്താ എന്റെ ഉമ്മാന്റെ സങ്കടം " ഒന്നും ഇല്ല വാവേ ഉമ്മാക്ക് ഒരു സങ്കടവുമില്ല ഇത് ഞാൻ വിശ്വസിച്ചുന്ന് കരുതണ്ട ഞാൻ കണ്ട് പിടിച്ചോളാം "" ഇക്കാ.... എന്താടി....? ഹോ...ഒന്നും വിളിക്കാനും പറ്റില്ലേ നിങ്ങളെ " എന്താ ഒന്നും പറയാനില്ലേ നിനക്ക് ? അതിന് എങ്ങിനെയാ പറയാൻ തോന്നുക ചാടികീറാൻ വരുവല്ലേ എന്റെ നേരെ " ഒന്ന് പറഞ്ഞു തുലക്ക് എന്താന്ന് വെച്ചാൽ " നിങ്ങളെ...ഉമ്മ കുറച്ച് ദിവസം നിങ്ങളെ പെങ്ങളെ വീട്ടിൽ പോയി നിൽക്കട്ടെ കുറെകാലമായില്ലേ ഇവിടെ തന്നെ ഇനി കുറച്ച് അവളും നോക്കട്ടെ ഈ തള്ള കാരണം ആണ് ഒരു ടൂർ പോലും ഇക്കാ പോവാത്തത് " നമ്മള് മാത്രമായുള്ള ഒരു ലോകം അത് ഇക്കയും ആഗ്രഹിക്കുന്നില്ലേ " ഞാനും ഇക്കയും മോളു മാത്രം ഹോ ഓർക്കുമ്പോൾ തന്നെ എന്ത് ഒരു സുഖം " ഇക്കാ എന്താ ഒന്നും പറയാത്തത് ? നിങ്ങൾക്ക് നിങ്ങളെ പെങ്ങളോട് പറയാൻ മടിയാണങ്കിൽ ഞാൻ പറയാം ഉമ്മാനെ കൊണ്ട് പോവാൻ " അവൾ നിന്നെപ്പോലെ അല്ല " അവളെ ഭർത്താവിന്റെ ഉമ്മാനെയു ഉപ്പാനെയു പൊന്നുപോലെ നോക്കുന്നുണ്ട് നല്ല സ്നേഹത്തോടെ തന്നെ " അല്ലെങ്കിൽ തന്നെ ആ വീട് നിറയെ ആളുകൾ ആണ് അതിനിടയിൽ ഉമ്മയും കൂടി അവിടേക്ക് പോയാൽ പിന്നെ നല്ലകഥയാണ് " എന്നാ നിങ്ങളെ ഉമ്മാനെ എതെകിലും വൃദ്ധസദനത്തിൽ കൊണ്ട് ആക്കാമോ....? അപ്പൊ ഇന്ന് ഇവിടെ കാര്യമായിട്ട് എന്തോ പ്രശ്നം നടന്നിട്ട് ഉണ്ട് വെറുതെയല്ല എന്റെ ഉമ്മാന്റെ മുഖം അങ്ങിനെ...ആ മനസ്സ് നന്നായി വേദനിച്ചിട്ടുണ്ട് " ഇക്കാ എന്താ ഒന്നും പറയാത്തത് ? അതിന് മുൻപ് ഞാനൊരു കാര്യം ചോദിക്കട്ടെ ? ഉം ചോദിച്ചോ...? ഇന്ന് നീയും ഉമ്മയുമായി എന്തെങ്കിലും വഴക്ക് ഉണ്ടായോ ? നിങ്ങളെ ഉമ്മ അങ്ങിനെ പറഞ്ഞോ ? എന്റെ ഉമ്മ ഒന്നും പറഞ്ഞില്ല ഇനി അഥവാ ഉണ്ടായാലും ഉമ്മ ഒന്നും പറയാറില്ലല്ലോ " പിന്നെ....നല്ലൊരു ഉമ്മ " അല്ലെങ്കിലും ഇക്കാക്ക് എപ്പോഴും ഉമ്മാന്റെ ഭാഗം പറയാൻ നൂറു നാവാ " ഞാൻ ചോദിച്ചതിന് മറുപടി പറ നീ " നീയും ഉമ്മയും തമ്മിൽ എന്തായിരുന്നു ഇന്നത്തെ പ്രശ്നം ? അത്... പറയടി " ഉമ്മ മോളേ കളിപ്പിച്ചുകൊണ്ട് ഇരിക്കുമ്പോൾ മോളെ മുഖത്തെക്ക് വെച്ച് ഉമ്മ ചുമ്മച്ചു അതിന് ഞാൻ ഉമ്മാനെ വഴക്ക് പറ " അത് മാത്രം ആണോ പ്രശ്നം ? അല്ല... എന്നാ ഇങ്ങോട്ട് പറയടി " പാത്രം കഴുകിവെക്കുമ്പോൾ അന്ന് ഇക്കാ വാങ്ങിയാ ആ നല്ല ഭംഗിയുള്ള പ്ലെയിറ്റ് ഇല്ലേ അത് രണ്ടണ്ണം പൊട്ടിച്ചു " അപ്പോൾ അത് കണ്ടപ്പോൾ എനിക്കി ദേഷ്യം സഹിക്കാൻ കഴിഞ്ഞില്ല ഞാൻ ചെറുതായി ഒന്ന് വഴക്ക് പറഞ്ഞു അത്ര ഉള്ളു എന്നിട്ട് ഉമ്മ നിന്നോട് എന്ത് പറഞ്ഞു ? എന്റെ മോൻ വാങ്ങിയത് അല്ലേ പൊട്ടിയാൽ തന്നെ നിനക്ക് എന്താന്ന് ചോദിച്ചു എന്നെ കുറെ വഴക്ക് പറഞ്ഞു " ഉവ്വ്‌....എന്റെ ഉമ്മ പറഞ്ഞത് തന്നെ " അല്ലെങ്കിലും ഇക്കാ ഇങ്ങനെയാണല്ലോ ഞാൻ പറയുന്നത് ഒന്നും വിശ്വസിക്കില്ലല്ലോ ഉമ്മ പറയുന്നത് അല്ലേ വേദവാക്യം " മനുഷ്യന് കുറച്ച് സമാധാനം കിട്ടാൻ വേണ്ടിയാ ആ തള്ളയെ എവിടെയെങ്കിലും കൊണ്ട് ആക്കാൻ പറഞ്ഞത് " നിനക്ക് ഇപ്പോ എന്താ വേണ്ടത് ? എന്റെ നെഞ്ചിലേക്ക് കിടന്നുകൊണ്ട് അവൾ കൊഞ്ചലോടെ പറഞ്ഞു നമ്മുക്ക് ഉമ്മാനെ വൃദ്ധസദനത്തിൽ കൊണ്ട് ആക്കാം കുറച്ച് കാലം അവിടെ നിൽക്കട്ടെ പിന്നെ വേണേൽ നമ്മുക്ക് ഇങ്ങോട്ട് കൊണ്ട് വരാം " മ്മ് ശരി നിന്റെ ഇഷ്ട്ടം അങ്ങനെ ആണേൽ അങ്ങിനെ ആവട്ടെ " സത്യം ആണോ ഇക്കാ ഇത് ഹോ എനിക്കി ഇത് വിശ്വസിക്കാൻ പറ്റുന്നില്ല ' സന്തോഷം ആയി എനിക്കി " പാവം എന്റെ ഉമ്മ ഉപ്പ മരിച്ചിട്ട് ആകെ ഒരുവർഷം ആയിട്ടെയുള്ളു അന്ന് മുതൽ എന്റെ ഉമ്മ ആരോടും കൂടുതൽ സംസാരിക്കാറില്ല ഈ വീട് വിട്ട് പുറത്ത് പോലും പോയിട്ടില്ല അന്നു ഇന്നും എന്റെ ഉമ്മാന്റെ ലോകം ഈ വീട് മാത്രമായിരുന്നു " ഇന്നുവരെ ഒരു വാക്ക് കൊണ്ട് പോലും എന്റെ ഉമ്മ അവളെ വേദനിപ്പിച്ചിട്ടില്ല ആ ഉമ്മാനെയാണ് ഉപേക്ഷിക്കാൻ അവളുടെ കല്പന ! ഉമ്മാ.....എന്താ മോനേ.... നമ്മുക്ക് ഒരു സ്ഥലം വരെ പോവാനുണ്ട് ഉമ്മ വേഗം റെഡിയാവ് " എവിടെക്കാ മോനേ...? ഓ....എവിടെക്കാ പറഞ്ഞാലേ തള്ള പോരു... സാജി....നീ മിണ്ടാതെ ഇരുന്നോ " എല്ലാവരും പോവുന്നുണ്ടോ മോനേ..." മ്മ്..." ഉമ്മ വേഗം റെഡിയായി വാ " അവളെ മുഖത്ത്‌ ഇന്നുവരെ കാണാത്ത സന്തോഷം ഞാൻ കണ്ടു ആ ചിരിയിൽ ഉണ്ട് അവൾ വിജയിച്ചതിലുള്ള ആനന്ദം പോവാ...ഇക്കാ...സമയം പോവുന്നു " എന്ത് തിരക്കാ അവൾക്ക് എന്റെ ഉമ്മാനെ പറഞ്ഞുവിടാൻ " ഉമ്മാ....പോവാ...." എന്തിനാ മോനേ ഇത്ര ഡ്രസ്സ്‌ എല്ലാം നമ്മൾ എവിടെക്കാ പോവുന്നത് ? ഒന്ന് മിണ്ടാതെ ഇരിക്കി തള്ളേ അവിടെ എത്തുമ്പോൾ അറിയില്ലേ...? അത് കേട്ടിട്ട് ആവും പാവം പിന്നെ ഒന്നും മിണ്ടിയില്ല " ഇത് എവിടെക്കാ...ഇക്കാ പോവുന്നത് ? എന്റെ വീട്ടിലേക്കുള്ള വഴി ആണല്ലോ ഇത്. ഇക്കാ എന്താ ഇത് നമ്മൾ പോവുന്നത് എന്റെ വീട്ടിലേക്ക് ആണോ...? ഇറങ്ങടി ഇങ്ങോട്ട് " എന്താ ഇക്കാ...ഇത് " ഇനി മുതൽ നീ ഇവിടെയാണ് " മോളെ ഇങ്ങ് തന്നേക്ക്...." എന്നിട്ട് മോള് ഇവിടെ അങ്ങ് കൂടിക്കോ...? നീയും അറിയണം നിന്റെ മോളെ പിരിഞ്ഞിരിക്കുന്നതിലുള്ള വേദന എത്രയാണന്ന് എന്നെയും എന്റെ ഉമ്മനെയും വേർപ്പിരിക്കാൻ നോക്കിയതല്ലേ നീ.... നീ എന്താടി കരുതിയത് നീ അങ്ങ് ചിരിച്ചു കൊഞ്ചി പറഞ്ഞാൽ ഞാൻ എന്റെ ഉമ്മാനെ അങ്ങ് ഉപേക്ഷിക്കുമെന്നോ ? എന്റെ നെഞ്ചിലെ ശ്വാസംനിലക്കു വരെ എന്റെ ഉമ്മാനെ ഒരു വാക്ക് കൊണ്ട് പോലും വേദനിപ്പിക്കാൻ ഇനി നിനക്ക് ഞാൻഎന്റെ ഉമ്മാനെ ഇട്ട് തരില്ല " എന്ന് എന്റെ ഉമ്മാനെ നിനക്ക് നിറഞ്ഞ മനസോടെ സ്നേഹിക്കാൻ പറ്റുന്നോ അന്ന് വന്നാൽ മതി അതുവരെ നീയും അനുഭവിക്കി നിന്റെ മോളെ പിരിഞ്ഞിരിക്കുന്നതിലുള്ള വേദന എത്രയാണന്ന് " ആർക്ക് വേണ്ടിയും എന്റെ ഉമ്മാനെ ഉപേക്ഷിക്കാൻ ഞാൻ തെയ്യാറല്ല " അത് കേട്ടപ്പോൾ എന്റെ ഉമ്മാന്റെ കണ്ണുകൾ നിറഞ്ഞോഴുകി എന്നെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു ഉമ്മാന്റെ ഭാഗ്യമാണാടാ മോനേ നീ നമ്മുടെ മാതാപിതാക്കളെ മരണം വരെ സ്നേഹത്തോടെ സംരക്ഷിക്കാൻ കഴിഞ്ഞാൽ അതിൽ പരം ഭാഗ്യം വേറെ നമ്മുക്ക് ഇല്ല ! സ്നേഹത്തോടെ മുഹമ്മദ്‌ റാഫി
#

📔 കഥ

📔 കഥ - ഉമ്മ എന്ന പുണ്യം മായ ദ് റാഫി  - ShareChat
87 views
22 minutes ago
#

📔 കഥ

അനിയത്തിയുടെ നിർബന്ധം ഒന്നുകൊണ്ടു മാത്രമാണ് താൻ ഇന്ന് പിടിപ്പത് ജോലിയും മാറ്റിവെച്ചു അവരെ കാത്തു ഒന്നര മണിക്കൂറായി ഇവിടെയിരിക്കേണ്ടി വന്നത്. കുറച്ചു നേരത്തെ കാത്തിരുപ്പിനൊടുവിൽ അവരെത്തി. സാധാരണ ഒരു കോട്ടൻ സാരിയുടുത്തു നല്ല നീളൻമുടി പിന്നിയിട്ടു ചെറിയൊരു കറുത്ത പൊട്ടും വെച്ച് ഒരു സാധാരണ വീട്ടമ്മയുടെ രീതികൾ ഒക്കെ തന്നെ. ഇവർ ഒരു ഡിക്ടക്റ്റീവ് ആണെന്ന് വിശ്വസിക്കാൻ പ്രയാസം. "അനുപമയല്ലേ ? കാത്തിരുന്നു മുഷിഞ്ഞോ ?" " ഹേയ് മുഷിച്ചിലൊന്നും ഉണ്ടായില്ല" - ഉള്ളിലുണ്ടായ നീരസം മറച്ചു വെച്ചു കൊണ്ടു മുഖത്തൊരു ചിരി പടർത്താൻ ശ്രമിച്ചു. ഫോണിൽ കഴിഞ്ഞ ദിവസം വിളിച്ചു സംസാരിച്ചപ്പോഴുള്ള അതേ ശബ്ദഗാംഭീര്യം. സൂസൻ അലക്സാണ്ടർ വർഗീസ് എന്ന അവരുടെ പേരു പോലെ തന്നെ ഗംഭീരമാർന്ന പ്രവർത്തികളും. "പക്ഷേ നിങ്ങളുടെ മുഖം പറയാതെ പറയുന്നുണ്ടല്ലോ കാത്തിരുപ്പ് ഒത്തിരി മുഷിപ്പിച്ചെന്ന്. അനുപമയെ ഞാൻ രാവിലെ വിളിച്ചിരുന്നു മീറ്റിംഗ് ടൈം മാറ്റം ഉണ്ടാക്കുമെന്ന് പറയാൻ, പക്ഷേ താൻ കോൾ അറ്റൻഡ് ചെയ്തില്ല. എന്നിരുന്നാലും സോറി ഇത്രയും സമയം കാത്തിരുപ്പിച്ചതിന്." " ഹേയ് മാഡം അതൊന്നും സാരമില്ലന്നേ. " "അനിയത്തിക്ക് വേണ്ടിയല്ലേ അനുപമ വന്നത്. " "അതെ. വീട്ടിൽ എല്ലാവർക്കും ഇഷ്ടമുള്ള ഒരു ആലോചന. പക്ഷേ അവൾക്ക് അതു എല്ലാതരത്തിലും നന്നായി അന്വഷിച്ചതിന് ശേഷം മതിയെന്ന് തന്നെയാണ്. പ്രത്യേകിച്ച് എന്റെ ജീവിതത്തിൽ വന്ന ആ ട്രാജഡി കുടുംബത്തെ മൊത്തം തളർത്തി; കൂടുതൽ അവളെ. അവളുടെ കൂട്ടുകാരിയുടെ ചേട്ടനായിരുന്നു. അദ്ദേഹത്തിന് മുമ്പൊരു റിലേഷൻ ഉണ്ടെന്നോ അതു ഒത്തിരി ഡീപ് ആണെന്നോ അവരുടെ കുടുംബം ഒരു സൂചനപോലും തന്നില്ല. ഒടുവിൽ രണ്ടു മാസം തികയും മുൻപ് അവർ ഒരുമിച്ചു ഫ്ലാറ്റെടുത്തു താമസമാക്കേണ്ടി വന്നു ഞങ്ങൾക്ക് അറിയാൻ. എന്നിട്ടും ഉപാധികളൊന്നുമില്ലാതെ അവരെ ജീവിക്കാൻ അനുവദിച്ചു പോന്നപ്പോൾ സമൂഹം ചീത്തയാക്കിയത് എന്നെയാണ്. എന്റെ തോന്നിവാസം കൊണ്ടാണ് ആ ബന്ധം ഒഴിഞ്ഞതെന്ന് ആളുകൾ പറഞ്ഞപ്പോൾ ആ കുടുംബവും അദ്ധേഹവും മൗനം സമ്മതം നിലക്ക് അതിനെ അംഗീകരിച്ചു. ഇന്നും വിവാഹ മോചനത്തിനെ അംഗീകരിക്കാൻ സമൂഹത്തിനായിട്ടില്ല. എന്റെ കൂടെ പഠിച്ച അഡ്വക്കേറ്റായാ സുഹൃത്ത് ചോദിച്ചത് 'നീ നല്ലൊരു കുട്ടിയായിരുന്നല്ലോ എന്നിട്ടും ഡിവോഴ്സ് ..' എന്നാണ്." "അനുപമ താൻ പറയുന്നതു എനിക്ക് മനസിലാകും കാരണം ഇതുപോലെയൊരു സംഭവത്തിനു ഞാനും ഇരയാണ്. അതൊക്കെ പോട്ടേ, നമുക്ക് വിഷയത്തിലേക്ക് വരാം. നിങ്ങൾ ഈ പയ്യനെക്കുറിച്ച് ഒന്നും പറഞ്ഞില്ല. " "മാട്രിമോണിയൽ വഴി വന്ന ആലോചനയാണ്. എന്തുകൊണ്ടും കുടുംബത്തിന്‌ ചേർന്നൊരു ബന്ധം. പക്ഷേ തിളച്ച വെള്ളത്തിൽ ചാടിയ പൂച്ചയുടെ ഓർമയിൽ... അവളുടെയൊപ്പം പഠിച്ച കുട്ടിയാണ് മാഡത്തിനെ പറ്റി പറഞ്ഞത്. വീട്ടിൽ പപ്പക്ക് താല്പര്യമില്ല ഇങ്ങനെയൊരു കാര്യത്തിന്. വിവാഹശേഷം പയ്യന്റെ വീട്ടുകാർ അറിഞ്ഞാൽ..." " നിങ്ങളുടെ ചോദ്യം മനസിലായി. നമ്മൾ രണ്ടുപേരുമല്ലാതെ ഈ കാര്യങ്ങൾ പുറത്തു പോവില്ല. ഞങ്ങൾ ഏറ്റെടുക്കുന്ന കേസിൽ അതിന്റെതായ രഹസ്യസ്വഭാവം നിലനിർത്താറുണ്ട്." "ആ ഒരു കാര്യമാണ് ഞങ്ങളും കൂടുതൽ ഇമ്പോർട്ടൻസ് കൊടുക്കുന്നത്." " ആളുടെ ഡീറ്റൈൽസ് എല്ലാം കൊണ്ടുവന്നട്ടില്ലേ ? " "ഉണ്ട്. " "തന്നേക്കൂ." "ഒരു മാസത്തെയെങ്കിലും ടൈം എടുക്കും. ഞാൻ അനുപമയെ വിളിക്കാം. " "ശരി മാഡം." പിന്നീടുള്ള സമയം പോകുന്നില്ലെന്ന് തോന്നി. പപ്പയ്ക്കും അമ്മയ്ക്കും മനസിന് പിടിച്ച ബന്ധമാണ്. അവരുടെ അഭിപ്രായം അതു നെഗറ്റീവ് ആണെങ്കിൽ... വീട്ടിലുള്ളവർ അതിനെ എങ്ങനെ ഉൾക്കൊള്ളും. എങ്ങനെ പറഞ്ഞു മനസ്സിലാക്കും? വീട്ടുകാരുടെ നിർബന്ധത്തിന്റെ പേരിൽ അവരുടെ അഭിപ്രായങ്ങളെ പാടേ മറന്നു ഈ വിവാഹം നടന്നാൽ. മനസു പിടികിട്ടാത്ത പല ചോദ്യങ്ങളുടെ പിറകിലുമായി അലഞ്ഞു . ഒരു മാസം പിന്നീടും മുൻപ് ഒരു വൈകിട്ട് അവരെന്നെ വിളിച്ചു. സൂസൻ അലക്സാണ്ടർ എന്നു പേര് മൊബൈൽ സ്ക്രീനിൽ തെളിഞ്ഞപ്പോൾ എന്റെ നെഞ്ചിടിച്ചു. അവർക്ക് പറയാനുള്ളത് എന്താവും. ...? അവരുടെ കാബിനിൽ എത്തുമ്പോൾ ഒരു പുഞ്ചിരി എനിക്ക് നേരെ പകർന്നു കൊണ്ടു അവർ സീറ്റിൽ ഇരിക്കുന്നുണ്ടായിരുന്നു. കൈ കൊണ്ടു ഇരിക്കാൻ ആംഗ്യം കാണിച്ചു എനിക്ക് നേരെ ഒരു ഫയൽ നീട്ടി കൊണ്ട് പറഞ്ഞു, "അനുപമക്ക് പരിശോധിക്കാം." അതിൽ മോശമായത് ഒന്നും കണ്ടില്ല. ഈ ഒരു മാസത്തെ ടെൻഷനു പരിഹാരമായിരിക്കുന്നു. അറിയാതെ ഒരു നെടുവീർപ്പ് പുറത്തേക്ക് വന്നു. "അനുപമ ഞങ്ങളുടെ അന്വഷണത്തിൽ മോശമായി ഒന്നും തന്നെ കണ്ടില്ല. ആ ആലോചന തുടരുന്നതിൽ തെറ്റില്ല. ബാക്കി നിങ്ങളുടെ ഇഷ്ടം." "താങ്ക്യൂ മാഡം. തുടരാൻ തന്നെയാണ് ഞങ്ങളുടെ തീരുമാനം. സത്യത്തിൽ മാഡത്തിന്റെ റിപ്പോർട്ടിന് വേണ്ടിയാണ് ഇത്രയും കാത്തിരുന്നത്. " "പക്ഷേ അനുപമ നമ്മുടെ ഒക്കെ നിശ്ചയങ്ങൾക്കും തീരുമാനങ്ങൾക്കും അപ്പുറം വിധിയൊന്നുണ്ട്. വിവാഹശേഷം വരുന്ന കേസുകൾ ഞാൻ ഏറ്റെടുക്കാറില്ല. ദൈവം യോചിപ്പിച്ചതിനെ നമ്മളായി മുറിക്കണ്ടല്ലോ?" "താൻ പാതി ദൈവം പാതി അതിൽ നമ്മുടെ പാതി പൂർത്തിയാക്കി. അത്രമാത്രം. ശരി മാഡം ഞാൻ ഇറങ്ങട്ടെ " "ശരി. " വാതിൽ തുറന്നു ഇറങ്ങാൻ നേരം അവർ പതിയെ പുറകിൽ നിന്നും വിളിച്ചു. " അനുപമ....നമ്മൾ പൂർത്തിയാക്കിയ ആ പാതിയുടെ ഫീസ് അക്കൗണ്ട്സിൽ അടച്ചേക്കൂ... " കണ്ണിറുകിയൊരു ചിരിയും. ശരിയെന്നു തലയാട്ടി പുഞ്ചിരി പടർന്ന മുഖവും ശാന്തമായ മനസുമായി ഞാൻ അക്കൗണ്ട്സിലെക്ക് നടന്നു. Aparna Vijayan
183 views
28 minutes ago
#

📔 കഥ

#വയറ്റാട്ടി ➖➖➖➖➖➖➖➖➖ "മൊബൈലിന് റേഞ്ച് ഇവിടെ കുറവാണ് സാർ" അക്ഷമയോടെ ഫോണിൽ നിന്ന് ശ്രദ്ധ തിരിച്ച് 'സുദീപ്' വില്ലേജ് ഓഫീസിലെ പ്യൂൺ 'രവി'യോട് ചിരിച്ചു . കാസർഗോഡ് ജില്ലയിലെ 'ബളാൽ' ഗ്രാമത്തിൽ പുതിയതായി വന്ന വില്ലേജ് ഓഫീസറാണ് സുദീപ് . സുമുഖനും ലളിതമായി സംസാരിക്കുകയും ചെയ്യുന്ന ഒരു യുവാവ് ; പാലക്കാട് ആണ് സ്വദേശം. "വൈഫ് വീട്ടിൽ തനിച്ചാണ് രവീ.." "സാറിന്റേയോ മേഡത്തിന്റേയോ അച്ഛനും അമ്മയും കൂടെ വന്നില്ലേ .?" "അവരാരും കൂടെയില്ല ..ഞങ്ങൾ രണ്ട് പേരും മാത്രമുള്ളൂ .. പിന്നെ , അവൾ രണ്ട് മാസം കാരിയിങ് ആണ് .. കൂടെ ഡെലിവറി വരെ അവളെ ശുശ്രൂഷിക്കാൻ പറ്റിയ ആരെങ്കിലും ഈ പരിസരത്തുണ്ടോ രവീ ..?" " ഞാൻ അന്വേഷിക്കാം സാർ .. പള്ളത്തൂമലയിൽ ഒരു സ്ത്രീയുണ്ട് .. " സുദീപും അവന്റെ ഭാര്യ 'ഹൈമ'യും അനാഥരാണ് ; അഞ്ച് വർഷം മുൻപ് സ്നേഹിച്ച് വിവാഹം വിവാഹം ചെയ്തവർ. കനകപ്പള്ളിയിലുള്ള ഒരു ചെറിയ വീട് വാടകക്കെടുത്താണ് ഇപ്പോൾ അവരുടെ താമസം . പാണത്തൂരിൽ നിന്നും കർണ്ണാടകയിലെ 'സുള്ള്യ' വഴി മുപ്പത് കിലോമീറ്റർ യാത്ര ചെയ്തു വേണം മൈസൂരിലെ അടുത്തുള്ള ആശുപ്പത്രിയിലെത്താൻ. അത് കൊണ്ട് തന്നെ ഗർഭിണിയായ ഹൈമയെ വീട്ടിൽ പരിചരിക്കാൻ ഒരാൾ അത്യാവശ്യമാണ്. വൈകുന്നേരം, സുദീപ് വീട്ടിലെത്തുമ്പോൾ അവനുള്ള ഭക്ഷണം ഒരുക്കി വച്ച് ഹൈമ കാത്തിരിക്കുകയായിരുന്നു. അവൾ , ധരിച്ചിരുന്ന ഇളം നീല ചുരിദാറിൽ സുന്ദരിയായിരുന്നു. വീടിനു പുറത്ത് , പാറക്കൂട്ടങ്ങൾക്കിടയിലൂടെ ഇടതൂർന്ന കുറ്റിക്കാടുകൾക്ക് നടുവിലൂടെ ഒഴുകിയെത്തുന്ന ചിത്രധാരാപ്പുഴയുടെ കളകളാരവം. "നിനക്ക് പകൽ ഒറ്റക്കിവിടെ പേടിയാകുന്നുണ്ടോ ഹൈമാ ..?" "നമ്മുടെ ഭാഗ്യമാണ് ഏട്ടാ ഇവിടെ എത്തിച്ചേരാൻ കഴിഞ്ഞത്.. പകൽ കിളികളും പൂമ്പാറ്റകളും ഇവിടുത്തെ അന്തരീക്ഷവും സന്തോഷം നൽകുന്നു .. ഒറ്റക്കെന്ന തോന്നലേ ഇല്ല .. " " ശരീരം സൂക്ഷിക്കണം .. ആദ്യത്തെ രണ്ട് തവണയും നമ്മുടെ പക്വതയില്ലായ്മയാൽ കുഞ്ഞുങ്ങളെ നഷ്ടപ്പെട്ടതാണ്.. " സുദീപിന്റെ വാക്കുകൾ അവളുടെ മുഖം മ്ലാനമാക്കി; കണ്ണുകൾ ചുവന്നു . "ആരോരുമില്ലാത്ത നമുക്ക് കൂട്ടിന് കുഞ്ഞുങ്ങളെ ദൈവം തന്നത് അവരുടെ ദേഹമായിട്ടായിരുന്നു .. ദൈവത്തിന്റെ പരീക്ഷണങ്ങൾ " ആ ഓർമ്മയിൽ ഹൈമയുടെ കണ്ണുകൾ നിറഞ്ഞ് തൂകി . " നീ വിഷമിക്കേണ്ട, കൂട്ടിനൊരാൾ ഉടനെ വരും .. " രാവിലെ ;പ്രകൃതിയും ,മണ്ണും, ജലവും ,വായുവും കോടമഞ്ഞിൻ തുള്ളികൾ പഞ്ഞിക്കെട്ടുകൾ പോലെ ശേഖരിച്ച് ,കൺകുളിർമ്മയാകുന്ന ഹരിതാഭമായ പശ്ചിമഘട്ട മലനിരകൾ . അടുത്ത ദിവസം, കാട്ടുവഴിയിലൂടെ നടന്ന് സുദീപും രവിയും 'പള്ളത്തൂമല ' യിലെ പേരുകേട്ട 'വയറ്റാട്ടി' എഴുപത്തിയാറ് വയസ്സുള്ള 'രേവമ്മ 'യെ കാണാൻ അവരുടെ കുടിലിലെത്തി. ശുശ്രൂഷകളെയെല്ലാം സേവനമായാണ് അവർ കാണുന്നത് . " പതിറ്റാണ്ടുകൾ നീണ്ട സേവനത്തിനിടയിൽ ഒരു കുഞ്ഞിനോ അമ്മക്കോ ഇത് വരെ ജീവഹാനി സംഭവിച്ചിട്ടില്ല.. " രവി , സുദീപിനോട് ഊന്നിപ്പറഞ്ഞു . രേവമ്മയുടെ ഭർത്താവ് കോരപ്പൻ വൈദ്യർ നാട്ടിലെ പ്രധാന പാരമ്പര്യ ചികിത്സകനായിരുന്നു. ഭർത്താവ് മരിച്ചതിനു ശേഷം സ്വന്തമായി മക്കളില്ലാത്ത രേവമ്മ കുടിലിൽ ഒറ്റക്കാണ് താമസം. "എന്റെ പതിമൂന്നാം വയസ്സിൽ തുടങ്ങിയതാണ് പെൺകുട്ടികളെ നോക്കാൻ.. അവരിന്നും ആരോഗ്യത്തോടെ കഴിയുന്നു .. " രേവമ്മ അഭിമാനത്തോടെ ചിരിച്ചു . " ഭാര്യയുടെ പ്രസവം വരെ ഞങ്ങളുടെ കൂടെ താമസിക്കുമോ ..?" "ഞാനിപ്പോൾ വരാം .. സന്തോഷമേയുള്ളൂ .." രേവമ്മ, കുടിലനകത്ത് പോയി ഒരു ചെറിയ തുണി ഭാണ്ഡവുമെടുത്ത് സുദീപിനും രവിക്കും ഒപ്പം ഇറങ്ങി . അന്നു മുതൽ രേവമ്മ സ്വന്തം മകളായി കണ്ട് ഹൈമയെ പരിപാലിച്ചു .അപൂർവ ഔഷധസസ്യങ്ങളുടെ മരുന്നുകൾ അവൾക്കു നൽകി .രേവമ്മക്ക് അവർ ' ദീപൻ കുഞ്ഞും മൈന മോളും ' ആയിരുന്നു .' രേവമ്മ ' എന്നതിൽ നിന്ന് 'അമ്മേ' എന്ന് അവർ വിളിക്കാൻ കാലതാമസമുണ്ടായില്ല . ഇടതൂർന്ന വള്ളികളും ,പടർന്ന വേരുകളും മനോഹരമാക്കിയ പച്ചപ്പ് നിറഞ്ഞ കുന്നിൻ ചെരുവുകളിലൂടെ ഹൈമയും രേവമ്മയും കൈകോർത്ത് നടക്കും . കണ്ണെത്താ ദൂരത്തോളം നിറഞ്ഞൊഴുകുന്ന പുഴയും വരിവരിയായി വളർന്നു നിൽക്കുന്നതെങ്ങുകളും അവരുടെ കഥയിലെ സ്ഥിരം കഥാപാത്രങ്ങളായി . 'ബളാൽ ഓമന'യുടെ വിശേഷങ്ങളും കാളിയമ്മൻ കാവിലെ പ്രാർത്ഥനകളും ഹൈമയുടെ പകലുകൾക്ക് നിറച്ചാർത്തണിയിച്ചു . " പകലും രാത്രിയുമൊക്കെ ഗ്രാമത്തിലെ ഏതെങ്കിലും സ്ത്രീകൾക്ക് പ്രസവവേദന തുടങ്ങിയാൽ ബന്ധുക്കൾ 'അമ്മ' യെത്തേടി കുടിയിലെത്തും .രാത്രിയാണെങ്കി ഓലച്ചൂട്ട് കത്തിച്ച് റാന്തൽ വിളക്കുമേന്തിയാണ് യാത്ര .കൈയിൽ പ്രസവ ശുശ്രൂഷാ കർമ്മങ്ങൾക്കുള്ള തുണികളും അത്യാവശ്യ മരുന്നുകളും ഉണ്ടാവും .വാഹനങ്ങൾ അപൂർവമായിരുന്ന കാലത്ത് കിലോമീറ്ററുകൾ നടക്കണം. എത്രയോ തവണ പുഴകൾ കടക്കേണ്ട സ്ഥിതി വന്നിട്ടുണ്ട് .. " രേവമ്മയുടെ പഴയ കാല ഓർമ്മകൾ അയവിറക്കുമ്പോൾ ഹൈമ, ഒരു കൊച്ചു കുട്ടി കഥ കേൾക്കുന്ന ഇഷ്ടത്തോടെ കേട്ടിരിക്കും . പൂർണ്ണ ആരോഗ്യവതിയായ അവളുടെ ശരീരത്തിലെ വലുതായ വയറിൽ തൊട്ട് രേവമ്മ പറയുമായിരുന്നു. " ഇത് ആൺകുഞ്ഞ് തന്നെ.. മുത്തശ്ശിയുടെ മിടുമിടുക്കൻ.. " ബളാൽ വില്ലേജിൽ ' പ്രസവത്തിന് ആശുപ്പത്രിയിൽ പോകുക ' എന്നത് ദുർഘടമായിരുന്നു: കാലാകാലങ്ങളായി വയറ്റാട്ടികൾ ആണ് അതിന്റെ കാര്യക്കാർ. സുഖപ്രസവം അവിടുത്തെ സ്ത്രീകളുടെ പുണ്യമാണ് .രക്തസ്രാവം ഉണ്ടായാൽ ഞൊടിയിടയിൽ നിർത്താനുള്ള പൊടിക്കൈകളും മരുന്നുകളും വയറ്റാട്ടികളുടെ കൈവശമുണ്ട് . പരിശോധനയിലൂടെ പ്രസവത്തിന്റെ കൃത്യത തിരിച്ചറിയാനുള്ള കഴിവ് രേവമ്മക്കുണ്ടായിരുന്നു .ഒൻപത് മാസങ്ങൾക്ക് ശേഷം , സുന്ദരനായ ഒരു ആൺകുഞ്ഞിന് വീട്ടിൽ വച്ച്‌ ഹൈമ ജന്മം നൽകി .അലറിക്കരഞ്ഞ അവളെ സമാധാനിപ്പിച്ച് പൊക്കിൾക്കൊടി വിച്ഛേദിച്ച് രേവമ്മ അവനെ സ്വതന്ത്രനാക്കി. " സിദ്ധാർത്ഥൻ..." മുത്തശ്ശിയുടെ കടമ ഭംഗിയാവുന്നത് കണ്ട് ഹൈമ ആനന്ദക്കണ്ണീർ ഒഴുക്കി. പുറത്ത് അക്ഷമയോടെ കാത്ത് നിന്ന സുദീപിന് വൃത്തിയുള്ള തുണിയിൽ പൊതിഞ്ഞ് രേവമ്മ കുഞ്ഞിനെ കൈമാറി. " അച്ഛൻ തന്നെ കുഞ്ഞുമോനും " കുഞ്ഞിനെ അമ്മയെ തിരികെ ഏല്പിച്ച് അവൻ ,അവരെ തൊഴുതു. നാളികേരം ഉരുക്കിയ വെളിച്ചെണ്ണ കുഞ്ഞു ശരീരത്തിൽ തേച്ച് ഇളം ചൂടുവെള്ളത്തിൽ പാട്ടു പാടി അവർ കുഞ്ഞിനെ കുളിപ്പിച്ചു. ആയുർവേദ ചികിത്സകളും കഷായങ്ങളും രേവമ്മ ഹൈമക്ക് വേണ്ടുവോളം നൽകി.കസ്തൂരി മഞ്ഞൾ അരച്ച കുഴമ്പ് ശരീരത്തിൽ തേച്ച് , മുടിയിൽ നല്ല കാച്ചെണ്ണ പുരട്ടി ഹൈമയെ കുളിപ്പിച്ചു. പല രുചിയിലുള്ള ലേഹ്യങ്ങളും , രസായനങ്ങളും , ഉലുവാപ്പായസവും കഴിച്ച് ഹൈമ ഏറെ സുന്ദരിയായി . " ഇത്രയും സ്നേഹമുള്ള മക്കളെ ഒരിടത്തും കണ്ടിട്ടില്ല" രേവമ്മ എപ്പോഴും പറയുമായിരുന്നു. മൂന്ന് മാസങ്ങൾക്ക് ശേഷം സുദീപിന്റെ എക്കാലത്തേയും സ്വപ്നമായ ദുബായ് ജോലിയും ഫാമിലി വിസയും ശരിയായി .ഗവൺമെന്റ് സർവീസിൽ നിന്ന് താൽക്കാലിക അവധിയെടുത്ത് അവർ ദുബായ്ക്ക് പോകാനൊരുങ്ങി. "അമ്മ ഞങ്ങളുടെ കൂടെ വരുമോ..?" ചോദിക്കാതിരിക്കാൻ അവർക്ക് കഴിഞ്ഞില്ല. "ഈ നാട് വിട്ട് അമ്മ എങ്ങോട്ടുമില്ല.. മക്കൾ പോയി വാ.. എന്നും അമ്മയുടെ അനുഗ്രഹം ഉണ്ടാവും.." സന്തോഷത്തോടെ രേവമ്മ അവരെ യാത്രയാക്കുമ്പോഴും; മൂന്ന് മാസങ്ങളായി കണ്ട കുഞ്ഞിനെ പിരിയുന്നത് അവർക്ക് വേദനയായിരുന്നു. -------------------------- നാല് സംവത്സരങ്ങൾ ദുബായിലെ ജീവിതം സുദീപിനേയും ഹൈമയേയും ഏറെ സ്വാധീനിച്ചിരുന്നു. 'രേവമ്മ 'യെ അമ്മയുടെ സ്ഥാനത്ത് ദൈവമായി കണ്ട് അവർ സനേഹിച്ചു.' മുത്തശ്ശി' എന്ന് പറഞ്ഞ് കുഞ്ഞിനെ പഠിപ്പിച്ചു. ദുബായിൽ വന്നതിനു ശേഷം രേവമ്മയുടെ ബന്ധുവിന്റെ വീട്ടിലേക്ക് ബി.എസ്.എൻ.എൽ ഫോണിലേക്ക് വിളിച്ച് അവർ രേവമ്മയോട് സംസാരിക്കുമായിരുന്നു.അമ്മയുടെ പേരിൽ എല്ലാമാസവും ബാങ്കിലേക്ക് തുകയയച്ചു. ഒരു വർഷം മുൻപ് ബളാലിലെ ഫോൺ കണക്ഷൻ അവർക്ക് നഷ്ടപ്പെട്ടു. ഇപ്പോൾ രേവമ്മയുമായി ബന്ധപ്പെടാൻ മറ്റൊരു മാധ്യമങ്ങളുമില്ല. സുദീപിന് വീണ്ടും സർവീസിൽ കയറേണ്ട സമയം ആഗതമായപ്പോൾ അവർ ദുബായ് ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചു. ഇത്തവണ പാലക്കാട് ജില്ലയിൽ തന്നെയാണ് അവന് നിയമനം ലഭിച്ചത്. ജോലിയിൽ കയറുന്നതിന് മുൻപ് രേവമ്മയെ വിളിച്ച് കൊണ്ടുവന്ന് കൂടെ താമസിപ്പിക്കാൻ അവർ ആഗ്രഹിച്ചു. അവർക്ക് 'അമ്മ' യായി കുഞ്ഞിന് 'മുത്തശ്ശി സനേഹം' കിട്ടുമെന്നതിൽ ആഹ്ലാദിച്ചു. മംഗലാപുരം-പാലക്കാട് ലൈനിൽ വരുന്ന 'കാഞ്ഞങ്ങാട്' ആണ് ബളാൽ അടുത്ത് വരുന്ന റെയിൽവേ സ്റ്റേഷൻ. കുമ്പള- സീതാംഗേളി വഴി ജീപ്പ് സർവീസിൽ ,സുദീപും ഹൈമയും കുഞ്ഞും പള്ളത്തൂമലയിലെത്തി. വിവിധതരം പക്ഷികളുടെ സ്വരങ്ങൾ, ഭംഗിയുള്ള പൂമ്പാറ്റകൾ അവരെ പള്ളത്തുമലയിലേക്ക് വരവേറ്റു. ആദ്യമായി അത്രയും വശ്യസുന്ദരമായ സ്ഥലം കാണുന്നതിനാൽ 'കുഞ്ഞു സിദ്ധാർത്ഥൻ' നല്ല സന്തോഷത്തിലായിരുന്നു. രേവമ്മയുടെ കുടിൽ കാട്ടുവള്ളികൾ നിറഞ്ഞ് ,മുറ്റത്ത് പച്ചപ്പുല്ലുകൾ മുളച്ച് ആൾത്താമസമില്ലാത്ത പ്രതീതി അവരിൽ ഉളവാക്കി.മഴക്കാലമായതിനാൽ ഗ്രാമത്തിന്റെ പറുദീസയായ പച്ചപ്പ് നിറഞ്ഞ കുന്നുകളുടെ സൗന്ദര്യം ; കാട്ടരുവികൾ ഒഴുകുന്ന ശബ്ദം ഗ്രാമത്തിന്റെ ഉൾത്തുടിപ്പുകളാകുന്നു. അവർ രേവമ്മയെ കാണാൻ സാധിക്കാത്തതിനാൽ അയൽവീട്ടിലെത്തി. "ഇവിടെ ആരുമില്ലേ ..?" "ആരാ ..?" പഴയ കോട്ടൺ സാരിയുടുത്ത് മുടി വാരിക്കെട്ടിവച്ച് ഒരു സ്ത്രീ വീടിന് പുറത്തുവന്നു. പട്ടണത്തിൽ നിന്നും വന്ന ആഭിജാത്യരെ കണ്ട് സ്ത്രീ അമ്പരന്നു; അവരുടെ വസ്ത്രത്തിന്റെ പരിമളം ആസ്വദിച്ചു. "ഞങ്ങൾ രേവമ്മയെ കാണാൻ വന്നതാ.. അമ്മ അവിടെയില്ലേ..?" " രേവമ്മയുടെ ബന്ധുക്കളാണോ ..?" സുദീപ് 'അതേ 'യെന്ന അർത്ഥത്തിൽ തല കുലുക്കി . " എവിടുന്നാ വരുന്നേ ..? ഒന്നും അറിഞ്ഞില്ലേ ബന്ധുക്കളായിട്ട് ..?" "ഞങ്ങൾ പാലക്കാട്ട് ന്ന് ..." "ഓ.. ദീപൻ കുഞ്ഞും മൈന മോളും ആണോ .. കയറിയിരുന്നാട്ടെ .. ഞാൻ ചിത്തിര .. " ചിത്തിര നീക്കിയിട്ട പഴയ കസേരകളിൽ ഇരിക്കാതെ അവർ വീടിന്റെ കളിമൺ തറയിൽ ഇരുന്നു. " രേവമ്മ മരിച്ചിട്ട് ഒരാണ്ടു കഴിഞ്ഞു.. " ഹൈമ, ഒരു ബലത്തിനായി സുദീപിന്റെ കൈയ്യിൽ അമർത്തിപ്പിടിച്ച് വിങ്ങിക്കരഞ്ഞു.ഉമിനീരിറക്കി സ്തംഭിച്ചിരിക്കുകയായിരുന്നു അവൻ. 'അമ്മ' കരയുന്നത് എന്തിനെന്ന് മനസ്സിലാകാതെ കുഞ്ഞ് വാതോരാതെ സംസാരിച്ചു. "മുത്തശ്ശി എവിടെ ..?" കുഞ്ഞ് കൊഞ്ചലോടെ ചോദിച്ചു. ചിത്തിര വീടിനകത്ത് പോയി അവർക്ക് കുടിക്കാൻ നറുനീണ്ടി വെള്ളവുമായി വന്നു. "ഇത് കുടിച്ചാട്ടെ.. നിങ്ങളെക്കുറിച്ച് രേവമ്മ എപ്പോഴും പറയുമായിരുന്നു .. മരിക്കുന്നതിന് മുൻപ് ഒന്ന് കാണണമെന്ന് വലിയ ആശയാരുന്നു.. " ചിത്തിര അതും പറഞ്ഞ് വീണ്ടും വീടിനകത്തേക്ക് പോയി ഒരു പഴയ കവറുമായി തിരികെ വന്നു. " ഇത് രേവമ്മ നിങ്ങൾ എന്നെങ്കിലും വരുമ്പോൾ തരാൻ വേണ്ടി മരിക്കുന്നതിന് മുൻപ് എന്നെ ഏല്പിച്ചതാ.. " സുദീപ് ആ സ്നേഹം വാങ്ങി; എന്താണെന്ന് തുറന്നു നോക്കി. രേവമ്മയുടെ കൊച്ചു വീടിന്റേയും സ്ഥലത്തിന്റേയും ആധാരവും ,ബാങ്ക് പാസ്ബുക്കും സുദീപിന്റെ കൈയ്യിലിരുന്ന് വിറച്ചു ;അവന്റെ കണ്ണീർ വീണ് കുതിർന്നു . ഫെമിന മുഹമ്മദ് ...
147 views
30 minutes ago
#

📔 കഥ

കുഞ്ഞുവാവ ചിത്രങ്ങള്‍ ************************ ആ മുഖത്ത് നിന്ന് വീണ വാക്കുകള്‍ക്ക് മുന്നില്‍ പൊരുത്തപ്പെടാന്‍ കുറേ സമയം വേണ്ടി വന്നു.എന്നേക്കാള്‍ ഷോക്ക് അവള്‍ക്കായിരുന്നു..കുറേ നേരം ഒന്നും പറയാതെ മിഴിച്ച് നോക്കി നിന്നു..ആ വാര്‍ത്തയോട് പൊരുത്തപ്പെടാന്‍ സാധിക്കാതെ. അവളെ ചുമലില്‍ ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും.ഒന്ന്‍ കരയാതെ, ഒരു കണ്ണ്‍ നീര്‍ ഒഴുകാതെ..ഏതോ അര്‍ദ്ധ ബോധത്തില്‍.. "ഡോക്ടര്‍..കുറച്ച് കൂടി നല്ല ചികിത്സ...പുറത്തെവിടെയെങ്കിലും.." "നോക്ക്..ടൂമര്‍.. മറ്റ് ആന്തരിക അവയങ്ങളിലെക്ക് സ്പ്രെഡ് ചെയ്യാതെ നോക്കാന്‍ യൂട്രസ് റിമൂവ് ചെയ്തേ പറ്റൂ.." ഡോക്ടറുടെ ഉറച്ച വാക്കുകള്‍ കേട്ട് ഒരു തീരുമാനം എടുക്കാന്‍ പുറത്ത് വന്നപ്പോള്‍ ചുമരില്‍ നിറയെ കുഞ്ഞു വാവകളുടെ ചിത്രങ്ങള്‍..ഒരു കയ്യില്‍ അവളെ താങ്ങി പുറത്ത് വന്നിരുന്നു..അവളുടെ നോട്ടം ആ ചിത്രങ്ങളില്‍..അത്രക്കും ഇഷ്ടമാണ് കുട്ടികളെ..കല്യാണം കഴിഞ്ഞത് മുതല്‍ മുറിയില്‍ നിറയെ കുട്ടികളുടെ വിവിധ ചിത്രങ്ങളാണ്‌..എല്ലാം അവള്‍ പതിച്ചത്.കുറേ കൊതി തോന്നുന്ന ഓമനത്തമുള്ള കുഞ്ഞുവാവ ചിത്രങ്ങള്‍.. അവളെ പോലെ തനിക്കും കുട്ടികള്‍ ജീവനാണ്..ആ കുഞ്ഞു കൈ കാലുകള്‍, ചിരി, കുസൃതികള്‍ അതിന് മുകളിലാണ് ദുരന്തം വല വിരിച്ചിരിക്കുന്നത്. കുറേ നേരം അവിടെ തന്നെ ഇരുന്നു..അവളുടെ മുടിയില്‍ തഴുകി ചേര്‍ത്ത് പിടിച്ച്..അപ്പോഴെല്ലാം ചുവരിലെ കുഞ്ഞുവാവ ചിത്രങ്ങള്‍ നോക്കി ചിരിച്ചു..കൊതിപ്പിച്ചു.ഒടുവില്‍ തീരുമാനം പോലെ അവളുടെ ചെവിയില്‍ ഉമ്മ വെച്ച് പതുക്കെ പറഞ്ഞു.. "മോളൂ...നമുക്ക് ഒപ്പ്രേഷന്‍ നടത്താം..എത്രയും വേഗം തന്നെ" അവളപ്പോഴും ചുവരിലെ കുട്ടികളുടെ കുസൃതിയില്‍ നോക്കി..ഒരു വാക്ക് പറയാതെ..ഒന്ന്‍ പ്രതികരിക്കാതെ..പേടി തോന്നുന്നു.. ഇനി മുന്നില്‍ വരാന്‍ പോകുന്ന ദിനങ്ങളോര്‍ത്ത്.അവളെ കുറിച്ചും, പിന്നെ വീടിനെ കുറിച്ചും..ഇതറിയുമ്പോള്‍ ഉണ്ടാകുന്ന പ്രതികരണങ്ങള്‍, കുറ്റപ്പെടുത്തലുകള്‍. അവളെ കല്യാണം കഴിക്കുമ്പോള്‍ ആരംഭിച്ച എതിര്‍പ്പുകള്‍ക്ക് മൂര്‍ച്ച കൂടാന്‍ പോകുന്നു കോളേജില്‍ പുതിയ അധ്യയന വര്‍ഷം ആരംഭിച്ചപ്പോള്‍ കുറേ കുട്ടികളുടെ കൂട്ടത്തില്‍ ആദ്യമായി അവളെ കണ്ടപ്പോള്‍ മനസ്സ് പറഞ്ഞു.."ഇവള്‍ നിന്‍റെതാണ്.." പിന്നെ തുറന്ന്‍ പറഞ്ഞപ്പോള്‍ ആദ്യം അവള്‍ ഒന്നും പറഞ്ഞില്ല..മനസ്സില്‍ പ്രണയം മൂര്‍ച്ചിച്ച് ഒരു ദിവസം വരാന്തയില്‍ തടഞ്ഞ്‌ നിര്‍ത്തിയപ്പോള്‍ അവള്‍ കണ്ണീരോടെ മുഖത്ത് നോക്കി പറഞ്ഞു... "എനിക്കതിന് അര്‍ഹതയില്ല..എന്നെ കുറിച്ച് കൂടുതല്‍ അന്വേക്ഷിക്കാതെ. വേണ്ട..ശരിയാകില്ല.." മുന്നോട്ട് പോകാന്‍ സമ്മതിച്ചില്ല..ഒടുവില്‍ അവള്‍ മാര്‍ഗ്ഗമില്ലാതെ തുറന്ന്‍ പറഞ്ഞു.. "ഞങ്ങള്‍ താഴ്ന്ന ജാതിക്കാരാണ്." അവളെ ചേര്‍ത്ത് പിടിച്ച് അന്ന്‍ കൊടുത്ത ഒരു വാക്ക്. അത് ഇത് വരെ തെറ്റിച്ചിട്ടില്ല.. "ഞാന്‍ സ്നേഹിച്ചത് നിന്നെയാണ്..നിന്‍റെ രൂപത്തെ..നിന്‍റെ മനസ്സിനെ. അതിനൊരു ജാതി തടസ്സമാകണ്ടാ..വെറും വാക്കല്ല..എന്‍റെ മനസ്സാ നിനക്ക് തരുന്നത്..ഇന്ന്‍ മുതല്‍ എന്നേക്കും എന്‍റെ പെണ്ണായി നീ മാത്രം.." ഒത്തിരി തടസ്സങ്ങള്‍, ഭീഷണികള്‍, അമ്മയും, ചില ബന്ധുക്കളും പെങ്ങന്മാരും കൂട്ടം നിന്നെതിര്‍ത്തു. അച്ചന്‍ മാത്രമായിരുന്നു നിസംഗതയോടെ നിന്നത്..പറഞ്ഞ വാക്കില്‍ നിന്നും ഒരടി പിന്മാറാതെ എതിര്‍ത്ത എല്ലാവരേയും സ്നേഹം കൊണ്ട് നേരിട്ട് ഒടുവില്‍ അവരുടെ സമ്മതത്തോടെ ഒന്നായത് ആറു മാസം മുന്‍പ് മാത്രമാണ്..ഇതറിയുമ്പോള്‍ വീണ്ടും ഉയരുന്ന ശബ്ദങ്ങള്‍..എതിര്‍പ്പുകള്‍. എല്ലാമോര്‍ത്ത് വീണ്ടും അവളെ മുറുക്കി പിടിച്ചു.. കുറേ നേരമായി കാത്തിരുന്ന പ്രതികരണം പോലെ അവള്‍ എന്നെ നോക്കി.. കണ്ണുകളില്‍ ആഴത്തില്‍ നിഴല്‍ കെട്ടിയ ദുഃഖം ഒന്ന്‍ പെയ്യാന്‍ കഴിയാതെ മൂടി നില്‍ക്കുന്നു. പിന്നെ അവള്‍ പതുക്കെ സമ്മതം പോലെ തലയാട്ടി.എങ്കിലും ചുമരില്‍ പതിച്ച കുഞ്ഞുവാവ ചിത്രങ്ങളിലായിരുന്നു. ചേര്‍ത്ത് പിടിച്ച് വീണ്ടും ഡോക്ടറുടെ അടുത്ത് ചെന്ന്‍ നാലു കണ്ണുകളില്‍ നിന്നും ഓരോ തുള്ളി കണ്ണീര്‍ വീഴ്ത്തി സമ്മത പത്രം ഒപ്പിട്ടു കൊടുത്തു.. ******** ********** ********* വെളുത്ത തുണിയില്‍ പൊതിഞ്ഞ് മയങ്ങി കിടക്കുന്ന ആ രൂപത്തെ നോക്കി ആ കസേരയില്‍ ഇരിക്കാന്‍ തുടങ്ങിയിട്ട് മണിക്കൂറുകള്‍ ആയിരിക്കുന്നു..ഇതിനിടയില്‍ വിശപ്പ്, ദാഹം ഇതൊന്നുമറിഞ്ഞില്ല..അവള്‍ ബോധമില്ലാതെ, ഉള്ളിലെ ഏറ്റവും പ്രധാനപ്പെട്ട ഒരുവയവമില്ലാതെ നിദ്രയില്‍..ഉണരുമ്പോള്‍ അടുത്ത് ഉണ്ടാകണം..അവള്‍ മെല്ലെ പരിഭ്രമത്തിന്റെ കണ്ണുകള്‍ തുറന്ന്‍ ചുറ്റും നോക്കി..അടുത്ത് ഞാന്‍ ഇരിക്കുന്നത് കണ്ടപ്പോള്‍ ആ കണ്ണുകള്‍ നിറഞ്ഞൊഴുകി..ജീവിതത്തിലെ പ്രധാന മോഹം നഷ്ടപ്പെട്ട ആ കണ്ണ് നീര്‍ പിന്നെയൊരിക്കലും തോര്‍ന്നില്ല.. കുറവുകളെ കൂട്ടി കാണിക്കുന്നവര്‍ കുത്തി നോവിച്ചപ്പോള്‍ അതൊരിക്കലും വറ്റാത്ത കണ്ണീരുറവ മാത്രമായി.. മാസങ്ങള്‍ കഴിഞ്ഞിട്ടും.. "നോക്ക് ഞങ്ങള്‍ക്ക് ലാളിക്കാന്‍ കൊച്ചുമക്കള്‍ വേണം..അതും മകന്‍റെ പരമ്പരയില്‍ ജനിച്ച.." (അമ്മയുടെ വാദമുഖം.) "പ്രസവിക്കാന്‍ കഴിയാത്ത ഒരു പെണ്ണിനെ നീയ് എത്ര കാലം കൊണ്ട് നടക്കും..അവളുടെ സമ്മതത്തോടെ പരസ്പരം വേര്‍പിരിയുക. വേറെ നല്ല പെണ്ണിനെ ഞങ്ങള്‍ കണ്ടെത്താം..എത്രേം വേഗം..." (മൂത്ത സഹോദരിയുടെ വക) "ഇതൊരു കണക്കിന് നിന്നെ പറ്റിച്ചതാ..എല്ലാം മറച്ച് വെച്ച് ചതിച്ചതാ (ഇളയ സഹോദരി). അങ്ങിനെ ഓരോ ദിവസവും ഓരോരോ കാരണം പറഞ്ഞ്കുത്തു വാക്കുകള്‍..അതവളുടെ ചെവിയിലും..ഒരു രാത്രിയില്‍ നനഞ്ഞ തലയിണയില്‍ ഇരുളില്‍ കൈ പതിഞ്ഞപ്പോള്‍ ഇരുളില്‍ ബെഡ് ലാംബ് തെളിയിച്ചപ്പോള്‍ കരഞ്ഞു തളര്‍ന്ന അവള്‍..ഒടുവില്‍ ഒരു അപേക്ഷയും.. "എന്നെ വേണ്ടാന്ന് വെച്ചൂടെ..എന്തിനാ ഒരു കുഞ്ഞി കാല് തരാന്‍ കഴിവില്ലാത്ത എനിക്ക് വേണ്ടി ജീവിതം നശിപ്പിക്കുന്നത്??" മറുപടിയൊന്നും പറയാതെ അവളെ നഗ്നമായ നെഞ്ചില്‍ ചേര്‍ത്ത് പിടിച്ചു.മുറിയിലെ ചുവരില്‍ കല്യാണത്തിന് ശേഷം അവള്‍ പതിച്ച കുഞ്ഞുവാവകളുടെ ചിത്രങ്ങള്‍ നേര്‍ത്ത വെട്ടത്തില്‍ കരയുന്നത് പോലെ തോന്നി..എവിടെയോ ഇരുളില്‍ ഒരു കൊച്ചു കുഞ്ഞിന്‍റെ കരച്ചില്‍..പതുക്കെ അവളുടെ മുടിയിഴകളില്‍ തഴുകി അവളെ നെഞ്ചില്‍ ചേര്‍ത്ത് ഉറക്കി..പിന്നെ നെരം വെളുക്കും വരെ കാത്തിരുന്നു. ആ മുഖം നോക്കി ഉണരുന്നത് നോക്കി... "നീയിത് വരെ ഞങ്ങള്‍ക്ക് ഒരു മറുപടി തന്നില്ലാ..സ്വന്തം ജീവിതം കൊണ്ടാ നീ കളിക്കുന്നത്..മക്കളില്ലാത്ത അവസ്ഥ ഒരു ഫാഷനായി കരുതണ്ടാ.." അവസാന തീരുമാനത്തിന് കാത്ത് നില്‍കുന്നവര്‍..അവളുടെ സിന്ദൂരം തുടച്ച് മാറ്റി, താലി പൊട്ടിച്ച് തെരുവില്‍ വലിച്ചെറിയാന്‍ കാത്തിരിക്കുന്നവര്‍, തന്നെ സ്നേഹിക്കുന്നവര്‍, കൂടെ പിറന്നവര്‍.. "പറയെടാ..ഒരു കുഞ്ഞുണ്ടെങ്കിലോ ജീവിതം പൂര്‍ണ്ണമാകൂ..അതിന് കഴിയാത്ത ഒരു പെണ്ണിന്‍റെ കൂടെ കഴിഞ്ഞ്." (ആരുടെയോ വക) തല മാറ്റി പിടിച്ച് വിദൂരതയില്‍ നോക്കി നിന്ന ഞാന്‍ അവര്‍ക്ക് നേരെ തിരിഞ്ഞു..മുന്നില്‍ അമ്മയും, സഹോദരിമാരും.. " നിങ്ങളില്‍ ആര്‍ക്കെങ്കിലും ഇത് പോലൊരു അവസ്ഥ വന്നിരുന്നെങ്കില്‍ നിങ്ങളുടെ ഭര്‍ത്താവ് ഉപേക്ഷിക്കമായിരുന്നോ?? അമ്മ പറയണം..അച്ഛന്റെ സുഖത്തിലും, ദുഖത്തിലും കൂടെ നിന്നവളാണ് അമ്മ..താലി എന്ന് പറയുന്നത് ഒരു വാഗ്ദാനമാണ്..എന്ത് വന്നാലും കൂടെ നില്‍ക്കുമെന്നും, സംരക്ഷിച്ച് കൊള്ളുമെന്നും ദൈവ സന്നിധിയില്‍ വെച്ച് ഒരു പെണ്ണിന് നല്‍കുന്ന വാഗ്ദാനം...ഉപാധികളില്ലാത്ത സത്യമാണ് സ്നേഹം..എനിക്കും, അവള്‍ക്കും, നിങ്ങള്‍ക്കെല്ലാവര്‍ക്കും.." കുറച്ച് സമയത്തേക്ക് എല്ലാവരും നിശബ്ദമായി. തിരിച്ചറിവ് പോലെ മാറിയ മുഖഭാവം.. " നോക്ക് നിങ്ങളുടെ തീരുമാന പ്രകാരം അവളെ ഈ നിമിഷം മുതല്‍ ഞാന്‍ വേണ്ടാന്ന് വെക്കാം..പക്ഷെ ഒന്നോര്‍ക്കുക..ഞാന്‍ വേര്‍പിരിയാന്‍ പോകുന്നത്, വേണ്ടാന്ന് വെക്കുന്നത് എന്‍റെ ജീവനാണ്..അവളില്ലാതെ .ജീവന്‍ ഒരിടത്തും, ശരീരം ഒരിടത്തുമായി ജീവിക്കാന്‍ കഴിയില്ലെനിക്ക്. ഒരു ദിവസം പോലും അച്ഛനെ പിരിഞ്ഞിരിക്കാന്‍ കഴിയാത്ത അമ്മയ്ക്ക് എന്‍റെ വേദന മനസ്സിലായേക്കും." എല്ലാ എതിര്‍പ്പുകളും അലിഞ്ഞു കണ്ണീരായി താഴെ വീണു..തിരച്ചറിവ് പകര്‍ന്ന് കിട്ടിയവര്‍. ഒടുവില്‍ നിസംഗനായി നിന്ന അച്ഛന്‍ മൌനംഭജിച്ചു. "നിന്‍റെ തീരുമാനങ്ങളാണ് നിന്‍റെ ശരി..അത് അന്നും, ഇന്നും, എന്നും..ആ ശരിക്ക് അച്ചനുണ്ടാകും കൂട്ടിന്..." അതൊരു തിരച്ചറിവ് തന്നെ ആയിരുന്നു. മുറിയിലേക്ക് ചെല്ലുമ്പോള്‍ കിടക്കയില്‍ കമിഴ്ന്നു കിടന്ന് കരയുന്ന അവളെ പതുക്കെ പിടിച്ചുയര്‍ത്തി. ചുമരിലെ കുഞ്ഞു വാവ ചിത്രങ്ങള്‍ നോക്കി അവളുടെ നെറ്റിയില്‍ ഒരുമ്മ നല്‍കി... "ഞാന്‍ പോയേക്കാം ഏട്ടാ..ഒരമ്മയാകാന്‍ യോഗ്യതയില്ലാത്ത എന്നെ എന്തിന് മാറാപ്പ് പോലെ കൊണ്ട് നടക്കുന്നു..കളഞ്ഞൂടെ..?" "പോകാം..നമുക്ക് ഒരിടം വരെ പോകാം..വേഗം റെഡിയായി വാ..." അവള്‍ അവിശ്വസനീയമായ ഒരു ഭയ ഭാവത്തില്‍ നോക്കി..പിന്നെ സംശയത്തോടെ എഴുന്നേറ്റ് വസ്ത്രം മാറാന്‍ പോയി..മുറിയിലെ കുഞ്ഞു വാവ ചിത്രങ്ങള്‍ ചിരിക്കുന്നത് പോലെ..എന്നെ നോക്കി കുസൃതി കാണിക്കുന്നത് പോലെ..വസ്ത്രം മാറി തിരികെ വന്നപ്പോഴും ആ കണ്ണുകളില്‍ ഒരു ഭയം നിഴലിച്ചു കണ്ടു. ഒഴിവാക്കപ്പെടാന്‍ പോകുന്ന പോലെ ഒരു സംശയം മുഖത്ത് നിഴലിട്ടു..അവളെ ചേര്‍ത്ത് പിടിച്ച് അച്ഛനേയും, അമ്മയേയും വിളിച്ച് അവരുടെ പാദങ്ങളില്‍ നമസ്ക്കരിച്ച് ഞാന്‍ പറഞ്ഞു.. "എന്‍റെ തീരുമാനങ്ങള്‍..അതാണ് എന്‍റെ ശരി..ആ ശരികള്‍ക്ക് എന്നും അച്ഛനും, അമ്മയും കൂടെയുണ്ടാകുമെന്ന് ഞാന്‍ കരുതുന്നു.." ഇരുവരും ഒന്നും മനസ്സിലായില്ലെങ്കിലും അനുഗ്രഹിച്ചു..അപ്പോഴും അവളുടെ കണ്ണുകളില്‍ സംശയം, ഭയം, കാറില്‍ കയറി മുന്നോട്ട് പോയപ്പോഴും, പോകുന്ന വഴികളിലും അതേ ഭയം..ഒടുവില്‍ ആ വലിയ കെട്ടിടത്തിനു മുന്നിലെത്തിയപ്പോള്‍ അവള്‍ അവിശ്വസനീയമായ ഒരു നോട്ടം എന്നെ നോക്കി..അവളെ ചേര്‍ത്ത് പിടിച്ച് ആ കെട്ടിടത്തിന്‍റെ ഇടനാഴിയിലൂടെ നടക്കുമ്പോള്‍ വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ കണ്ട ഭയ ഭാവം മാറി അവിശ്വസനീയ ഭാവം മുഖത്ത്.. ഇടനാഴിയില്‍ നിന്നും പ്രധാന ഹാളിലേക്ക് തിരിയുന്ന മുറിയില്‍ കളിപ്പാട്ടങ്ങള്‍ നിറഞ്ഞ തറയില്‍ ഒരു പുല്ല് പായയില്‍ കിടന്ന് അവന്‍ എന്നേയും, അവളേയും നോക്കി ചിരിച്ചു.."ലോകത്തിലെ ദൈവത്തിന്‍റെ കയ്യൊപ്പുള്ള ഒരു കളങ്കവുമില്ലാത്ത ചിരി..ആ ചിരി കണ്ടപ്പോള്‍ അവള്‍ അത് വരെ മുഖത്ത് വെച്ച അവിശ്വസനീയമായ ഭാവം മാറ്റി ഒരു അമ്മ വാത്സല്യം നിറച്ചു..ചിരിയോടെ നില്ക്കുമ്പോള്‍ "വീണ്ടും ഭൂമിയില്‍ ദൈവത്തിന്‍റെ വരദാനം പോലെ ഏറ്റവും മനോഹരമായ രണ്ട്‌ വാക്കുകള്‍ അവളെ നോക്കി അവന്‍ വിളിച്ചു,, "മ്മ..മ്മ..മ്മ" അത് വരെ പിടിച്ച് നിന്ന അവള്‍ ഒരു കരച്ചിലോടെ അവനെ വാരിയെടുത്ത്..ഒരമ്മയില്‍ നിന്നും ആദ്യം പിറന്ന് വീഴുന്ന കുഞ്ഞിന് കിട്ടുന്ന ഉമ്മകളുടെ തീരാപ്രവാഹം..എന്‍റെ കണ്ണിലും, അവന്‍റെ പിന്നില്‍ നിന്നിരുന്ന അമ്മ സന്യാസിനിമാരുടെ കണ്ണിലും കണ്ണ് നീര്‍ നിറച്ച് ഭൂമിയില്‍ ദൈവത്തിന്‍റെ സാമീപ്യമുള്ള ഏറ്റവും സുന്ദരമായ "അമ്മയും കുഞ്ഞുമെന്ന " കാഴ്ച നല്‍കി അവളും, അവനും..മനസ്സില്‍ ആയിരം മടങ്ങ്‌ സന്തോഷത്തോടെ ഞാന്‍ ആ അനാഥാലയത്തിലെ അമ്മയുടെ കയ്യില്‍ നിന്നും ആ കടലാസ്സുകള്‍ വാങ്ങി..അവന്‍റെ, ഞങ്ങളുടെ ജീവിതം മാറ്റി എഴുതാനുള്ള ദൈവത്തിന്‍റെ സ്വന്തം അക്ഷരങ്ങള്‍... അപ്പോഴും ഇത്രയും കാലം കാത്തിരുന്ന മാതൃത്വം ആ കുഞ്ഞു വാവയോടു പറഞ്ഞു തീരാന്‍ കഴിയാത്ത വാത്സല്യം പകരുകയായിര്‍ന്നു...ഇന്നും, എന്നും, എന്നേക്കും... ✍️ ഹരീഷ്കുമാര്‍ 🌟 Shared Story 🌟
183 views
32 minutes ago
പാല പൂക്കും വഴിയേ രണ്ടാം ഭാഗം part 14 രചന : അനു അനാമിക ഭരത് ഏട്ടാ എന്റെ മൊബൈൽ കണ്ടോ ??ഋഷി ചോദിച്ചു. “ഇല്ലട ഞാൻ കണ്ടില്ല. ” “ഏട്ടന്റെ ഫോൺ ഒന്ന് തന്നെ ഞാൻ വിളിച്ചു നോക്കട്ടെ… “അവൻ ഫോൺ മേടിച്ചു. “ആ ഫോൺ ഞാൻ കുളിക്കാൻ പോയപ്പോൾ അവിടെ വെച്ചാരുന്നു. അമ്മ വിളിച്ചോ ആവോ ??” ഋഷി കുളം ലക്ഷ്യം ആക്കി നടന്നു. “നിൽക്കെടാ ഞാനും വരാം “ഭരതും അവന്റെ ഒപ്പം പോയി. “എന്തൊരു മഴ അല്ലേ ഏട്ടാ ??” “മ്മ് ദുബായിൽ പേരിനു പോലും ഇത്രയും മഴ കണ്ടിട്ടില്ല. “ഋഷി കുള പടവിൽ ഇറങ്ങി ഫോൺ എടുത്തു. “പെട്ടന്ന് ആണ് രണ്ടു കാലുകൾ ഭരത് കണ്ടത്. കുളത്തിന്റെ മറപുരയിൽ അവൻ അങ്ങോട്ട്‌ ചെന്നു നോക്കി. ഒരു പെൺകുട്ടി അവിടെ കിടക്കുന്നു. അവൻ കാലിൽ നോക്കിയപ്പോൾ ഒറ്റ കൊലുസ്. “ഈശ്വര…. കാഞ്ചന…. “അവൻ നിലവിളിച്ചു. “ന്താ ഏട്ടാ ??” ”ടാ ദേ കാഞ്ചന….” “കാഞ്ചനെ…. കാഞ്ചനെ….. ഭരത് വിളിച്ചു… ‘ “കണ്ണ് തുറക്കുന്നില്ല… ടാ നീ അവളുടെ കാലു ചൂടാക്കി കൊടുക്ക്. വെള്ളം കുടിച്ചു ബോധം പോയതാ…. ” “ഭരത് അവളുടെ വയറിൽ അമർത്താൻ തുടങ്ങി. വായിൽ നിന്നും വെള്ളം പോയി ശ്വാസം എടുക്കാൻ പറ്റാതെ വന്നപ്പോൾ ഭരത് അവൾക്ക് കൃത്രിമ ശ്വാസം നൽകി. അവൾ പതിയെ കണ്ണ് തുറന്നു. “കാഞ്ചനെ…. മോളെ….”ഭരത് അവളെ മാറോടു ചേർത്തു. “ചേച്ചി എന്താ പറ്റിയത് ??” “അറിയില്ല ഋഷി ഞാൻ മുഖം കഴുകാൻ ഇറങ്ങിയതാ… പെട്ടന്ന് എന്തോ വെള്ളത്തിലേക്ക് വലിച്ചു ഇടുന്ന പോലെ തോന്നി. മുഖം ഉയർത്താൻ പറ്റുന്നില്ല….ആരോ മുക്കി പിടിച്ച പോലെ. ഋഷി അവിടെ മുഴുവൻ കണ്ണോടിച്ചു. “മ്മ് ചേച്ചിക്ക് നടക്കാൻ പറ്റുമോ.. ??” “ആം… എങ്കിൽ വാ… ” അവൾ എണീറ്റു. പക്ഷെ തല കറങ്ങും പോലെ അവൾക്ക് തോന്നി അവൾ ഭരത്തിന്റെ കയ്യിലേക്ക് വീണു. അവൻ അവളെ കോരി എടുത്തു വീട്ടിലേക്ക് നടന്നു. മാനസ ആ കാഴ്ച കണ്ട് ദേഷ്യത്തോടെ അകത്തേക്ക് പോയി. സിനി കാഞ്ചനയുടെ വസ്ത്രം മാറ്റി വേറെ ധരിപ്പിച്ചു. ദേഹം എല്ലാം തുടച്ചു. വെള്ളത്തിൽ വീണ ഷോക്ക് കൊണ്ട് ആകണം കാഞ്ചനക്ക് പനി പിടിച്ചു. മഴയിൽ ചോർന്നു ഒലിക്കുന്ന വീട് ആയിരുന്നു കാഞ്ചനയുടെതു. അതുകൊണ്ട് തന്നെ കാർത്തുവും കാവേരിയും അവളോട്‌ ഒപ്പം ഭരത്തിന്റെ വീട്ടിൽ കഴിഞ്ഞു. വീട്ടിൽ പോകാൻ മുത്തശ്ശി സമ്മതിച്ചില്ല. കാർത്തു കാഞ്ചനക്ക് ഭക്ഷണം കൊടുത്തിട്ടു പുറത്തേക്കു പോയപ്പോൾ ആരോ കാഞ്ചന കിടക്കുന്ന മുറിയിലേക്ക് കയറി വന്നു. തലയിണ കൊണ്ട് കാഞ്ചനയുടെ മുഖം പൊത്തി കൊല്ലുവാൻ ശ്രെമിച്ചു. പെട്ടന്ന് ഒരു കൊലുസിന്റെ ശബ്ദം കേട്ടു ആ കൊലപാതകി ഓടി പോയി. മുഖം മൂടി ഉണ്ടായിരുന്നത് കൊണ്ട് മുഖം വ്യക്തം അല്ലായിരുന്നു. ഉറക്കെ കരയുവാൻ അവൾക്ക് പറ്റിയില്ല. അവൾ വല്ലാതെ ശ്വാസം വലിക്കാൻ തുടങ്ങി അത് കേട്ടു ഭരത് അങ്ങോട്ട്‌ വന്നു. ഒന്നും പറയുവാൻ അവൾക്ക് സാധിച്ചില്ല. അവൾ ഓടി ചെന്ന് അവനെ കെട്ടിപ്പിടിച്ചു. കാര്യം അവനോടു പറഞ്ഞപ്പോൾ അവൻ അവളുടെ തോന്നൽ ആണെന്ന് പറഞ്ഞു സമാധാനിപ്പിച്ചു. രാത്രിയിൽ അത്താഴം കഴിഞ്ഞു ഉറങ്ങാൻ കിടന്നപ്പോൾ അവൻ ഈ കാര്യങ്ങൾ അനിയന്മാരും ആയി സംസാരിച്ചു കിടന്നു. മാനസ അപ്പോൾ ഫോണിൽ സംസാരിക്കുക ആയിരുന്നു. അവളെ സ്നേഹിക്കാൻ ഞാൻ ശ്രെമിക്കുന്നുണ്ട്. പക്ഷെ എന്നെകൊണ്ട് പറ്റുന്നില്ല. എന്നോ എപ്പോഴോ ഒരു പത്തു വയസ്സുകാരി പെണ്ണ് എന്റെ ഇടനെഞ്ചിൽ കയറി പോയി. സത്യത്തിൽ മാനസയെ കാണും മുൻപ് ആയിരുന്നു എങ്കിൽ നിനക്കെ ഞാൻ താലി ചാർത്തുക ഉള്ളായിരുന്നു. കാരണം ഇതുവരെ ഒരു പെണ്ണിനോടും തോന്നാത്ത അത്രയും സ്വാതന്ത്ര്യം എനിക്ക് നിന്നോട് തോന്നി മെന്റലി physically എല്ലാം നീ എനിക്ക് പെർഫെക്ട് തന്നെ ആണ്. പക്ഷെ, മാനസ ഞങളുടെ പേരെന്റ്സ് എല്ലാം എനിക്ക് മുൻപിൽ ചോദ്യ ചിന്ഹമാണ്. എനിക്ക് ഉറപ്പാ നിന്നെ എന്റെ വീട്ടുകാർക്ക് ഇഷ്ടം ആണെന്ന്. എന്റെ അമ്മ ആഗ്രഹിച്ചത് പോലെ ഒരു മോളരുന്നു നീ. പക്ഷെ വൈകി പോയി. തുറന്നു പറഞ്ഞില്ല എങ്കിൽ എനിക്ക് ഈ ജന്മം സമാധാനം കിട്ടിയെന്ന് വരില്ല. അവൻ കാർ മുൻപോട്ടു എടുത്തു. അവർ വീട്ടിൽ എത്തി. കാഞ്ചന സാധങ്ങൾ എടുത്തു അടുക്കളയിൽ പോയി. അവരെ നോക്കി മാനസ മുഖം ചുവപ്പിച്ചു. സാധനങ്ങൾ അടുക്കളയിൽ വെച്ചിട്ട് കാഞ്ചന കുളക്കടവിൽ പോയി ഇരുന്നു. മുഖം കുനിച്ചു ഇരുന്നു കരഞ്ഞു. ഏറെ നേരം ഇരുന്നു കഴിഞ്ഞു അവൾ മുഖം കഴുകാൻ ഇറങ്ങിയപ്പോൾ അവളെ എന്തോ ഒന്ന് പിടിച്ചു വെള്ളത്തിൽ ഇട്ടു. തല പൊക്കാൻ പറ്റുന്നില്ല ആരോ അവളെ അമർത്തി മുക്കി വെള്ളത്തിലേക്ക്. ശ്വാസം മുട്ടി അവൾ നിലവിളിച്ചു. മഴ പെയ്യുന്നത് കൊണ്ട് ആരും അവളുടെ നിലവിളി കേട്ടില്ല…..(തുടരും…)
#

📔 കഥ

📔 കഥ - പാല പൂത്ത ജിയേ രിയ അനു അരിക  - ShareChat
63 views
32 minutes ago
പാല പൂക്കും വഴിയേ രണ്ടാം ഭാഗം part13 രചന :അനു അനാമിക “കാർത്തു….. “കാഞ്ചനയുടെ വിളി കേട്ടപ്പോൾ കാർത്തു ഫോട്ടോ ബുക്കിൽ ഒളിപ്പിക്കാൻ ശ്രെമിച്ചു. “ഒളിപ്പിക്കാൻ നോക്കണ്ട ഞാൻ കണ്ടു.” “ചേച്ചി…… അവൾ കാഞ്ചനയെ കെട്ടിപിടിച്ചു പൊട്ടി കരഞ്ഞു..” “എന്താടാ എന്താ പറ്റിയെ എന്റെ മോൾക്ക്‌ ??” “എനിക്ക് അറിയില്ല ചേച്ചി…. എന്തോ ഒരിഷ്ടം. ഇതുവരെ എനിക്ക് ഇങ്ങനെ ഒന്നും ഉണ്ടായിട്ടില്ല തോന്നിയിട്ടില്ല… പക്ഷെ, അവൾ വിതുമ്പി” “ചേച്ചിക്ക് മനസ്സിലാകും…. മോളുടെ പ്രായത്തിന്റെയ. നീരജ് ഏട്ടന്റെ വിവാഹം ഉറപ്പിച്ചു പോയതാ. അങ്ങോട്ടും ഇങ്ങോട്ടും അവർക്ക് രണ്ടാൾക്കും ഇഷ്ടവും ആണ്. അവരൊക്കെ വലിയ വീട്ടിലെ ആളുകളാണ് നമുക്ക് ആഗ്രഹിക്കാവുന്നതിലും വലിയ ആളുകൾ അതുകൊണ്ട് എന്റെ മോള് അരുതാത്ത ഒരു ചിന്തയും മനസ്സിൽ കയറ്റി വെക്കരുത്.” അവൾ കാർത്തുവിന്റെ കണ്ണ് തുടച്ചു. “ന്റെ മോൾക്ക്‌ ഉള്ള ആളെ അമ്പലം കൊമ്പിൽ അമ്മ കൊണ്ടുവന്നു തരും. അന്തസ്സായി ന്റെ രണ്ട് മക്കളുടെയും വിവാഹം ചേച്ചി നടത്തും. വേണ്ടാത്തത് ഒന്നും ആലോചിച്ചു ന്റെ മോള് ഒന്നും വരുത്തി വെക്കണ്ട… കിടന്നു ഉറങ്ങാൻ നോക്ക്”. അവൾ കാർത്തുവിനെ കട്ടിലിൽ കിടത്തി. പുതപ്പിച്ചു. “ചേച്ചി….” “ന്താ മോളെ ??” “ഇന്ന് ന്റെ കൂടെ കിടക്കുമോ ??” “കാഞ്ചന കാർത്തുവിന്റെ ഒപ്പം കട്ടിലിൽ കിടന്നു. കാർത്തു അവളുടെ മുഖം ചേച്ചിയുടെ നെഞ്ചിൽ ചേർത്ത് വെച്ചു കരഞ്ഞു തീർത്തു ആ രാത്രി. കാഞ്ചന കാർത്തുവിന്റെ തലമുടി തഴുകി. “കാര്യസ്ഥൻ കൃഷ്ണൻ കുട്ടിയുടെ മക്കൾ കാര്യം കണ്ടു എന്ന് ആരും പറയരുത്. നമ്മടെ അച്ഛന് സഹിക്കില്ല അത് ” “ഇല്ല ചേച്ചി ഞാൻ ആയിട്ട് അച്ഛനോ അമ്മക്കോ എന്റെ ചേച്ചിക്കൊ ഒരു അപമാനം ഉണ്ടാക്കി വെക്കില്ല. ” പിറ്റേന്ന് “ഡാ…. ശരൺ… അച്ഛനും അമ്മയും എല്ലാം വരുമെന്ന് പറഞ്ഞിട്ട് ഇതുവരെ വന്നില്ലല്ലോ…. “നീരജ് പറഞ്ഞു. “ഫ്ലൈറ്റ് ലേറ്റ് ആകും “!! “ഡിയർ ചേട്ടന്മാരെ… ഋഷി അവിടേക്ക് വന്നു. “എന്താടാ… ??” “അവർ എല്ലാവരും ഒരാഴ്ച കഴിഞ്ഞേ വരൂ എന്തോ ടിക്കറ്റ് പ്രോബ്ലം…. അമ്മ വിളിച്ചിരുന്നു…. ” “ശേ…. രാവിലെ മുതൽ ഒരുങ്ങി കെട്ടി ഇരുന്നത് വെറുതെ ആയല്ലോ എന്ന് പറഞ്ഞ് ശരൺ അകത്തേക്ക് പോയി. “മാനസ ചേച്ചി അവർ ഇന്ന് വരില്ല എന്തോ ടിക്കറ്റ് പ്രോബ്ലം ഉള്ളത് കൊണ്ട്…” “ഹോ സമാധാനം ആയി…. “ഞാൻ പോയി ഭരത് നെ ഒന്ന് കണ്ടിട്ട് വരാം. “മാനസ അവരുടെ മുറിയിലേക്ക് നടന്നു. “ഏട്ടാ….” “മ്മ്….” “ഭരത് ഏട്ടാ….” “എന്താടാ ഋഷി ??” “ദൈവം ഉണ്ടോ ??” “ആ ഉണ്ട് എന്നല്ലേ പറയുന്നേ” “ഏട്ടന് ദൈവത്തിൽ വിശ്വാസം ഉണ്ടോ ??” “മ്മ്… ഉണ്ട്…” “ഇപ്പോ ആ ദൈവം മുന്നിൽ വന്നു നിന്നിട്ട് ഏട്ടനോട് ഒരു ആഗ്രഹം ചോദിച്ചാൽ എന്ത് ചോദിക്കും ??” “നിന്റെ ചോദ്യം കൊള്ളാം… ” “എന്താ ആഗ്രഹിക്കുക ??ചോദിക്കുക ??പറ ഏട്ടാ “”അടുത്ത ജന്മത്തിൽ മാനസയെ കാഞ്ചന ആക്കി മാറ്റുമോ എന്ന് ” “അത് എങ്ങനെ ??” “ഇത്രയും ചോദിച്ച ആള് അതും കൂടി കണ്ടു പിടിക്കാൻ നോക്ക്. ഞാൻ ഒന്ന് പുറത്തു പോകുവാ ” അവൻ കാറും എടുത്തു പുറത്തേക്കു പോയി. മാനസ വന്ന സ്പീഡിൽ തന്നെ മുറിയിലേക്ക് പോയി. അവിടെ ഉണ്ടായിരുന്ന പുസ്തകങ്ങൾ എല്ലാം തട്ടി തെറിപ്പിച്ചു. ” “മാനസ…. മാനസ.. വാട്ട്‌ ഹാപ്പെൻഡ് ??”ശ്രുതി ചോദിച്ചു. “ഭരത് നു അടുത്ത ജന്മത്തിൽ എന്നെ കാഞ്ചന ആയി കിട്ടണം എന്ന്. കാഞ്ചന കാഞ്ചന കാഞ്ചന എങ്ങോട്ട് തിരിഞ്ഞു നോക്കിയാലും കാഞ്ചന. അവളെ ഇനി ഈ വീട്ടിൽ വാഴിച്ചു കൂടാ. അവൾ ഇവിടെ ഉള്ള ഓരോ നിമിഷവും നമുക്ക് പ്രോബ്ലം ആണ്. നമ്മുടെ പ്ലാൻ ഒന്നും നടക്കില്ല. അവന്മാരെ കെട്ടി സ്വത്തു മുഴുവൻ അനുഭവിക്കാൻ നമുക്ക് പറ്റില്ല. കാരണം അവന്മാരുടെ ഉള്ളിൽ അവളാണ് കാഞ്ചന. ദി ഡേർട്ടി സെർവെൻറ്.” “അവളെ അങ്ങ് കൊന്നു കളഞ്ഞാലോ ??”പ്രിയ ചോദിച്ചു. ഇവിടെ വെച്ച് ആകുമ്പോൾ പല വഴികളും ഉണ്ട്. “മ്മ്. യൂ ർ റൈറ്റ് പ്രിയ അവളെ ഒരു കുഞ്ഞ് പോലും അറിയാതെ ഇല്ലാതെ ആക്കണം അതിനൊരു വഴി കണ്ടുപിടിക്കണം. “മ്മ് ഞാൻ അവൾ എവിടെ എന്ന് ഒന്ന് നോക്കട്ടെ ”പ്രിയ പുറത്തേക്കു പോയി. “ആന്റി കാഞ്ചന എവിടെ ??” “അവൾ മാർകെറ്റിൽ പോയതാ മോളെ ഇപ്പോ വരും. ശോ അമ്മേ അവള് കുട എടുത്തില്ല മുഴുവൻ നനഞ്ഞു കുളിച്ചു ആകും വരിക” “ശോ…. അത് കഷ്ടായി…. “*****”കീ…. കീ… കീ…. കാർ വല്ലാതെ ഹോൺ അടിക്കുന്നത് കേട്ടാണ് കാഞ്ചന തിരിഞ്ഞു നോക്കിയത്. കാർ അവളുടെ സൈഡിൽ ആയി നിർത്തി. “ഡി മഴ നനയാൻ വട്ടുണ്ടോ ??കേറിക്കെ നീ… “ഭരത് അവൾക്ക് കാറിന്റെ ഡോർ തുറന്നു കൊടുത്തു. അവൾ കാറിൽ കയറി സാധനങ്ങൾ പുറകിൽ വെച്ചു. “ഞാൻ തമ്പുരാട്ടിയുടെ ഡ്രൈവർ അല്ല സാധനം പുറകിൽ ഇരിക്കട്ടെ നീ മുന്നിൽ വന്നു ഇരിക്ക്. ” “അവൾ ഡോർ തുറന്നു മുൻപിൽ പോയി ഇരുന്നു. ” “നീ ഇത് എവിടെ പോയതാ ??”ഭരത് ചോദിച്ചു. “കണ്ടാൽ അറിയില്ലേ മാർക്കറ്റിൽ. ” തമ്പുരാൻ എവിടെ പോയതാ ?? ഓ ഞാൻ എന്റെ തമ്പുരാട്ടിയെ കാണാൻ…. “ആഹാ എന്നിട്ട് കണ്ടോ ??” “കണ്ടു… തമ്പുരാട്ടിയെ അല്ല ഒരു നനഞ്ഞു കുതിർന്ന ഒരു ദേവതയെ ” അയ്യടാ ശരിക്കും സോപ്പ് പതഞ്ഞു കേട്ടോ വെറുതെ അല്ലേടി കാര്യമാ പറഞ്ഞെ. ആ ആയിക്കോട്ടെ… സാരീ നിനക്ക് ചേരുന്നുണ്ട്… ദ ടവൽ…. തല തുവർത്തു പനി പിടിപ്പിക്കണ്ട. അവൾ ടവൽ മേടിച്ചു തല തുവർത്തി. സാരിയിലെ വെള്ളം പിഴിഞ്ഞ് കളഞ്ഞു. “ഭരത് ഏട്ടാ ആ Ac ഒന്ന് ഓഫ്‌ ചെയ്യുമോ തണുക്കുന്നു. അവൻ Ac ഓഫ്‌ ചെയ്തു. ” ഡി നീ ഒന്ന് തിരിഞ്ഞേ !! “എന്തിനു ??” “നീ അതിലെ നടന്നു പോന്നപ്പോൾ ചില അവന്മാര് നിന്നെ തന്നെ നോക്കി ചിരിക്കുക ആയിരുന്നു. അവൾ തിരിഞ്ഞു. ഈ മുടി മാറ്റിക്കെ. അവൾ മുടി മാറ്റി.നനഞ്ഞ മുടി എങ്കിലും അത് മുൻപോട്ടു ഇട്ടപ്പോൾ ഒരു കാച്ചിയ എണ്ണയുടെ ഗന്ധം അവന്റെ ഹൃദയ താളം തെറ്റിച്ചു. “ബെസ്റ്റ്… ഈ ബ്ലൗസിന്റെ വള്ളി ഊരി കിടന്നത് കൊണ്ടാ. അവൾ അത് കൈ എത്തിച്ചു ഇടാൻ ശ്രെമിച്ചു. ‘വിട്…. ഞാൻ ഇടാം…. ” അവൻ ആ രണ്ടു വള്ളിയും പിടിച്ചു കെട്ടി കൊടുത്തു. അവളുടെ പുറത്തു പറ്റി പിടിച്ച വെള്ള തുള്ളികൾ അവനെ അവളുടെ പിൻകഴുത്തിൽ ചുണ്ട് അമർത്തുവാൻ പ്രേരിപ്പിച്ചു.അറിയാതെ ഏതോ ഒരു നിമിഷത്തിൽ അവൻ അത് ചെയ്തു പോയി. “ഭരത് ഏട്ടാ എന്നുള്ള അവളുടെ വിളി അവനെ സ്വബോധത്തിലേക്ക് കൊണ്ടു വന്നു ” “കാഞ്ചന സോറി…. ഞാൻ ഞാൻ അറിയാതെ… സോറി. ” അവൾ ഒന്നും മിണ്ടിയില്ല. അവൻ കാർ മുൻപോട്ടു എടുത്തു. “കാഞ്ചന “….”മ്മ്… “അവൾ മൂളി. “നിന്നോട് എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട് ” അവൻ കാർ ഒതുക്കി നിർത്തി. “എന്താ “?? അവൾ ചോദിച്ചു. “മാനസയെ ഞാൻ പരിചയപെട്ടത് വളരെ യാദർശ്ചികം ആയിട്ടാണ്. ആഗ്രഹിച്ചിട്ട് അല്ലെങ്കിൽ ഒരു ഇഷ്ടം അല്ലെങ്കിൽ പ്രണയം എനിക്ക് അവളോട്‌ ഇതുവരെ തോന്നിയിട്ടില്ല. ഞങ്ങൾ ചേട്ടന്മാരും അനിയന്മാരും ഒരു തീരുമാനം എടുത്തിരുന്നു ഒരു കുടുംബത്തിലെ ചേച്ചി അനിയത്തിമാരെ ഞങൾ വിവാഹം ചെയ്യും എന്ന്. കാരണം ഞങൾ ചേട്ടന്മാരും അനിയന്മാരും ഒരിക്കലും പിരിയാൻ പാടില്ല അച്ഛനും അമ്മയും ഇളയച്ഛനും അവർ എല്ലാവരും ജീവിക്കും പോലെ ഒന്നായി ജീവിക്കണം എന്ന് ഞങ്ങൾ ആഗ്രഹിച്ചു. ശരണിനും നീരജിനും പ്രിയയെയും ശ്രുതിയെയും ഇഷ്ടം ആണെന്ന് അറിഞ്ഞപ്പോൾ അവരുടെ ഇഷ്ടങ്ങൾക്ക് ഒരിക്കലും എതിർ നിലക്കാത്ത ഞാൻ മാനസയെ സ്വീകരിക്കുക ആയിരുന്നു.അവളെ സ്നേഹിക്കാൻ ഞാൻ ശ്രെമിക്കുന്നുണ്ട്. പക്ഷെ എന്നെകൊണ്ട് പറ്റുന്നില്ല. എന്നോ എപ്പോഴോ ഒരു പത്തു വയസ്സുകാരി പെണ്ണ് എന്റെ ഇടനെഞ്ചിൽ കയറി പോയി. സത്യത്തിൽ മാനസയെ കാണും മുൻപ് ആയിരുന്നു എങ്കിൽ നിനക്കെ ഞാൻ താലി ചാർത്തുക ഉള്ളായിരുന്നു. കാരണം ഇതുവരെ ഒരു പെണ്ണിനോടും തോന്നാത്ത അത്രയും സ്വാതന്ത്ര്യം എനിക്ക് നിന്നോട് തോന്നി മെന്റലി physically എല്ലാം നീ എനിക്ക് പെർഫെക്ട് തന്നെ ആണ്. പക്ഷെ, മാനസ ഞങളുടെ പേരെന്റ്സ് എല്ലാം എനിക്ക് മുൻപിൽ ചോദ്യ ചിന്ഹമാണ്. എനിക്ക് ഉറപ്പാ നിന്നെ എന്റെ വീട്ടുകാർക്ക് ഇഷ്ടം ആണെന്ന്. എന്റെ അമ്മ ആഗ്രഹിച്ചത് പോലെ ഒരു മോളരുന്നു നീ. പക്ഷെ വൈകി പോയി. തുറന്നു പറഞ്ഞില്ല എങ്കിൽ എനിക്ക് ഈ ജന്മം സമാധാനം കിട്ടിയെന്ന് വരില്ല. അവൻ കാർ മുൻപോട്ടു എടുത്തു. അവർ വീട്ടിൽ എത്തി. കാഞ്ചന സാധങ്ങൾ എടുത്തു അടുക്കളയിൽ പോയി. അവരെ നോക്കി മാനസ മുഖം ചുവപ്പിച്ചു. സാധനങ്ങൾ അടുക്കളയിൽ വെച്ചിട്ട് കാഞ്ചന കുളക്കടവിൽ പോയി ഇരുന്നു. മുഖം കുനിച്ചു ഇരുന്നു കരഞ്ഞു. ഏറെ നേരം ഇരുന്നു കഴിഞ്ഞു അവൾ മുഖം കഴുകാൻ ഇറങ്ങിയപ്പോൾ അവളെ എന്തോ ഒന്ന് പിടിച്ചു വെള്ളത്തിൽ ഇട്ടു. തല പൊക്കാൻ പറ്റുന്നില്ല ആരോ അവളെ അമർത്തി മുക്കി വെള്ളത്തിലേക്ക്. ശ്വാസം മുട്ടി അവൾ നിലവിളിച്ചു. മഴ പെയ്യുന്നത് കൊണ്ട് ആരും അവളുടെ നിലവിളി കേട്ടില്ല…..(തുടരും…)
#

📔 കഥ

📔 കഥ - പാല പൂത്ത ജിയേ രിയ അനു അരിക  - ShareChat
60 views
34 minutes ago
പാല പൂക്കും വഴിയേ രണ്ടാം ഭാഗം part 12 രചന : അനു അനാമിക “പ്രിയ നീ ഇത് എന്താ കാണിച്ചേ ??”നീരജ് ദേഷ്യപ്പെട്ടു…. ഭരതും സിനിയും കൂടി കാഞ്ചനയുടെ മുഖം കഴുകി അവൾ വേദനയും എരിവും കൊണ്ട് അയ്യോ എന്ന് നിലവിളിച്ചു. അറിയാതെ എങ്കിലും ഭരത്തിന്റെ കണ്ണ് നിറഞ്ഞു വന്നു. സിനി കാഞ്ചനയെയും കൊണ്ട് അപ്പുറത്തേക്ക് പോയി. “സോറി നീരജ് ഞാൻ അറിയാതെ ചെയ്തു പോയതാ “പ്രിയ പറഞ്ഞു. എന്നിട്ട് മാനസയുടെയും ശ്രുതിയുടെയും മുഖത്ത് നോക്കി ഒരു വിജയ ചിരി ചിരിച്ചു. “അവളുടെ ദേഹം പൊള്ളിയിരുന്നു എങ്കിലോ…. നീരജ് ചോദിച്ചു. **”മക്കളെ ഒന്ന് ഇങ്ങ് ഓടി വാ…. “സിനിയുടെ നിലവിളി കേട്ടു അവർ എല്ലാവരും പുറത്തേക്കു പോയി. കാഞ്ചന തല കറങ്ങി വീണു. വിളിച്ചിട്ട് അവൾ കണ്ണ് തുറക്കുന്നില്ല. കാർത്തുവും കാവേരിയും കരയാൻ തുടങ്ങി “ചേച്ചി….. ചേച്ചി…. “അവർ കരഞ്ഞു നിലവിളിച്ചു. “അമ്മായി അവളെ ഇങ്ങോട്ട് കിടത്തു ഞാൻ നോക്കട്ടെ ചിലപ്പോൾ പെട്ടന്ന് എന്തേലും പറ്റിയത് ആകും !!” അവർ കാഞ്ചനയെ മുറിയിൽ കിടത്തി. അവളുടെ മുഖം നന്നായി കഴുകി… ഭരത് അവളുടെ കൈ പിടിച്ചു പൾസ് റേറ്റ് നോക്കി. നോർമൽ അല്ല അവൻ അവളുടെ നെഞ്ചിൽ നന്നായി അമർത്തി എന്നിട്ട് വെള്ളം തളിച്ച് മുഖത്ത്. അവൾ ഒന്ന് രണ്ട് തവണ ചുമച്ചു. കണ്ണ് തുറന്നു. ഭരത് അവളെ എഴുന്നേൽപ്പിച്ചു ഇരുത്തി. “താൻ ഓക്കേ ആണോ ?” “അവൾ അതെ എന്ന് തലയാട്ടി. “ചേച്ചി….” കാർത്തു അവളെ കെട്ടിപ്പിടിച്ചു കരഞ്ഞു… “ഹാ ഒന്നുമില്ല മോളെ ചേച്ചിക്ക്, നീ ഇങ്ങനെ കരയാതെ” കാഞ്ചന പറഞ്ഞു… “ഹോസ്പിറ്റലിൽ പോണോ മോളെ ??” മനു ചോദിച്ചു. “വേണ്ട…. എനിക്ക് കുഴപ്പമില്ല…. ഞാൻ ഒന്ന് കുളിച്ചിട്ട് വരാം. ” “സോറി…. കാഞ്ചന ഞാൻ അറിയാതെ… “പ്രിയ അഭിനയിച്ചു. “സാരമില്ല പ്രിയ ചേച്ചി…. ദേ ഇതിന്റെ പേരിൽ ഇനി ആരും വഴക്ക് പറയാൻ നിൽക്കണ്ട കേട്ടോ…പോയി ഭക്ഷണം കഴിച്ചേ എല്ലാവരും .” അതും പറഞ്ഞു അവൾ എണീറ്റു കുളിക്കാൻ പോയി കാർത്തുവും കാവേരിയും അവളുടെ ഒപ്പം പോയി. “എന്നാൽ ചെല്ല് മക്കളെ നിങ്ങൾ പോയി കഴിക്കു… “മുത്തശ്ശി പറഞ്ഞു. അവർ ഭക്ഷണം കഴിക്കാൻ ഇരുന്നു. “അമ്മേ കാഞ്ചന ചേച്ചിക്ക് എന്നാ പാതിയെ ??” “ഉവ്വവ് ” “മാറിയോ ??” “ആം… ” “അപ്പൂസ് കഴിച്ചോ മുഴുവൻ…. ??’ “കയിച്ചു മ്മേ…. ” “എങ്കിൽ പോയി കൈ കഴുകിക്കോ… ” അപ്പൂസ് എണീറ്റു പോയി. “എല്ലാവരും ഭക്ഷണം കഴിച്ചു എണീറ്റു. “മക്കൾക്ക്‌ ഇവിടുത്തെ ഭക്ഷണം ഒന്നും ശരി ആകുന്നില്ലകും അല്ലെ ??”സിനി ചോദിച്ചു. “ഇറ്റ്സ് ഒകെ ആന്റി…. വീ വിൽ മാനേജ് ഇറ്റ്.” അവരും ഭക്ഷണം കഴിച്ചു എണീറ്റു. ഭരതും ശരണും നീര്ജും ഋഷിയും അപ്പൂസ് ഉം ഉമ്മറത്തു നിന്ന് ഫോട്ടോ എടുക്കുക ആയിരുന്നു അപ്പോൾ മാനസയും ശ്രുതിയും പ്രിയയും അങ്ങോട്ട്‌ വന്നു. അവരെ കണ്ടപ്പോൾ ഋഷി ഫോൺ ഓഫ്‌ ചെയ്തു അപ്പുവിനെ എടുത്തു കൊണ്ട് ഒരു മൂലയിൽ പോയി ഇരുന്നു. “ഭക്ഷണം ഇഷ്ടായോ നിങ്ങൾക്കു ??”ശരൺ ചോദിച്ചു. “മ്മ്.. യാ നല്ല ടേസ്റ്റ് ഉണ്ടാരുന്നു.. “കാഞ്ചന ഉണ്ടാക്കിയതാ…. “ശരൺ പറഞ്ഞു. ”ഒരുപാട് കഴിച്ചത് കൊണ്ടാണോ ആവോ വല്ലാത്ത പൈൻ വയറ്റിൽ…. നീരജ് വാഷ് റൂം ഏതാ ??” “ദ…. അതാ…. അവൻ ചൂണ്ടി കാട്ടി… ” ”എനിക്കും എന്തോ ഒരു വല്ലായ്മ…. “മാനസ പറഞ്ഞു അവളും പോയി പുറകെ ശ്രുതിയും. “ഇവർക്ക് ഇത് എന്തുപറ്റി ??”ശരൺ ചോദിച്ചു. “വയർ ഇളക്കി “അപ്പൂസ് പറഞ്ഞു. “എന്താ ??ഋഷി ചോദിച്ചു. “അപ്പൂസ് അവർടെ സാമ്പാറില് ചോപ്പ് പൊടി ഇത്തല്ലോ….” അവൻ കൈ കൊട്ടി ചിരിച്ചു. “എന്തിനാ അപ്പുസേ അങ്ങനെ ചെയ്തേ ??”ഭരത് ചോദിച്ചു. “കാഞ്ചയ ചേച്ചിനെ കരയിച്ചു അവര് അപ്പൂസ് അവരെ കരയിച്ചു “….. “ഋഷി അപ്പുവിന്റെ കവിളിൽ ഒരു ഉമ്മ കൊടുത്തു. കൊച്ചു കുട്ടി അല്ലെ അറിയാതെ ചെയ്തു പോയതാ എന്ന് പറഞ്ഞു മനപ്പൂർവം അവർ അത് പുറത്തു വിട്ടില്ല. കുറെ നേരം പ്രിയയും ശ്രുതിയും മാനസയും കാണിക്കുന്ന കോപ്രായങ്ങൾ കണ്ടു അവർ ചിരിച്ചു. വൈകുന്നേരം ആയപ്പോൾ എല്ലാവരും കുളിച്ചു റെഡി ആയി കാവിൽ പോയി. മുണ്ടും ഷർട്ടും ഇട്ട ഭാവി ഭർത്താക്കന്മാർ വന്നപ്പോൾ പുച്ഛം ആയിരുന്നു നവ വധുക്കളുടെ മുഖത്ത്. അവർ എല്ലാവരും ഒന്നിച്ചു കാവിൽ പോയി. കാഞ്ചനയും ഉണ്ടായിരുന്നു. വിളക്ക് വെക്കാൻ തുടങ്ങിയപ്പോൾ ആണ് കാവിൽ രണ്ട് നാഗങ്ങൾ ഇണ ചേരുന്നത് കാഞ്ചന കണ്ടത്. ഇണ ചേരുന്ന സമയത്തു കാവിൽ വിളക്ക് വെക്കരുത് എന്ന് അവൾ ഓർത്തു. അവൾ എല്ലാവരോടും കാര്യം പറഞ്ഞു പുറത്തേക്കു ഇറങ്ങി. ഇണ ചേരൽ കഴിഞ്ഞു നാഗം പടം പൊഴിച്ചു കഴിഞ്ഞു നമുക്ക് വിളക്ക് വെക്കാം അവൾ പറഞ്ഞു. അതുവരെ അവർ പാല മരത്തിന്റെ ചുവട്ടിൽ പോയി ഇരുന്നു. “കാഞ്ചന ചേച്ചി….” ഋഷി വിളിച്ചു. “എന്താ ഋഷി ??” “ചേച്ചിക്ക് ഇപ്പോ എത്ര വയസ്സ് ഉണ്ട് ??” “എന്തിനാ കല്യാണം കഴിപ്പിച്ചു അയക്കാൻ ആണോ ??” “ഹാ പറ ചേച്ചി ” “23.” “അപ്പോൾ നിങ്ങൾ ചേച്ചി അനിയത്തിമാർ തമ്മിൽ ഓരോ വയസ്സിന്റെ വെത്യാസം മാത്രേ ഉള്ളല്ലേ….. “?? “ആം….. ” “നിങ്ങൾക്കു കല്യാണത്തിന് പറ്റിയ പ്രായം ആണ് ഇപ്പോൾ ” “ആഹാ ആര് പറഞ്ഞു ??നീ എഞ്ചിനീറിങ് വിട്ടു ഇപ്പോൾ ജ്യോതിഷം തുടങ്ങിയോ ??” “ജോതിഷം ??അതൊക്കെ ആരേലും നോക്കുവോ ഇപ്പോൾ ??”മാനസ ചോദിച്ചു. “നോക്കും…… അത് നോക്കാൻ അല്ലെ നാളെ നിങ്ങളുടെ എല്ലാവരുടെയും അച്ഛനും അമ്മയും എല്ലാം വരുന്നേ…. ” “വാട്ട്‌ ??ഞങൾ അറിഞ്ഞില്ലല്ലോ….. “ഭരത് പറഞ്ഞു. “കുറച്ചു നേരം മുൻപ് മനു മാമനെ വിളിച്ച് മൈഥിലി അമ്മ പറഞ്ഞതാ. കല്യാണത്തിന്റെ സമയം നോക്കണം എന്ന്, പിന്നെ നാൾ പൊരുത്തം നോക്കണം എന്നൊക്കെ. ” “ഈശ്വര ഇത്ര പെട്ടന്നോ ??”നീരജ് ഞെട്ടി. ”എത്രയും വേഗം ഒന്നായാൽ അത്രയും നല്ലത് അല്ലെ ഡിയർ അതും പറഞ്ഞു പ്രിയ നീരജ്ന്റെ തോളിൽ ചാഞ്ഞു. കാർത്തു പെട്ടന്ന് മുഖം തിരിച്ചു. അത് കണ്ടപ്പോൾ, നീരജ് പ്രിയയെ തള്ളി മാറ്റി. “കാഞ്ചന….. ഒന്ന് പോയി നോക്ക്…. വിളക്ക് വെച്ചിട്ട് നമുക്ക് പോകാം “ഭരത് പറഞ്ഞു. “അവൾ എണീറ്റു കാവിലെക്ക് പോയി കാർത്തുവും കാവേരിയും ഋഷിയും അവളുടെ ഒപ്പം പോയി. “കാഞ്ചന ചേച്ചി ഞാൻ ഒരു കാര്യം വല്ലാതെ ആഗ്രഹിക്കുന്നുണ്ട് അത് നടക്കാൻ ഈ നാഗങ്ങൾക്ക് എന്തേലും ചെയ്യാൻ പറ്റുമോ ??” “മ്മ്… നീ പോയി ആ പാല പൂവ് ഒന്ന് പറിച്ചു നാഗ തറയിൽ വെച്ച് ആഗ്രഹിക്കുന്ന കാര്യം പ്രാർത്ഥിച്ചാൽ മതി. ” “ശരിക്കും നടക്കുമോ ??” “ആം….. ” അവൻ ഓടി പോയി പാല പൂവ് എടുത്തോണ്ട് വന്നു. അപ്പോഴേക്കും ഭരതും ശരണും എല്ലാം കാവിൽ വന്നു.. “ഇണ ചേരൽ കഴിഞ്ഞു നാഗങ്ങൾ രണ്ടും നാഗ തറയിൽ ഉണ്ടായിരുന്നു. അവരെ കണ്ടപ്പോൾ മാനസ അലറി വിളിച്ചു ഭരത്തിന്റെ നെഞ്ചിൽ ചാഞ്ഞു. പെട്ടന്ന് പുറകിൽ നിന്ന വലിയ അരളി ചെടി അവളുടെ കാലിൽ വീണു. അവൾ കാലു തിരുമി കൊണ്ട് മാറി നിന്നു. ഭരത് കാഞ്ചനയുടെ വലതു ഭാഗത്തു ആയി നിന്നു. അവൾ തീപ്പെട്ടി ഉരച്ചു ദീപം തെളിയിക്കാൻ തുടങ്ങിയപ്പോൾ പ്രിയ അത് മേടിച്ചു കത്തിക്കാൻ നോക്കി. പലവട്ടം നോക്കിയിട്ടും തീപ്പെട്ടി കത്തിയില്ല. അവസാനം കത്തിക്കാൻ ശ്രെമിച്ചപ്പോൾ ഒരു പല്ലി അവളുടെ കയ്യിലേക്ക് വീണു. അവൾ കൈ കുടഞ്ഞു വലിച്ചു. ആ പല്ലി ശ്രുതിയുടെ ദേഹത്ത് വീണു. അവർ അയ്യോ എന്ന് നിലവിളിച്ചു പുറകോട്ടു മാറി നിന്നു. ശരണും നീര്ജും കാർത്തുവിന്റെയും കാവേരിയുടെയും അടുത്തേക്ക് നീങ്ങി നിന്നു. അവസാനം ദീപം കാഞ്ചന തന്നെ തെളിയിച്ചു. മാനസക്കും ശ്രുതിക്കും പ്രിയക്കും നല്ല ദേഷ്യം വന്നു. അവർ തിരി തെളിയിച്ചു കൈ കൂപ്പി നിന്നു പ്രാർത്ഥിച്ചു. ഋഷി പാല പൂവ് നാഗ തറയിൽ വെച്ചു ആഗ്രഹം പ്രാർത്ഥിച്ചപ്പോൾ വിളക്ക് കാറ്റ് കൊണ്ട് അണയുവാൻ തുടങ്ങി. പെട്ടന്ന് കാഞ്ചനയും ഭരതും ചേർന്ന് തിരി അണയാത്ത രീതിയിൽ കൈ പിടിച്ചു.ഭരത് കാഞ്ചനയുടെ കണ്ണിലേക്കു നോക്കി കാഞ്ചന അവന്റെ കണ്ണിലേക്കു നോക്കി. നാഗങ്ങൾ അവരുടെ ആ നിൽപ്പ് കണ്ടു തല താഴ്ത്തി നമസ്കരിച്ചു. ഋഷി പ്രാർത്ഥിച്ചു കഴിഞ്ഞപ്പോൾ കാറ്റും വഴി മാറി. “അവൻ ഏട്ടാ പോകാം എന്ന് പറഞ്ഞപ്പോൾ അവർ ഞെട്ടി. “ആ പോകാം….. ഭരത് പറഞ്ഞു. അവർ പോകുവാൻ തിരിഞ്ഞു ” മാനസ അപ്പോൾ കാഞ്ചനയോട് കാവിലെ പൂത്തു നിൽക്കുന്ന അരളി പൂവിനെ കുറിച്ചു സംസാരിക്കുക ആയിരുന്നു. ശ്രുതിയും പ്രിയയും കാഞ്ചനയുടെ പിറകിൽ കത്തിച്ചു വെച്ച വിളക്കിന്റെ അടുത്തായി നിന്നു… കുളി പിന്നൽ പിന്നി ഇട്ട മുട്ടോളം ഉള്ള കാഞ്ചനയുടെ മുടി കത്തിക്കാൻ ശ്രെമിച്ചു. ഇത് കണ്ട നാഗങ്ങൾ ഫണം വിരിച്ചു സ്സ്…. ന്ന് ശബ്ദം ഉണ്ടാക്കി കൊത്തുവാൻ ആഞ്ഞു. കാഞ്ചന തിരിഞ്ഞപ്പോൾ നാഗങ്ങൾ ദേഷ്യത്തിൽ ആണെന്ന് അവൾക്ക് തോന്നി നാഗങ്ങൾക്ക് ഇഷ്ടം ആകാത്ത എന്തോ നടന്നു എന്ന് അവൾക്ക് ബോധ്യം ആയി. അവർ അവിടെ നിന്ന് വേഗം വീട്ടിലേക്ക് പോയി. വീട്ടിൽ എത്തി അത്താഴം കഴിച്ചു എല്ലാവരും കിടക്കാൻ പോയി. കാഞ്ചനയും സിനിയും മുത്തശ്ശിയും അടുക്കളയിൽ ഉണ്ടായിരുന്നു. കാഞ്ചന എച്ചിൽ പത്രങ്ങൾ വൃത്തി ആക്കുക ആയിരുന്നു. അപ്പോൾ പ്രിയ വെള്ളം കുടിക്കാൻ വേണ്ടി അങ്ങോട്ട്‌ വരികയായിരുന്നു. “സിനി…. ” ,,,,,, “ന്താ മ്മേ ??” “ബാക്കി രണ്ടാളുടെയും വിവാഹം പ്രശ്നം ഇല്ല പക്ഷെ ഭരത് അവന്റെ ജാതകം പ്രകാരം കുംഭ മാസത്തിലെ തിരുവാതിര നാളിൽ ജനിച്ച പെൺകുട്ടിക്ക് മാത്രമേ അവനെ വിവാഹം ചെയ്യാൻ കഴിയുള്ളു അല്ലാത്ത പക്ഷം വിവാഹം നടന്നാൽ ചിലപ്പോൾ വലിയ അപകടങ്ങൾ പോലും നടന്നു എന്ന് വരും.” “ആ മാനസയുടെ നക്ഷത്രം ഏത് ആകും ??” “ഭരത് വിവാഹം ചെയ്തില്ല എങ്കിൽ ബാക്കി രണ്ടാളും വിവാഹത്തിന് തയ്യാർ ആകില്ല “. “എല്ലാം ദേവിയുടെ ഇഷ്ടം പോലെ നടക്കട്ടെ. യഥാർത്ഥ കുംഭ തിരുവാതിര തന്നെ അവന്റെ വലം കൈ പിടിക്കട്ടെ ന്റെ ദേവി ” “അമ്മായി ഞാൻ പോട്ടെ പാത്രം കഴുകി വെച്ചു ” “മ്മ്…. മോളെ നാളെ അവർ എല്ലാം വരും വേഗം വന്നേക്കണം രാവിലെ .” “ശരി അമ്മായി…. “അവൾ വീട്ടിലേക്ക് പോയി. “അത് വേറെ ഒരു ജന്മം “….മുത്തശ്ശി കാഞ്ചനയെ നോക്കി കൊണ്ട് പറഞ്ഞു. “ഈ നാളും ഒന്നും നോക്കില്ലാരുന്നു എങ്കിൽ ഇവളെ ഞാൻ ന്റെ ഭരത് മോനു വേണ്ടി ആലോചിക്കുമായിരുന്നു. “മുത്തശ്ശി പറഞ്ഞു. എന്നിട്ട് കിടക്കാൻ പോയി. ”വെള്ളം എടുക്കാൻ വന്ന പ്രിയ തിരികെ മുറിയിലേക്ക് പോയി ” കാഞ്ചന വീട്ടിൽ എത്തി കുളിച്ചു മുറിയിൽ വന്നു. കാർത്തുവിന്റെ മുറിയിലെ ലൈറ്റ് കണ്ടു അവൾ അകത്തേക്ക് ചെന്നു. ടേബിൾ ലാമ്പിന്റെ മുൻപിൽ ഒരു ഫോട്ടോയും നോക്കി കണ്ണീർ പൊഴിക്കുക ആണ് അവൾ. ഫോട്ടോ കണ്ടു കാഞ്ചന ഞെട്ടി….!!! നീരജിന്റെ ഫോട്ടോ….(തുടരും…)
#

📔 കഥ

📔 കഥ - പാല പൂത്ത ജിയേ രിയ അനു അരിക  - ShareChat
118 views
35 minutes ago
#

📔 കഥ

#നിലാവ്. തൊട്ടുടുത്ത മുറിയിൽ ഒരിക്കലും പങ്കു വെക്കാൻ ഒരു പെണ്ണും ഇഷ്ടപ്പെടാത്ത സ്വന്തം പുരുഷൻ വേറെയൊരു പെണ്ണുമായി മണിയറയിൽ മധു നുകരുമ്പോൾ കണ്ണീർ തുടച്ചു കരച്ചിൽ അടക്കിപ്പിടിച്ചു തേങ്ങി അവൾ. പുതുപെണ്ണ് അവളുടെ ഇക്കയുടെ ചുണ്ടിൽ ചുംബിക്കും. അവളെ ഇക്ക ചേർത്ത് പിടിക്കും. ഉടയാടകളില്ലാതെ അവർ കെട്ടിപുണരും.ഇക്ക അവളിലും പുതുപെണ്ണ് ഇക്കയിലും ഒന്നായി തീരാൻ മത്സരിക്കും. "പടച്ചോനെ !!! ഇന്നലെ വരെ എന്റെ ഇക്കയുടെ നെഞ്ചിൽ തലവെച്ചു ഉറങ്ങിയതല്ലെ ഞാൻ.ഇന്ന്‌ ഞാൻ ഒറ്റയ്ക്ക്. ഈ പുതപ്പിലും വിരിയിലും എന്റെ ഇക്കയുടെ മണമുണ്ട്. എന്തിനാ റബ്ബേ ഇങ്ങനെയൊരു പരിക്ഷണം എന്റെ തലയിൽ വിധിയായി വരച്ചു വെച്ചത്..?" സമ്മതം ചോദിച്ചപ്പോൾ ഇക്കയോട് പറ്റില്ല.. എന്റെ ഇക്കയെ ആർക്കും വിട്ട് കൊടുക്കില്ല, പങ്ക് വെക്കാൻ എനിക്ക് കഴിയില്ല എന്നൊക്ക മനസ്സ് പറഞ്ഞുകൊണ്ടിരിന്നിട്ടും സമ്മതിക്കേണ്ടി വന്നു. പത്തു കൊല്ലം കഴിഞ്ഞിട്ടും ഒരു കുട്ടി ഉണ്ടാവത്തതിൽ ഇക്കയെക്കാൾ സങ്കടം ഷഹനാക്കുണ്ട്.കാരണങ്ങളോ പ്രശ്നങ്ങളോ കണ്ടെത്താൻ ഡോക്ടർമാർക്ക് ആയില്ല. പ്രതിക്ഷയോടെ ഞങ്ങൾ കാത്തിരുന്നതാണ്. കുത്ത് വാക്കും കുറ്റപ്പെടുത്തലും പരിഹാസവും ചുറ്റും നിന്നവരിൽ നിന്നും കേട്ടു മടുത്ത നേരത്ത്‌ ഇങ്ങനെ ഒരു നിർദേശം വെച്ചത് ഇക്കയുടെ ഉമ്മയാണ്. "ഹാഷിം വേറെയൊരു നിക്കാഹ് കൂടി കഴിക്കുക." ഉമ്മ പറയുന്നത് കേട്ടപ്പോൾ ഷഹനയുടെ തല കറങ്ങുന്ന പോലെ തോന്നി. കണ്ണിൽ ഇരുട്ട് കയറുന്ന പോലെ. വീഴാതിരിക്കാൻ വാതിലിൽ മുറുക്കി പിടിച്ചു. ഇക്ക വല്ലതും പറയുന്നതിന് മുൻപേ ഷഹന ബെഡ് റൂമിലേക്ക് ഓടി. "മോളെ എന്റെ പെണ്ണ് നീയാണ്. വേറെയൊരു പെണ്ണ് വേണ്ട. മക്കൾ ഇല്ലങ്കിൽ വേണ്ട. വിധിയെന്ന് കരുതി സമാധാനിക്കാം. " ഇക്കാടെ കണ്ണ് നിറയുന്നുണ്ട്. അവളെ നെഞ്ചോട് ചേർത്ത് കൈ കൊണ്ട് ചുറ്റി കെട്ടിപ്പിടിച്ചു മുടിയിൽ തലോടി. "വേണം ഇക്കാ.. ഇക്ക..വേറെ... " അവൾക്കു പറഞ്ഞ് തീർക്കാൻ കഴിഞ്ഞില്ല. ഷഹന ഇക്കയെ മുറുകെപിടിച്ചു കരഞ്ഞു. ആ കരച്ചിൽ വിട്ട് കൊടുക്കാനുള്ള അവളുടെ വേദനയായി മുറിയിൽ പെയ്തു. ഉമ്മ വീണ്ടും വീണ്ടും നിർബന്ധിച്ചപ്പോൾ ഷഹന ഇക്കയെ പറഞ്ഞു സമ്മതിപ്പിച്ചു. സമ്മതിച്ചില്ലങ്കിൽ മരിക്കും വരെ പഴി കേൾക്കേണ്ടി വരും. "ഞാൻ സമ്മതിക്കാം. പക്ഷെ എപ്പോഴും നീ കൂടെ വേണം. നീ ഇല്ലാതെ ഞാൻ ഉണ്ടോ ഷാഹി. " "ഉണ്ടാവും എന്നും എന്റെ ഇക്കയുടെ ഒപ്പം . അല്ലെങ്കിലും ഷാഹി ഈ ഇക്കയെ വിട്ട് എവിടെ പോകാൻ. എന്റെ ഇക്കയല്ലേ എന്റെ ലോകം. " കിടന്നിട്ട് ഉറക്കം വരുന്നില്ല. നോവ് നീറി കനലുകൾ എരിയുന്ന മനസ്സിന്റെ മുൻപിൽ ഉറക്കം അടുക്കില്ല.കുറച്ച് നേരം ജനൽ തുറന്നിട്ട്‌ പുറത്തേക്ക് നോക്കി നിന്നു. നിലാവിൽ കുളിച്ചു നിൽക്കുന്ന രാത്രി. ഇക്കാക്ക് വേണ്ടി ഉദിച്ചു ഈ പതിനാലാം നിലാവ് ഇക്ക കാണുന്നില്ലായിരിക്കും. "നീയും ഞാനും ഒറ്റക്കായല്ലൊ നിലാവേ.. " കസേരയിൽ വന്നിരുന്നു. ഗ്ലാസിൽ വെള്ളം ഒഴിച്ചു. വെള്ളം നിറഞ്ഞു മേശയുടെ മുകിളിലൂടെ താഴെക്ക് ഒലിച്ചു. കുറച്ചു കുടിച്ചു വീണ്ടും കിടന്നു. മരിച്ചാലോ....? ഇക്ക വേറെ ഒരു പെണ്ണിനെ നിക്കാഹ് ചെയ്ത നേരത്ത്‌ ഷാഹി പാതി മരിച്ചു. ജീവനെ പകുത്തു മാറ്റിയ നോവിലും പുഞ്ചിരിച്ചു. പൊരുത്തപെടാനാവാതെ നെഞ്ചിലെ നോവ് തിരമാലകളായി ആർത്തിരുമ്പുന്നു. കണ്ണ് കാണാത്ത കൂരിരുട്ടിൽ ഇടിയും മിന്നലുമായി പേമാരിയായി പെയ്ത രാത്രി മഴയിൽ ഒറ്റപ്പെട്ടപോയ ഷഹന. കറങ്ങി തിരിയുന്ന ഫാനിൽ കെട്ടിയ ഷാളിൽ കണ്ണുകൾ തുറിച്ചു കൈകൾ തുടയിൽ അമർത്തി ജീവനറ്റ് തൂങ്ങിയാടുന്ന അവളെ അവൾ മനസ്സിൽ കണ്ടു. കട്ടിലിൽ നിന്നും എണീറ്റു. കഴിഞ്ഞ വിവാഹ വാർഷികത്തിനു ഇക്ക വാങ്ങി തന്ന പിങ്ക് ചുരിദാറിന്റെ ഷാൾ എടുത്ത് കട്ടിലിൽ ഇട്ടു. അലമാരയിൽ നിന്നും ഒരു ബുക്ക്‌ എടുത്ത് അവൾ എഴുതി വെച്ചു. "ഇക്കാ... എന്റെ ഇക്കാനെ പങ്ക് വെക്കാനുള്ള ക്ഷമയൊന്നും എനിക്ക് ഇല്ലാ. പിരികയല്ലാതെ വേറെ വഴിയില്ല. ജീവൻ ഉണ്ടങ്കിലേ സങ്കടം ഉള്ളു. ഇക്കാടെ ഷാഹി പോട്ടെ. പറഞ്ഞ വാക്ക് പാലിക്കാൻ കഴിയില്ലെനിക്ക്. എന്നോട് ക്ഷമിക്ക്. എന്റെ ഇക്കയാണ്. എന്റെ മാത്രം. " പേപ്പർ മടക്കി,കുടിച്ചു ബാക്കിയാക്കി വെച്ച ഗ്ലാസ്സ് അതിന് മുകളിൽ വെച്ചു. കട്ടിലിൽ കസേര ഇട്ട് കയറി നിന്ന് ഷാൾ ഫാനിൽ കെട്ടി. ജനലിന്റെ ചില്ലിലൂടെ അവളുടെ കൂട്ടിനായി അരികിൽ എന്ന പോലെ നിലാവെളിച്ചം മുറിയിൽ. ഷാൾ കൊണ്ട് ഉണ്ടാക്കിയ കുടുക്കിലേക്ക് തല കടത്തി കുടുക്ക് മുറുക്കി,കസേര കാല് കൊണ്ട് തട്ടി തെറിപ്പിച്ചു. ഷാൾ കഴുത്തിൽ മുറികിയപ്പോൾ ഷഹന പിടഞ്ഞു. കാലുകൾ കുടഞ്ഞു. മരണ വേദനയിൽ കാലിന്റെ കുടച്ചിൽ വേഗത്തിലായി. കാല് അടുത്ത് കിടന്ന് ഉറങ്ങി കൊണ്ടിരുന്ന ഇക്കയുടെ മേൽ കൊണ്ട്. ഉറക്കത്തിൽ ചവിട്ട് കൊണ്ട് ഹാഷിം ഞെട്ടി ഉണർന്നു. "ഇക്കാ... ഇക്ക എന്റെയാണ്. എന്റെ ഇക്കയെ ആർക്കും വിട്ട് കൊടുക്കില്ല ഞാൻ . " ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്ന ഇക്ക അവളെ തട്ടി വിളിച്ചു. "എന്താ ഷാഹി.. " ഷാഹി കണ്ണുകൾ തുറന്നു. അവൾ കണ്ട സ്വപ്നത്തിന്റെ ചിത്രങ്ങളുമായി അവൾ ഉണർന്നു. "ഞാനൊരു സ്വപ്നം കണ്ടതാ.... " "നീ എന്നെ ചവിട്ടുന്നതാണോ കണ്ടത്. " "അല്ല ഇക്കാ.. ഇങ്ങളെ ഉമ്മ പറഞ്ഞത് പോലെ ഇക്കാ വേറെ പെണ്ണിനെ കെട്ടോ...? " "നിനക്ക് വട്ടാണ്... കിടന്ന് ഉറങ്ങാൻ നോക്ക്. അല്ലെങ്കിൽ തന്നെ നിന്റെ ചവിട്ട് കൊണ്ട് ഉറക്കവും നടുവും പോയി.. എന്നിട്ട് വേണം അതിന്റെ കൂടെ ചവിട്ട് കൊളളാൻ. നീ ഉറങ്ങു ഷാഹി. " പറഞ്ഞതിനൊപ്പം ചിരി വന്നുപോയ ഹാഷിമിന്റെ ചിരിയിൽ ഷഹനയും ചിരിച്ചു. ഷാഹി അവളുടെ ഇക്കയുടെ കൈ തണ്ടയിൽ തല വെച്ച് മുഖം നെഞ്ചിൽ ചേർത്ത് വെച്ച് കെട്ടിപിടിച്ചു കിടന്നു. ഒരു കൈ കൊണ്ട് ഇക്ക അവളുടെ മുടിയിൽ തലോടി. "എന്റെ ഷാഹി... എനിക്ക് നീ മതി. മക്കളെ പടച്ചോൻ തരും... നമ്മുക്ക് ഇനിയും ഒരുപാട് സമയമുണ്ട് മുത്തേ. " "ഉം...ഈ പഞ്ചാര ഇക്കയെ എങ്ങിനെയാ വേറെയൊരു പെണ്ണിന് ഞാൻ വിട്ട് കൊടുക്കുക. " അവർ രണ്ട് പേരും ഉറങ്ങി. വീണ്ടും കണ്ട സ്വപ്നത്തിൽ വിരുന്ന് വന്നത് മോണ കാട്ടി കൊഞ്ചി ചിരിക്കുന്ന ഒരു കുഞ്ഞി പാത്തു. നവാസ് ആമണ്ടൂർ.
206 views
35 minutes ago
പാല പൂക്കും വഴിയേ രണ്ടാം ഭാഗം part 11 രചന : അനു അനാമിക “ആരാ മനസ്സിലായില്ല… “കാഞ്ചന പറഞ്ഞു. “ഞങ്ങൾ ഗൾഫിൽ നിന്ന് വരികയാണ്. ഇത് അല്ലെ ഭരത്തിന്റെ വീട് ??” “അതെ…. ഭരത് ഏട്ടന്റെ ആരാ ??” “ഭരത് എന്നെ ആണ് വിവാഹം ചെയ്യുവാൻ പോകുന്നത്. ” “മാനസ ചേച്ചി ആണോ ??കണ്ടിട്ട് മനസ്സിലായില്ല. അവർ എല്ലാവരും അകത്തുണ്ട്. വരൂ…. ” “അമ്മായി… മുത്തശ്ശി.. അമ്മാവാ.. ഒന്ന് ഇങ്ങു വന്നേ… “അവർ എല്ലാവരും കാഞ്ചനയുടെ വിളി കേട്ടപ്പോൾ പുറത്തേക്കു വന്നു. “എന്താ മോളെ ??”മുത്തശ്ശി ചോദിച്ചു. “ഭരത് ഏട്ടൻ വിവാഹം ചെയ്യുവാൻ പോകുന്ന മാനസ ചേച്ചി ആണ്. ഗൾഫിൽ നിന്ന് വരുന്ന വരവ…. “മുത്തശ്ശി അവർ മൂന്നു പേരെയും അടി മുടി നോക്കി. മുട്ട് വരെ മാത്രം ഉള്ള വസ്ത്രം. ചുണ്ടിലും കവിളിലും എന്തോ ചായം മുടി കഴുത്തിന്റെ ഒപ്പം മാത്രേ ഉള്ളു അതും കറുപ്പ് നിറം അല്ല മറ്റേതോ നിറം. ആദ്യ കാഴ്ച്ചയിൽ തന്നെ മുത്തശ്ശി അവർക്ക് നൂറിൽ പൂജ്യം മാർക്ക് ഇട്ടു. അമ്മായിയുടെ മുഖവും ഇഞ്ചി കടിച്ച പോലെ ആയി. പുറത്തെ ശബ്ദം കേട്ടു ഭരതും ശരണും ഇറങ്ങി വന്നു. അവരെ കണ്ടതും ശ്രുതിയും മാനസയും ഓടി ചെന്ന് കെട്ടിപ്പിടിച്ചു ഉമ്മ വെച്ചു. ഭരതും ശരണും മറ്റുള്ളവരുടെ മുൻപിൽ വല്ലാതെ ആയി. അപ്പോൾ ഋഷി അവിടേക്ക് വന്നു അവരെ കണ്ടതും അവൻ വാതിൽ മറവിൽ ഒളിച്ചു. “മാരണം ഇവിടെയും സമാധാനം തരില്ലേ ഇത് ഒന്നും…. “അവൻ മനസ്സിൽ ഓർത്തു. “മുത്തശ്ശി…. അമ്മായി… മനു മാമ ഇത് ശ്രുതി ഇത് മാനസ അത് പ്രിയ… ഞങൾ വിവാഹം ചെയ്യാൻ പോകുന്ന കുട്ടികൾ ആണ്. “ശരൺ പറഞ്ഞു. “ന്റെ നീരജ് എവിടെ ??അതും ചോദിച്ചു ചെരുപ്പ് പോലും ഊരി ഇടാതെ പ്രിയ അകത്തേക്ക് പോയി. “മാനസ ഇത് മുത്തശ്ശി ഇത് അമ്മാവൻ ഇത് അമ്മായി…. “ഭരത് എല്ലാവരെയും പരിചയപ്പെടുത്തി. “അപ്പോൾ അത് ആരാ ??”മാനസ ചോദിച്ചു. “അത് ഞാൻ പറഞ്ഞിട്ടില്ലേ കാഞ്ചനയെക്കുറിച്ച്. ” “ഓഹ് ഇവിടുത്തെ സെർവെൻറ്…. “അവൾ ദേഷ്യവും പുച്ഛവും കലർത്തി കാഞ്ചനയെ നോക്കി. “കാഞ്ചന… ആ പെട്ടികൾ എല്ലാം എടുത്തോളൂ… “മാനസ പറഞ്ഞു. “കാഞ്ചന വേണ്ട…. നീ എടുക്കണ്ട പനി ഉള്ളതാ..ഭരത് അവളെ തടഞ്ഞു . ഋഷി…. ഡാ…. “ഭരത് വിളിച്ചു. അവൻ ഇറങ്ങി വന്നു. “ഹായ് ഋഷി.. മാനസ അവനെ കെട്ടിപ്പിടിക്കാൻ ചെന്നു അവൻ പതിയെ ഒരു ഹായ് പറഞ്ഞു എന്നിട്ട് മുറ്റത്തെക്ക് ഇറങ്ങി. പെട്ടി എടുത്തു. അപ്പോൾ ആണ് അപ്പൂസ് അങ്ങോട്ട്‌ വന്നത്. “വലി ട്ടാ…. വലി ട്ടാ… ആരാ ഇത് ??” “ഇതൊ…. ഇതൊരു ചേച്ചി… വല്യേട്ടൻ കല്യാണം കഴിക്കാൻ പോകുന്ന ചേച്ചിയ… “അപ്പൂസ് അവളെ ശെരിക്കും നോക്കി. അപ്പൂസ് വേഗം അകത്തു പോയിട്ട് ഒരു ഷാൾ എടുത്തോണ്ട് വന്നു. “ചേച്ചി.. ഇങ്ങു വരുവോ… അവൻ കൈ കൊണ്ട് താഴാൻ പറഞ്ഞു. “അവൾ കുനിഞ്ഞു അപ്പൂസ് ആ ഷാൾ അവളെ പുതപ്പിച്ചു. “കീ തി പോയ ഉടുപ്പ് ഇടണ്ട കേട്ടോ അപ്പൂസ് നല്ല ഉപ്പ് മേച്ചു തരാം. “അപ്പൂസ് കാണിച്ചത് കണ്ടപ്പോൾ എല്ലാവർക്കും ചിരി വന്നു… “അപ്പുവിന് ബുദ്ധി ഉണ്ട് അല്ലെ കാഞ്ചന ചേച്ചി… “ഋഷി പതുക്കെ അവളോട്‌ ചോദിച്ചു. അവൾ ഒന്ന് ചിരിച്ചിട്ട് മിണ്ടാതെ ഇരിക്കാൻ ആംഗ്യം കാട്ടി. മാനസ ദേഷ്യം പുറത്തു കാട്ടതെ അകത്തേക്ക് പോയി. ഭരത് അവളുടെ പിറകെ പോയി. “ഹായ് ബേബി….” പ്രിയ നീരജ് കിടന്ന കട്ടിലിൽ പോയി കിടന്നു. “നീ എന്താ ഇവിടെ ??” “അവൾ മാത്രം അല്ല ഞങൾ എല്ലാവരും ഉണ്ട്. “ശ്രുതി പറഞ്ഞു. “എന്താ ഒരു മുന്നറിയിപ്പ് പോലും ഇല്ലാതെ ??” “നോതിംഗ് ഡിയർ… ഫോർ എ സർപ്രൈസ്… “പ്രിയ പറഞ്ഞു. “കല്യാണം കഴിയും വരെ ഞങൾ ഇവിടെ ഉണ്ടാകും…ഡേറ്റ് ഫിക്സ് ചെയ്യാൻ നമ്മുടെ പേരെന്റ്സ് ഉടനെ എത്തും എന്തോ നാലോ പൊരുത്തം എന്തോ നോക്കാൻ വേണ്ടി. ” “എങ്കിൽ അവരുടെ ഒപ്പം നിങ്ങൾക്ക് വന്നാൽ പോരായിരുന്നോ ??”ഭരത് ചോദിച്ചു. “ഹോ ഞങൾ വന്നത് ഇപ്പോൾ ഇഷ്ടം ആയി കാണില്ല അല്ലെ ??പലതും മുടങ്ങി പോയതിന്റെ സങ്കടം ” “നീ എന്താ മാനസ പറഞ്ഞെ ??” അവൾ എന്തോ മൊഴിയുവനായി തുടങ്ങും മുൻപ് ഋഷിയും കാഞ്ചനയും പെട്ടിയും ആയി വന്നു. “ക്ഷീണം ഉണ്ടാകും അല്ലെ കുളിച്ചിട്ട് വന്നാൽ ഭക്ഷണം കഴിക്കാം എന്ന് പറഞ്ഞ് അവൾ താഴേക്കു പോയി. അടുക്കളയിൽ അമ്മായിയും മുത്തശ്ശിയും അവർ മൂന്നു പേരെ പറ്റി എന്തൊക്കെയോ പറയുക ആയിരുന്നു. “ഈ ജാതകത്തിൽ ഒന്നും ഒരു കാര്യവും ഇല്ല സിനി. നമ്മൾടെ പിള്ളേർക്ക് കിട്ടിയത് ഏത് സാധനങ്ങൾ ആണെന്ന് കണ്ടില്ലേ ??എന്നാലും ഇവൾ ആണോ നമ്മുടെ ഭരത് മോന്റെ തിരുവാതിര. “അവൾ തിരുവാതിര അല്ല അമ്മേ ചവിട്ടു നാടകം ആണെന്ന് തോന്നുന്നു. അല്ലെങ്കിൽ വിവാഹ തിയതി പോലും തീരുമാനം ആകാതെ ചെറുക്കന്റെ വീട്ടിലേക്ക് വരുവോ ?? അപ്പൂസ് ചെയ്തത് തന്നെ ആ ശരി.അവൾക് തുണി വേറെ മേടിച്ചു കൊടുക്കണം. സിനി പറഞ്ഞു. “അവർ വെളിയിൽ നിന്ന് വന്നതല്ലേ മുത്തശ്ശി അതാ ഇത്ര പരിഷ്കാരികൾ ആയി പോയത്. കാഞ്ചന പറഞ്ഞു. “കാഞ്ചന ഒന്ന് ഇങ്ങു വരൂ…. “പ്രിയ വിളിച്ചു. അവൾ മുകളിലേക്ക് പോയി. സ്വിമ്മിംഗ് സ്യുട്ട് ധരിച്ച അവരെ കണ്ടപ്പോൾ കാഞ്ചനക്ക് അറപ്പ് തോന്നി. അവർ ഭാവി ഭർത്താക്കന്മാരേയും കൂട്ടി കുളത്തിലേക്ക് വെച്ചു പിടിച്ചു അവരുടെ വസ്ത്രങ്ങൾ എടുക്കാൻ അവളെ ഏൽപ്പിച്ചു. അവർ കുളത്തിൽ ഇറങ്ങി മുങ്ങി നിവർന്നു. അവർ അവന്മാരെ പിടിച്ചു കുളത്തിലേക്ക് ഇട്ടു. അവരുടെ കോപ്രായങ്ങൾ കണ്ടു കാഞ്ചനക്ക് ദേഷ്യം വന്നു. അപ്പോൾ അങ്ങോട്ട്‌ കാർത്തുവും കാവേരിയും വന്നു അവർ ആ കാഴ്ചകൾ കണ്ടു മുഖം കുനിച്ചു നിന്നു. “ചേച്ചി മുത്തശ്ശി വിളിക്കുന്നു വീട്ടിലേക്ക് വാ.. “അവർ പറഞ്ഞു. “ഇവർ ആരാ കാഞ്ചനെ ??” “എന്റെ അനിയത്തിമാർ ആണ്. ഞാൻ പോട്ടെ കുളി കഴിഞ്ഞു നിങ്ങൾ വിളിച്ചാൽ മതി അവൾ പോകാൻ തുടങ്ങിയപ്പോൾ മാനസ കാഞ്ചനെയേ പിടിച്ചു വെള്ളത്തിൽ ഇട്ടു. അവൾ ഭരത്തിന്റെ മേലേക്ക് വീണു. “മാനസ എന്താ നീ ഈ കാണിച്ചത് അവൾക്ക് നല്ല പനി ഉള്ളതാ… “ഭരത് ചൂടായി. അവൻ കാഞ്ചനയുടെ കൈ പിടിച്ചു പടവിലേക്ക് കേറ്റി വിട്ടു അവനും കേറി കൂടെ. അവന്റെ പിറകെ നീര്ജും ശരണും കേറി. “ഞാൻ തമാശക്ക് ചെയ്തത് അല്ലെ ഡാർലിംഗ്… “മാനസ പറഞ്ഞു. അവൻ ഒന്നും മിണ്ടാതെ കയറി പോയി. കാർത്തുവും കാവേരിയും കാഞ്ചനയുടെ തല തോർത്തി കൊണ്ട് കയറി പോയി. പിന്നാലെ ശരണും നീര്ജും… “ഡി…… അവൾ ചില്ലറക്കാരി അല്ല. നല്ല പോലെ അവന്മാരുടെ ഉള്ളിൽ അവൾ കയറിയിട്ടുണ്ട്. അത് നമുക്ക് നല്ലതിനല്ല. “ശ്രുതി പറഞ്ഞു. “ശരിയാ അവൾക്കിട്ട് പണി കൊടുത്തേ പറ്റുള്ളൂ….ഇല്ലെങ്കിൽ നമ്മുടെ പ്ലാൻ ഫ്ലോപ്പ് ആകും “മാനസ പറഞ്ഞു. ”മഴ പെയ്യാൻ പോകുവാ നമുക്ക് പോകാം… “പ്രിയ പറഞ്ഞു. അവർ കുളി നിർത്തി കയറി പോയി. ആ കുളത്തിലെ മെഴുക്കും എണ്ണ കൊഴുപ്പും അടങ്ങിയ പച്ചവെള്ളം അവർ കയറി പോയപ്പോൾ രക്ത ചുവപ്പ് ആയി. ഭരതും ശരണും നീര്ജും ഡ്രസ്സ്‌ മാറി വന്നു. “ഏട്ടാ ഇവളുമാർ എന്തിനാ ഇപ്പോൾ ഇങ്ങു കെട്ടി എടുത്തത് ??”നീരജ് ചോദിച്ചു. “ആർക്കറിയാം !!” ** “മുത്തശ്ശി എന്നെ വിളിച്ചോ ??”കാഞ്ചന ചോദിച്ചു. “ഇല്ല മോളെ ഞാൻ വിളിച്ചില്ല…. ” “കാഞ്ചന ചേച്ചി ഞാനാ വിളിച്ചത് ഋഷി പറഞ്ഞു. അവൾ അവന്റെ അടുത്തേക്ക് പോയി. “ഏട്ടത്തിയെ അവിടെ നിന്ന് രക്ഷിക്കാൻ ഈ വഴിയേ കണ്ടുള്ളു ഞാൻ “സോറി. “അതാണോ…. സാരമില്ല… നീ എന്താ എന്നെ വിളിച്ചേ ??” “ഏട്ടത്തിന്ന്….. ” “അതെന്താ അങ്ങനെ വിളിച്ചേ ??” “ഒരു ആഗ്രഹം….ഞാൻ ഇനി അങ്ങനെ വിളിച്ചോട്ടെ ?? ” “നീ നിന്റെ ഇഷ്ടം പോലെ കാണിക്ക്. “അവൾ അകത്തേക്ക് പോയി. എല്ലാവർക്കും ഭക്ഷണം എടുത്തു വെച്ചു. ഡ്രസ്സ്‌ മാറി എല്ലാവരും വന്നു ടേബിളിന്റെ സൈഡിൽ ഇരുന്നു. ഇഡലിയും സാമ്പാറും വിളമ്പി കൊണ്ട് ഇരുന്ന കാഞ്ചനയുടെ ദേഹത്തേക്ക് പ്രിയ അറിയാത്ത പോലെ ചൂട് സാമ്പാർ തട്ടി ഒഴിച്ചു. ചൂട് സാമ്പാർ ദേഹത്ത് വീണാൽ ഉള്ള അവസ്ഥ ഞാൻ പറയണ്ടല്ലോ… ഇത് കണ്ട ഭരത് ചാടി എണീറ്റു….(തുടരും…)
#

📔 കഥ

📔 കഥ - പാല പൂത്ത ജിയേ രിയ അനു അരിക  - ShareChat
53 views
36 minutes ago
ShareChat Install Now
ShareChat - Best & Only Indian Social Network - Download Now
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post